Showing posts with label എസ്.വൈ.എസ്. Show all posts
Showing posts with label എസ്.വൈ.എസ്. Show all posts

Sunday, March 31, 2013

ജലമാണ് ജീവൻ



കേരളം അതീവ ഗുരുതരമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് നാം നിസ്സംഗഭാവത്തോടെയാണെങ്കിലും തിരിച്ചറിഞ്ഞു കഴിഞ്ഞു. വരള്‍ച്ച ബാധിത പ്രദേശമായി ഔദ്യേഗികമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനത്തിന്റെ വരള്‍ച്ചാ ദുരിതമകറ്റാനുള്ള ഉപചാരപരമായ നടപടികളും ഭരണ തലങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞതിന്റെ സൂചനകളുണ്ട്. അവ’മുറ’പോലെ നടക്കുമെന്നല്ലാതെ ദുരിതത്തിനറിതു വരുത്തുന്നതില്‍ അത്തരം നീക്കങ്ങള്‍ എത്രമാത്രം ഫലപ്രദമാവുമെന്നതിലൊന്നും നമുക്ക് ഏറെ പ്രതീക്ഷകള്‍ക്കുവകയില്ല. എല്ലാം പ്രസ്ഥാവനകളിലൊതിങ്ങിയേക്കും.
എന്നാല്‍ വരള്‍ച്ചയെ നേരിടുന്നതിനായി മുട്ടുശാന്തിക്കപ്പുറം ക്രിയാത്മകമായ നടപടികളും ജാഗ്രത്തായ നീക്കങ്ങളും ജനങ്ങളുടെ ഭാഗത്ത് സ്ഥായിയായ നിലയില്‍ രൂപപ്പെട്ടു വരേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ ആണ്ടുതോറുമുള്ള ആചരണങ്ങള്‍ക്ക് തീരെപഞ്ഞമില്ല. ഇന്ന്(മാര്‍ച്ച് 22) അന്താരാഷ്ട്രജലദിനമാണ്. കൊടും വരള്‍ച്ചയും ജലക്ഷാമവും തന്മൂലമുണ്ടാകുന്ന പലതരം ഭവിഷ്യത്തുകളും അഭിമുഖീകരിക്കാന്‍ പോകുന്ന മലയാളികള്‍ക്ക് ഇതൊരു ആത്മപരിശോധനയുടെയും വീണ്ടുവിചാരത്തിന്റെയും അവസരമായെങ്കിലെന്ന് ആശിക്കാനെ തരമുള്ളൂ. ജലദിനവും കേവല ആചരണത്തിലൊതുങ്ങി യാതൊരു തരത്തിലുള്ള ഗുണവശങ്ങളും അതു പ്രദാനം ചെയ്യുകയില്ലെന്ന തിരിച്ചറിവു തന്നെ കാരണം.  തുടർന്നു വായിക്കുക >>>


Tuesday, November 9, 2010

തിന്മയുടെ വിപാടനം നന്മയുടെ വീണ്ടെടുപ്പ്;

മലപ്പുറം ജില്ലയിൽ 20 കേന്ദ്രങ്ങളിൽ ധർമ്മബോധന സംഗമങ്ങൾ

മലപ്പുറം: 'തിന്മയുടെ വിപാടനം നന്മയുടെ വീണ്ടെ​ടടുപ്പ്‌' എന്ന സന്ദേശത്തിൽ മഹല്ലുകൾ കേന്ദ്രീകരിച്ച്‌ എസ്‌ വൈ എസ്‌ നടത്തുന്ന 'ധർമ്മബോധനം' കർമ്മപദ്ധതിക്ക്‌ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ഈ മാസം 20, 21 ന്‌ യൂണിറ്റ്‌ സെക്രട്ടറിമാരെ പങ്കെടുപ്പിച്ച്‌ ജില്ലയിൽ 20 കേന്ദ്രങ്ങളിൽ ധർമബോധന സംഗമങ്ങൾ നടക്കും. കർമപദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം സുന്നിവോയ്സ്‌ പ്രചാരണ കാമ്പയിനിൽ യൂണിറ്റുകളിൽ നിന്നും ചേർത്ത വരിക്കാരുടെ അവസാന ഘട്ട ലിസ്റ്റും സംഖ്യയും നേതാക്കൾ സംഗമത്തിൽ ഏറ്റുവാങ്ങും. 20ന്‌ എടക്കര, നിലമ്പൂർ, മലപ്പുറം, കോട്ടക്കൽ, അരീക്കോട്‌, എടവണ്ണപ്പാറ, തിരൂരങ്ങാടി, വേങ്ങര, തിരൂർ, കുറ്റിപ്പുറം, എന്നിവിടങ്ങളിലും 21 ന്‌ വണ്ടൂർ, മഞ്ചേരി, പെരിന്തൽമണ്ണ, കൊളത്തൂർ, കൊണ്ടോട്ടി, പുളിക്കൽ, തേഞ്ഞിപ്പലം, താനൂർ, എടപ്പാൾ, പൊന്നാനി എന്നിവിടങ്ങളിലുമാണ്‌ സംഗമങ്ങൾ.

