Showing posts with label മ‌അദിൻ. Show all posts
Showing posts with label മ‌അദിൻ. Show all posts

Tuesday, September 7, 2010

ജനലക്ഷങ്ങൾ ഏറ്റു ചൊല്ലിയ ഭീകരവിരുദ്ധ പ്രതിജ്ഞ



ഞങ്ങള്‍ അല്ലാഹുവിന്റെ അടിമകളാണ്.
തിരുനബിയുടെ അനുയായികളാണ്.
വാക്കിലും പ്രവൃത്തിയിലും വിചാരത്തിലും നന്മയുണ്ടാകണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.
ഞങ്ങള്‍ അതിന് സര്‍വ്വത്മനാ പരിശ്രമിക്കും.
ഞങ്ങളുടെ കൂട്ടുകുടുംബങ്ങള്‍, ഗുരുക്കന്മാര്‍, സഹജീവികള്‍ എല്ലാ മനുഷ്യര്‍ക്കും നന്മ വരട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും പീഢിതന്റെ കൈപിടിക്കാനും ഞങ്ങള്‍മുന്നില്‍ നില്‍ക്കും.
അധാര്‍മികതകളെ, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ, കൈവെടിഞ്ഞ് പുതിയൊരു ജീവിതത്തിനായി റമളാനിലെ ഈ പുണ്യരാത്രിയില്‍, വിശ്വാസികളായ ജനലക്ഷങ്ങളോടൊന്നിച്ച് ഞങ്ങള്‍ സന്നദ്ധരാവുന്നു.
അന്യരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പാടില്ലെന്ന്് ഞങ്ങള്‍ സ്വയം പറയുന്നു.
അപരന്റെ അഭിമാനത്തെ സ്വന്തം അഭിമാനത്തെ പോലെ ഞങ്ങള്‍ ആദരിക്കുന്നു.
ഞങ്ങളെ മുസ്‌ലിമാക്കി ജനിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്ത അല്ലാഹുവിന്റെ പരിശുദ്ധിയെ ഞങ്ങള്‍ വാഴ്ത്തുന്നു.
ഇസ് ലാമിന്റെ പരിപൂര്‍ണ്ണതയെ അംഗീകരിക്കുന്നതോടൊപ്പം മറ്റു മതവിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു.
മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുവാനും അവകാശങ്ങള്‍ ധ്വംസിക്കപ്പെടാതിരിക്കാനും ഓരോ നിമിഷത്തിലും ജാഗ്രത പുലര്‍ത്തുമെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.
ഇന്ത്യ ഞങ്ങളുടെ രാജ്യമാണ്. രാജ്യത്തിന്റെ സമ്പത്തും മൂല്യങ്ങളും പാരമ്പര്യവും സംരക്ഷിക്കുവാന്‍ ഞങ്ങള്‍ ക്ക് ബാധ്യതയുണ്ട്.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും അവയെ അപകടപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും ഈ പുണ്യമാസത്തിന്റെ വിശുദ്ധിയെ മുന്‍നിറുത്തി ഞങ്ങള്‍ ഒന്ന കൂടി പ്രതിജ്ഞ ചെയ്യുന്നു.
ഭീകരത, വിഘടന-വിധ്വംസക പ്രവര്‍ത്തനങ്ങള്‍, വിഭാഗീയത, മതപരവും ജാതീയവും വംശീയവും രാഷ്ട്രീയവും ഭാഷാപരവുമായ വിവേചനങ്ങള്‍ എന്നിവ മഹത്തായ ഇന്ത്യയെ അസ്ഥിരപ്പെടുത്തുമെന്ന്് ഞങ്ങള്‍ മനസ്സിലാക്കുന്നു.
ഈ മഹത്തായ ബോധം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കല്‍ മുസ്‌ലിംകള്‍ എന്ന നിലയിലും ഇന്ത്യയിലെ ഉത്തമ പൗരന്മാര്‍ എന്ന നിലയിലും പ്രധാന കടമയാണെന്ന് ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്.
ആ കടമ പൂര്‍ണമായി നിറവേറ്റുമെന്ന,് രാജ്യത്തെ ഉയരങ്ങളിലേക്ക് നയിച്ച മഹത്തുക്കളായ മുന്‍ഗാമികളെ ആദരപൂര്‍വ്വം അനുസ്മരിച്ച് കൊണ്ട് വിശുദ്ധമായ ഈ രാത്രിയില്‍ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.

www.muhimmaath.com

ഭീകര-വിഘടന വാദങ്ങള്‍ക്കെതിരെ പ്രതിജ്ഞ ചൊല്ലി രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ സംഗമത്തിനു സമാപനം

മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ സംഗമത്തിനു സമാപനം. അലകടലായി ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ സാക്ഷി. സുന്നി ജംഇയ്യത്തുല്‍ ഉല ജന. സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്ത വിശ്വസംഗമത്തില്‍ താജുല്‍ ഉലമയുടെ ധന്യ അദ്ധ്യക്ഷത പ്രാര്‍ത്ഥനാസമ്മേളനത്തെ നിയന്ത്രിച്ചു.ഭീകര-വിഘടന വാദങ്ങള്‍ക്കെതിരെയുള്ള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്‍ത്ഥനാസമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്യത്തെയുംസമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്‍നിര്‍ത്തി അവര്‍ ഏറ്റുചൊല്ലി. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും പാരായണ വിദഗ്ധനുമായ സയ്യിദ് മുഹമ്മദ് അലി ബാഅലവി മുഖ്യാതിഥിയായിരുന്നു.

സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുമെന്ന പ്രതിജ്ഞയും തെറ്റ്കുറ്റങ്ങള്‍ ഏറ്റ്പറഞ്ഞ്‌കൊണ്ടുള്ള പ്രാര്‍ത്ഥനയും വിശ്വാസികള്‍ക്ക് അനിര്‍വചനീയമായ ആത്മീയ വിരുന്നായി. ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാസമ്മേളന പരിപാടികള്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായ ഒരുക്കങ്ങളുണ്ടായിരുന്നു. പത്തോളം ഗ്രൗണ്ടുകളില്‍ ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്‌ക്രീനുകളും സ്ഥാപിച്ചിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കാനും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാനും തല്‍സമയ സംപ്രേക്ഷണം മുഖേനയും വെബ്ഹബ് വഴിയും സൗകര്യമൊരുക്കിയിരിക്കുന്നു.

പണ്ഡിതന്മാരുടെയും ആത്മീയ വ്യക്തിത്വങ്ങളുടെയും ഇടപെടലുകളാണ് തീവ്രവാദത്തെയും ഭീകരവാദത്തെയും തടയിടുന്നതില്‍ നിര്‍ണായകമെന്നും അവര്‍ കാലങ്ങളായി ഈ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു പോന്നിട്ടുണ്ടെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉല ജന. സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മതപരമോ വര്‍ഗപരമോ ആയ വേര്‍തിരിവുകള്‍ക്കതീതമായ ജീവിത വഴിയാണ് ഇസ്‌ലാമിക ആത്മീയയുടെ അകക്കാമ്പ്. ആത്മീയ നായകന്മാരും സൂഫി പണ്ഡിതരും സമഭാവനയുടെ ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടു. ആത്മീയ ചൈതന്യത്തിലൂന്നിയ ജീവിതത്തിനല്ലാതെ നിലനില്‍പ്പില്ലെന്നും മതത്തിന്റെ സാരാംശങ്ങള്‍ ഹൃദയത്തിലൂട്ടപ്പെട്ടവരാണ് ധര്‍മ സമൂഹത്തിന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയതങ്ങള്‍ എന്നിവര്‍ വിവിധ ദൂആകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്‍, പൂക്കോയതങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങി പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും വലിയൊരു നിര തന്നെ പ്രാര്‍ത്ഥനാസംഗമത്തിന് അനുഗ്രഹസാന്നിദ്ധ്യമായി.


news & pics
http://www.muhimmath.com/


Saturday, September 4, 2010

രാജ്യത്തെ ഏറ്റവും വലിയ റംസാൻ സംഗമം ഭീകരതക്കെതിരെ പ്രതിജ്ഞയെടുക്കും

തിരുവനന്തപുരം: വിശുദ്ധ റംസാനിൽ രാജ്യത്ത്‌ ഏറ്റവുമധികം മുസ്ലിംകളുടെ പങ്കാളിത്തമുള്ള റംസാൻ പ്രാർഥനാ സംഗമം ഭീകര-തീവ്രവാദ പ്രവണതകൾക്കെതിരെ പ്രതിജ്ഞയെടുക്കും. സെപ്തംബർ 6ന്‌ മലപ്പുറം ജില്ലയിലെ സ്വലാത്ത്‌ നഗറിലാണ്‌ സവിശേഷമായ ഈ ചടങ്ങ്‌. ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള വിശുദ്ധ രാത്രിയായ ലൈലത്തുൽ കദ്ര് പ്രതീക്ഷിക്കപ്പെടുന്ന റംസാൻ 27 ​‍ാം രാവിലാണ്‌ വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ. വിദ്യാഭ്യാസ-കാരുണ്യ മേഖലയിൽ പത്ത്‌ വർഷത്തിലധികമായി പ്രവർത്തിക്കുന്ന മഅ​‍്ദിൻ അക്കാദമിയാണ്‌ ഈ അപൂർവ്വ വേദിക്ക്‌ ആതിഥ്യമരുളുന്നത്‌. മുസ്ലിം പുണ്യ കേന്ദ്രങ്ങളായ മക്ക, മദീന എന്നിവ കഴിഞ്ഞാൽ, ലോകതലത്തിൽ തന്നെ റംസാനിൽ ഇത്രയധികം വിശ്വാസികൾ ഒരുമിച്ചുകൂടുന്ന മറ്റൊരു പ്രാർഥനാവേദിയില്ല. അല്ലാഹുവിന്റെ കൃപയും കാരുണ്യവും പ്രതീക്ഷിച്ച്‌ പ്രാർഥനാ മനസ്സുകളോടെയെത്തുന്ന വിശ്വാസി ലക്ഷങ്ങളാണ്‌ സംഗമത്തെ ശ്രദ്ധേയമാക്കുന്നത്‌.

