Showing posts with label ഭീകരാവാദത്തിനെതിരെ. Show all posts
Showing posts with label ഭീകരാവാദത്തിനെതിരെ. Show all posts

Tuesday, September 7, 2010

ജനലക്ഷങ്ങൾ ഏറ്റു ചൊല്ലിയ ഭീകരവിരുദ്ധ പ്രതിജ്ഞ



ഞങ്ങള്‍ അല്ലാഹുവിന്റെ അടിമകളാണ്.
തിരുനബിയുടെ അനുയായികളാണ്.
വാക്കിലും പ്രവൃത്തിയിലും വിചാരത്തിലും നന്മയുണ്ടാകണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.
ഞങ്ങള്‍ അതിന് സര്‍വ്വത്മനാ പരിശ്രമിക്കും.
ഞങ്ങളുടെ കൂട്ടുകുടുംബങ്ങള്‍, ഗുരുക്കന്മാര്‍, സഹജീവികള്‍ എല്ലാ മനുഷ്യര്‍ക്കും നന്മ വരട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും പീഢിതന്റെ കൈപിടിക്കാനും ഞങ്ങള്‍മുന്നില്‍ നില്‍ക്കും.
അധാര്‍മികതകളെ, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ, കൈവെടിഞ്ഞ് പുതിയൊരു ജീവിതത്തിനായി റമളാനിലെ ഈ പുണ്യരാത്രിയില്‍, വിശ്വാസികളായ ജനലക്ഷങ്ങളോടൊന്നിച്ച് ഞങ്ങള്‍ സന്നദ്ധരാവുന്നു.
അന്യരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പാടില്ലെന്ന്് ഞങ്ങള്‍ സ്വയം പറയുന്നു.
അപരന്റെ അഭിമാനത്തെ സ്വന്തം അഭിമാനത്തെ പോലെ ഞങ്ങള്‍ ആദരിക്കുന്നു.
ഞങ്ങളെ മുസ്‌ലിമാക്കി ജനിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്ത അല്ലാഹുവിന്റെ പരിശുദ്ധിയെ ഞങ്ങള്‍ വാഴ്ത്തുന്നു.
ഇസ് ലാമിന്റെ പരിപൂര്‍ണ്ണതയെ അംഗീകരിക്കുന്നതോടൊപ്പം മറ്റു മതവിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു.
മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുവാനും അവകാശങ്ങള്‍ ധ്വംസിക്കപ്പെടാതിരിക്കാനും ഓരോ നിമിഷത്തിലും ജാഗ്രത പുലര്‍ത്തുമെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.
ഇന്ത്യ ഞങ്ങളുടെ രാജ്യമാണ്. രാജ്യത്തിന്റെ സമ്പത്തും മൂല്യങ്ങളും പാരമ്പര്യവും സംരക്ഷിക്കുവാന്‍ ഞങ്ങള്‍ ക്ക് ബാധ്യതയുണ്ട്.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും അവയെ അപകടപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും ഈ പുണ്യമാസത്തിന്റെ വിശുദ്ധിയെ മുന്‍നിറുത്തി ഞങ്ങള്‍ ഒന്ന കൂടി പ്രതിജ്ഞ ചെയ്യുന്നു.
ഭീകരത, വിഘടന-വിധ്വംസക പ്രവര്‍ത്തനങ്ങള്‍, വിഭാഗീയത, മതപരവും ജാതീയവും വംശീയവും രാഷ്ട്രീയവും ഭാഷാപരവുമായ വിവേചനങ്ങള്‍ എന്നിവ മഹത്തായ ഇന്ത്യയെ അസ്ഥിരപ്പെടുത്തുമെന്ന്് ഞങ്ങള്‍ മനസ്സിലാക്കുന്നു.
ഈ മഹത്തായ ബോധം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കല്‍ മുസ്‌ലിംകള്‍ എന്ന നിലയിലും ഇന്ത്യയിലെ ഉത്തമ പൗരന്മാര്‍ എന്ന നിലയിലും പ്രധാന കടമയാണെന്ന് ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്.
ആ കടമ പൂര്‍ണമായി നിറവേറ്റുമെന്ന,് രാജ്യത്തെ ഉയരങ്ങളിലേക്ക് നയിച്ച മഹത്തുക്കളായ മുന്‍ഗാമികളെ ആദരപൂര്‍വ്വം അനുസ്മരിച്ച് കൊണ്ട് വിശുദ്ധമായ ഈ രാത്രിയില്‍ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.

