Showing posts with label ജീവ കാരുണ്യം. Show all posts
Showing posts with label ജീവ കാരുണ്യം. Show all posts

Wednesday, April 25, 2012

കേരള യാത്ര-തൃശൂര്‍-11 നിര്‍ധന യുവതികള്‍ക്ക് മംഗല്യ സാഫല്യം

തൃശൂര്‍: കാന്തപുരത്തിന്റെ കേരള യാത്ര കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെത്തിയപ്പോള്‍ എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെ ഭാഗമായി പതിനൊന്ന് നിര്‍ധന യുവതികള്‍ക്ക് മംഗല്യത്തിലൂടെസ്വപ്നസാഫല്യം. നിരവധി കുടുംബങ്ങള്‍ക്ക എസ് വൈ എസ്സിന്റെ വിവാഹ സഹായ പദ്ധതി അനുഗ്രഹമായി.

മണലൂര്‍ മേഖലയീലെ കണ്ണോത്ത് മഹല്ലിലെ ജിന്‍സിയും നവാസും ,ചെരുതുരുത്തി മേഖലയിലെ വാവട്ടൂര്‍ മഹല്ലിലെ ശരീഫയും ചെറുതുരുത്തി മഹല്ലിലെ അബ്ദുള്‍ നിസാറും , പുതുക്കാട് മേഖലയിലെ കുണ്ടായി മഹല്ല് ഷാഹിനയും വരന്തരപ്പള്ളി മഹല്ലിലെ മൂജീബും തൃശൂര്‍ മേഖലയില്‍ നിന്ന് റജീനയും കാരികുളം മഹല്ലിലെ നജീബ് എന്നിവരും തമ്മില്‍ വിവാഹിതരായി.



വടക്കാഞ്ചേരി മേഖലയില്‍ നിന്ന് തയ്യൂര്‍ മഹല്ലിലെ ആബിദയും കാഞ്ഞിരക്കോട് കുമരനെല്ലൂര്‍ മഹല്ലിലെ അബൂബക്കര്‍ എന്നിവരും പാലപ്പിള്‌ലിയില്‍ നിന്ന് ഫസീലയും ഷിഹാബും, ചെമ്പോട്ടില്‍ മുനീറയും അത്തിക്കപറമ്പ് മസ്തഫയും തമ്മില്‍ വിവാഹിതരായി. വരവൂര്‍ അത്താണി പറമ്പില്‍ ത്വാഹിറയും വട്ടൂള്ളിപാറക്കപ്പീടികയില്‍ ബഷീര്‍ എന്നിവരും കാരികുളം ചോലക്കല്‍ സുറുമിയും പുലിക്കണ്ണി വരിക്കോടന്‍ വീട്ടില്‍ സവാദും വിവാഹിതരായി. കാരികുളം അബ്ദുവിന്റെ മകള്‍ സുമയും പാലപ്പള്ളി വട്ടപറമ്പില്‍ അബ്ദുള്‍ ഗഫൂറും വിവാഹിതരായി.



കേരളയാത്രയുടെ തൃശൂര്‍ സ്വീകരണകേന്ദ്രമായ ശക്തന്‍ നഗറിലെ വേദിയില്‍ വെച്ച് ആയിരുന്നു നിക്കാഹ് കര്‍മ്മം