2009 ലെ പ്രാർത്ഥനാ സംഗമത്തിൽ ഖലീൽ തങ്ങൾ

ലോകസമാധാനത്തിനും വ്യക്തികളിലേയും കുടുംബങ്ങളിലേയും നന്മകൾക്കും വേണ്ടിയുള്ള പ്രതിജ്ഞ പ്രാർഥനാ സമ്മേളനത്തിലെ ശ്രദ്ധേയമായ ഭാഗമാണ്‌. വിഭാഗീയ-വിഘടന വാദങ്ങൾക്കെതിരെയുള്ള ബോധവൾക്കരണവും ഇതോടനുബന്ധിച്ച്‌ നടക്കുന്നു. മഅ​‍്ദിൻ ചെയർമാനും സമ്മേളനത്തിന്റെ നായകനുമായ സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. റംസാൻ ഒന്നുമുതൽ ആരംഭിച്ച വിവിധ പരിപാടികൾക്കൊടുവിലാണ്‌ 6ന്‌ പ്രാർഥാനാ സംഗമം നടക്കുക. മഅ​ദിൻ കമ്പസിൽ എല്ലാ മാസവും സംഘടിപ്പിക്കുന്ന പ്രാർഥാനാപരിപാടിയുടെ വാർഷികവേദികൂടിയാണിത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ആബാലവൃദ്ധം ജനങ്ങൾ പരിപാടിയിൽ സംഗമിക്കാനെത്തും. മുസ്ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷൻ താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹ്മാൻ അൽബുഖാരി ഉള്ളാൾ അധ്യക്ഷണായിരിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണവും സപാപന പ്രാർഥനയും നടത്തും.

03/09/2010

Saturday, June 12, 2010

മ‌അ്ദിനിൽ ഇന്റർനാഷണൽ സ്റ്റുഡന്റ്സ് ഫെസ്റ്റിവൽ

മലപ്പുറം: മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ ഗൾഫ്‌ മേഖലയിലുള്ള വിദ്യാർത്ഥികളുടെ ഉയർന്ന ഭാവിയും കരിയർ രംഗവും ലക്ഷ്യമാക്കി ഈ അവധിക്കാലത്ത്‌ ഇന്റർനാഷണൽ സ്റ്റുഡൻസ്‌ ഫെസ്റ്റിവലെന്ന പേരിൽ അവധിക്കാലക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ഗൾഫ്‌ വിദ്യാർത്ഥികളുടെ അവധിക്കാലം കൂടുതൽ പ്രയോജനകരമാക്കുന്നതിന്‌ അനുയോജ്യമായ വിധത്തിൽ താമസ സൗകര്യത്തോടെയുള്ള രസകരമായ ക്യാമ്പാണ്‌ ആവിഷ്ക്കരിച്ചി രിക്കുന്നത്‌. ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളിൽ 15 ദിവസം നീള്ളുന്ന 2 ക്യാമ്പുകളാണ്‌ നടത്തുന്നത്‌.

വിദ്യാർത്ഥികളുടെ സൗകര്യങ്ങൾക്കനുസരിച്ച്‌ ഏതെങ്കിലും ഒന്ന്‌ തിരഞ്ഞടുക്കാവുന്നതാണ്‌. വൈജ്ഞാനിക, ആരോഗ്യ, കരിയർ മേഖലയിലെ വൈവിധ്യമാർന്ന പരിപാടികളും സെഷനുകളുമടങ്ങുന്ന ഫെസ്റ്റിവൽ ഗൾഫ്‌ മേഖലയിലുള്ള വിദ്യാർത്ഥികൾക്ക്‌ നവ്യാനുഭവമായിരിക്കും. കമ്മ്യൂണിക്കേറ്റീവ്‌ ആന്റ്‌ ബെയ്സിക്‌ ഇംഗ്ലീഷ്‌, ഹാപ്പി മാത്സ്‌, സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരിയുടെ സ്പിരിച്ച്വൽ ക്യാമ്പുകൾ, മെമ്മറി ട്രൈനിംങ്ങ്‌, സയൻസ്‌ ഷോ, സ്വിമ്മിംങ്ങ്‌, ട്രക്കിംങ്ങ്‌, ഹെൽത്ത്‌ ഫിറ്റ്നസ്‌, ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റ്‌, ഡ്രീം സെറ്റിങ്‌ ആന്റ്‌ കരിയർ ഗൈഡൻസ്‌, വെയ്ക്കപ്പ്‌ ആക്റ്റിവിറ്റീസ്‌, സൈബർ സ്പെയ്സ്‌, ഫീൽഡ്‌ ട്രിപ്പ്‌, സ്റ്റൂഡൻസ്‌ കൗൺസിലിംങ്ങ്‌, ഹിസ്ബുൽ ഖുർആൻ​‍ തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പഠന പരിശീലന വേദികളാണ്‌ ഫെസ്റ്റിവലിലുള്ളത്‌. ഓരോ വേദികളും അതാതു രംഗത്തെ പ്രമുഖരാണ്‌ നയിക്കുന്നത്‌.
ക്ലിക്
കൂടുതൽ വിവരങ്ങൾക്ക്‌. 9744 725 935, 9847 466 947, ​