www.muhimmaath.com

ഭീകര-വിഘടന വാദങ്ങള്‍ക്കെതിരെ പ്രതിജ്ഞ ചൊല്ലി രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ സംഗമത്തിനു സമാപനം

മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ സംഗമത്തിനു സമാപനം. അലകടലായി ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ സാക്ഷി. സുന്നി ജംഇയ്യത്തുല്‍ ഉല ജന. സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്ത വിശ്വസംഗമത്തില്‍ താജുല്‍ ഉലമയുടെ ധന്യ അദ്ധ്യക്ഷത പ്രാര്‍ത്ഥനാസമ്മേളനത്തെ നിയന്ത്രിച്ചു.ഭീകര-വിഘടന വാദങ്ങള്‍ക്കെതിരെയുള്ള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്‍ത്ഥനാസമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്യത്തെയുംസമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്‍നിര്‍ത്തി അവര്‍ ഏറ്റുചൊല്ലി. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും പാരായണ വിദഗ്ധനുമായ സയ്യിദ് മുഹമ്മദ് അലി ബാഅലവി മുഖ്യാതിഥിയായിരുന്നു.

സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുമെന്ന പ്രതിജ്ഞയും തെറ്റ്കുറ്റങ്ങള്‍ ഏറ്റ്പറഞ്ഞ്‌കൊണ്ടുള്ള പ്രാര്‍ത്ഥനയും വിശ്വാസികള്‍ക്ക് അനിര്‍വചനീയമായ ആത്മീയ വിരുന്നായി. ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാസമ്മേളന പരിപാടികള്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായ ഒരുക്കങ്ങളുണ്ടായിരുന്നു. പത്തോളം ഗ്രൗണ്ടുകളില്‍ ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്‌ക്രീനുകളും സ്ഥാപിച്ചിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കാനും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാനും തല്‍സമയ സംപ്രേക്ഷണം മുഖേനയും വെബ്ഹബ് വഴിയും സൗകര്യമൊരുക്കിയിരിക്കുന്നു.

പണ്ഡിതന്മാരുടെയും ആത്മീയ വ്യക്തിത്വങ്ങളുടെയും ഇടപെടലുകളാണ് തീവ്രവാദത്തെയും ഭീകരവാദത്തെയും തടയിടുന്നതില്‍ നിര്‍ണായകമെന്നും അവര്‍ കാലങ്ങളായി ഈ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു പോന്നിട്ടുണ്ടെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉല ജന. സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മതപരമോ വര്‍ഗപരമോ ആയ വേര്‍തിരിവുകള്‍ക്കതീതമായ ജീവിത വഴിയാണ് ഇസ്‌ലാമിക ആത്മീയയുടെ അകക്കാമ്പ്. ആത്മീയ നായകന്മാരും സൂഫി പണ്ഡിതരും സമഭാവനയുടെ ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടു. ആത്മീയ ചൈതന്യത്തിലൂന്നിയ ജീവിതത്തിനല്ലാതെ നിലനില്‍പ്പില്ലെന്നും മതത്തിന്റെ സാരാംശങ്ങള്‍ ഹൃദയത്തിലൂട്ടപ്പെട്ടവരാണ് ധര്‍മ സമൂഹത്തിന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയതങ്ങള്‍ എന്നിവര്‍ വിവിധ ദൂആകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്‍, പൂക്കോയതങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങി പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും വലിയൊരു നിര തന്നെ പ്രാര്‍ത്ഥനാസംഗമത്തിന് അനുഗ്രഹസാന്നിദ്ധ്യമായി.


