Showing posts with label SYS. Show all posts
Showing posts with label SYS. Show all posts

Thursday, September 8, 2011

എസ്.വൈ.എസ് സാന്ത്വനം : പതിനായിരം രോഗികള്‍ക്ക് മെഡിക്കല്‍ കാര്‍ഡുകള്‍



കോഴിക്കോട് : ജീവകാരുണ്യ, ആതുരസേവന രംഗത്ത് എസ്.വൈ.എസ് ആവിഷ്‌കരിച്ച സാന്ത്വനം കര്‍മ്മ പദ്ധതികള്‍ക്ക് സംസ്ഥാനത്തൊട്ടുക്കും തുടക്കമായി. വിവിധ മേഖലകളില്‍ സംഘടന സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏകീകൃതവും പരിഷ്‌കൃതവുമായ പദ്ധതിയാണ് സാന്ത്വനം ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ജുലൈ 31 ന് തൃശൂരില്‍ നടന്നു.



ഇതോടനുബന്ധിച്ച് തെരഞ്ഞെടുത്ത പത്ത് വൃക്ക, ഹൃദയ രോഗികള്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു. തുടര്‍ ചികിത്സക്കു വിധേയരായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് സംസ്ഥാനത്തുടനീളം സാന്ത്വനം മെഡിക്കല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സ്‌റ്റേറ്റ് റിലീഫ് സെല്‍ പദ്ധതികളാവിഷ്‌കരിച്ചു. പ്രഥമ ഘട്ടമെന്ന നിലയില്‍ പതിനായിരം രോഗികള്‍ക്ക് 10000, 5000, 2000 രൂപ പീതമുള്ള മൂന്ന് തരം കാര്‍ഡുകള്‍ സൗജന്യമായി നല്‍കും. സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തുന്ന കാര്‍ഡുകള്‍ കീഴ് ഘടകങ്ങളുടെ ആഭിമുഖ്യത്തിലും വിതരണം ചെയ്യും. സപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി ഇതു പൂര്‍ത്തികരിക്കും. സപ്തംബറില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ്, സ്‌നേഹവിചാരം പരിപാടികള്‍ വഴി ഇതിനുള്ള അര്‍ഹരായ രോഗികളെ കണ്ടെത്തും. ഉദാരമതികളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അഞ്ച് കോടി രൂപയാണ് ഇതിന് മതിപ്പു ചിലവ് കണക്കാക്കിയിരിക്കുന്നത്.



പിന്നിട്ട പുണ്യ റമളാനില്‍ വിവിധ ഘടകങ്ങളുടെ നേതൃത്തില്‍ ഒരു കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തി. കരുണാനാളുകളില്‍ കാരുണ്യക്കൈനീട്ടം എന്ന പ്രമേയത്തില്‍ ആഗസ്റ്റ് 12 റിലീഫ് ഡേ ആയി ആചരിച്ചു. വീടുകളും കവലകളും കേന്ദ്രീകരിച്ച് പ്രാദേശിക യൂണിറ്റ് ഘടകങ്ങള്‍ നടത്തിയ ബക്കറ്റ് കലക്ഷന്‍ വഴി സാന്ത്വനനിധിയിലേക്ക് വന്‍ തുക സ്വരൂപിച്ചു. സാന്ത്വനം പദ്ധതികളുടെ നടത്തിപ്പിനായി യൂണിറ്റ്, പഞ്ചായത്ത്, മേഖല, ജില്ല, സ്‌റ്റേറ്റ് തലങ്ങളില്‍ സാന്ത്വനസമിതികള്‍ നിലവില്‍ വന്നു കഴിഞ്ഞു. സപ്: 30നകം സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സാന്ത്വനം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ജനറല്‍ മെഡിസിന്‍, നേത്രം, ദന്തം, ഹൃദ്രോഗം തുടങ്ങി പ്രദേശികമായി പരിഗണനയര്‍ഹിക്കുന്ന വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പുകള്‍ നടക്കുക. ആരോഗ്യ ബോധവത്കരണവും പരിശോധനയും സൗജന്യ മരുന്ന് വിതരണവും ക്യാമ്പുകളില്‍ നടക്കും. കൂടാതെ അര്‍ഹരായ രോഗികളെ തെരഞ്ഞെടുത്ത് തുടര്‍ ചികിത്സക്ക് സംവിധാനമൊരുക്കും.



മെഡിക്കല്‍ ക്യാമ്പുകളുടെ മുന്നോടിയായി യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഗ്രാമങ്ങള്‍ തോറും നടത്തുന്ന സ്‌നേഹവിചാരം പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. ശുചീകരണം, ആതുരസേവനം സന്നദ്ധത വളര്‍ത്തുന്ന മെഡിക്കല്‍ ക്യാമ്പ്, സ്‌നേഹവിചാരം പരിപാടികളുടെ മുന്നോടിയായി ജില്ലാ, മേഖലാ, സാന്ത്വന സമിതി അംഗങ്ങള്‍ക്കായി സംസ്ഥാനത്തെ നാലുകേന്ദ്രങ്ങളില്‍ ശില്പശാല സംഘടിപ്പിച്ചു.



മലപ്പുറം കോട്ടപ്പടി ഗ്രേസ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഉമറുല്‍ ഫാറുഖ് അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംഘടന കാര്യ സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ വിഷയാവതരണം നടത്തി. അലവി പുതുപ്പറമ്പ് സ്വാഗതവും അലവി സഖാഫി കൊളത്തൂര്‍ നന്ദിയും പറഞ്ഞു .



http://www.muhimmath.com/

Monday, August 15, 2011

ആയിരം കുടുംബങ്ങള്‍ക്ക് സാന്ത്വനമേകി ജീവകാരുണ്യ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി


പ്രാരാബ്ദ്ധങ്ങളോട് സഹനമനസോടെ പൊരുതിയും മത വൈജ്ഞാനിക രംഗത്ത് നിഷ്‌കളങ്ക സേവനം ചെയ്യുന്ന ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ആയിരം മദ്‌റസാധ്യാപക കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് എസ് വൈ എസ് പുതുതായി ആവിഷ്‌ക്കരിച്ച സാന്ത്വനം ജീവകാരുണ്യ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി വിശുദ്ധ റമസാനിന്റെ വൃതവിശുദ്ധിയും ആത്മചൈതന്യവും നിറഞ്ഞു നിന്ന വാരിയംകുന്നത്ത് സ്മാരക ടൗണ്‍ഹാളില്‍ ഒത്തുചേര്‍ന്ന നൂറുകണക്ക് ആളുകളെ സാക്ഷിയാക്കി സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാരാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ചികിത്സ, വിവാഹം, വീട് നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ വിപുലമായ സാമ്പത്തിക സഹായമാണ് എസ് വൈ എസ് ജില്ലാ കമ്മിറ്റി വര്‍ഷം തോറും നടത്തിവരുന്നത്. യൂനിറ്റ് തൊട്ട് സമസ്താന തലം വരെ സംഘടന നടത്തിവരുന്ന വൈവിധ്യമാര്‍ന്ന ജീവകാരുണ്യ പദ്ധതികളുടെ പരിഷ്‌കൃതവും ഏകീകതൃതവുമായ സംവിധാനമാണ് സാന്ത്വനം. സാന്ത്വനത്തിന്റെ ‘ാഗമായി ഖത്തര്‍ മലപ്പുറം എസ് വൈ എസ് കമ്മിറ്റിയാണ് ആയിരം മുഅല്ലിമുകള്‍ക്ക് റമസാന്‍ കിറ്റുകള്‍ നല്‍കുന്ന ശ്രദ്ധേയമായ പദ്ധതിക്ക് സാഹയ ഹസ്തമേകിയത്. ബഹറൈന്‍ കേരള സുന്നി ജമാഅത്തും ജില്ലാ ക്ഷേമകാര്യ വകുപ്പും വിവിധ ആവശ്യങ്ങള്‍ക്കായി അനുവദിച്ച ധനഹായം ചടങ്ങില്‍ വിതണം ചെയ്തു.


