Showing posts with label സ്വലാത്ത്മജ്‌ലിസ്. Show all posts
Showing posts with label സ്വലാത്ത്മജ്‌ലിസ്. Show all posts

Saturday, April 10, 2010

മുഹ്‌യിദ്ദിൻൻ ശൈഖിന്റെ പിന്മുറക്കാരന്‌ മുസ്ലിം കേരളത്തിന്റെ ആദരം


ശൈഖ്‌ അഫീഫുദ്ദേ‍ീൻ ജീലാനി

മലപ്പുറം : ഇസ്ലാമിക ആധ്യാത്മ രംഗത്തെ അതുല്യ വ്യക്തിത്വമായ ശൈഖ്‌ അബ്ദുൽഖാദിർ ജീലാനിയുടെ പിന്മുറക്കാരന്‌ മുസ്ലിംകേരളം ആദരങ്ങളോടെ വരവേൽപ്പുനൽകി. മലപ്പുറം സ്വലാത്ത്നഗറിൽ മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ സംഘടിപ്പിച്ച ജീലാനി ആത്മീയ സംഗമത്തിലും സ്വലാത്ത്‌ മജ്ലിസിലും സംബന്ധിക്കുന്നതിനായി ബഗ്ദാദിൽ നിന്നെത്തിയ ശൈഖ്‌ അഫീഫുദ്ദീൻ ജീലാനി പതിനായിരങ്ങൾ സംബന്ധിച്ച ആത്മീയ സംഗമത്തിന്‌ നേതൃത്വമായി.

കേരളസമൂഹത്തിന്‌ ജീലാനി കുടുംബത്തോടുള്ള അടുപ്പത്തിന്റെ പ്രതീകമായി മുഹ്‌യിദ്ദീൻ മാലയുടെ പ്രത്യേകം തയ്യാറാക്കിയ പ്രതി മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി അദ്ദേഹത്തിനു സമ്മാനിച്ചു. തന്റെ പിതാമഹന്റെ ജീവിതത്തെക്കുറിച്ച്‌ മലയാള ലിപി രൂപപ്പെടുന്നതിനു മുമ്പ്‌ രചിക്കപ്പെട്ട മാലപ്പാട്ട്‌ ഏറെ അത്ഭുതപ്പെടുത്തുന്നതാണെന്ന്‌ അ​ദ്ദേഹം പറഞ്ഞു. മനുഷ്യത്വത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നതും ഏതു പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം നൽകുന്നതുമാണ്‌ മുഹ്‌യിദ്ദീൻ ശൈഖ്‌ നൽകിയ ജീവിതപാഠങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശൈഖ്‌ അഫീഫുദ്ദീൻ ജീലാനിക്ക്‌ മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി മുഹ്‌യിദ്ദേ‍ീൻ മാലയുടെ കോപ്പി സമ്മാനിക്കുന്നു


ഇറാഖിലെ വർത്തമാനകാല ദുരന്തങ്ങൾ ഒരു രാജ്യത്തിന്റെ മാത്രം ദു:ഖമല്ലെന്നും സംസ്കാരങ്ങളുടെ കളിത്തൊട്ടിലായ ഒരു ഭൂപ്രദേശത്തിന്റെ മരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ നദീതട സംസ്കാരങ്ങളും, വിവിധ മതങ്ങളും ജനവിഭാഗങ്ങളും സമ്പുഷ്ടമാക്കിയ പാരമ്പര്യവുമാണ്‌ അധിനിവേശത്തോടെ തകർത്തെറിയപ്പെട്ടത്‌. ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയിലൂടെയാണ്‌ ലോകത്തോടുള്ള നമ്മുടെ കടമ നിറവേറ്റപ്പെടുകയെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

രണ്ടു ദിവസങ്ങളിലായി സ്വലാത്ത്‌ നഗറിൽ നടന്ന പരിപാടികളിൽ മുഹ്‌യിദ്ദീൻമൗലിദ്‌ പാരായണം, ഉദ്ബോധന ചടങ്ങ്‌, സ്വലാത്ത്‌, ദുആ മജ്ലിസ്‌ എന്നിവ നടന്നു. മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, ഹബീബ്കോയ തങ്ങൾ ചെരക്കാപ്പറമ്പ്‌, തരുവണ അബ്ദുല്ല മുസ്ലിയാർ, സി. കെ മുഹമ്മദ്‌ ബാഖവി, ഡോ. എ. പി അബ്ദുൽ ഹക്കീം അസ്‌ഹരി തുടങ്ങിയവർ സംബന്ധിച്ചു.മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാറുൽ ജീലാൻ ഇന്റർനാഷനലിന്റെ സ്ഥാപകൻ കൂടിയായ അഫീഫുദ്ദീൻ ജീലാനി ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനിയുടെ പത്തൊൻപതാമത്‌ പേരമകനാണ്‌. തന്റെ പിതാമഹന്റെ അനുസ്മരണ പരിപാടിയിൽ സംബന്ധിക്കുന്നതിനായി മാത്രം ആദ്യമായാണ്‌ അദ്ദേഹം കേരളത്തിലെത്തുന്നത്‌