news & pics
http://www.muhimmath.com/


Saturday, September 4, 2010

രാജ്യത്തെ ഏറ്റവും വലിയ റംസാൻ സംഗമം ഭീകരതക്കെതിരെ പ്രതിജ്ഞയെടുക്കും

തിരുവനന്തപുരം: വിശുദ്ധ റംസാനിൽ രാജ്യത്ത്‌ ഏറ്റവുമധികം മുസ്ലിംകളുടെ പങ്കാളിത്തമുള്ള റംസാൻ പ്രാർഥനാ സംഗമം ഭീകര-തീവ്രവാദ പ്രവണതകൾക്കെതിരെ പ്രതിജ്ഞയെടുക്കും. സെപ്തംബർ 6ന്‌ മലപ്പുറം ജില്ലയിലെ സ്വലാത്ത്‌ നഗറിലാണ്‌ സവിശേഷമായ ഈ ചടങ്ങ്‌. ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള വിശുദ്ധ രാത്രിയായ ലൈലത്തുൽ കദ്ര് പ്രതീക്ഷിക്കപ്പെടുന്ന റംസാൻ 27 ​‍ാം രാവിലാണ്‌ വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ. വിദ്യാഭ്യാസ-കാരുണ്യ മേഖലയിൽ പത്ത്‌ വർഷത്തിലധികമായി പ്രവർത്തിക്കുന്ന മഅ​‍്ദിൻ അക്കാദമിയാണ്‌ ഈ അപൂർവ്വ വേദിക്ക്‌ ആതിഥ്യമരുളുന്നത്‌. മുസ്ലിം പുണ്യ കേന്ദ്രങ്ങളായ മക്ക, മദീന എന്നിവ കഴിഞ്ഞാൽ, ലോകതലത്തിൽ തന്നെ റംസാനിൽ ഇത്രയധികം വിശ്വാസികൾ ഒരുമിച്ചുകൂടുന്ന മറ്റൊരു പ്രാർഥനാവേദിയില്ല. അല്ലാഹുവിന്റെ കൃപയും കാരുണ്യവും പ്രതീക്ഷിച്ച്‌ പ്രാർഥനാ മനസ്സുകളോടെയെത്തുന്ന വിശ്വാസി ലക്ഷങ്ങളാണ്‌ സംഗമത്തെ ശ്രദ്ധേയമാക്കുന്നത്‌.

2009 ലെ പ്രാർത്ഥനാ സംഗമത്തിൽ ഖലീൽ തങ്ങൾ

ലോകസമാധാനത്തിനും വ്യക്തികളിലേയും കുടുംബങ്ങളിലേയും നന്മകൾക്കും വേണ്ടിയുള്ള പ്രതിജ്ഞ പ്രാർഥനാ സമ്മേളനത്തിലെ ശ്രദ്ധേയമായ ഭാഗമാണ്‌. വിഭാഗീയ-വിഘടന വാദങ്ങൾക്കെതിരെയുള്ള ബോധവൾക്കരണവും ഇതോടനുബന്ധിച്ച്‌ നടക്കുന്നു. മഅ​‍്ദിൻ ചെയർമാനും സമ്മേളനത്തിന്റെ നായകനുമായ സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. റംസാൻ ഒന്നുമുതൽ ആരംഭിച്ച വിവിധ പരിപാടികൾക്കൊടുവിലാണ്‌ 6ന്‌ പ്രാർഥാനാ സംഗമം നടക്കുക. മഅ​ദിൻ കമ്പസിൽ എല്ലാ മാസവും സംഘടിപ്പിക്കുന്ന പ്രാർഥാനാപരിപാടിയുടെ വാർഷികവേദികൂടിയാണിത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ആബാലവൃദ്ധം ജനങ്ങൾ പരിപാടിയിൽ സംഗമിക്കാനെത്തും. മുസ്ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷൻ താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹ്മാൻ അൽബുഖാരി ഉള്ളാൾ അധ്യക്ഷണായിരിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണവും സപാപന പ്രാർഥനയും നടത്തും.