Sunday, April 25, 2010

212 ദിവസം കൊണ്ട്‌ ഖുർആൻ മന:പാഠമാക്കിയ 12 വയസ്സുകാരൻ


മലപ്പുറം: 212 ദിവസം കൊണ്ട്‌ വിശുദ്ധ ഖുർആൻ മന:പാഠമാക്കിയ മഅ​‍്ദിൻ തഹ്ഫീളുൽ ഖുർആൻ കോളേജ്‌ വിദ്യാർത്ഥി 12 വയസ്സുകാരൻ മുഹമ്മദ്‌ നസീം ശ്രദ്ധേയനാകുന്നു. കഴിഞ്ഞ ജൂലൈയിലാണ്‌ നസീം പഠനമാരംഭിച്ചതു. സാധാരണ ഗതിയിൽ ശരാശരി 750 പ്രവർത്തി ദിവസങ്ങളെങ്കിലും വേണ്ടിടത്ത്‌ വെറും 212 ദിവസങ്ങളെക്കൊണ്ട്‌ വിശുദ്ധ ഖൂർആൻ 30 ഭാഗങ്ങളും ഭംഗിയായി പാരായണം ചെയ്യാനാവുന്നുണ്ട.​‍്‌ മൂന്നു വർഷത്ത നിരന്തര കോച്ചിംഗിലൂടെയാണ്‌ ശരാശരി വിദ്യാർത്ഥികൾ ഖുർആൻ മന:പാഠമാക്കുന്നത്‌. ഇതോടൊപ്പം മറ്റു പഠനങ്ങളുണ്ടാവില്ല. എന്നാൽ സ്കൂൾ വിദ്യഭ്യാസവും ചേർത്തുള്ള പഠനരീതിയാണ്‌ മഅ​‍്ദിൻ ഖുർആൻ കോളേജ്ജിലേത്‌. മഅ​‍്ദിൻ ഹയർ സെക്കണ്ടറിയിലെ ഏഴാം തരം വിദ്യാർത്ഥികൂടിയാണ്‌ മുഹമ്മദ്‌ നസീം.

ദിവസം ഒരു പേജ്‌ എന്നരീതിയിലാണ്‌ കോളേജിലെ കുട്ടികൾ മന:പാഠമാക്കുന്നത്‌. എന്നാൽ നസീം പ്രത്കം താൽപര്യമെടുത്ത്‌ കൂടുതൽ ഭാഗങ്ങൾ പഠിക്കുകയായിരുന്നുവേന്ന്‌ തഹ്ഫീളുൽ ഖുർആൻ കോളേജ്ജ്‌ പ്രിൻസിപ്പൽ സയ്യിദ്‌ ഇസ്മാഈലുൽ ബുഖാരി പറഞ്ഞു.

എടക്കര സ്വദേശിയായ നസീം സുന്നി യുവജന സംഘം ജില്ലാ ഉപാധ്യക്ഷനും ഗ്രന്ഥകാരനും പണ്ഢിതനുമായ അലവിക്കുട്ടി ഫൈസിയുടെ മകനാണ്‌. 25ന്‌ (ഞായർ) വൈകീട്ട്‌ ഏഴുമണിക്ക്‌ സ്വലാത്ത്‌ നഗർ ഗ്രാന്റ്‌ മസ്ജിദിൽ നടക്കുന്ന ചടങ്ങിൽ നസീമിന്‌ പ്രത്യേക ആദരം നൽകും. സയ്യിദ്‌ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ്‌ ഇസ്മാഈലുൽ ബുഖാരി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, അലവി സഖാഫി കൊളത്തൂർ, സി. കെ മുഹമ്മദ്‌ ബാഖവി തുടങ്ങിയവർ സംബന്ധിക്കും.

24/04/2010
www.ssfmalappuram.com

Saturday, April 10, 2010

മുഹ്‌യിദ്ദിൻൻ ശൈഖിന്റെ പിന്മുറക്കാരന്‌ മുസ്ലിം കേരളത്തിന്റെ ആദരം


ശൈഖ്‌ അഫീഫുദ്ദേ‍ീൻ ജീലാനി

മലപ്പുറം : ഇസ്ലാമിക ആധ്യാത്മ രംഗത്തെ അതുല്യ വ്യക്തിത്വമായ ശൈഖ്‌ അബ്ദുൽഖാദിർ ജീലാനിയുടെ പിന്മുറക്കാരന്‌ മുസ്ലിംകേരളം ആദരങ്ങളോടെ വരവേൽപ്പുനൽകി. മലപ്പുറം സ്വലാത്ത്നഗറിൽ മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ സംഘടിപ്പിച്ച ജീലാനി ആത്മീയ സംഗമത്തിലും സ്വലാത്ത്‌ മജ്ലിസിലും സംബന്ധിക്കുന്നതിനായി ബഗ്ദാദിൽ നിന്നെത്തിയ ശൈഖ്‌ അഫീഫുദ്ദീൻ ജീലാനി പതിനായിരങ്ങൾ സംബന്ധിച്ച ആത്മീയ സംഗമത്തിന്‌ നേതൃത്വമായി.