കെ ടി ത്വാഹിര്‍ സഖാഫി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദ്, പി വി മുഹമ്മദ്, ടി അലവി പുതുപ്പറമ്പ്, ഹസൈന്‍ മാസ്റ്റര്‍ കുറുകത്താണി, അലവി ഫൈസി കൊടശ്ശേരി, അബ്ദുഹാജി വേങ്ങര, സഈദലി സഖാഫി പടിഞ്ഞാറ്റുമുറി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി മുഹമ്മദ് പ്രസംഗിച്ചു

http://www.syskerala.com/

Wednesday, August 3, 2011

സംസ്ഥാന സര്ക്കാര് മദ്യനയം പുന: പരിശോധിക്കണം ;എസ്.വൈ.എസ്

തൃശൂര്: സംസ്ഥാന സര്ക്കാര് ഈയിടെ പ്രഖ്യാപിച്ച മദ്യനയം പുന: പരിശോധനക്കു വിധേയമാക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രവര്ത്തക സമിതി യോഗം ആവശ്യപ്പെട്ടു. മദ്യം ഘട്ടം ഘട്ടമായി നിരോധിക്കാനുള്ള നിലപാട് സ്വാഗതാര്ഹമാണ്. പക്ഷേ, പ്രഖ്യാപിതനയം ആശങ്കാജനകവും മദ്യവ്യാപനത്തിന് അവസരമൊരുക്കുന്നതുമാണെന്ന് യോഗം വിലയിരുത്തി.


ഘട്ടം ഘട്ടമായി സമ്പൂര്ണ മദ്യനിരോധനം ഏര്പ്പെടുത്താന് ഭരണകൂടങ്ങള് ആര്ജ്ജവം കാണിക്കണമെന്നും ഇതിന്റെ ഭാഗമായി ലഹരി വസ്തുക്കളുടെ നിയന്ത്രണാധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് നല്കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്.വൈ.എസ് ‘സ്വാന്തനം’ ജീവകാരുണ്യ കര്മ്മപദ്ധതികള്ക്ക് യോഗം അന്തിമരൂപം നല്കി. എ.പി അബ്ദുല് ഹക്കീം അസ്ഹരി ചെയര്മാനും ജി. അബൂബക്കര് ജനറല് കണ്വീനറുമായി സ്റ്റേറ്റ് സ്വാന്തന സമിതിക്ക് രൂപം നല്കി.

സംസ്ഥാന ഉപാധ്യക്ഷന് സയ്യിദ് ഉമറുല് ഫാറൂഖ് അല് ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്രാഹിം ഖലീലുല് ബുഖാരി, എ. അഹ്മദ് കുട്ടി ഹാജി എറണാകുളം, എന്. അലി അബ്ദുല്ല, മജീദ് കക്കാട്, സി.പി സൈതലവി മാസ്റ്റര്, മുഹമ്മദ് പറവൂര് ചര്ച്ചകള്ക്ക് നേതൃത്വം നല്കി. പേരോട് അബ്ദുറഹ്മാന് സഖാഫി സ്വാഗതവും വണ്ടൂര് അബ്ദുറഹ്മാന് ഫൈസി നന്ദിയും പറഞ്ഞു

http://www.syskerala.com/

Thursday, July 28, 2011

SYS റമദാൻ‍ കാമ്പയിന്‍ തൃശൂരില്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും

തൃശൂര്‍: വിശുദ്ധ റമദാൻ, വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ റമസാനില്‍ എസ് വൈ എസ് നടപ്പിലാക്കുന്ന ഒരുമാസത്തെ കാമ്പയിന്‍ പരിപാടികള്‍ ഈമാസം 31ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടുമണിക്ക് മണപ്പുറം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അധ്യക്ഷതവഹിക്കും.



സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്്മാന്‍ സഖാഫി പ്രമേയപ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, കെ കെ അഹ്്്മദ് കുട്ടി മുസ്ലിയാര്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, കൂറ്റമ്പാറ അബ്ദുറഹ്്മാന്‍ ദാരിമി, എ സൈഫുദ്ദീന്‍ ഹാജി, മുഹമ്മദ് പറവൂര്‍ പ്രസംഗിക്കും.



പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. റമദാൻ ആദ്യ വാരത്തില്‍ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ മൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. പള്ളികളും വീടുകളും കേന്ദ്രീകരിച്ച് എസ് വൈ എസ് ജീവകാരുണ്യ നിധിയിലേക്ക് ഒരു കോടി രൂപ സമാഹരിക്കും.

Thursday, November 25, 2010

ഇ.കെ ഹസ്സൻ മുസ് ലിയാർ അവാർഡ്‌ കെ.കെ.എം. സഅദിക്ക്‌

അബുദാബി: അഹ് ലു സുന്നത്ത്‌ വൽ ജമാഅത്ത്‌ (സുന്നി) പ്രബോധന പ്രചാരണ പ്രവർത്തന രംഗത്ത്‌ നിസ്തുലമായ സേവനം ചെയ്യുന്നവരെ ആദരിക്കുന്നതിനായി മുസ്വഫ എസ്‌.വൈ.എസും മജ്ലിസുനൂറും സംയുക്തമായി ഇ.കെ. ഹസ്സൻ മുസ് ലിയാർ സ്മാരക അവാർഡ്‌ നൽകുന്നു. പ്രഥമ അവാർഡ്‌ ഈ വർഷം യു.എ.ഇ യിൽ നിന്ന്‌ പ്രമുഖ യുവ പണ്ഡിതനും പ്രസംഗകനുമായ കെ.കെ.എം. സഅദിക്ക്‌ നൽകുന്നതാണ്‌. കാഷ്‌ അവാർഡും മൊമൊന്റോയും 29-11-2010 നു മുസ്വഫയിൽ മജ്ലിസുനൂറിൽ വെച്ച്‌ പ്രമുഖ പണ്ഡിതന്മാരുടെയും വ്യക്തിത്വങ്ങളുടെയും സാന്നിദ്ധ്യത്തിലായിരിക്കും നൽകുക.