Thursday, October 6, 2011

മുഹിമ്മാത്ത് കാരുണ്യ സ്പര്ശം ചെങ്കള പഞ്ചായത്തിലും

ചെങ്കള: ചെങ്കള പഞ്ചയത്തിലെ എര്മാളത്ത് ഈയിടെ ആകസ്മകമായി മരണപെട്ട എം എ അബ്ദുല്ല യുടെ മൂന്നുമക്കളെ മുഹിമ്മാത്ത് ഓര്ഫന് ഹോം കെയര് പദ്ധതിയില് ഉള്പെടുതി എറ്റെടുത്തു. വിവാഹപ്രയമെത്തിയ രണ്ട് പെണ് മക്കളുള്പെടുന്ന എട്ട് മക്കളുടെയും രോഗ ശയ്യയില് കഴിയുന്ന മാതാവിന്റെ ഏക അത്താണിയായിരുന്നു അബ്ദുല്ല. കൂലിപ്പണിയെടുത്ത് കുടുംബത്തെ നയി ച്ചിരുന്നു അബ്ദുല്ലയുടെ വിയോഗം താങാവുന്നതിലും അപ്പുറമായിരുന്നു. എര്മാളം ശാഖാ എസ് വൈ എസ് സംഘടിപിച്ച ചടങ്ങില് മൂഹിമ്മാത്ത് ജനറല് സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജനറല് മാനേജര് എ കെ ഇസ്സുദ്ദീന് സഖാഫി എന്നിവര് നേതൃത്വം നല്കി. ശാഖാ പ്രസിഡന്റ് കെ എം അബൂബക്കര് ഖാദിരി അദ്ധ്യകഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അഹ്മദ് സഅദി, ലത്തീഫ് മൗലവി, ബി കെ ഹസൈനാര്, ബി എം അബ്ദുല്ല, കെ എം എ ഹമീദ്, മുനീര് സി എ, ശാഫി വലിയ മൂല എന്നിവര് സംബന്ധിച്ചു. അബുബക്കര് കരുമാനം സ്വാഗതവും, ബി കെ അഹ്മദ് നന്ദിയും പറഞ്ഞു



http://www.muhimmath.com/

Wednesday, August 3, 2011

ഇസ്റ റമദാന് കിറ്റ് വെള്ളിയാഴ്ച വിതരണം ചെയ്യും

ഇസ്റ യു എ ഇ കമ്മിറ്റിയുടെ സഹായത്തോടെ വടനപ്പള്ളിയിലെ പാവപ്പെട്ട നൂറോളം കുടുംബങ്ങള്ക്ക് റമദാനില് നല്കുന്ന കാരുണ്യം പദ്ധതി ആയ റമദാന് കിറ്റ് അടുത്ത വെള്ളി (ഓഗസ്റ്റ് 5 ) അസര് നിസ്കാരത്തിനു ശേഷം ഉമര് ഖാളി (റ) നഗറില് വെച്ച് വിതരണം നടക്കും, പ്രമുഘര് പരിപാടിയില് പങ്കെടുക്കും,

റമദാന് പ്രോഗ്രാമുകളുടെ ഭാഗമായി വടനപ്പള്ളിയുടെ വിവിദ ഭാഗങ്ങളില് ഖുറാന് ബോധനം, ആത്മ സംസ്കരണം, ഹദീസ് ശരീഫ് എന്നീ വിഷയങ്ങളില് ക്ലാസ്സുകളും പ്രഭാഷണങ്ങളും നടന്നു വരുന്നു, റമദാന് 29 - രാവില് തസ്കിയത് ക്യാമ്പ്, ഖത്മുല് ഖുറാന്, ആത്മീയ സംഗമം, സമൂഹ ഇഫ്താര് എന്നീ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.



Saturday, July 30, 2011

വാഹനാപകടത്തില്‍ അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ മഅദിൻ ഏറ്റെടുത്തു

കൊട്ടപ്പുറം വാഹനാപകടത്തില്അനാഥരായകുടുംബത്തിലെ 6 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്മലപ്പുറം സ്വലാത്ത്നഗറിലെ മഅദിനു സഖാഫതില്ഇസ്ലാമിയ്യ ഏറ്റെടുത്തു . അപകടത്തില്ഉറ്റവര്നഷ്ടപെട്ട കുട്ടികളുടെ വീടുകളെ അവരുടെ വീടുകളില്സന്ദര്ശിച്ച ഖലീലുല്ബുഖാരി തങ്ങള്അവര്ക്ക് പുതു വസ്ത്രങ്ങള്വിതരണം നല്കി , ചേലാമ്പ്ര പനയപ്പുറം ജുമു- മസ്ജിദില്നടന്ന ചടങ്ങില്കുടുംബത്തെ സഹായിക്കുന്നതിനുള റിലീഫ്ഫണ്ട് അദ്ദേഹം ഉദ്ഘാടനം ചെയ്തു