03/09/2010

Sunday, July 25, 2010

രാഷ്ട്രീയ വര്‍ഗീയത രാജ്യത്തെ അസ്ഥിരപ്പെടുത്തും: കാന്തപുരം

കോഴിക്കോട് :വര്‍ഗീയ പ്രവര്‍ത്തന വിമര്‍ശനങ്ങളുടെ മറവില്‍ മതവിശ്വാസത്തെയും പ്രവര്‍ത്തനങ്ങളെയും ഹനിക്കുന്ന പ്രവണത ആശ്വാസ്യകരമല്ലെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മര്‍കസില്‍ സംഘടിപ്പിച്ച ഖത്മുല്‍ബുഖാരി ഹദീസ് ശാസ്ത്ര സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതവര്‍ഗീയതപോലെതന്നെ അപകടകരമാണ് രാഷ്ട്രീയ വര്‍ഗീയതയും ഭരണകൂടഭീകരതയും. മതദര്‍ശനങ്ങള്‍ക്ക് മഹനീയമായ സ്ഥാനവും പ്രവര്‍ത്തന സ്വാതന്ത്ര്യവും അനുവദിച്ച ഇന്ത്യയില്‍ തന്നെ മതവിശ്വാസങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും നേരെ കൈയേറ്റങ്ങളും അക്രമണങ്ങളും രാഷ്ട്രീയ പ്രേരിതമായി നടക്കുന്നു എന്നതില്‍ ആശങ്കയു്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വംശീയ ധ്രുവീകരണത്തിന്റെയും വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെയും സങ്കേതങ്ങളായി മാറിയിരിക്കുന്നു. ഇത് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിനും രാജ്യം അനുവര്‍ത്തിച്ചുപോരുന്ന സാമുദായിക സൗഹാര്‍ദ്ദത്തിനും ഭീഷണിയാണ്. വര്‍ഗീയ സംഘടനകളെ പാലൂട്ടി വളര്‍ത്തിയവര്‍ തന്നെ അത്തരം സംഘടനകളുടെ വിമര്‍ശകരായി രംഗത്തുവന്നതില്‍ ദുരൂഹതയുണ്ട്. യഥാര്‍ത്ഥ മതത്തിനും മതവിശ്വാസിക്കും രാജ്യത്തെയും ജനങ്ങളുടെയും ജീവിതത്തെ അസ്ഥിരപ്പെടുത്തുന്ന വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നും കാന്തപുരം പറഞ്ഞു

www.muhimmath.com

Thursday, July 22, 2010

സമാധാനം നിലനിർത്താൻ ധാർമികതയിലൂന്നിയ വിദ്യാഭ്യാസം ആവശ്യം: കാന്തപുരം

മണ്ണഞ്ചേരി: സമാധാനം നിലനിർത്താൻ ധാർമികതയിലൂന്നിയ ആത്മീയ ചൈതന്യം നൽകുന്ന വിദ്യാഭ്യാസത്തിന്‌ മാത്രമേ കഴിയുകയുള്ളുവേന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ . മണ്ണഞ്ചേരി ദാറുൽഹുദാ അനാഥ അഗതി മന്ദിരത്തിലെ ദർസ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വകുപ്പിന്റെ പ്രവത്തനംകൊണേ​‍്ടാ മറ്റ്‌ ഭരണപരമായ നിയമനിർമാണം കൊണേ​‍്ടാ മാത്രം സമാധാനം കൈവരിക്കാൻ കഴിയില്ല. ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങൾക്കും സ്ഫോടനങ്ങൾക്കും നേതൃത്വം നൽകിയവർ വിദ്യാഭ്യാസ സമ്പന്നരും ഭൗതികമായ അറിവുള്ളവരുമാണ്‌. മൃഗീയതയെ തടഞ്ഞുനിർത്തുന്ന ആത്മീയബോധമില്ലാത്തത്താണ്‌ ഭീകരതക്ക്‌ കാരണമായി മാറുന്നത്‌.


ഭൗതികമായ വിജ്ഞാനം കൊണ്ട്‌ മാത്രം ഇത്‌ തടയാൻ കഴിയില്ല. മറിച്ച്‌ മനുഷ്യനെ മനുഷ്യനായി കാണാനുള്ള ധാർമികബോധം ഉണ്ടാകണം. ഏതെങ്കിലും മതത്തിലോ പാർട്ടിയിലോ ജീവിക്കണമെന്ന്‌ പറയുന്നത്‌ ശരിയല്ല. വ്യക്തി സ്വാതന്ത്ര്യം അവരവർക്ക്‌ വിട്ടു കൊടുക്കണം. ആയുധം കൊണ്ട്‌ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്നത്‌ ഇസ്ലാമികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഹാജി എം എം ഹനീഫ്‌ മൗലവി അധ്യക്ഷത വഹിച്ചു. കെ സി വേണുഗോപാൽ എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹലീമാബായി മെമ്മോറിയൽ ഹാളിന്റെ ഉദ്ഘാടനം ത്വയ്യിബ്‌ ഇസ്മാഈൽ സേട്ട്‌ മലബാർ വാലയും ഹോംകെയർ പദ്ധതി സയ്യിദ്‌ പി യു ഫസൽ തങ്ങൾ ചേലാട്ടും നിർവ ഹിച്ചു.സയ്യിദ്‌ പി യു ഫസൽ തങ്ങൾ പ്രാർഥനക്ക്‌ നേതൃത്വം നൽകി. ഹാമിദ്‌ ബാഫഖി തങ്ങൾ, പി കെ മുഹമ്മദ്‌ ബാദ്ഷാ സഖാഫി, എ എം നസീർ, എ ത്വാഹാ മുസ്ലിയാർ, എസ്‌ നസീർ, പി എം എസ്‌ തങ്ങൾ, അഡ്വ. എ പൂകുഞ്ഞ്‌, മുഹമ്മദ്‌ കോയതങ്ങൾ ചേലാട്‌, എം എ മുഹമ്മദ്‌ സലീം, പി എം എസ്‌ എ ആറ്റക്കോയതങ്ങൾ, കെ കെ കൊച്ചുകോയ തങ്ങൾ, കമാൽ എം മാക്കിയിൽ സംസാരിച്ചു.