കേരളസമൂഹത്തിന്‌ ജീലാനി കുടുംബത്തോടുള്ള അടുപ്പത്തിന്റെ പ്രതീകമായി മുഹ്‌യിദ്ദീൻ മാലയുടെ പ്രത്യേകം തയ്യാറാക്കിയ പ്രതി മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി അദ്ദേഹത്തിനു സമ്മാനിച്ചു. തന്റെ പിതാമഹന്റെ ജീവിതത്തെക്കുറിച്ച്‌ മലയാള ലിപി രൂപപ്പെടുന്നതിനു മുമ്പ്‌ രചിക്കപ്പെട്ട മാലപ്പാട്ട്‌ ഏറെ അത്ഭുതപ്പെടുത്തുന്നതാണെന്ന്‌ അ​ദ്ദേഹം പറഞ്ഞു. മനുഷ്യത്വത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നതും ഏതു പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം നൽകുന്നതുമാണ്‌ മുഹ്‌യിദ്ദീൻ ശൈഖ്‌ നൽകിയ ജീവിതപാഠങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശൈഖ്‌ അഫീഫുദ്ദീൻ ജീലാനിക്ക്‌ മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി മുഹ്‌യിദ്ദേ‍ീൻ മാലയുടെ കോപ്പി സമ്മാനിക്കുന്നു


ഇറാഖിലെ വർത്തമാനകാല ദുരന്തങ്ങൾ ഒരു രാജ്യത്തിന്റെ മാത്രം ദു:ഖമല്ലെന്നും സംസ്കാരങ്ങളുടെ കളിത്തൊട്ടിലായ ഒരു ഭൂപ്രദേശത്തിന്റെ മരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ നദീതട സംസ്കാരങ്ങളും, വിവിധ മതങ്ങളും ജനവിഭാഗങ്ങളും സമ്പുഷ്ടമാക്കിയ പാരമ്പര്യവുമാണ്‌ അധിനിവേശത്തോടെ തകർത്തെറിയപ്പെട്ടത്‌. ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയിലൂടെയാണ്‌ ലോകത്തോടുള്ള നമ്മുടെ കടമ നിറവേറ്റപ്പെടുകയെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

രണ്ടു ദിവസങ്ങളിലായി സ്വലാത്ത്‌ നഗറിൽ നടന്ന പരിപാടികളിൽ മുഹ്‌യിദ്ദീൻമൗലിദ്‌ പാരായണം, ഉദ്ബോധന ചടങ്ങ്‌, സ്വലാത്ത്‌, ദുആ മജ്ലിസ്‌ എന്നിവ നടന്നു. മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, ഹബീബ്കോയ തങ്ങൾ ചെരക്കാപ്പറമ്പ്‌, തരുവണ അബ്ദുല്ല മുസ്ലിയാർ, സി. കെ മുഹമ്മദ്‌ ബാഖവി, ഡോ. എ. പി അബ്ദുൽ ഹക്കീം അസ്‌ഹരി തുടങ്ങിയവർ സംബന്ധിച്ചു.മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാറുൽ ജീലാൻ ഇന്റർനാഷനലിന്റെ സ്ഥാപകൻ കൂടിയായ അഫീഫുദ്ദീൻ ജീലാനി ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനിയുടെ പത്തൊൻപതാമത്‌ പേരമകനാണ്‌. തന്റെ പിതാമഹന്റെ അനുസ്മരണ പരിപാടിയിൽ സംബന്ധിക്കുന്നതിനായി മാത്രം ആദ്യമായാണ്‌ അദ്ദേഹം കേരളത്തിലെത്തുന്നത്‌


mahdinonline@gmail.com

Thursday, April 8, 2010

ശൈഖ്അഫീഫുദ്ധീന്‍ ജീലാനി ഇന്ന് സ്വലാത്ത്‌നഗറില്‍



മലപ്പുറം: മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ ഇന്ന് ഏപ്രിൽ 8 ന് വ്യാഴം സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന ശൈഖ് ജീലാനി ആണ്ടിലും സ്വലാത്ത് മജ്‌ലിസിലും തിരുനബിയുടെ 34ാമത്തെയും മുഹ്‌യിദ്ദീന്‍ ശൈഖിന്റെ പത്തൊന്‍പതാമത്തെയും പേരമകനായ ബഗ്‌ദാദിദില്‍ നിന്നുള്ള ശൈഖ് അഫീഫുദ്ധീന്‍ ജീലാനി സംബന്ധിക്കും.


മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ജീലാനി ഇന്റര്‍നാഷനല്‍ സ്ഥാപകന്‍, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ വന്‍കരകളില്‍ മുസ്‌ലിം വേദികളിലെ സ്ഥിരം ക്ഷണിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് അഫീഫുദ്ധീന്‍ ജീലാനി. മുസ്‌ലിം മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മുഹ്‌യിദ്ദീന്‍ മാല രചിക്കപ്പെട്ടത് അഫീഫുദ്ധീന്‍ ജീലാനിയുടെ പിതാമഹനും മുസ്‌ലിം സമൂഹത്തിനിടയില്‍ ഏറെ വേരോട്ടമുള്ള ഖാദിരിയ്യ ത്വരീഖത്തിന്റെ ഗുരുവുമായ മുഹ്‌യിദ്ദീന്‍ ശൈഖിന്റെ പേരിലാണ്. തന്റെ പിതാമഹന്റെ ഉറൂസില്‍ സംബന്ധിക്കുന്നതിന് മാത്രമായി ആദ്യമായാണ് ലോകപ്രശസ്ത ആത്മീയ വ്യക്തിത്വമായ അദ്ദേഹം രാജ്യത്തെത്തുന്നത്.

സ്വലാത്ത് നഗറില്‍ മഗ്‌രിബ് നിസ്‌കാരത്തോടെ ആരംഭിക്കുന്ന സ്വലാത്തിനും ജീലാനി അനുസ്മരണ വേദിയിക്കും അഫീഫുദ്ധീന്‍ ജീലാനി നേതൃത്വം നല്‍കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സമാപന പ്രാര്‍ത്ഥന നടത്തും. മുഹ്‌യിദ്ദീന്‍ മൗലിദ്, സ്വലാത്ത്, തഹ്‌ലീല്‍, ദൂആ എന്നിവയുള്‍ക്കൊള്ളുന്ന പരിപാടിയില്‍ നൂറുകണക്കിന് സയ്യിദുമാരുടെയും പണ്ഡിതന്മാരുടെയും സാനിധ്യമുണ്ടാകും. കൂടാതെ മലേഷ്യന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഡോ.ബഷീര്‍ സ്വാലിഹി, മുഹമ്മദ് അബ്ദുല്‍ ഗഫാര്‍, അന്‍വര്‍ ശിബ്‌ലി (സിംഗപ്പൂര്‍) തുടങ്ങിയ വിദേശ പ്രതിനിധികളും സംബന്ധിക്കും. ചടങ്ങിനായി സ്വലാത്ത് നഗറില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

http://www.sunnionlineclassrom.com/സൈറ്റിലൂടെ പരിപാടികള്‍ തത്സമയം വീക്ഷിക്കാവുന്നതാണ്.






കേരള മലബാർ ഇസ്‌ലാമിക് ക്ലാസ് റൂം

Sunday, April 4, 2010

മഅ​‍്ദിൻ സമ്മർ ഫെസ്റ്റ്‌ നാളെ ആരംഭിക്കും

മലപ്പുറം: മലപ്പുറം സ്വലാത്ത്‌ നഗറിലെ മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ അവധിക്കാലത്ത്‌ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മഅ​‍്ദിൻ സമ്മർ ഫെസ്റ്റ്‌ നാളെ ആരംഭിക്കും. . കേരളം, കർണ്ണാടക, തമിഴ്‌നാട്,‌ ലക്ഷദ്വീപ്‌ എന്നിവിടങ്ങളിൽ നിന്നെത്തുന്ന നൂറുകണക്കിന്‌ വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുക്കും. താമസ സൗകര്യത്തോടെ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ നടക്കുന്ന ഫെസ്റ്റിന്റെ ആദ്യ ഘട്ടമാണ്‌ നാളെ ആരംഭിക്കുന്നത്‌. അഞ്ചാം ക്ലാസ്‌ മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥികളാണ്‌ ആദ്യ ഘട്ടത്തിലുള്ളത്‌.

പ്രശസ്ത മന:ശാസ്ത്ര ഭാഷ പണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള ബെയ്സിക്‌ ആന്റ്‌ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ , ആത്മീയ പ്രാസ്ഥാനിക രംഗത്തെ പ്രമുഖർ അണിനിരക്കുന്ന സ്പിരിച്ച്വൽ ക്യാമ്പുകൾ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ നയിക്കുന്ന പേഴ്സണാലിറ്റി ഡെവലപ്പ്‌മന്റ്‌ ക്ലാസുകൾ, മെമ്മറി ട്രൈനിംങ്ങ്‌, ഹാപ്പി മാത്സ്‌, ശയൻസ്‌ ഷോ, കരിയർ ഗൈഡൻസ്‌, ഐ.ടി ടച്ച്‌, വെയ്ക്കപ്പ്‌ ആക്റ്റിവിറ്റീസ്‌, ഫീൽഡ്‌ ട്രിപ്പ്‌, പോസ്റ്റീവ്‌ ഹെൽത്ത്‌ ഫിറ്റ്നസ്‌ തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പഠന പരിശീലന വേദികളാണ്‌ ഫെസ്റ്റിലുളളത്‌. ഫെസ്റ്റിനോടനുബന്ധിച്ച്‌ ഓരോ ദിവസവും ക്യാമ്പിൽ നറുക്കെടുപ്പും സമ്മാനവിതരണവും നടക്കും.