Saturday, October 23, 2010

എസ്‌ വൈ എസ്‌ വാട്ടർ ബെഡ്‌ നൽകി

പറമ്പിൽപീടിക: തേഞ്ഞിപ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്‌ എസ്‌ വൈ എസ്‌ പെരുവള്ളൂർ പഞ്ചായത്ത്‌ കമ്മിറ്റി വാട്ടർ ബെഡ്‌ വിതരണം ചെയ്തു. പെരുവള്ളൂർ നജാത്ത്‌ ക്യാമ്പസിൽ കെ കെ കോയ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്‌ വൈ എസ്‌ പ്രസിഡന്റ്‌ എം. അബ്ദുൽ ഗഫൂർ മുസ്ലിയാരിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ: ഹബീബ്‌ ഏറ്റുവാങ്ങി. പരിരക്ഷാ കോ-ഓർഡിനേറ്റർ കെ അബ്ദുൽ ഗഫൂർ, പെരുവള്ളൂർ അബ്ദുല്ല ഫൈസി, ഇ മൊയ്തീൻ കുട്ടി, കെ കെ ശറഫുദ്ദീൻ പങ്കെടുത്തു.

23/10/2010

Monday, August 16, 2010

സഹായി :കോഴിക്കോട് മെഡിക്കൽ കോളേജ്


ആറുവർഷത്തോളമായി കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന നിസ്വാർത്ഥ സേവനസംഘമാണ്‌ സഹായി.

ദിനംപ്രതി പതിനായിരത്തോളം രോഗികൾ കോഴിക്കോട്‌ മെഡിക്കൽ കോളേജിലെത്തുന്നു. അതിൽ ദൈന്യരും പാവങ്ങളും അശരണരുമായ ഇവർക്കിടയിലാണ്‌ സഹായി പ്രവർത്തിക്കുന്നത്‌.


അത്യാഹിത വിഭാഗത്തിൽ


അപകടങ്ങൾപറ്റിയും പ്രതീക്ഷിക്കാതെയുള്ള രോഗങ്ങൾ പിടിപെട്ടും കൂട്ടഅത്യാഹിതങ്ങളിലും കാഷ്വാലിറ്റിയിലെത്തുന്ന നിസ്സഹായരായ രോഗികളെ സഹായി വളണ്ടിയർമാർ പരിപാലിക്കുന്നു. ബന്ധുക്കളെ വിവരമറിയിക്കുന്നു.

ഡ്രഗ്‌ ബാങ്ക്‌

പ്രതിവർഷം 15 ലക്ഷം രൂപയുടെ മരുന്നുകൾ നിർധന രോഗികൾക്ക്‌ നൽകിവരുന്നു.

വാർഡ്‌ പുനരുദ്ധരിക്കൽ

ശോചനീയാവസ്ഥയിലായ മൂന്ന് വാർഡുകൾ നവീകരിച്ചു. മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഷെൽട്ടർ പണിതു.

കൃതിമാവയവ വിതരണം

നൂറോളം വികലാംഗർക്ക്‌ സഹായിയുടെ നേതൃത്വത്തിൽ കൃതിമ കാൽ വിതരണം ചെയ്തു.

ക്യാമ്പുകൾ

ആരോഗ്യ ബോധവത്കരണ ക്ലാസുകളും രോഗ നിർണ്ണയ ക്യാമ്പുകളും തുടർച്ചയായി ഒരുക്കുന്നു.

രോഗ നിർണ്ണയ പരിശോധനകൾ

ബ്ലഡ്‌ ടെസ്റ്റ്‌, സ്കാനിംഗ്‌ തുടങ്ങിയവ സൗജന്യ നിരക്കിൽ ചെയ്ത്‌ കൊടുക്കുന്നു.