പാലക്കാട്‌ ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിൽ ചെത്തല്ലൂർ സ്വദേശിയായ കെ.കെ. മുഹമ്മദ്‌ സഅദി പ്രാഥാമിക മത ഭൗതിക വിദ്യഭ്യാസം പൂർത്തിയാക്കി മഹല്ല്‌ ദർസ്‌ , പുല്ലരിക്കോട്‌, ഇരുമ്പാലശ്ശേരി, എന്നിവിടവിടങ്ങളിൽ ഓരോ വർഷം വീതം ദർസ്‌ പഠനത്തിനു ശേഷം നന്തി ദാറുസലാം, ജാമിഅ സഅദിയ എന്നിവിടങ്ങളിൽ തുടർ പഠനം നടത്തുകയും ജാമിഅ സഅദിയയിൽ നിന്ന്‌ ബിരുദമെടുക്കുകയും ചെയ്തു. കുമരം പുത്തൂർ മൈലാംപാടം ജുമാ മസ്ജിദിൽ 6 വർഷവും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പെരുമറ്റം പള്ളിയിൽ ഒരു കൊല്ലവും മുദരിസും ഖത്തിബുമായും സേവനമനുഷ്ടിച്ചു. പെരുമറ്റത്ത്‌ ജോലി ചെയ്ത സമയത്ത്‌ ആശയ ആദർശ രംഗത്ത്‌ ഒരു വ്യാജ സിദ്ധനെതിരെ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ മാധ്യമശ്രദ്ധ നേടിയ സംഭവമായിരുന്നു. മർഹൂം ശസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ് ലിയാർ , മർഹൂം പി.എ. അബ്ദുല്ല മുസ് ലിയാർ , മർഹൂം കുമരം പുത്തൂർ എൻ. അബ്ദുല്ല മുസ് ലിയാർ , കൂടാതെ, എം.എ. ഉസ്താദ്‌, ചിത്താരി ഉസ്താദ്‌, എ.കെ. അബ്ദു റഹ്മാൻ മുസ് ലിയാർ (സഅദിയ പ്രിൻസിപ്പാൾ), എ.വി. ഉമ്മർ മുസ് ലിയാർ കാപ്പാട്‌ തുടങ്ങിയവർ പ്രധാന ഉസ്താദുമാരാണ്‌

97 ൽ യു.എ.ഇ യിൽ എത്തിയ സഅദി ആദ്യം അൽ ഐനിലും ദുബായിലും പള്ളികളിൽ ഇമാമായി സേവനമനുഷ്ടിക്കുകയും 98 മുതൽ അബുദാബിയിലും മുസ്വഫയിലും എസ്‌.വൈ.എസ്‌. കമ്മിറ്റി യുടെ കീഴിൽ സേവനമനുഷ്ടിക്കുന്നു. ഇപ്പോൾ മുസ്വഫ എസ്‌.വൈ.എസ്‌. മുദരിസായി തുടരുന്ന കെ.കെ.എം. സഅദി നാട്ടിലും ഗൾഫിലും സംവാദ വേദികളിലും മുഖാമുഖങ്ങളിലും ,പ്രഭാഷണ പരമ്പരകളിലും വ്യക്തി മുദ്രപതിപ്പിക്കുകയും നിരന്തരം കുടുംബ ക്ളാസുകളും ഹദിസ്‌ ക്ളാസുകളും നടത്തി വരുന്നു. ഇന്റർ നെറ്റ്‌ ദഅവ രംഗത്ത്‌ ഗ്രൂപ്പ്‌ മെയിലിംഗ്‌ , ഓൺലൈൻ ക്ളാസ്‌ റൂമുകളിലും സുന്നത്ത്‌ ജമാഅത്ത്‌ ആശയ ആദർശ പ്രചാരണവുമായി മുഴുവൻ സമയ പ്രവർത്തകനുമാണ്‌. വിളക്ക്‌ എന്ന ബ്ളോഗിൽ വഴികാട്ടി എന്ന തൂലിക നാമത്തിൽ വിശുദ്ധ ഖുർആൻ വ്യാഖ്യാനം നടത്തി വരുന്നു. ഇരുമ്പാലശ്ശേരി പ്രസിദ്ധ പണ്ഡിതൻ കൊളപ്പുറത്ത്‌ കുഞ്ഞഹമ്മദ്‌ മുസ് ലിയാരുടെ പൗത്രി സക്കീനയാണ്‌ ഭാര്യ, മക്കൾ റാഷിദ, സഈദ, ഫാത്തിമത്തു സഹല

Saturday, October 23, 2010

എസ്‌ വൈ എസ്‌ വാട്ടർ ബെഡ്‌ നൽകി

പറമ്പിൽപീടിക: തേഞ്ഞിപ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്‌ എസ്‌ വൈ എസ്‌ പെരുവള്ളൂർ പഞ്ചായത്ത്‌ കമ്മിറ്റി വാട്ടർ ബെഡ്‌ വിതരണം ചെയ്തു. പെരുവള്ളൂർ നജാത്ത്‌ ക്യാമ്പസിൽ കെ കെ കോയ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്‌ വൈ എസ്‌ പ്രസിഡന്റ്‌ എം. അബ്ദുൽ ഗഫൂർ മുസ്ലിയാരിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ: ഹബീബ്‌ ഏറ്റുവാങ്ങി. പരിരക്ഷാ കോ-ഓർഡിനേറ്റർ കെ അബ്ദുൽ ഗഫൂർ, പെരുവള്ളൂർ അബ്ദുല്ല ഫൈസി, ഇ മൊയ്തീൻ കുട്ടി, കെ കെ ശറഫുദ്ദീൻ പങ്കെടുത്തു.

23/10/2010

Saturday, July 10, 2010

എസ്.വൈ.എസ്. ഓപ്പണ്‍ ഫോറം വള്ളികുന്നത്ത്


ആലപ്പുഴ: മത-സാമുദായിക വിഭാഗീയതയ്‌ക്കെതിരെ ജൂലായ് 16ന് വള്ളികുന്നത്ത് ഓപ്പണ്‍ഫോറം സംഘടിപ്പിക്കാന്‍ എസ്.വൈ.എസ്. ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. എം. മുരളി എം.എല്‍.എ. ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യും.


പ്രവര്‍ത്തകയോഗത്തില്‍ എം.എം. ഹനീഫ് മൗലവി ചികിത്സാ സഹായവിതരണം നടത്തി. എസ്. മുഹമ്മദ് കോയ തങ്ങള്‍, എസ്. നസീര്‍, സി.എ. ഖാസിം, ബി. അനസ്, പി.ഇ. മൂസക്കുട്ടി, ടി.എ. അബ്ദുള്‍ഖാദര്‍, എസ്. അഷ്‌റഫ് സഖാഫി, കെ. അനസ്, പി.എസ്. ഹാശിം സഖാഫി എന്നിവര്‍ പ്രസംഗിച്ചു.