Abu Yaseen Ahsani Cherushola

Sunday, July 18, 2010

ഭീകരതയുടെ പേരിൽ സമുദായത്തെയാകെ പ്രതിക്കൂട്ടിലാക്കരുത്‌: സുന്നി നേതാക്കൾ


കണ്ണൂർ: സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത വിഭാഗം നടത്തുന്ന ഭീകര പ്രവർത്തനങ്ങളുടെ പേരിൽ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്ന്‌ എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌ കണ്ണൂർ ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആരാധനാലയങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന തരത്തിലാണ്‌ സമീപകാലത്ത്‌ ചില മേഖലയിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ. ഇത്‌ കാരണം മത വിശ്വാസികൾ ഒന്നാകെയാണ്‌ അപമാനിക്കപ്പെടുന്നതെന്ന്‌ എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡന്റ്‌ എൻ അബ്ദുല്ലത്വീഫ്‌ സഅദി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഗൗരവത്തിൽ തന്നെയാണ്‌ സമുദായം കാണുന്നത്‌. ഇത്തരം പ്രവർത്തനങ്ങളിലേക്ക്‌ ആകർഷിക്കുന്നവരെ മാറ്റിയെടുക്കാൻ എസ്‌ വൈ എസ്‌ ക്യാമ്പയിൽ സംഘടിപ്പിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

പഴയ കാലത്തെ സാഹോദര്യവും ബഹുമാനവുമൊക്കെ തിരിച്ചു കൊണ്ട്‌ വരുന്ന അവസ്ഥ യുണ്ടാകണം. വളർന്ന്‌ വരുന്ന ഭീകരതയെ ചെറുക്കാൻ ശക്തമായ നടപടികളാണ്‌ ഉണ്ടാകേണ്ടത്‌. ഇത്തരം ശക്തികളെ ചെറുത്ത്‌ തോൽപിക്കാൻ ഒറ്റക്കെട്ടായ ശ്രമം വേണം. അതോടൊപ്പം ഭീകരവാദം വളരാനിടയാക്കുന്ന സാഹചര്യവും കണെ​‍്ടത്തി ഇല്ലാതാക്കാൻ നടപടിയെടുക്കണം. അധ്യാപകന്റെ കൈ വെട്ടിയ സംഭവം ന്യായീകരിക്കാൻ ആവില്ല. അധ്യാപകന്‌ ആവശ്യമായ സംരക്ഷണം കൊടുക്കാതിരുന്നത്‌ സർക്കാരിന്റെ വീഴ്ച തന്നെയാണ്‌. നാട്ടിൽ ഭീകരവാദവും വിധ്വംസക പ്രവർത്തനങ്ങളും വളരുമ്പോൾ നടപടി സ്വീകരിക്കേണ്ട കേന്ദ്ര, സംസ്ഥാന ഭരണാധികാരികൾ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്‌. വിഷയത്തിന്റെ ഗൗരവം അവർ മനസ്സിലാക്കുന്നില്ല.

മുസ്ലിം ജന വിഭാഗങ്ങളിൽ വലിയതോതിൽ പോപ്പുലർ ഫ്രണ്ടിലേക്കും എസ്‌ ഡി പി ഐ യിലേക്കും ഒഴുകുന്നുണ്ടെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന്‌ ചോദ്യത്തിനുത്തരമായി അബ്ദുൽലത്വീഫ്‌ സഅദി പറഞ്ഞു. തീവ്രവാദി ശക്തികൾക്കെതിരെ മഹല്ല്‌ തലത്തിൽ ജാഗ്രത വേണം. സമാധാനത്തിന്റെയും വിശ്വസ്തത്തയുടെയും കേന്ദ്രമായി ഇക്കാലമത്രയും പ്രവർത്തിച്ചുവരുന്ന ആരാധനാലയങ്ങളും പരിസരങ്ങളും സ്ഫോടക വസ്തുക്കളുടേയും ആയുധങ്ങളുടെയും ശേഖരണ കേന്ദ്രമാക്കി മാറ്റാൻ മതം പഠിക്കാത്തവർ നടത്തുന്ന ശ്രമങ്ങളെ സമൂഹം കരുതിയിരിക്കണം.