സഹായി രക്തദാന കാമ്പയിൻ

Sunday, August 8, 2010

പത്തുകോടി റിലീഫ് പദ്ധതി; സംസഥാനതല ഉത്ഘാടനം നാളെ

തിരുവനന്തപുരം: റമസാനിൽ എസ്‌ വൈ എസ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 10 കോടി രൂപയുടെ റിലീഫ്‌ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഈമാസം ഒമ്പതിന്‌ തിരുവനന്തപുരത്ത്‌ നടക്കും. രാവിലെ ഒമ്പത്‌ മണിക്ക്‌ വൈ എം സി എ ഹാളിൽ നടക്കുന്ന ചടങ്ങ്‌ തുറമുഖ-യുവജനകാര്യ മന്ത്രി വി.സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ അധ്യക്ഷത വഹിക്കും. മലപ്പുറം മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹീം ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും.

07/08/2010

Wednesday, June 23, 2010

മർകസ്‌ ഹോം കെയർ പദ്ധതി: തിരുവനന്തപുരത്ത്‌ സഹായ വിതരണം നടത്തി

ആറ്റിങ്ങൽ: മർകസ്‌ ഹോം കെയർ പദ്ധതിയിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അനാഥ മക്കൾക്കുള്ള അഞ്ചാം ഘട്ട സഹായ വിതരണ ഉദ്ഘാടനം സമ്പത്ത്‌ എം പി നിർവഹിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടിയിൽ എസ്‌ വൈ എസ്‌ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ഹാഷിം മുസ്ലിയാർ ആലംകോട്‌ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സഖാഫി പൂക്കോട്ടൂർ പദ്ധതി വിശദീകരിച്ചു. മുഹമ്മദ്‌ മൻസൂർ കോളിക്കൽ സ്വാഗതവും മുഹമ്മദ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു.

22/06/2010

Tuesday, June 8, 2010

Sunday, April 25, 2010

അൽമഖർ കുടിവെള്ള പദ്ധതി 20 സ്ഥലങ്ങളിൽ

തളിപ്പറമ്പ്‌: സുന്നി കൈരളിയുടെ നായകരും ആദർശ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകരും മുഴുവൻ സമയം പങ്കെടുത്ത്‌ ദാറുൽ അമാന്റെ തിരുമുറ്റത്ത്‌ ധന്യത തീർത്ത്‌ ചരിത്രമായി മാറിയ അൽഖമർ സമ്മേളനത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട്‌ മഖർ സാരഥികളും സുന്നി പ്രവർത്തകരും ഇനി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജനങ്ങളിലേക്ക്‌ .രണ്ടു പതിറ്റാണ്ടിന്റെ വിദ്യാഭ്യാസ, സേവന പ്രവർത്തനങ്ങളാൽ മറ്റുള്ളവർക്ക്‌ മതൃകയായ അൽമഖറിന്റെ ഇരുപതാം വാർഷിക സമ്മേളന ഉപഹാരമായി 20 സ്ഥലങ്ങളിൽ കുടിവെള്ള വിതരണ പദ്ധതിക്ക്‌ തുടക്കമാവും. കടുത്ത വേനലിൽ കുടിവെള്ളത്തിന്ന്‌ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക്‌ ആശ്വാസമെന്നോണം ഇരുപതോളം പൊതുകിണറുകൾ കുഴിച്ചുകൊണ്ടാണ്‌ മഖർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിക്കുന്നത്‌.

ഒപ്പം പിലാത്തറ ചുമടുതാങ്ങിയിൽ ആരംഭിക്കുന്ന വികലാംഗ സ്കൂൾ സമുഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട അവശർക്ക്‌ ഒരനുഗ്രഹമാകും. മഖർ സമ്മേളനത്തിന്റെ ഔപചാരികമായ പരിപാടികളിലൊന്നായി ആഭ്യന്തരമന്ത്രി ഈ സ്കൂളിന്റെ ശിലാസ്ഥാപനം നിർവഹിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത്‌ സജീവ സംഭാവനകളാൽ മുന്നിട്ടുനിൽക്കുന്ന മഖറിൽ നിന്നും പുതുതായാരംഭിക്കുന്ന വികലാംഗ സ്കൂൾ സമുഹത്തിന്ന്‌ മറ്റൊരു നേട്ടമാകും.