ഹുസൈന്‍ കറ്റാനം

Sunday, July 4, 2010

മുസ്ലിം വികാരം മുതലെടുക്കുന്നവരെ കരുതിയിരിക്കുക: എസ്‌ വൈ എസ്‌

കോഴിക്കോട്‌: വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ മുസ്ലിം വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങൾ ചൂഷണം ചെയ്ത്‌ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന്‌ എസ്‌ വൈ എസ്‌ സംസ്ഥാന പ്രവർത്തക സമിതി യോഗം വിലയിരുത്തി.

നാട്ടിലെ മതസൗഹാർദത്തെ തകർക്കുന്ന തരത്തിൽ ഒളിയജൻഡകളുമായി പ്രവർത്തിക്കുന്ന ചിലർ മുസ്ലിം വികാരം ചൂഷണം ചെയ്ത്‌ മുഖ്യധാരയിലെത്താനും മുസ്ലിംകളുടെ പ്രാതിനിധ്യം ഏറ്റെടുക്കാനും ശ്രമിക്കുന്നത്‌ ആശങ്കാജനകമാണ്‌. ഇത്‌ മതത്തിനും സമുദായത്തിനും നഷ്ടം മാത്രമേ വരുത്തുകയുള്ളൂ. ഇത്തരക്കാരുടെ ഇടപെടൽ വർഗീയശക്തികൾക്ക്‌ രംഗത്തുവരാൻ അവസരം നൽകുകയാണ്‌. ഇത്‌ രംഗം കൂടുതൽ വഷളാക്കാനും മതവിഭാഗങ്ങൾക്കിടയിൽ ഛിദ്രത വളർത്താനും ഇടയാക്കും. വിദ്യാർഥികളുടെ മതസ്വാതന്ത്ര്യം നിഷേധിക്കുകയും വികളമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത്‌ രാജ്യത്തിന്റെ മതേതര പാരമ്പര്യം കളങ്കപ്പെടുത്തി സ്വാർഥ താൽപര്യങ്ങൾ നേടാൻ ശ്രമിക്കുന്നവർക്ക്‌ ഏണിവെച്ചു കൊടുക്കുകയാണ്‌ ഇതിന്റെ ആന്ത്യതിക ഫലം. ഇത്തരം നീക്കങ്ങൾ തിരിച്ചറിഞ്ഞ്‌ സംയമനത്തോടെ വിഷയങ്ങളെ സമീപിക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും മുസ്ലിംകളടക്കമുള്ള പൊതുസമൂഹം തയ്യാറാകണമെന്ന്‌ യോഗം ആഹ്വാനം ചെയ്തു.

പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പേരോട്‌ അബ്ദുർറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. കെ.കെ. അഹ്മദ്‌ കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സി.മുഹമ്മദ്‌ ഫൈസി, കൂറ്റമ്പാറ അബ്ദുൽറഹ്മാൻ ദാരിമി, ബി.എസ്‌ അബ്ദുല്ല കുഞ്ഞി ഫൈസി, അശ്‌റഫ്‌ സഖാഫി കടവത്തൂർ, വി.പി.എം ഫൈസി, എൻ.പി ഉമർ ഹാജി, ജി. അബൂബക്കർ, മുസ്തഫ കോഡൂർ, പി.വി മുഹമ്മദ്‌, അബ്ദുർറഹ്മാൻ സഖാഫി ഊരകം, പി.പി മുഹമ്മദ്‌ കുട്ടി മാസ്റ്റർ, എം.എം ഇബ്‌റാഹീം, പി.കെ ബാവ ദാരിമി, കെ.എസ്‌ മുഹമ്മദ്‌ സഖാഫി, അബ്ദുൽഹമീദ്‌ ബാഖവി ഇടുക്കി, എസ്‌ നസീർ, ഇസ്ശുദ്ദേ‍ീൻ സഖാഫി കൊല്ലം, ചർച്ചയിൽ പങ്കെടുത്തു. മുഹമ്മദ്‌ പറവൂർ, എൻ അലി അബ്ദുല്ല, സി.പി സൈതലവി പദ്ധതികൾ വിശദീകരിച്ചു. വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി സ്വാഗതവും എ സൈഫുദ്ദേ‍ീൻ ഹാജി നന്ദിയും പറഞ്ഞു.

04/07/2010

Saturday, April 3, 2010

തിരൂരിൽ ആദർശ മുന്നേറ്റ വിളംബര റാലി ഉജ്ജ്വലം !

മലപ്പുറം: കർമധന്യമായ ഇന്നലേകളുടെ വിപ്ലവ വീര്യവുമായി ധർമ പോരാളികൾ ഒഴുകിയെത്തി. വൈദേശികാധിപത്യത്തിനെതിരെയുള്ള ചെറുത്തു നിൽപ്പിന്റെ ഓർമത്തുടിപ്പുകളുറങ്ങുന്ന തിരൂരിൽ ആദർശപട പുതിയ ചരിത്രമെഴുതി.


ആദർശത്തിന്റെ നേർവരയിൽ അഞ്ചര ദശകം പിന്നിട്ട എസ്‌ വൈ എസ്‌ ആദർശ സമ്മേളനങ്ങൾക്ക്‌ ജില്ലയിൽ ഉജ്ജ്വല തുടക്കമിട്ടു. ജില്ലയിലെ 110 കേന്ദ്രങ്ങളിൽ വരാനിരിക്കുന്ന സമ്മേളനങ്ങളുടെ വിളംബരം മുഴക്കി നടന്ന റാലി മലയാള ഭാഷയുടെ ആസ്ഥാന നഗരിക്ക്‌ പുതുമയായി. വിശുദ്ധ ദീനിന്റെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വ്യതിയാനം വരുത്തുന്ന പുത്തൻവാദികളുടെ കുതന്ത്രങ്ങളെ തച്ചുടക്കുമെന്ന പ്രഖ്യാപനവുമായാണ്‌ ഇസ്ലാമിക പൈതൃകത്തിന്റെ സൂക്ഷിപ്പുകാർ റാലി നടത്തിയത്‌. സാമ്രാജ്യത്വത്തിന്‌ ദാസ്യവേല ചെയ്യുന്ന പുത്തൻവാദത്തെ തിരിച്ചറിയാൻ ആഹ്വാനം ചെയ്‌ ത റാലി തിരുനബിയെ അവഹേളിക്കുന്ന വഹാബിസത്തിന്‌ കനത്ത താക്കീത്‌ നൽകി. ഇസ്ലാമിക പൈതൃകത്തിന്റെ അടിവേരുകളറുക്കുന്ന മത പരിഷ്ക്കരണ വാദികളുടെ ഗോ‍ൂഢ നീക്കങ്ങൾ തുറന്നു കാണിച്ച റാലിയിൽ പൂർവീകരുടെ പൈതൃകം സംരക്ഷിക്കുമെന്ന്‌ ധർമപോരാളികൾ പ്രതിജ്ഞയെടുത്തു.
ആദർശ സമ്മേളനങ്ങളുടെ വിളംബരം മുഴക്കി നടന്ന റാലിയിൽ ഇരുപത്‌ മേഖലകളിൽ നിന്നുള്ള ആറായിരത്തിൽ പരം സന്നദ്ധസേവകരായ കർമസമിതി അംഗങ്ങളാണ്‌ അണി നിരന്നത്‌. കർമ സമിതി അംഗങ്ങൾ വിവിധ ബ്ലോക്കുകളിലായി പ്രത്യേകം യൂനിഫോമിൽ രണ്ടു നിരയായി നീങ്ങിയപ്പോൾ അച്ചടക്കംകൊണ്ട്‌ റാലി ശ്രദ്ധേയമായി. ഓരോ ബ്ലോക്കുകൾക്കും പതാക വാഹകരായ മേഖലാ ഭാരവാഹികൾ നേതൃത്വം നൽകി. വിളംബര റാലിക്ക്‌ അനുബന്ധമായി 'മദ്യക്കോള അനുവദിക്കില്ല' എന്ന മുദ്രാവാക്യമുയർത്തി നടന്ന ബഹുജന റാലിയിൽ മദ്യക്കോളക്കെതിരെയുള്ള പ്രതിഷേധാഗ്നി ഉയർന്നു.