സൈഫുദ്ധീൻ ചുങ്കത്തറ

Thursday, March 4, 2010

മഅ​‍്ദിൻ സമ്മർ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നു


മലപ്പുറം: മലപ്പുറം സ്വലാത്ത്‌ നഗറിലെ മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ വിദ്യാർത്ഥികൾക്കായി ഏപ്രിൽ, മെയ്‌ മാസങ്ങളിൽ സമ്മർ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നു. അവധിക്കാല പഠനക്യാമ്പായ സമ്മർ ഫെസ്റ്റിലേക്ക്‌ ഹൈസ്കൂൾ തലം മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ്‌ പ്രവേശനം നൽകുന്നത്‌. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ രണ്ടു ഘട്ടങ്ങളിലായാണ്‌ ഫെസ്റ്റ്‌ നടക്കുക.

സ്പിരിച്ച്വൽ ക്യാമ്പുകൾ, ബെയ്സിക്‌ ഇംഗ്ലീഷ്‌, സ്പോക്കൺ ഇംഗ്ലീഷ്‌, ഹാപ്പി മാത്സ്‌, ഈസി ഹിന്ദി, പേഴ്സണാലിറ്റി ഡെവലപ്പ്‌മന്റ്‌ ക്ലാസുകൾ, മെമ്മറി ട്രൈനിംങ്ങ്‌, ശയൻസ്‌ ഷോ, ഐ.ടി ടച്ച്‌, വെയ്ക്കപ്പ്‌ ആക്റ്റിവിറ്റീസ്‌, മെമ്മറി ട്രൈനിംങ്ങ്‌, ഫീൽഡ്‌ ട്രിപ്പ്‌, പോസ്റ്റീവ്‌ ഹെൽത്ത്‌ ഫിറ്റ്നസ്‌ തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പഠന പരിശീലന വേദികളാണ്‌ സമ്മർ ഫെസ്റ്റിലുണ്ടാകുക. ഓരോ വിഷയങ്ങളും അതാതു രംഗത്തെ പ്രമുഖർ നയിക്കും. വിദൂരത്ത്‌ നിന്നും എത്തുന്നവർക്ക്‌ ക്യാമ്പസിൽ ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തും. സമ്മർ ഫെസ്റ്റിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ സൗജന്യ വിമാനയാത്രയും ആവിഷ്ക്കരിച്ചിട്ടുണ്ട്‌.

കൂടുതൽ വിവരങ്ങൾ: 9744 725 935



Thursday, February 18, 2010

മഅ്‌ദിന്‍ ഗള്‍ഫ്‌ ട്രൈനിംങ്‌ ബിരുദദാനം 28ന്‌

മലപ്പുറം: മലപ്പുറം സ്വലാത്ത്‌ നഗറിലെ മഅ്‌ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യക്ക്‌ കീഴിലുള്ള ഗള്‍ഫ്‌ ട്രൈനിംങിന്റെ ബിരുദദാനം ഈ മാസം 28ന്‌ നടക്കും. ട്രൈനിംങ്‌ പൂര്‍ത്തിയാക്കിയ ആദ്യബാച്ചിന്റെ ബിരുദദാനമാണ്‌ പ്രത്യേക ചടങ്ങുകളോടെ മലപ്പുറത്ത്‌ സംഘടിപ്പിക്കുന്നത്‌. ചെന്നൈയിലെ ബ്രിട്ടീഷ്‌ കൗണ്‍സില്‍ ട്രൈനിംഗ്‌ കോഡിനേഷന്‍ മേധാവി ഡോ. ആന്റോ ജെയിംസ്‌ ബിരുദദാനത്തിനും വിഷന്‍ 2020 എന്ന പേരിലുള്ള പ്രൊഫഷണല്‍ ട്രൈനിംങിനും നേതൃത്വം നല്‍കും. കഴിഞ്ഞ ജനുവരിയില്‍ സംസ്ഥാന പ്രവാസി കാര്യവകുപ്പിന്റെ കീഴിലുള്ള നോര്‍ക്ക കാലിക്കറ്റ്‌ റീജയണല്‍ ഓഫീസര്‍ കെ. കെ ഗോപാലന്റെ നേതൃത്തതിലാണ്‌ മഅ്‌ദിന്‍ ഗള്‍ഫ്‌ ട്രൈനിംങ്‌ ആരംഭിച്ചത്‌.