Monday, April 12, 2010

നിരാലംബരായ അഞ്ച്‌ കുട്ടികൾക്ക്‌ ജാമിഅ:അശ്‌അരിയ്യ അഭയം നൽകി

കൊച്ചി: ആരാരുമില്ലാത്ത അഞ്ച്‌ സഹോദരങ്ങൾക്ക്‌ അഭയം നൽകി ചേരാനല്ലൂർ ജാമിഅ: അശ്‌അരിയ്യ മാതൃകയായി. മാതാവ്‌ ഉപേക്ഷിച്ചുപോവുകയും പിതാവ്‌ രോഗാവസ്ഥയിലാവുകയും ചെയ്തതാണ്‌ കുട്ടികളുടെ ദുരവസ്ഥയ്ക്ക്‌ കാരണമായത്‌. ആലപ്പുഴ സക്കരിയ ബസാർ സ്വദേശി ഷാജഹാന്റെ മക്കളായ ഫാത്വിമത്തുസുഹ്‌റ(11), അബ്ദുല്ല(10), യാസീൻ അബ്ദുല്ല(8), അജ്സമുദ്ദേ‍ീൻ മൂബീൻ ഹഖ്‌(7), സഅദ്‌ ബിൻ അബീവഖാസ്‌(5) എന്നിവരെയാണ്‌ എറണാകുളം നോർത്ത്‌ സ്റ്റേഷനിൽ നിന്ന്‌ അശ്‌അരിയ്യ ഏറ്റെടുത്തത്‌.

പ്രവാസ ജീവിതത്തിനിടയിൽ ഭാര്യ ഉപേക്ഷിച്ചുപോയ ശേഷം മക്കളുടെ കാര്യങ്ങളിൽ അതീവശ്രദ്ധ പതിപ്പിച്ച്‌ ജീവിച്ചിരുന്ന ഷാജഹാൻ അസുഖം ബാധിച്ച്‌ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണിപ്പോൾ. അഞ്ചുപേരിൽ മൂന്നുപേരെ അശ്‌അരിയ്യ നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി എറണാകുളം നോർത്ത്‌ റെയിൽവേ സ്റ്റേഷനിൽ രോഗബാധിതനായി വീണ ഷാജഹാണ്‌ ചുറ്റുമിരുന്ന്‌ കരയുന്ന കുട്ടികളെ കണ്ടണ്ട പോലീസുകാർ ഷാജഹാനെ ആശുപത്രിയിലെത്തിച്ചു. പോലീസുകാരായ ബിജു, മുഹമ്മദ്കുഞ്ഞ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്‌. തുടർന്ന്‌ എറണാകുളം നോർത്ത്‌ വനിതാ സ്റ്റേഷനിലെത്തിച്ച കുട്ടികളോട്‌ പഠിക്കുന്നത്‌ എവിടെയാണെന്ന്‌ ചോദിച്ചപ്പോൾ ജാമിഅ അശ്‌അരിയ്യയി ലാണെന്ന്‌ മറുപടി ലഭിച്ചു. പിന്നീട്‌ ഫാത്വിമത്തുസുഹ്‌റ ഒഴികെയുള്ളവരെ വടുതലയിലുള്ള ക്രിസ്തീയ അനാഥാലയത്തിലേക്ക്‌ മാറ്റി.

വിവരമറിഞ്ഞെത്തിയ അശ്‌അരിയ്യയുടെ നേതാക്കളായ എ.അഹ്മദുകുട്ടിഹാജി, വിഎച്ച്‌ അലി ദാരിമി, അബ്ദുൽജബാർ സഖാഫി, എബി കുഞ്ഞുമുഹമ്മദ്‌ ഹാജി, ഫഖ്‌റുദ്ദേ‍ീൻ മിസ്ബാഹി എന്നിവർ പോലീസ്‌ അധികൃതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ കുട്ടികളെ അശ്‌അരിയ്യാ അധികൃതർക്ക്‌ വിട്ടുനൽകിയത്‌. ഷാജഹാന്റെ ചികിത്സാച്ചെലവുകളും അഞ്ച്‌ കുട്ടികളുടെ മുഴുവൻ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമെന്ന്‌ ജാമിഅ: അശ്‌അരിയ്യയുടെ സാരഥികൾ അറിയിച്ചു.