യുവതലമുറയുടെ വീര്യം ചോർത്തി പ്രതികരണശേഷി തകർക്കാൻ തന്ത്രം മെനയുന്ന രാഷ്ട്രീയക്കാർക്ക്‌ മൂന്നാര്റിയിപ്പു നൽകിയ റാലിയിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കണമെന്ന്‌ ആവശ്യമുയർന്നു. തിരൂർ താഴെപ്പാലം സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി സിറ്റി ജംഗ്ഷൻ വഴി നഗരം ചുറ്റി ബസ്‌ സ്റ്റാൻഡ്‌ പരിസരത്ത്‌ സമാപിച്ചു. എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി പ്രാർഥന നടത്തി റാലി ഉദ്ഘാടനം ചെയ്തു. എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീൻ സംസാരിച്ചു. റാലിക്ക്‌ പി കെ എം സഖാഫി ഇരിങ്ങല്ലൂർ, അലവി സഖാഫി കൊളത്തൂർ, കെ ടി ത്വാഹിർ സഖാഫി, ഊരകം അബ്ദുർറഹ്മാൻ സഖാഫി, മുസ്തഫ മാസ്റ്റർ കോഡൂർ, അലവിക്കുട്ടി ഫൈസി എടക്കര, പി എസ്‌ കെ ദാരിമി എടയൂർ, എ മുഹമ്മദ്‌ പറവൂർ, പി കെ ബഷീർ പടിക്കൽ നേതൃത്വം നൽകി.

തുടർന്ന്‌ നടന്ന പൊതുസമ്മേളനം എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി കെ എം സഖാഫി ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഹബീബ്കോയ തങ്ങൾ പ്രാർഥന നടത്തി. അലവി സഖാഫി കൊളത്തൂർ, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ മാസ്റ്റർ കോഡൂർ, മുജീബ്‌ സഖാഫി സംസാരിച്ചു.

പ്രക്ഷോഭ റാലിക്ക്‌ സമസ്ത ജില്ലാ സെക്രട്ടറി മുഹമ്മദ്‌ ബാഖവി, പി അലവി ഫൈസി, റഊഫ്‌ സഖാഫി വാണിയന്നൂർ എ കെ യാഹു നേതൃത്വം നൽകി. അഹ്ലുസുന്ന സന്ദേശം പ്രമാണം എന്ന പ്രമേയത്തിൽ നടക്കുന്ന ആദർശ സമ്മേളനങ്ങൾ മെയ്‌ മാസത്തിൽ പൂർത്തിയാകും. 01/04/2010
കൂടുതൽ ചിത്രങ്ങളും വാർത്തയും www.ssfmalappuram.com >>
umer perinthatiri

Tuesday, March 30, 2010

ആതുര സേവന പ്രവർത്തനങ്ങൾ ഊർജിതമാക്കും: എസ്‌വൈഎസ്‌

കോഴിക്കോട്‌: ആതുര സേവന രംഗത്തെ ക്രിയാത്മക പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകുന്ന മൂന്നുവർഷത്തെ കർമ പദ്ധതികൾക്ക്‌ (കർമരേഖ-2010) സമസ്ത കേരള സുന്നി യുവജനസംഘം (എസ്‌വൈഎസ്‌) സംസ്ഥാന വാർഷിക പ്രതിനിധി സമ്മേളനം അന്തിമരൂപം നൽകി. ഇതിന്റെ ഭാഗമായി പ്രധാന മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച്‌ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള മെഡിക്കൽ-റിലീഫ്‌ സെന്ററുകൾ സ്ഥാപിക്കും.

സംഘടനയുടെ വർധിച്ചുവരുന്ന പിന്തുണയും ജനകീയാടിത്തറയും മുന്നിൽവെച്ച്‌ കൂടുതൽ കാര്യക്ഷമമായ സാമൂഹിക ഇടപെടലുകളാണ്‌ കർമരേഖ മുന്നോട്ടുവെക്കുന്നത്‌. 48.74 ശതമാനം മെമ്പർഷിപ്പ്‌ വർധനയാണ്‌ ഇത്തവണ ഉണ്ടായിട്ടുള്ളത്‌. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഓൺലൈൻ വഴി മെമ്പർഷിപ്പ്‌ പ്രവർത്തനം പൂർത്തിയാക്കിയെന്നതും പ്രത്യേകതയാണ്‌. പുതിയ 320 യൂണിറ്റുകൾ നിലവിൽ വരികയും ചെയ്തിട്ടുണ്ട്‌. അടിസ്ഥാന ഘടകങ്ങളായ യൂണിറ്റുകളെ മാതൃകാ ദഅ​‍്‌വാ സെല്ലുകകളാക്കി സുസ്ഥിര യൂണിറ്റുകളാക്കും. കാലുഷ്യങ്ങളിൽനിന്നും സുരക്ഷിതമായി സൗഹാർദ്ദവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്ന 6000 സൗഹൃദഗ്രാമങ്ങൾ സൃഷ്ടിച്ചെടുക്കുകയും 5000 മുസ്ലിം മഹല്ലുകൾ കേന്ദ്രീകരിച്ച്‌ ദിശാബോധമുള്ള സമൂഹത്തെ വാർത്തെടുക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും. ആരോഗ്യ ജീവൻരക്ഷാ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 'സാന്ത്വനം' പദ്ധതി നടപ്പാക്കും. ഇതിനായി യൂണിറ്റുകളിൽ അഞ്ചംഗങ്ങൾ വീതമുള്ള സന്നദ്ധസേവന സംഘത്തെ പരിശീലിപ്പിക്കും. വർധിച്ചുവരുന്ന തീവ്രവാദ, ഭീകരവാദ നീക്കങ്ങൾ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണിശമായ നയനിലപാടുകളിലുറച്ചുനിന്ന്‌ ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപകമാക്കാനും പെരുകിവരുന്ന അധാർമിക പ്രവണതകൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചു.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്നും വിശ്വാസ ധാരയിൽനിന്നും മുസ്ലിംകളെ വഴിതെറ്റിക്കാനും ആത്മീയതയുടെയും പാരമ്പര്യത്തിന്റെയും വേരുകൾ അറുത്തുമാറ്റി മതമൂല്യങ്ങളെ നവീകരിക്കാനും ചിലർ നടത്തുന്ന നീക്കങ്ങൾ മതത്തെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. അതിനാൽ ഇത്തരം ഗൂഢശ്രമങ്ങളിൽനിന്നും സമുദായത്തെ സുരക്ഷിതമാക്കാനുള്ള പ്രവർത്തനങ്ങൾ വ്യാപകമാക്കും. ഇതിന്റെ ഭാഗമായി ഏപ്രിൽ 1 - മെയ്‌ 15 കാലയളവിൽ സംസ്ഥാനത്തെ 500 കേന്ദ്രങ്ങളിൽ ആദർശസമ്മേളനങ്ങൾ സംഘടിപ്പിക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