mahdinonline@gmail.com

Thursday, April 8, 2010

ശൈഖ്അഫീഫുദ്ധീന്‍ ജീലാനി ഇന്ന് സ്വലാത്ത്‌നഗറില്‍



മലപ്പുറം: മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ ഇന്ന് ഏപ്രിൽ 8 ന് വ്യാഴം സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന ശൈഖ് ജീലാനി ആണ്ടിലും സ്വലാത്ത് മജ്‌ലിസിലും തിരുനബിയുടെ 34ാമത്തെയും മുഹ്‌യിദ്ദീന്‍ ശൈഖിന്റെ പത്തൊന്‍പതാമത്തെയും പേരമകനായ ബഗ്‌ദാദിദില്‍ നിന്നുള്ള ശൈഖ് അഫീഫുദ്ധീന്‍ ജീലാനി സംബന്ധിക്കും.


മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ജീലാനി ഇന്റര്‍നാഷനല്‍ സ്ഥാപകന്‍, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ വന്‍കരകളില്‍ മുസ്‌ലിം വേദികളിലെ സ്ഥിരം ക്ഷണിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് അഫീഫുദ്ധീന്‍ ജീലാനി. മുസ്‌ലിം മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മുഹ്‌യിദ്ദീന്‍ മാല രചിക്കപ്പെട്ടത് അഫീഫുദ്ധീന്‍ ജീലാനിയുടെ പിതാമഹനും മുസ്‌ലിം സമൂഹത്തിനിടയില്‍ ഏറെ വേരോട്ടമുള്ള ഖാദിരിയ്യ ത്വരീഖത്തിന്റെ ഗുരുവുമായ മുഹ്‌യിദ്ദീന്‍ ശൈഖിന്റെ പേരിലാണ്. തന്റെ പിതാമഹന്റെ ഉറൂസില്‍ സംബന്ധിക്കുന്നതിന് മാത്രമായി ആദ്യമായാണ് ലോകപ്രശസ്ത ആത്മീയ വ്യക്തിത്വമായ അദ്ദേഹം രാജ്യത്തെത്തുന്നത്.

സ്വലാത്ത് നഗറില്‍ മഗ്‌രിബ് നിസ്‌കാരത്തോടെ ആരംഭിക്കുന്ന സ്വലാത്തിനും ജീലാനി അനുസ്മരണ വേദിയിക്കും അഫീഫുദ്ധീന്‍ ജീലാനി നേതൃത്വം നല്‍കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സമാപന പ്രാര്‍ത്ഥന നടത്തും. മുഹ്‌യിദ്ദീന്‍ മൗലിദ്, സ്വലാത്ത്, തഹ്‌ലീല്‍, ദൂആ എന്നിവയുള്‍ക്കൊള്ളുന്ന പരിപാടിയില്‍ നൂറുകണക്കിന് സയ്യിദുമാരുടെയും പണ്ഡിതന്മാരുടെയും സാനിധ്യമുണ്ടാകും. കൂടാതെ മലേഷ്യന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഡോ.ബഷീര്‍ സ്വാലിഹി, മുഹമ്മദ് അബ്ദുല്‍ ഗഫാര്‍, അന്‍വര്‍ ശിബ്‌ലി (സിംഗപ്പൂര്‍) തുടങ്ങിയ വിദേശ പ്രതിനിധികളും സംബന്ധിക്കും. ചടങ്ങിനായി സ്വലാത്ത് നഗറില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

http://www.sunnionlineclassrom.com/സൈറ്റിലൂടെ പരിപാടികള്‍ തത്സമയം വീക്ഷിക്കാവുന്നതാണ്.






കേരള മലബാർ ഇസ്‌ലാമിക് ക്ലാസ് റൂം

Friday, July 17, 2009

സ്വലാത്തുന്നാരിയ മൂന്നാം വാർഷിക സംഗമം ഇന്ന് മുസ്വഫയിൽ


മുസ്വഫ എസ്.വൈ.എസ്. സ്വലാത്തുന്നാരിയ മൂന്നാം വാർഷിക സംഗമം ഇന്ന്
Related Posts with Thumbnails