ജനുവരി വരെ നീണ്ടുനിൽക്കുന്ന കർമ്മപദ്ധതി കാലയളവിൽ സമൂഹ്യ തിന്മകൾക്കെതിരെ ശക്തമായ ബോധവത്കരണം ലക്ഷ്യം വെച്ച്‌ നാട്ടുവിചാരം, ജനസമ്പർക്കം, ബഹുജന സംഗമങ്ങൾ, കുടുംബസഭ തുടങ്ങി സമൂഹത്തിലെ എല്ലാ തലത്തിലുള്ളവരെയും കേന്ദ്രീകരിച്ചുള്ള പരിപാടികൾ നടക്കും. മേഖലാ തലങ്ങളിൽ പ്രമുഖരെ പങ്കെടുപ്പിച്ച്‌ സോഷ്യൽ മീറ്റുകൾ നവംബറിൽ നടക്കും. പൗരപ്രമുഖർ, ഉദ്യോഗസ്ഥർ, മഹല്ല്‌ ഭാരവാഹികൾ തുടങ്ങിയവരെ പങ്കടുപ്പിച്ചുള്ള ജില്ലാ ഉമറാ കൗൺസിൽ ഡിസംബർ 11ന്‌ മലപ്പുറത്ത്‌ നടത്തും. മദ്യം മുഖ്യ വിഷയമായെടുത്തുള്ള പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകും. മദ്യം സമ്പൂർണമായി നിരോധിക്കുക എന്ന ആവശ്യമുന്നയിച്ച്‌ പ്രദേശിക തലത്തിൽ ഒപ്പുശേഖരണവും പഞ്ചായത്ത്‌ തലത്തിൽ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കും. ജനുവരിയിൽ സമ്പൂർണ മദ്യം നിരോധനം ആവശ്യപെട്ട്‌ ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത്‌ ഓഫീസുകൾക്ക്‌ മുമ്പിലും ധർണയും പ്രകടനവും കർമപദ്ധതിയുടെ ഭാഗമായി നടക്കും. യോഗത്തിൽ പി കെ എം സഖാഫി ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ മാസ്റ്റർ, അലവികുട്ടി ഫൈസി എടക്കര, പി എസ്‌ കെ ദാരിമി, എ മുഹമ്മദ്‌ പറവൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, പി കെ എം ബശീർ സംസാരിച്ചു.

08/11/2010

Monday, September 13, 2010

എസ്‌ വൈ എസ്‌ സൗഹൃദഗ്രാമം പദ്ധതി ജില്ലയിൽ പുന:രാരംഭിച്ചു

മലപ്പുറം: 'സ്നേഹസമൂഹം സുരക്ഷിതനാട്‌' എന്ന സന്ദേശത്തിൽ സംസ്ഥാന വ്യാപകമായി നടന്ന എസ്‌ വൈ എസ്‌ സൗഹൃദഗ്രാമം പദ്ധതി ജില്ലയിൽ പുന:രാരംഭിച്ചു. ജൂൺ 16 ന്‌ തുടക്കം കുറിച്ച പദ്ധതി വിഷയ പ്രാധാന്യവും വൻ ബഹുജന പങ്കാളിത്തവും കാരണം സംസ്ഥാന കമ്മിറ്റി ഈ മാസം 30 വരെ ദീർഘിപ്പിക്കുകയായിരുന്നു. റമസാനും റമദാൻ ക്യാമ്പയിനുമായി താത്കലികമായി നിർത്തി വെച്ച പദ്ധതിക്കാണ്‌ വീണ്ടും തുടക്കമായത്‌.

മലപ്പുറം വാദീസലാമിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തുടർപ്രവർത്തനങ്ങൾക്ക്‌ അന്തിമരൂപം നൽകി. ക്യാമ്പയിൻ ഭാഗമായി നിർദ്ദേശിച്ച ജില്ലാതല സെമിനാർ, മേഖലാ ഓപ്പൺഫോറങ്ങൾ എന്നിവ ഇതിനകം തന്നെ ജില്ലയിൽ പൂർത്തിയായിരുന്നു. പഞ്ചായത്ത്തല ചർച്ചാസമ്മേളനങ്ങൾ, യൂണിത്തല സൗഹൃദസദസ്സ്‌ തുടങ്ങിയ പദ്ധതികളിൽ ഭൂരിഭാഗവും ജില്ലയിൽ നടന്നിട്ടുണ്ട്‌. അവശേഷിക്കുന്ന ചർച്ചാ സമ്മേളനങ്ങളും സൗഹൃദസദസ്സും ഈ മാസം 30 നകം തന്നെ പൂർത്തീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ്‌ നടന്നുവരുന്നത്‌. അനുബന്ധമായി ജനസമ്പർക്കം, ലഘുലേഖ വിതരണം തുടങ്ങിയ പദ്ധതികളും നടക്കും. റമസാൻ ക്യാമ്പയിനും എസ്‌ വൈ എസ്‌ റിലീഫ്ഡേ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.

പി കെ എം സഖാഫി ഇരിങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പി എം മുസ്തഫ മാസ്റ്റർ, വടശേരി ഹസൻ മുസ്ലിയാർ, പി എസ്‌ കെ ദാരിമി എടയൂർ, എ മുഹമ്മദ്‌ പറവൂർ, ടി അലവി പുതുപറമ്പ, പി കെ എം ബശീർ പടിക്കൽ സംബന്ധിച്ചു.
കാമ്പയിൻ ലഘുലേഖ >>