രാജ്യത്ത്‌ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിന്റെ മുഖ്യ ഹേതുവായ മദ്യപാനം ക്രമാതീതമായി പെരുകുകയും കേരളം 'മദ്യപസംസ്ഥാനം' എന്ന അപഖ്യാതി നേടുകയും ചെയ്യുന്നത്‌ ഉത്കണ്ഠാജനകമാണ്‌. സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കി നാടിനെ രക്ഷിക്കേണ്ട ഭരണകൂടം മദ്യക്കോളക്ക്‌ അനുമതി നൽകാൻ നടത്തുന്ന നീക്കങ്ങളിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. ഈ നീക്കത്തിൽനിന്നും സർക്കാർ പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌ ഏപ്രിൽ ആദ്യവാരം ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കും. ആവശ്യമെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനും പ്രതിനിധി സമ്മേളനം തീരുമാനിച്ചിട്ടുണ്ട്‌.

29/03/2010

മദ്യക്കോള: എസ്‌.വൈ.എസ്‌ പ്രക്ഷോഭത്തിലേക്ക്‌

കോഴിക്കോട്‌: മദ്യവും ലഹരിയും സർവവ്യാപകമാക്കാൻ സഹായകമാകുന്ന തരത്തിൽ മദ്യക്കോളക്ക്‌ അനുമതി നൽകാനുള്ള സർക്കാർ നീക്കം അത്യന്തം ആശങ്കാജനകവും പ്രതിഷേധാർഹവുമാണെന്ന്‌ എസ്‌വൈഎസ്‌ സംസ്ഥാന വാർഷിക പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. റോഡപകടങ്ങൾ, സംഘർഷം, കുടുംബശൈഥില്യം തുടങ്ങി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നതിൽ മുഖ്യപങ്ക്‌ വഹിക്കുന്ന മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഭീഷണമായ രീതിയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ നീക്കത്തിൽ നിന്നും സർക്കാർ പൈന്തിരിഞ്ഞില്ലെങ്കിൽ നിയമത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട്‌ ശക്തമായി നേരിടുമെന്ന്‌ പ്രതിനിധി സമ്മേളനത്തിനു ശേഷം വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

കാലോചിതമായ വികസനപ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്‌. എന്നാൽ വികസന പ്രവർത്തനങ്ങൾ ജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യമുണ്ടാവരുത്തെന്നും കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. നിർദ്ദിഷ്ട നാഷണൽ ഹൈവേ വികസനത്തിൽ ആയിരക്കണക്കിന്‌ കുടുംബങ്ങൾ തെരുവിലേക്കെറിയപ്പെടുകയും വർഷങ്ങൾ പഴക്കമുള്ള ആരാധനാലയങ്ങളും ശ്മശാനങ്ങളും തകർക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ട്‌. ജനജീവിതത്തെയും ആരാധനാലയങ്ങളെയും സാരമായി ബാധിക്കാത്തവിധം വികസനപ്രവർത്തനങ്ങൾക്ക്‌ സർക്കാർ തയ്യാറാവണം. ഹൈവേ വികസനത്തിൽ വീടും സ്ഥലവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർക്ക്‌ മതിയായ നഷ്ടപരിഹാരം നൽകണം. അവരുടെ പുനരധിവാസത്തിന്‌ സമഗ്രപദ്ധതികൾ ആവിഷ്കരിക്കുകയും വേണം-സമ്മേളനം ആവശ്യപ്പെട്ടു. ഗുജറാത്ത്‌ വംശഹത്യക്ക്‌ നേതൃപരമായ പങ്കുവഹിച്ച മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും ബാബരി മസ്ജിദ്‌ തകർക്കാൻ കൂട്ടുനിന്ന എൽകെ അഡ്വാനിയെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള നീക്കത്തിൽ കൗൺസിൽ സന്തുഷ്ടിരേഖപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്കും മറ്റു പീഡിതവിഭാഗങ്ങൾക്കും ഇന്ത്യൻ ജുഡീഷ്യറിയോടുള്ള ആദരവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിന്‌ ഇത്‌ സഹായകമാകുമെന്ന്‌ കൗൺസിൽ അഭിപ്രായപ്പെട്ടു. രണ്ടണ്ടു ദിവസങ്ങളിലായി കോഴിക്കോട്ടു നടന്ന പ്രതിനിധി സമ്മേളനം ഞായറാഴ്ച സമാപിച്ചു.