അക്രമത്തെ അക്രമംകൊണ്ട്‌ നേരിടുക എന്ന പ്രതികാര ശാസ്ത്രത്തെ ഒരിക്കലും ഇസ്ലാം അംഗീകരിച്ചിട്ടില്ല. ആരാധനാലയങ്ങളോട്‌ ചേർന്ന്‌ കിടക്കുന്ന സ്ഥലങ്ങൾ ദുശ്ശക്തികൾ ദുരപയോഗം ചെയ്യുന്നത്‌ മതസ്നേഹികൾ കരുതിയിരിക്കണം. എടക്കാട്‌ മണൽപറമ്പ്‌ പള്ളിപ്പറമ്പിനോട്‌ ചേർന്ന്‌ കിടക്കുന്ന ഷെഡ്ഢിൽ നിന്നും സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും പിടികൂടിയ സംഭവം മതവിശ്വാസികളെ വേദനിപ്പിക്കുന്നതുമാണ്‌. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ നിഷ്പക്ഷാന്വേഷണത്തിലൂടെ കണെ​‍്ടത്തി അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അശ്‌റഫ്‌ സഖാഫി കടവത്തൂർ, അബ്ദുൽ റസാഖ്‌ മാണിയൂർ, എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ അബ്ദുൽറശീദ്‌ സഖാഫി, ജന. സെക്രട്ടറി ഷാജഹാൻ മിസ്ബാഹി എന്നിവരും പങ്കെടുത്തു.

17/07/2010
abu yaseen ahsani

Saturday, January 3, 2009

Unity a must to fight terrorism -കാന്തപുരം


K. Abdul Majeed | Arab News

JEDDAH: Indian Muslims should unite and fight against terrorism, a prominent Islamic scholar from Kerala told Arab News during a recent visit to Saudi Arabia. “The only way to wage a war against terrorism is through unity,” said All India Jamiyyathul Ulema Secretary, Sheikh Aboobacker Ahmed alias Kanthapuram A.P. Aboobacker Musliyar. He welcomed the recent interfaith dialogue initiated by Custodian of the Two Holy Mosques King Abdullah and termed it “a good step at a time when Islam was widely misunderstood by followers of other religions.” “The move will go a long way toward forging an understanding among different religions,” Aboobacker said. “The enemies of Islam portray the religion as one of terror and killing. But it should be effectively disseminated that Islam is against terrorism, injustice and killing,” he said. Aboobacker recalled the Prophet’s declaration on the day of Hajjatul Wida that killing innocents and usurping others’ wealth are forbidden acts. Aboobacker was among those who attended an interfaith dialogue hosted by Qatar recently.

He said terrorism had become the most important issue facing the country and so a special session of Markazu Ssaqafathi Ssunniyah is to be held during the center’s 33rd anniversary celebrations from Jan. 16 to 18. Islamic scholars from different parts of the world are likely to attend the program. Markazu, Aboobacker said, plays a major role in imparting moral education to the society. He pointed out that about 300 Kashmiri students who are the victims of terrorism are now studying in Markazu. They will return to Kashmir after their education with the message of love, brotherhood and patriotism. Meanwhile, Aboobacker Ahmad was awarded the first Islamic heritage award in New Delhi on Dec. 29. The award has been given to Aboobacker in recognition of his contribution to the Islamic thought and service for Muslims.

The award — comprising Rs25 lakhs and a memento — was presented by Union Minister for Parliamentary and Overseas Affairs Vayalar Ravi. From the prize money, Aboobacker donated Rs2 lakhs to the families of the police officers killed in Mumbai terror attacks.


ഭീകരാവാദത്തിനെതിരെ പോരാടാന്‍ ഐക്യം അനിവാര്യം -കാന്തപുരം


new link
arab news -03/01/2009
Related Posts with Thumbnails