Umer Perinthattiri

Tuesday, August 17, 2010

അൻവാർശേരി സംഭവം പ്രതിഷേധാർഹം:എസ്‌ വൈ എസ്‌

തിരുവനന്തപുരം: അബ്ദുൽനാസർ മഅ​‍്ദനിയുടെ അറസ്റ്റ്‌ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ റമസാൻ മാസത്തിലേക്ക്‌ നീട്ടി പ്രശ്നങ്ങൾ സങ്കീർണമാക്കിയത്‌ തീർത്തും ഒഴിവാക്കാമായിരുന്ന സാഹചര്യമാണെന്ന്‌ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി എ.സൈഫുദ്ദീൻ ഹാജി പറഞ്ഞു. ഒഴിവാക്കാമായിരുന്ന സംഘർഷാവസ്ഥ അധികൃതർ ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്ന്‌ അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ബാംഗളൂ​‍ൂർ സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട അബ്ദുൽനാസർ മഅ​‍്ദനി നിയമ നടപടികൾക്ക്‌ വഴങ്ങുമെന്നും കർണാടക പോലീസ്‌ വാറണ്ടുമായി എത്തിയാൽ അറസ്റ്റ്‌ വരിക്കുമെന്നും ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യാൻ നോമ്പ്‌ കാലം തെരഞ്ഞെടുത്തത്‌ ഉചിതമായില്ല. അറസ്റ്റ്‌ നടപടികൾക്കായി ലാത്തിച്ചാർജും ഗ്രനേഡ്‌ പ്രയോഗവും നടത്തിയത്‌ പ്രതിഷേധാർഹമാണ്‌. അനാഥ കുഞ്ഞുങ്ങളടക്കം നിരവധിപേർ അൻവാർശേരിയിൽ നോമ്പ്‌ അനുഷ്ഠിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന തരത്തിലുള്ള നടപടികൾ അപലപനീയമാണ്‌. സംഘർഷാവസ്ഥയിലേക്ക്‌ നീങ്ങാതെ പ്രശ്നങ്ങൾ വിവേകപൂർവ്വം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

17/08/2010
www.ssfmalappuram.com
abu yaseen ahsani

Sunday, July 18, 2010

ഭീകരതയുടെ പേരിൽ സമുദായത്തെയാകെ പ്രതിക്കൂട്ടിലാക്കരുത്‌: സുന്നി നേതാക്കൾ


കണ്ണൂർ: സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത വിഭാഗം നടത്തുന്ന ഭീകര പ്രവർത്തനങ്ങളുടെ പേരിൽ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്ന്‌ എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌ കണ്ണൂർ ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആരാധനാലയങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന തരത്തിലാണ്‌ സമീപകാലത്ത്‌ ചില മേഖലയിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ. ഇത്‌ കാരണം മത വിശ്വാസികൾ ഒന്നാകെയാണ്‌ അപമാനിക്കപ്പെടുന്നതെന്ന്‌ എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡന്റ്‌ എൻ അബ്ദുല്ലത്വീഫ്‌ സഅദി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഗൗരവത്തിൽ തന്നെയാണ്‌ സമുദായം കാണുന്നത്‌. ഇത്തരം പ്രവർത്തനങ്ങളിലേക്ക്‌ ആകർഷിക്കുന്നവരെ മാറ്റിയെടുക്കാൻ എസ്‌ വൈ എസ്‌ ക്യാമ്പയിൽ സംഘടിപ്പിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

പഴയ കാലത്തെ സാഹോദര്യവും ബഹുമാനവുമൊക്കെ തിരിച്ചു കൊണ്ട്‌ വരുന്ന അവസ്ഥ യുണ്ടാകണം. വളർന്ന്‌ വരുന്ന ഭീകരതയെ ചെറുക്കാൻ ശക്തമായ നടപടികളാണ്‌ ഉണ്ടാകേണ്ടത്‌. ഇത്തരം ശക്തികളെ ചെറുത്ത്‌ തോൽപിക്കാൻ ഒറ്റക്കെട്ടായ ശ്രമം വേണം. അതോടൊപ്പം ഭീകരവാദം വളരാനിടയാക്കുന്ന സാഹചര്യവും കണെ​‍്ടത്തി ഇല്ലാതാക്കാൻ നടപടിയെടുക്കണം. അധ്യാപകന്റെ കൈ വെട്ടിയ സംഭവം ന്യായീകരിക്കാൻ ആവില്ല. അധ്യാപകന്‌ ആവശ്യമായ സംരക്ഷണം കൊടുക്കാതിരുന്നത്‌ സർക്കാരിന്റെ വീഴ്ച തന്നെയാണ്‌. നാട്ടിൽ ഭീകരവാദവും വിധ്വംസക പ്രവർത്തനങ്ങളും വളരുമ്പോൾ നടപടി സ്വീകരിക്കേണ്ട കേന്ദ്ര, സംസ്ഥാന ഭരണാധികാരികൾ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്‌. വിഷയത്തിന്റെ ഗൗരവം അവർ മനസ്സിലാക്കുന്നില്ല.

മുസ്ലിം ജന വിഭാഗങ്ങളിൽ വലിയതോതിൽ പോപ്പുലർ ഫ്രണ്ടിലേക്കും എസ്‌ ഡി പി ഐ യിലേക്കും ഒഴുകുന്നുണ്ടെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന്‌ ചോദ്യത്തിനുത്തരമായി അബ്ദുൽലത്വീഫ്‌ സഅദി പറഞ്ഞു. തീവ്രവാദി ശക്തികൾക്കെതിരെ മഹല്ല്‌ തലത്തിൽ ജാഗ്രത വേണം. സമാധാനത്തിന്റെയും വിശ്വസ്തത്തയുടെയും കേന്ദ്രമായി ഇക്കാലമത്രയും പ്രവർത്തിച്ചുവരുന്ന ആരാധനാലയങ്ങളും പരിസരങ്ങളും സ്ഫോടക വസ്തുക്കളുടേയും ആയുധങ്ങളുടെയും ശേഖരണ കേന്ദ്രമാക്കി മാറ്റാൻ മതം പഠിക്കാത്തവർ നടത്തുന്ന ശ്രമങ്ങളെ സമൂഹം കരുതിയിരിക്കണം.