29/03/2010

Thursday, March 25, 2010

എസ്.വൈ.എസിന് ജില്ലകളിൽ നവ സാരഥ്യം

സുന്നീ യുവജന സംഘം 2010-13 വർഷത്തേക്കുള്ള പുതിയാ ജില്ലാ നേതൃത്വത്തിലേക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട സാരഥികളുടെ വിശദ വിവരങ്ങളും ചിത്രങ്ങളും ഇവിടെ കാണാം

Saturday, December 6, 2008

നാടിന്റെ അസ്ഥിത്വ വീണ്ടെടുപ്പിന് ജനമുന്നേറ്റം

മലപ്പുറം: നാടിന്റെ അസ്തിത്വ വീണെ്ടടുപ്പിന്‌ ജനമുന്നേറ്റം എന്ന സന്ദേശവുമായി എസ്‌വൈഎസ്‌ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ മുന്നോടിയായുള്ള മേഖലാ ക്യാമ്പുകള്‍ക്ക്‌ ജില്ലയില്‍ രൂപമായി. യൂണിറ്റ്‌, പഞ്ചായത്ത്‌ ഭാരവാഹികള്‍ പങ്കെടുക്കുന്ന ക്യാമ്പുകളില്‍ പ്രമേയത്തെ സംബന്ധിച്ച സമഗ്ര ചര്‍ച്ചയും പഠനവും നടക്കും. സമൂഹത്തെ ഒന്നടങ്കം ദുരന്തങ്ങളിലേക്ക്‌ തള്ളിവിടുന്ന മദ്യം, മയക്കുമരുന്ന്‌, പാന്‍മസാല, ലൈംഗിക അരാചകത്വം തുടങ്ങിയ സാമൂഹ്യ തിന്‍മകള്‍ക്കെതിരെയുള്ള ജനമുന്നേറ്റമാണ്‌ നാലു മാസം നീണ്ടു നില്‍കുന്ന ക്യാമ്പയിന്‍ ലക്ഷ്യമാക്കുന്നത്‌. സാമൂഹിക സര്‍വെ, കുടുംബസംഗമം ബഹുജന സമ്മേളനം, ചര്‍ച്ചാസമ്മേളനം, ഓപ്പണ്‍ ഫോറം, സെമിനാര്‍, കൊളാഷ്‌-സിഡി പ്രദര്‍ശനങ്ങള്‍ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ്‌ ക്യാമ്പയിന്‍ കാലയളവില്‍ നടക്കുക. ഈ മാസം 25ന്‌ കൊണേ്ടാട്ടി, പൊന്നാനി മേഖലാ ക്യാമ്പുകളും 26ന്‌ മലപ്പുറം, തേഞ്ഞിപ്പലം 27ന്‌ മേലാറ്റൂര്‍, എടപ്പാള്‍ 30ന്‌ എടക്കര, നിലമ്പൂര്‍ മേഖലാ ക്യാമ്പുകളും ജനുവരി 1ന്‌ പെരിന്തല്‍മണ്ണ, മഞ്ചേരി, താനൂര്‍ 2ന്‌ പുളിക്കല്‍ 3ന്‌ തിരൂര്‍, കൂറ്റിപ്പുറം 4ന്‌ കോട്ടക്കല്‍ 8ന്‌ വണ്ടൂര്‍ 10ന്‌ കൊളത്തൂര്‍ മേഖലകളിലും ക്യാമ്പ്‌ നടക്കും, എസ്‌വൈഎസ്‌ സന്നാഹം -09ന്റെ ഭാഗമായുള്ള യൂണിറ്റ്‌ പര്യടനങ്ങളില്‍ ക്യാമ്പിന്റെ രജിസ്ട്രേഷന്‍ നടന്നുവരുന്നുണ്ട്‌. നവംബര്‍ ഒന്നിനാരംഭിച്ച സന്നാഹം ഈ മാസം പത്തോടെ പൂര്‍ത്തിയാകും.

www.ssfmalappuram.com

Thursday, October 23, 2008

സംഘ ശാക്തീകരണം; S.Y.S ന്‌ ബൃഹത്തായ കര്‍മ പദ്ധതി

മലപ്പുറം: സംഘടനാ ശാക്തീകരണം ലക്ഷ്യമാക്കി ബൃഹത്തായ കര്‍മ പദ്ധതിക്ക്‌ ജില്ലാ എസ്‌വൈഎസ്‌ രൂപം നല്‍കി. സുന്നി സംഘ ശക്തിയുടെ വിപ്ലവകരമായ മുന്നേറ്റത്തിന്‌ വഴിയൊരുക്കുന്ന പദ്ധതി നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടപ്പിലാക്കും.ജനുവരി മുതല്‍ സാമൂഹിക-സാസംകാരിക-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സംഘടന നടപ്പാക്കുന്ന ശ്രദ്ധേയമായ ഇടപെടലുകള്‍ക്ക്‌ അടിസ്ഥാന ഘടകമായ യൂണിറ്റുകളെ കൂടുതല്‍ കാര്യക്ഷമവും വ്യവസ്ഥാപിതവുമാക്കിയെടുക്കുകയാണ്‌ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന 'സന്നാഹം-09' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്‌. യൂണിറ്റ്‌ പര്യടനം, പ്രായോഗിക ദഅ്്‌വാ പരിശീലനം, മോണിറ്ററിംഗ്‌ ആന്‍ഡ്‌ ഗ്രേഡിംഗ്‌, സിഡി ലൈബ്രറി വ്യാപനം, മേഖലാ ക്യാമ്പുകള്‍ തുടങ്ങിയ ശ്രദ്ധേയ പരിപാടികളാണ്‌ സന്നാഹം-09 മുന്നോട്ടു വെക്കുന്നത്‌.

ജില്ലാ കമ്മിറ്റിക്ക്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മോണിറ്ററിംഗ്‌ സെല്ലിനാണ്‌ പദ്ധതിയുടെ നടത്തിപ്പ്‌ ചുമതല. ഇവര്‍ക്ക്‌ കീഴില്‍ ജില്ലാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ അഞ്ഞൂറ്‌ പേരാണ്‌ പദ്ധതിയുടെ പ്രയോക്താക്കള്‍. രണ്ട്‌ ജില്ലാ കൗണ്‍സിലര്‍മാര്‍ ഒരു മേഖലാ പ്രവര്‍ത്തക സമിതി അംഗം, രണ്ട്‌ പഞ്ചായത്ത്‌ പ്രവര്‍ത്തക സമിതി അംഗം എന്ന തോതില്‍ അഞ്ചു പേര്‍ ഉള്‍കൊള്ളുന്ന 100 സ്ക്വാഡുകളായാണ്‌ സംഘം പ്രവര്‍ത്തിക്കുക. നവംബര്‍ അഞ്ചിനും ഡിസംബര്‍ അഞ്ചിനുമിടയില്‍ പര്യടനം നടത്തുന്ന സ്ക്വാഡ്‌ യൂണിറ്റിലെ സംഘടനക്ക്‌ പുറത്തുള്ള പ്രമുഖര്‍ക്ക്‌ സംഘടനയെ പരിചയപ്പെടുത്തിയും സന്ദേശം കൈമാറിയും പ്രായോഗിക ദഅ്‌വക്കുള്ള മാതൃക നല്‍കും. യൂണിറ്റ്‌ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുക്കുന്ന സ്ക്വാഡ്‌ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മോണിറ്ററിംഗ്‌ നടത്തി യൂണിറ്റിന്‌ ഗ്രേഡ്‌ നല്‍കുന്നതാണ്‌ പദ്ധതിയെ ശ്രദ്ധേയമാക്കുന്നത്‌. ഗ്രേഡിംഗ്‌ അടിസ്ഥാനത്തിലാണ്‌ തുടര്‍ പദ്ധതി നടപ്പിലാക്കുക. യൂണിറ്റിന്‌ ഗ്രേഡ്‌ നല്‍കുന്നതും അനുബന്ധ പ്രവര്‍ത്തനങ്ങളും സംഘടനാ രംഗത്തെ മുന്നേറ്റത്തിന്‌ വഴിയൊരുക്കും. ജില്ലയിലെ നൂറ്‌ സ്ക്വാഡുകള്‍ തികഞ്ഞ ആസൂത്രണത്തോടെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയെ എല്ലാമേഖലയിലും മികവുറ്റതാക്കുക എന്ന ലക്ഷ്യമാണ്‌ സന്നാഹം-09 ലൂടെ സാധ്യമാകുക.

പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ഒക്ടോബര്‍26ന്‌ പുത്തനത്താണി ഖുബ ഓഡിറ്റോറിയത്തിലും നവംബര്‍ ഒന്നിന്‌ മഞ്ചേരിയിലും ജില്ലാ കൗണ്‍സിലര്‍മാര്‍ക്ക്‌ പരിശീലനം നല്‍കും. രാവിലെ 10 മുതല്‍ അഞ്ചു വരെയാണ്‌ പ്രമുഖരുടെ നേതൃത്വത്തില്‍ ശില്‍പ്പശാല നടക്കുക. പൊന്നാനി, എടപ്പാള്‍, കുറ്റിപ്പുറം, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, തേഞ്ഞിപ്പലം, കൊളത്തൂര്‍ മേഖലകള്‍ പുത്തനത്താണിയിലും മലപ്പുറം, മഞ്ചേരി, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍, എടക്കര, അരീക്കോട്‌, കൊണേ്ടാട്ടി, പുളിക്കല്‍ മേഖലകള്‍ മഞ്ചേരിയിലുമാണ്‌ പങ്കെടുക്കുക. ജില്ലാ കമ്മിറ്റിക്ക്‌ കീഴില്‍ ടി.അലവി പുതുപ്പറമ്പ്‌ കണ്‍വീനറായ ജില്ലാ മോണിറ്ററിംഗ്‌ സെല്ലില്‍ സികെയു മൗലവി മോങ്ങം, പി.ഹസൈന്‍ മാസ്റ്റര്‍ കുറുകത്താണി, കെ മുഹമ്മദ്‌ ഇബ്‌റാഹിം, കെപി ജമാല്‍ അംഗങ്ങളാണ്‌.

report :ഉമര്‍ പെരിന്താറ്റിരി
22/10/2008

Tuesday, August 5, 2008

‌ഭീകരവാദത്തിനെതിരെ സന്ധിയില്ലാസമരത്തിനു തയ്യാറാകണം :SYS

‌കോഴിക്കോട്‌ : രാജ്യവ്യാപകമായി നിരന്തര സ്ഫോടനങ്ങള്‍ നടക്കകയും ഇതിന്റെ മറവില്‍ ഇസ്ലാമിക സമൂഹം ഒന്നടങ്കം ഭീകരതയുടെ കരിനിഴലില്‍ നിര്‍ത്തപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭീകരവാദത്തിനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ബോധവത്കരണത്തിലൂടെ സന്ധിയില്ലാ സമരത്തിനു മുസ്ലിം സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന്‌ എസ്‌വൈ എസ്‌ സംസ്ഥാന നേതൃക്യാമ്പ്‌ ആവശ്യപ്പെട്ടു.

മുസ്ലിം സമുദായത്തെയും ഇസ്ലാമിക സ്ഥാപനങ്ങളെയും അടയാളങ്ങളെയും ഭീകരതയുടെ നിഴലില്‍ നിര്‍ത്തി അപഹസിക്കുകയെന്ന സാമ്രാജ്യത്വ താത്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളാണ്‌ സ്ഫോടനങ്ങള്‍ക്കു പിന്നിലെന്ന്‌ ന്യായമായും സംശയിക്കുന്നതായി ക്യാമ്പ്‌ അഭിപ്രായപ്പെട്ടു. സമാധാനത്തിനും രാഷ്ട്രതാത്പര്യത്തിനുമെതിരായി നീങ്ങുന്ന ഏതു പ്രവണതകളെയും കണെ്ടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിച്ച്‌ ജനങ്ങളില്‍ നിര്‍ഭയത്വമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന്‌ ക്യാമ്പ്‌ ആവശ്യപ്പെട്ടു.

03/08/2008

Thursday, July 24, 2008

സമരമുറകള്‍ വഴിതെറ്റുമ്പോള്‍


സമരമുറകള്‍ വഴിതെറ്റുമ്പോള്‍
‍എസ്‌.വൈ.എസ്‌. ജാഗ്രതാ സമ്മേളനം
24-07-08

Wednesday, March 12, 2008

അബുദാബി ഇന്റര്‍ നാഷണല്‍ പുസ്തോകോത്സവം 2008

പതിനെട്ടാമത്‌ അബുദാബി ഇന്റര്‍ നാഷണല്‍ പുസ്തോകോത്സവം തുടങ്ങി.. ഇത്തവണ സിറാജ്‌ ദിനപത്രവും എസ്‌.വൈ.എസും സംയുക്തമായിട്ടാണ്‌ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്‌..പൂങ്കാവനം ബുക്സ്‌, അല്‍ ഇര്‍ഷാദ്‌ , ഐ.പി.ബി തുടങ്ങി പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ സിറാജ്‌ / എസ്‌.വൈ.എസ്‌. സ്റ്റാളില്‍ ലഭിക്കുന്നതാണ്‌.
മാര്‍ച്ച്‌ 11 മുതല്‍ 16 വരെ പുസ്തകോത്സവം ഉണ്ടായിരിക്കുന്നതാണ്‌

Sunday, March 2, 2008

അറബി ഭാഷാ പഠനം

മുസ്വഫ എസ്‌.വൈ.എസ്‌ കമ്മിറ്റി അറബി ഭാഷാ ഗ്രാമര്‍ സഹിതം പഠിക്കാന്‍ വേദിയൊരുക്കുന്നു.
ശഅബിയ 12 ലെ മദ്രസയില്‍ എല്ലാ ശനിയാഴ്ചകളിലും രാതി 7.30 മുതല്‍ 9 .00 മണി വരെ
നടക്കുന്ന ക്ലാസ്‌ അബ്‌ ദുല്‍ ഹമീദ്‌ ശര്‍വാനി ചിയ്യൂര്‍ നയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5524773 050 7680677 എന്നി നമ്പറുകളില്‍ വിളിക്കുക.

Monday, February 25, 2008

Boycott Danish products -ഡാനിഷ്‌ ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കുക.. ജിദ്ധ എസ്‌.വൈ.എസ്‌.

ഡാനിഷ്‌ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കുക.. ജിദ്ധ എസ്‌.വൈ.എസ്‌.
Related Posts with Thumbnails