12/04/2010
siraj news daily



Tuesday, March 30, 2010

ആതുര സേവന പ്രവർത്തനങ്ങൾ ഊർജിതമാക്കും: എസ്‌വൈഎസ്‌

കോഴിക്കോട്‌: ആതുര സേവന രംഗത്തെ ക്രിയാത്മക പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകുന്ന മൂന്നുവർഷത്തെ കർമ പദ്ധതികൾക്ക്‌ (കർമരേഖ-2010) സമസ്ത കേരള സുന്നി യുവജനസംഘം (എസ്‌വൈഎസ്‌) സംസ്ഥാന വാർഷിക പ്രതിനിധി സമ്മേളനം അന്തിമരൂപം നൽകി. ഇതിന്റെ ഭാഗമായി പ്രധാന മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച്‌ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള മെഡിക്കൽ-റിലീഫ്‌ സെന്ററുകൾ സ്ഥാപിക്കും.

സംഘടനയുടെ വർധിച്ചുവരുന്ന പിന്തുണയും ജനകീയാടിത്തറയും മുന്നിൽവെച്ച്‌ കൂടുതൽ കാര്യക്ഷമമായ സാമൂഹിക ഇടപെടലുകളാണ്‌ കർമരേഖ മുന്നോട്ടുവെക്കുന്നത്‌. 48.74 ശതമാനം മെമ്പർഷിപ്പ്‌ വർധനയാണ്‌ ഇത്തവണ ഉണ്ടായിട്ടുള്ളത്‌. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഓൺലൈൻ വഴി മെമ്പർഷിപ്പ്‌ പ്രവർത്തനം പൂർത്തിയാക്കിയെന്നതും പ്രത്യേകതയാണ്‌. പുതിയ 320 യൂണിറ്റുകൾ നിലവിൽ വരികയും ചെയ്തിട്ടുണ്ട്‌. അടിസ്ഥാന ഘടകങ്ങളായ യൂണിറ്റുകളെ മാതൃകാ ദഅ​‍്‌വാ സെല്ലുകകളാക്കി സുസ്ഥിര യൂണിറ്റുകളാക്കും. കാലുഷ്യങ്ങളിൽനിന്നും സുരക്ഷിതമായി സൗഹാർദ്ദവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്ന 6000 സൗഹൃദഗ്രാമങ്ങൾ സൃഷ്ടിച്ചെടുക്കുകയും 5000 മുസ്ലിം മഹല്ലുകൾ കേന്ദ്രീകരിച്ച്‌ ദിശാബോധമുള്ള സമൂഹത്തെ വാർത്തെടുക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും. ആരോഗ്യ ജീവൻരക്ഷാ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 'സാന്ത്വനം' പദ്ധതി നടപ്പാക്കും. ഇതിനായി യൂണിറ്റുകളിൽ അഞ്ചംഗങ്ങൾ വീതമുള്ള സന്നദ്ധസേവന സംഘത്തെ പരിശീലിപ്പിക്കും. വർധിച്ചുവരുന്ന തീവ്രവാദ, ഭീകരവാദ നീക്കങ്ങൾ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണിശമായ നയനിലപാടുകളിലുറച്ചുനിന്ന്‌ ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപകമാക്കാനും പെരുകിവരുന്ന അധാർമിക പ്രവണതകൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചു.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്നും വിശ്വാസ ധാരയിൽനിന്നും മുസ്ലിംകളെ വഴിതെറ്റിക്കാനും ആത്മീയതയുടെയും പാരമ്പര്യത്തിന്റെയും വേരുകൾ അറുത്തുമാറ്റി മതമൂല്യങ്ങളെ നവീകരിക്കാനും ചിലർ നടത്തുന്ന നീക്കങ്ങൾ മതത്തെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. അതിനാൽ ഇത്തരം ഗൂഢശ്രമങ്ങളിൽനിന്നും സമുദായത്തെ സുരക്ഷിതമാക്കാനുള്ള പ്രവർത്തനങ്ങൾ വ്യാപകമാക്കും. ഇതിന്റെ ഭാഗമായി ഏപ്രിൽ 1 - മെയ്‌ 15 കാലയളവിൽ സംസ്ഥാനത്തെ 500 കേന്ദ്രങ്ങളിൽ ആദർശസമ്മേളനങ്ങൾ സംഘടിപ്പിക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