അക്രമത്തെ അക്രമംകൊണ്ട്‌ നേരിടുക എന്ന പ്രതികാര ശാസ്ത്രത്തെ ഒരിക്കലും ഇസ്ലാം അംഗീകരിച്ചിട്ടില്ല. ആരാധനാലയങ്ങളോട്‌ ചേർന്ന്‌ കിടക്കുന്ന സ്ഥലങ്ങൾ ദുശ്ശക്തികൾ ദുരപയോഗം ചെയ്യുന്നത്‌ മതസ്നേഹികൾ കരുതിയിരിക്കണം. എടക്കാട്‌ മണൽപറമ്പ്‌ പള്ളിപ്പറമ്പിനോട്‌ ചേർന്ന്‌ കിടക്കുന്ന ഷെഡ്ഢിൽ നിന്നും സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും പിടികൂടിയ സംഭവം മതവിശ്വാസികളെ വേദനിപ്പിക്കുന്നതുമാണ്‌. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ നിഷ്പക്ഷാന്വേഷണത്തിലൂടെ കണെ​‍്ടത്തി അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അശ്‌റഫ്‌ സഖാഫി കടവത്തൂർ, അബ്ദുൽ റസാഖ്‌ മാണിയൂർ, എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ അബ്ദുൽറശീദ്‌ സഖാഫി, ജന. സെക്രട്ടറി ഷാജഹാൻ മിസ്ബാഹി എന്നിവരും പങ്കെടുത്തു.

17/07/2010
abu yaseen ahsani

Tuesday, July 13, 2010

ക്രിമിനലുകള്‍ ആരാധനാലയങ്ങള്‍ കളങ്കപ്പെടുത്തുന്നത്‌ കരുതിയിരിക്കണം: എസ്‌ വൈ എസ്‌


കോഴിക്കോട്‌: ആരാധനാലയങ്ങളെ മറയാക്കി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌ കോപ്പുകൂട്ടുന്ന ക്രിമിനലുകള്‍ക്കെതിരെ സമുദായം ജാഗ്രത പുലര്‍ത്തണമെന്ന്‌ സമസ്‌ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രേട്ടറിയറ്റ്‌ ആഹ്വാനം ചെയ്‌തു.

കണ്ണൂര്‍ ജില്ലയിലെ എടക്കാട്‌ മണപ്പുറം മുസ്‌ലിം പള്ളിയോട്‌ ചേര്‍ന്ന ഷെഡ്ഡില്‍ ബോംബുകളും മാരകായുധങ്ങളും സംഭരിച്ചവര്‍ മതത്തിന്റെ സംശുദ്ധിയെയാണ്‌ കളങ്കപ്പെടുത്തിയിരിക്കുന്നത്‌. മതത്തേയും വിശ്വാസികളേയും അപകടപ്പെടുത്തുന്ന നടപടിയാണിത്‌. ഇത്‌ ഏറെ അപലപനീയമാണ്‌.ഗുണ്ടകള്‍ കുറ്റകൃത്യങ്ങള്‍ക്ക്‌ മത സ്ഥാപനങ്ങളെ മറയാക്കുന്നത്‌ കടുത്ത അപരാധമാണ്‌. സംഭവങ്ങള്‍ക്ക്‌ ഉത്തരവാദിയായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട്‌ വന്ന്‌ മാതൃകാപരമായി ശിക്ഷിക്കണമെന്ന്‌ എസ്‌ വൈ എസ്‌ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

യോഗത്തില്‍ പൊന്‍മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹമ്മദ്‌കുട്ടി മുസ്‌ ലിയാര്‍, പേരോട്‌ അബ്‌ദുര്‍റഹ്‌മാന്‍ സഖാഫി, സി മുഹമ്മദ്‌ ഫൈസി, വണ്ടൂര്‍ അബ്‌ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, എന്‍ അലി അബ്‌ദുല്ല, ടി പി സൈതലവി മാസ്റ്റര്‍ , മുഹമ്മദ്‌ പറവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

www.sirajnews.com
Monday, 12 July 2010 17:15
http://sirajnews.com/index.php?option=com_content&view=article&id=2464

Thursday, June 24, 2010

സമാധാനം വീണ്ടെടുക്കാൻ സൗഹൃദ കൂട്ടായ്മകൾ വളർന്നു വരണം: SYS‌ സെമിനാർ



കാസർകോട്‌: ജില്ലയിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഇടക്കിടെയുണ്ടാകുന്ന സംഘർഷങ്ങൾ ഇല്ലായ്മ ചെയ്യാൻ വിവിധ സമൂഹങ്ങൾക്കിടയിൽ സൗഹൃദം വളർത്തുന്നതിനുള്ള നിരന്തര കൂട്ടായമകൾ ശക്തിപ്പെട്ടു വരണമെന്ന്‌ ജില്ലാ സുന്നി സെന്ററിൽ നടന്ന സൗഹൃദ ഗ്രാമം സെമിനാർ ആഹ്വാനം ചെയ്തു. എസ്‌.വൈ.എസ്‌ സംസ്ഥാന വ്യാപകമായി സ്നേഹ സമൂഹം സുരക്ഷിത നാട്‌ എന്ന പ്രമേയത്തിൽ നടത്തുന്ന ക്യാമ്പയിൻ ഈ രംഗത്ത്‌ വലിയ മാറ്റങ്ങൾക്ക്‌ വഴി തെളിയിക്കുമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