ഗള്‍ഫ്‌ നാടുകളില്‍ ഉയര്‍ന്ന ജോലി നേടുന്നതിനാവിശ്യമായ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, ഗള്‍ഫ്‌ നാടുകളിലെ അറബിക്ക്‌ സംസാര ഭാഷ, തൊഴില്‍ രംഗത്തെ ഉയര്‍ച്ചക്കുള്ള ഹ്യൂമണ്‍ റീസോഴ്‌സ്‌ മാനേജ്‌മെന്റെ്‌ ട്രൈനിംങ്‌, ഐ. ടി പഠനങ്ങള്‍, ഇന്റെര്‍വ്യു എന്നീ വിഷയങ്ങളിലൂന്നിയുള്ള കരിക്കുലമാണ്‌ ട്രൈനിംങിലുള്ളത്‌. കോഴ്‌സ്‌ പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റും നല്‍കും. പരിശിലനം പൂര്‍ത്തിയായ ആദ്യബാച്ച്‌ അടുത്തമാസത്തോടെ ഗള്‍ഫിലേക്ക്‌ തിരിക്കും. താമസിച്ചുള്ള പഠന പരിശീലനത്തിലൂടെ ചുരുങ്ങിയ ദിവസങ്ങളെകൊണ്ട്‌ ട്രൈനിംങ്‌ പൂര്‍ത്തിയാകുന്നതിനാല്‍ നവാഗതരായ ഗള്‍ഫ്‌ യാത്രക്കാര്‍ക്കും ഗള്‍ഫില്‍ നിന്ന്‌ ലീവിന്‌ നാട്ടിലെത്തുന്നവര്‍ക്കും ഇത്‌ ഏറെ ഉപകാരപ്രദമാകുന്നു.

കൂടുതല്‍ വിവരങ്ങള്‍: 9744 725 935

www.sirajnews.com

Saturday, January 23, 2010

മഅ​‍്ദിനിൽ ഗൾഫ്‌ ട്രൈനിംങ്ങ്‌ ആരംഭിച്ചു

മലപ്പുറം: മലപ്പുറം സ്വലാത്ത്‌ നഗറിലെ മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യയിൽ ഗൾഫ്‌ ട്രൈനിംങ്ങ്‌ ആരംഭിച്ചു. സംസ്ഥാന പ്രവാസി കാര്യവകുപ്പിന്റെ കീഴിലുള്ള നോർക്ക കാലിക്കറ്റ്‌ റീജയണൽ ഓഫീസർ കെ.കെ ഗോപാലനാണ്‌ ട്രൈനിംങ്ങ്‌ ഉൽഘാടനം ചെയ്തത്‌. തൊഴിൽ രംഗത്തെ ട്രൈനിംങ്ങിന്റേയും വിദേശഭാഷകളിലുള്ള കഴിവിന്റേയും അഭാവമാണ്‌ ഗൾഫ്‌ മേഖലയിള്ള കൂറഞ്ഞ വേതനത്തിൽ പലരും തൊഴിലെടുക്കേണ്ടി വരുന്നതെന്നും ഇത്തരം സംരഭങ്ങൾ ഇതിനുള്ള പരിഹാരമണെന്നും റീജയണൽ ഓഫീസർ പറഞ്ഞു മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ചടങ്ങിൽ ആദ്ധ്യക്ഷം വഹിച്ചു. ഉൽഘാടന ചടങ്ങിനോടനുബന്ധിച്ച്‌ നടന്ന പരിപാടിയിൽ ഗൾഫ്‌ മേഖലയിലെ ജോലിയും മലയാളികളുടെ ഭാവിയും എന്ന വിഷയത്തിൽ ക്ലാസും ട്രൈനിങ്‌ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ഉൽഘാടനവും നടന്നു.

ഗൾഫ്‌ നാടുകളിൽ ഉയർന്ന ജോലി നേടുന്നതിനാവിശ്യമായ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, ഗൾഫ്‌ നാടുകളിലെ അറബിക്ക്‌ സംസാര ഭാഷ, തൊഴിൽ രംഗത്തെ ഉയർച്ചക്കുള്ള ഹ്യൂമൺ റീസോഴ്സ്‌ മാനേജ്‌മന്റെ​‍്‌ ട്രൈനിംങ്ങ്‌, ഐ.ടി പഠനങ്ങൾ, ഇന്റർവ്യു എന്നീ വിഷയങ്ങളിലൂന്നിയുള്ള കരിക്കുലമാണ്‌ ട്രൈനിംങ്ങിലുള്ളത്‌. കോഴ്സ്‌ പൂർത്തിയാക്കുന്നവർക്ക്‌ സർട്ടിഫിക്കറ്റും നൽകും.

കൂടുതൽ വിവരങ്ങൾ: 9744 725 935

www.ssfmalappuram.com


Thursday, August 13, 2009

സ്വലാത്ത് നഗറിൽ ഇന്ന് ശിഹാബ് തങ്ങൾക്കായി പ്രത്യേക ദുആ മജ്‌ലിസ്

സ്വലാത്ത് നഗറിൽ ഇന്ന് ശിഹാബ് തങ്ങൾക്കായി പ്രത്യേക ദുആ മജ്‌ലിസ്

മലബാർ ഇസ്ലാമിക് ക്ലാ‍സ് റൂമിലൂടെ തത്സമയം പങ്കെടുക്കാൻ അവസരം
ക്ലാസ് റൂമിൽ കയറാനുള്ള നിർദ്ദേശങ്ങൾ കിട്ടുവാൻ ചിത്രത്തിലോ ഇവിടെയോ ക്ലിക് ചെയ്യുക

http://www.sunnionlineclass.org/
Related Posts with Thumbnails