രാജ്യത്ത്‌ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിന്റെ മുഖ്യ ഹേതുവായ മദ്യപാനം ക്രമാതീതമായി പെരുകുകയും കേരളം 'മദ്യപസംസ്ഥാനം' എന്ന അപഖ്യാതി നേടുകയും ചെയ്യുന്നത്‌ ഉത്കണ്ഠാജനകമാണ്‌. സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കി നാടിനെ രക്ഷിക്കേണ്ട ഭരണകൂടം മദ്യക്കോളക്ക്‌ അനുമതി നൽകാൻ നടത്തുന്ന നീക്കങ്ങളിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. ഈ നീക്കത്തിൽനിന്നും സർക്കാർ പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌ ഏപ്രിൽ ആദ്യവാരം ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കും. ആവശ്യമെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനും പ്രതിനിധി സമ്മേളനം തീരുമാനിച്ചിട്ടുണ്ട്‌.

29/03/2010

Saturday, February 27, 2010

റഷീദിന്റെ കുടുംബത്തെ സഹായിക്കുക


ദുബൈ: ഷാർജയിൽ ഗ്യാസ്‌ സിലിണ്ടർ അപകടത്തിൽ പെട്ട്‌ മരണപ്പെട്ട ചാവക്കാട്‌ അഞ്ചങ്ങാടി സ്വദേശി ചിനക്കൽ റശീദിന്റെ (36) മയ്യിത്ത്‌ ഇന്നലെ നാട്ടിലെത്തിച്ച്‌ മറവ്‌ ചെയ്തു. 10 ദിവസത്തോളം കുവൈത്ത്‌ ആശുപത്രിയിൽ ചികിൽസയിലായിരുന്നപ്പോഴാണു മരണം സംഭവിച്ചതു. സജീവ എസ്‌.എസ്‌.എഫ്‌. പ്രവർത്തകനായിരുന്നു. ഭാഗികമായി ബധിരനും കൂടിയായിരുന്നു അദ്ദേഹം. സാധുകുടുംബത്തിലെ ഒരു പെൺകുട്ടിയാണു ഭാര്യ. അദ്ദേഹത്തിനു രണ്ട്‌ ആൺകുട്ടികളുണ്ട്‌. (വയസ്സ്‌ 4,7) കുട്ടികളുടെ വിദ്യാഭ്യാസം ചാവക്കാട്‌ ഇസ്ലാമിക്‌ ദഅ​‍്‌വാ കൗൺസിൽ (ഐ.ഡി.സി.) ഏറ്റെടുത്തിട്ടുണ്ട്‌. അദ്ദേഹം ഭാര്യയുടെ സ്വർണ്ണം വിറ്റ്‌ ചെറിയൊരു വീടിനു തറ പണിതിട്ട്‌ മൂന്ന്‌ മാസം മുമ്പാണു നാട്ടിൽ നിന്നു വന്നത്‌. നാലു വർഷമായി 1200 ശമ്പളത്തിൽ ജോലി ചെയ്യുന്നു. ഷാർജയിൽ ബന്ധുവിന്റെ കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ബന്ധുവിനു നാലു സഹോദരിമാരാണുള്ളത്‌. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ആർ.എസ്‌.സി. പ്രവർത്തകരും കെ.എം.സി.സി. പ്രവർത്തകരും കഠിന പ്രയത്നം നടത്തി.

ഷാർജ രിസാല സ്റ്റഡി സർക്കിൾ പ്രവർത്തകർ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഏവരുടെയും അകമഴിഞ്ഞ സഹായം പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ 0504583849
Related Posts with Thumbnails