അകലങ്ങളിൽ നടക്കുന്ന ചെറിയ പ്രശ്നങ്ങൾ പോലും ഊതിവീർപ്പിച്ച്‌ ജനങ്ങൾക്കിടയിൽ സ്പർദ്ദ വളർത്തുന്ന ശക്തികളെ തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്താൻ എല്ലാവരും തയ്യാറാകണം. അടുത്ത കാലം വരെ നമ്മുടെ നാട്ടിൽ നിലനിന്ന സൗഹൃദം തിരിച്ചു പിടിച്ചാൽ മാത്രമേ നാടിന്‌ വികസനമുണ്ടാകൂ. അടിക്കടിയുണ്ടാകുന്ന സംഘർഷങ്ങൾ നാടിന്റെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌. എല്ലാ ഗ്രാമങ്ങളിലും സമാധാനം കാക്കുന്നതിനുള്ള ജാഗ്രതാ സമിതികൾ ഉണ്ടാവണം.

എസ്‌ വൈ എസ്‌ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി അധ്യക്ഷത വഹിച്ചു. എസ്‌ വൈ എസ്‌ കോഴിക്കോട്‌ ജില്ലാ ജനറൽ സെക്രട്ടറി റഹ്മത്തുള്ളാഹ്‌ സഖാഫി എളമരം വിഷയാവതരണം നടത്തി. സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞിതങ്ങൾ, മുസ്ലിം ലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഹമീദ്‌ ഹാജി കാഞ്ഞങ്ങാട്‌, ഐ.എൻഎൽ സംസ്ഥാന ട്രഷറർ എൻ.എ നെല്ലിക്കുന്ന്‌. നാഷണൽ അബ്ദുല്ല, എസ്‌ വൈ എസ്‌ സംസ്ഥാന സമിതിയംഗം ബി എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്‌ എം എ ജില്ലാ പ്രസിഡന്റ്‌ കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ട‌റി സുലൈമാൻ കരിവെള്ളൂർ സ്വാഗതവും അശ്രഫ്‌ കരിപ്പൊടി നന്ദിയു പറഞ്ഞു.

സൌഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി എസ്‌.വൈ.എസ്‌ ജില്ലയിലെ 9 കേന്ദ്രങ്ങളിൽ സംവാദങ്ങളും 40 കേന്ദ്രങ്ങളിൽ ഓപ്പൺ ഫോറങ്ങളും സംഘടിപ്പിക്കും. 350 ഗ്രാമങ്ങളിൽ ജാഗ്രതാ സമിതികൾ ചേരും.

report by Basheer Pulikkur
23/06/2010

Wednesday, June 16, 2010

സാമൂഹിക ധ്രുവീകരണത്തിനുള്ള ഗൂഢനീക്കങ്ങൾ തിരിച്ചറിയണം: പി കെ പട്ടുവം



കാസർകോട്‌: സാമൂഹിക ധ്രുവീകരണത്തിലൂടെ നാടുകളിൽ സമാധാനഭംഗം വരുത്തുന്ന ശക്തികളെ തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കാൻ സമാധാന കാംക്ഷികൾ തയ്യാറാകണമെന്ന്‌ സുന്നി വിദ്യാഭ്യാസ ബോർഡ്‌ സംസ്ഥാന പരീക്ഷാ ബോർഡ്‌ ചെയർമാൻ പി കെ അബൂബക്കർ മൗലവി അഭിപ്രായപ്പെട്ടു. ജില്ലാ സുന്നി സെന്ററിൽ നടന്ന എസ്‌ വൈ എസ്‌ ജില്ലാ സാരഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാം കച്ചവടക്കണ്ണിലൂടെ കാണുന്ന സമകാലീന ലോകത്ത്‌ ഗ്രാമങ്ങളിൽ പോലും കൊച്ചുമാഫിയ സംഘങ്ങൾ വളർന്നുവരുന്ന സാഹചര്യമാണുള്ളത്‌. അകലങ്ങളിൽ വീഴുന്ന ചെറിയ തീപ്പൊരി പോലും നമ്മുടെ നാടിനെയൊന്നാകെ വിഴുങ്ങുന്ന രൂപത്തിൽ ജനങ്ങളുടെ മനസ്സുകൾ അകന്നുകൊണ്ടണ്ടിരിക്കുമ്പോൾ എസ്‌ വൈ എസ്‌ മുന്നോട്ടുവെക്കുന്ന സൗഹൃദഗ്രാമം പദ്ധതിക്ക്‌ പ്രസക്തി വർധിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. എസ്‌ വൈ എസ്‌ ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി അധ്യക്ഷത വഹിച്ചു. ഓഫീസ്‌ ഭരണം, പൊതുഭരണം, മീഡിയ, റിലീഫ്‌ തുടങ്ങിയ ശേഷനുകളിൽ നടന്ന ക്ലാസുകളിൽ സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ, പാത്തൂർ മുഹമ്മദ്‌ സഖാഫി, അശ്‌റഫ്‌ കരിപ്പൊടി നേതൃത്വം നൽകി. സമാപന പ്രാർഥനക്ക്‌ സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങൾ നേതൃത്വം നൽകി. ഹമീദ്‌ മൗലവി ആലംപാടി, സി അബ്ദുല്ല ഹാജി ചിത്താരി, ബി കെ അബ്ദുല്ല ഹാജി, ബായാർ, അബ്ദുല്ല മുസ്ലിയാർ, റഫീഖ്‌ സഅദി, അമീറലി ചൂരി, ജലീൽ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു

. 15/06/2010

സൌഹൃദ ഗ്രാമം ; എസ്.വൈ.എസ്. കാമ്പയിൻ

സംസ്ഥാന കമ്മിറ്റി കാമ്പയിൻ

മെയ് 16 -ആഗസ്ത് 15



ജില്ലാ സെമിനാർ

മേഖലാ ഓപ്പൺ ഫോറം

പഞ്ചായത്ത് മേഖലാ സമ്മേളനം





പ്രദർശനം

സൌഹൃദ കുടുംബം

ജന സമ്പർക്കം



6000 സൌഹൃദ സദസ്സുകൾ









നാം ഒന്നാണ്



...... നമ്മളീ മണ്ണിന്റെ മക്കളാണ് , ഇവിടെ പെറ്റു വളർന്നു പെരുകിയ ഒരു വർഗത്തിന്റെ പിൻ‌മുറക്കാർ . തലമുറകൾ ഏറെ പിറകോട്ട് പോകേണ്ട കാര്യമല്ല. നമ്മുടെയൊക്കെ പൂർവ്വ പിതാക്കൾ ഒന്നാണെന്നു കണ്ടെത്താൻ ....



ലഘുലേഖയുടെ പൂർണ്ണരൂപം ഇവിടെ ക്ലിക് ചെയ്ത് വായിക്കുക. സഹോദരങ്ങളിലേക്ക് എത്തിക്കുക. ഈ സദുദ്യമത്തിൽ പങ്ക് ചേരുക

Thursday, May 13, 2010

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സ്തംഭനാവസ്ഥക്ക് അടിയന്തിര പരിഹാരം വേണം :എസ്.വൈ.എസ്.

കാസർകോട്‌: കേന്ദ്ര ഹജ്ജ്മന്ത്രി ശശി തരൂരിന്റെ രാജിയും ഹജ്ജ്‌ ചെയർപേഴ്സൺ മുഹ്സിന കിഡ്വായിയുടെ നിയമനം സ്റ്റേ ചെയ്തതും മൂലം കേന്ദ്ര ഹജ്ജ്‌ കമ്മിറ്റിയിലുണ്ടായ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന്‌ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ എസ്‌ വൈ എസ്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. കേന്ദ്ര ഹജ്ജ്‌ കമ്മിറ്റിയുടെ വൈസ്‌ ചെയർമാനെ തിരഞ്ഞെടുക്കുന്നതിനോ അംഗങ്ങളുടെ ഒഴിവുകൾ പൂർണമായി നികത്തുന്നതിനോ നടപടി സ്വീകരിച്ചിട്ടില്ല.ഹാജിമാരുടെ തിരഞ്ഞെടുപ്പും മറ്റു പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുള്ള ഈ സാഹചര്യത്തിൽ കേന്ദ്ര ഹജ്ജ്‌ കമ്മിറ്റിയുടെ പ്രവർത്തനം സ്തംഭിക്കുന്നത്‌ ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുമെന്നതിനാൽ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന്‌ എസ്‌ വൈ എസ്‌ ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി അധ്യക്ഷത വഹിച്ചു. സുലൈമാൻ കരിവെള്ളൂർ, ഹമീദ്‌ മൗലവി ആലംപാടി തുടങ്ങിയവർ ചർച്ചയയിൽ പങ്കെടുത്തു

ബഷീർ പുളിക്കൂർ
12/05/2010

Monday, April 19, 2010

സെൻസസ്‌: പ്രവാസികളെ ഉൾപ്പെടുത്തണം - എസ്‌വൈ എസ്‌

തിരുവനന്തപുരം: പുതിയ ജനസംഖ്യാ കണക്കെടുപ്പിൽ നിന്ന്‌ പ്രവാസികളെ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കണമെന്ന്‌ എസ്‌ വൈ എസ്‌ സുപീം കൗൺസിൽ ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പ്രസിഡന്റ്‌ പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, ജനറൽ സെക്രട്ടറി പേരോട്‌ അബ്ദുർ റഹ്മാൻ സഖാഫി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കാനേഷുമാരിയിൽ പ്രവാസികളെ കൂടി ഉൾപെടുത്താൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ഇതിന്നായി കേന്ദ്ര മന്ത്രിമാരും എം പിമാരും രാഷ്ട്രീയ പാർട്ടി നേതാക്കളും കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം.

രാജ്യത്തിന്റെ സമ്പട്ഘടനയുടെ വളർച്ചയിൽ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികൾക്ക്‌ തിരിച്ചറിയൽ കാർഡ്‌ പോലും ലഭിക്കാതിരിക്കുന്നത്‌ അനീതിയാണ്‌. പ്രവാസികളെ സംബഡിച്ചുള്ള വിവരങ്ങൾ അതത്‌ രാഷ്ട്രങ്ങളിലെ എംബസികൾ വഴി ശേഖരിക്കാൻ കഴിയും. വിമാനക്കമ്പനികളുടെ ചൂഷണം മുതൽ എല്ലാ രംഗത്തും പ്രവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്‌ സർക്കാർ പരിഹാരം കാണണമെന്നും നേതാക്കൾ അഭ്യർഥിച്ചു.

18/04/2010
ജാഫർ സാദിഖ് കൊപ്പം

Tuesday, March 30, 2010

ആതുര സേവന പ്രവർത്തനങ്ങൾ ഊർജിതമാക്കും: എസ്‌വൈഎസ്‌

കോഴിക്കോട്‌: ആതുര സേവന രംഗത്തെ ക്രിയാത്മക പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകുന്ന മൂന്നുവർഷത്തെ കർമ പദ്ധതികൾക്ക്‌ (കർമരേഖ-2010) സമസ്ത കേരള സുന്നി യുവജനസംഘം (എസ്‌വൈഎസ്‌) സംസ്ഥാന വാർഷിക പ്രതിനിധി സമ്മേളനം അന്തിമരൂപം നൽകി. ഇതിന്റെ ഭാഗമായി പ്രധാന മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച്‌ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള മെഡിക്കൽ-റിലീഫ്‌ സെന്ററുകൾ സ്ഥാപിക്കും.

സംഘടനയുടെ വർധിച്ചുവരുന്ന പിന്തുണയും ജനകീയാടിത്തറയും മുന്നിൽവെച്ച്‌ കൂടുതൽ കാര്യക്ഷമമായ സാമൂഹിക ഇടപെടലുകളാണ്‌ കർമരേഖ മുന്നോട്ടുവെക്കുന്നത്‌. 48.74 ശതമാനം മെമ്പർഷിപ്പ്‌ വർധനയാണ്‌ ഇത്തവണ ഉണ്ടായിട്ടുള്ളത്‌. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഓൺലൈൻ വഴി മെമ്പർഷിപ്പ്‌ പ്രവർത്തനം പൂർത്തിയാക്കിയെന്നതും പ്രത്യേകതയാണ്‌. പുതിയ 320 യൂണിറ്റുകൾ നിലവിൽ വരികയും ചെയ്തിട്ടുണ്ട്‌. അടിസ്ഥാന ഘടകങ്ങളായ യൂണിറ്റുകളെ മാതൃകാ ദഅ​‍്‌വാ സെല്ലുകകളാക്കി സുസ്ഥിര യൂണിറ്റുകളാക്കും. കാലുഷ്യങ്ങളിൽനിന്നും സുരക്ഷിതമായി സൗഹാർദ്ദവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്ന 6000 സൗഹൃദഗ്രാമങ്ങൾ സൃഷ്ടിച്ചെടുക്കുകയും 5000 മുസ്ലിം മഹല്ലുകൾ കേന്ദ്രീകരിച്ച്‌ ദിശാബോധമുള്ള സമൂഹത്തെ വാർത്തെടുക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും. ആരോഗ്യ ജീവൻരക്ഷാ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 'സാന്ത്വനം' പദ്ധതി നടപ്പാക്കും. ഇതിനായി യൂണിറ്റുകളിൽ അഞ്ചംഗങ്ങൾ വീതമുള്ള സന്നദ്ധസേവന സംഘത്തെ പരിശീലിപ്പിക്കും. വർധിച്ചുവരുന്ന തീവ്രവാദ, ഭീകരവാദ നീക്കങ്ങൾ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണിശമായ നയനിലപാടുകളിലുറച്ചുനിന്ന്‌ ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപകമാക്കാനും പെരുകിവരുന്ന അധാർമിക പ്രവണതകൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചു.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്നും വിശ്വാസ ധാരയിൽനിന്നും മുസ്ലിംകളെ വഴിതെറ്റിക്കാനും ആത്മീയതയുടെയും പാരമ്പര്യത്തിന്റെയും വേരുകൾ അറുത്തുമാറ്റി മതമൂല്യങ്ങളെ നവീകരിക്കാനും ചിലർ നടത്തുന്ന നീക്കങ്ങൾ മതത്തെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. അതിനാൽ ഇത്തരം ഗൂഢശ്രമങ്ങളിൽനിന്നും സമുദായത്തെ സുരക്ഷിതമാക്കാനുള്ള പ്രവർത്തനങ്ങൾ വ്യാപകമാക്കും. ഇതിന്റെ ഭാഗമായി ഏപ്രിൽ 1 - മെയ്‌ 15 കാലയളവിൽ സംസ്ഥാനത്തെ 500 കേന്ദ്രങ്ങളിൽ ആദർശസമ്മേളനങ്ങൾ സംഘടിപ്പിക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

രാജ്യത്ത്‌ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിന്റെ മുഖ്യ ഹേതുവായ മദ്യപാനം ക്രമാതീതമായി പെരുകുകയും കേരളം 'മദ്യപസംസ്ഥാനം' എന്ന അപഖ്യാതി നേടുകയും ചെയ്യുന്നത്‌ ഉത്കണ്ഠാജനകമാണ്‌. സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കി നാടിനെ രക്ഷിക്കേണ്ട ഭരണകൂടം മദ്യക്കോളക്ക്‌ അനുമതി നൽകാൻ നടത്തുന്ന നീക്കങ്ങളിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. ഈ നീക്കത്തിൽനിന്നും സർക്കാർ പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌ ഏപ്രിൽ ആദ്യവാരം ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കും. ആവശ്യമെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനും പ്രതിനിധി സമ്മേളനം തീരുമാനിച്ചിട്ടുണ്ട്‌.

29/03/2010

Thursday, March 25, 2010

എസ്.വൈ.എസിന് ജില്ലകളിൽ നവ സാരഥ്യം

സുന്നീ യുവജന സംഘം 2010-13 വർഷത്തേക്കുള്ള പുതിയാ ജില്ലാ നേതൃത്വത്തിലേക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട സാരഥികളുടെ വിശദ വിവരങ്ങളും ചിത്രങ്ങളും ഇവിടെ കാണാം

Saturday, January 30, 2010

മഹല്ല് ഇമാം ഐക്യവേദിയുമായി ബന്ധമില്ല. എസ്.വൈ.എസ്

കൊല്ലം : കാലിക വിഷയങ്ങളിൽ പ്രതികരിചുകൊണ്ട് അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട ‘മഹല്ല് ഇമാം ഐക്യവേദിയുമായി’ സുന്നി സംഘടനകൾക്ക് യാതൊരു ബന്ധവുമില്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന പ്രവർത്തക സമിതി അംഗം പി.കെ മുഹമ്മദ് ബാദ്ഷ സഖാഫി വ്യക്തമാക്കി.

കേരളത്തിൽ ആയിരക്കണക്കിന് പള്ളികളും സ്ഥാപനങ്ങളും നടത്തുന്ന സുന്നി പണ്ഡിതന്മാർ ഈ സംഘടനയെ അംഗീകരിച്ചിട്ടില്ല. ഇമാം ഐക്യവേദിക്കാർ സുന്നി ഇമാമുമാരെ ക്ഷണിക്കുകയോ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥികൾക്കെതിരെ അപക്വമായ പരാമർശങ്ങളും ഏകപക്ഷീയമായ പ്രവർത്തനങ്ങളും അംഗീകരിക്കാനാവില്ല. ഇത് ഐക്യത്തിനു പകരം അനൈക്യം സൃഷ്ടിക്കലാകും. നിരവധി പള്ളികൾ ഉൾകൊള്ളുന്ന ആലപ്പുഴ ഹാശിമിയ്യ, കൊല്ലം ഐ.സി.എസ് സ്ഥാ‍പനങ്ങളുടെ ജന.സെക്രട്ടറികൂടിയാ സഖാഫി പറഞ്ഞു.

ന്യൂനപക്ഷ അവകാശ സംരക്ഷണം ഉൾപ്പെടെയുള്ള കാലികമായ എല്ലാ കാര്യങ്ങളിലും ആവശ്യമായത് ചെയ്യുവാൻ സുന്നീ സംഘടനകളും പണ്ഡിതരും സുസജ്ജരാണെന്ന് ചോദ്യത്തിനു മറുപടിയായി അദ്ധേഹം പറഞ്ഞു


www.ssfmalappuram.com

Monday, June 15, 2009

റേഷൻ അവസാനിപ്പിക്കാനുള്ള നീക്കം രാജ്യത്തെ ഭക്ഷ്യ ദുരന്തത്തിലേക്ക്‌ നയിക്കും: എസ്‌വൈഎസ്‌


കാസർകോട്‌: രാജ്യത്തെ പൊതുവിതരണ സമ്പ്രദായം നിർത്തലാക്കണമെന്ന്‌ ആസൂത്രണ കമ്മീഷൻ കേന്ദ്ര സർക്കാറിനോട്‌ ശുപാർശ ചെയ്തത്‌ രാജ്യത്തെ ഭക്ഷ്യദുരന്തത്തിലേക്ക്‌ നയിക്കാനേ സഹായിക്കൂവേന്ന്‌ എസ്‌വൈഎസ്‌ സംസ്ഥാന ഉപാധ്യക്ഷൻ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി അഭിപ്രായപ്പെട്ടു. കാസർകോട്‌ സുന്നി സെന്ററിൽ സമാപിച്ച എസ്‌വൈഎസ്‌ ജില്ലാ വാർഷിക കൗൺസിൽ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭക്ഷണത്തിനു പകരം നൽകുകയെന്നത്‌ പ്രായോഗികമല്ല. ഭക്ഷ്യവില മാറിമാറി വരുന്നതിനാൽ നിശ്ചിത തുക നൽകുക പ്രയാസമാണ്‌. റേഷൻ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത അവസാനിപ്പിക്കുന്നതോടെ മാർക്കറ്റിൽ ക്രമാമീതമായി വില വർധിപ്പിക്കാൻ കാരണമാകും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്ന്‌ ഉറപ്പുനൽകി അധികാരത്തിൽ വന്ന പുതിയ കേന്ദ്രസർക്കാർ ആസൂത്രണ കമ്മീഷന്റെ ഇത്തരം ജനദ്രോഹ ശുപാർശകൾ തള്ളിക്കളയണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബിഎസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടറി എൻ.അലി അബ്ദുല്ല സംഘടനയുടെ നയപദ്ധതികൾ അവതരിപ്പിച്ചു.

സംഘടനാ ചർച്ചക്ക്‌ ജില്ലാ സെക്രട്ടറി സുലൈമാൻ കരിവെള്ളൂരും വാർഷിക റിപ്പോർട്ട്‌ ബശീർ പുളിക്കൂറും അവതരിപ്പിച്ചു. സി.അബ്ദുല്ല മുസ്ലിയാർ, ചിത്താരി അബ്ദുല്ല ഹാജി, ഹമീദ്‌ മൗലവി ആലംപാടി, അമീറലി ചൂരി, എം.അന്തുഞ്ഞി മോഗർ, ജലീൽ സഖാഫി മാവിലാടം, ബശീർ മങ്കയം, അബ്ദുൽ ഖാദിർ സഖാഫി മോഗ്രാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി സ്വാഗതവും ഇല്യാസ്‌ നന്ദിയും പറഞ്ഞു.
14/06/2009

Related Posts with Thumbnails