Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Monday, April 22, 2013

യുവ സുഹൃത്തേ, ഒരു നിമിഷം


യുവ സുഹൃത്തേ,
താങ്കൾ ഒരു നിർമ്മാണ തൊഴിലാളിയാവാം,ബക്കാലയിലും കഫ്ത്തീരിയയിലും പത്തും പതിനാറും മണിക്കൂർ പണിയെടുക്കുന്നയാളാവാംകമ്പനി മിഡിൽ മാനേജ്മെന്റിൽ ഉദ്യോഗസ്ഥനാവാം..  അരുമാവട്ടെ താങ്കൾ ഒരു യുവാവാണ്അതാണ് പ്രധാനംയുവത്വം.
ചുറ്റും ചതിക്കുഴികളാണ്ഒന്നോർത്തു നടന്നില്ലെങ്കിൽ വീണുപോകും.. വീണാൽ തിരിച്ചു കയറാൻ സാധിക്കാത്തത്ര ആഴത്തിലാണ് കുഴികൾ..  ചിലതൊക്കെ താങ്കൾ ചിന്തിച്ചേ പറ്റൂ..
വൈകുന്നേരത്തെ ഒഴിവു സമയങ്ങളിലും  വാരാന്ത്യ ഒഴിവു ദിനങ്ങളിലും  താങ്കൾ എന്തു ചെയ്യുന്നു..?
കൂട്ടുകാരുമൊത്ത് കണ്ണീർ സീരിയലുകളിലും  നാലാംകിട തറ കോമഡികാഴ്ചകളിലും  തളച്ചിടപ്പെടുന്നയാളാണോ താങ്കൾ
ഷോപ്പിംഗ് മാളുകളിലും കോർണീഷുകളിലും  അലസമായും അലക്ഷ്യമായും  അലഞ്ഞു തിരിഞ്ഞു സമയം കളയുകയാണോ താങ്കൾ..
പൊടിപ്പും തൊങ്ങലും വെച്ച്ഗോസിപ്കളിൽ  ആനന്ദം കണ്ടെത്തുന്നയാളാണോ താങ്കൾ..?
കൂട്ടുകാരാ ഇതിനാണോ വിലപ്പെട്ട യുവത്വം  വിനിയോഗിക്കേണ്ടത്.. ?
അത്ര സുഖകരമല്ലാത്ത ചിലത് ചോദിച്ചോട്ടെ.. ?
വേദനയനുഭവിക്കുന്ന ഒരു രോഗിയെ ആശുപത്രിയിൽ ചെന്ന് കണ്ടിട്ട് കാലമെത്രയായി.. ?
ഇഖാമ പ്രശ്നത്തിൽ കുടുങ്ങികിടക്കുന്ന ഒരു സഹോദരന്റെ പ്രശ്നത്തിൽ  ഇടപെട്ടിട്ട്  കാലമെത്രയായി..?
പൈങ്കിളി വായനക്കപ്പുറത്തു ഗൌരവമാർന്ന ഒരു പുസ്തകമോ  ലേഖനമെങ്കിലുമോ  വായിച്ച നാളോർമ്മയുണ്ടോ ..?
എന്തിനു തൊട്ടടുത്ത റൂമിലോ ബെഡിലോ കിടന്നുറങ്ങുന്നവന്റെ  വ്യക്തി-കുടുംബ പ്രശ്നങ്ങളെന്തൊക്കെയാണെന്ന്  എന്നെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ..?
അല്പം കൂടി കടന്ന് ചോദിച്ചോട്ടെ..
ഗൾഫ് നഗരങ്ങളുടെ പളപളപ്പിനും  മിനു മിനുക്കത്തിനും നടുവിൽ കണ്ണുതള്ളിപ്പോയ താങ്കളെ പ്രതീക്ഷിച്ചു നിൽക്കുന്ന ചിലരുണ്ട് നാട്ടിൽ.. വളർത്തി വലുതാക്കിയ ഉമ്മയും ഉപ്പയും വിളിക്കാറുണ്ടോ അവരെ.. ?
രോഗത്തിലും കഷ്ടപ്പാടിലും തന്റെ മോൻ എന്ന് ഉരുവിട്ടു കൊണ്ടേയിരിക്കുന്ന  മാതാപിതാക്കളെ ഒന്നു വിളിച്ചു സന്തോഷിപ്പിക്കേണ്ടത് താങ്കളല്ലാതെ മറ്റാരാണ് ?
സഹോദരാ
മറ്റു ചിലത് കൂടി ചോദിച്ചോട്ടെ .. ആരുമായാണ് താങ്കളുടെ കൂട്ടുകെട്ട്.. ?  ഏത് സംഘത്തിലാണ് താങ്കൾ.. ?  നേരും നെറിയുമില്ലാത്ത പലിശക്കാരുടെയും കൂട്ടികൊടുപ്പുകാരുടെയും മാഫിയ സംഘങ്ങളുടെയും  കൂടെയാണോ താങ്കൾ!
സഹോദരാ ഒന്ന് ചിന്തിക്കൂ.. ആദ്യം പറഞ്ഞല്ലോ..യുവത്വം ,അതാണ് ജീവിതം. മനുഷ്യൻ ജീവിതം കരുപ്പിടിപ്പിക്കുന്നതും ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നതും യുവത്വത്തിലാണ്ക്രിയാത്മകവും നിർമാണാത്മകവുമായി വിനിയോഗിക്കേണ്ട യുവത്വത്തിന്റെ ശേഷി ഇങ്ങനെ തുലക്കാനുള്ളതാണോ ?
ചുറ്റുവട്ടത്തും കൂരിരുൾ പടരുമ്പോഴും ഇത്തിരിവെട്ടവുമായി  നമ്മുടെ കൊച്ചു സംഘങ്ങൾ ഗൾഫ് നഗരങ്ങളുടെ ഇടനാഴികളിലും തൊഴിലിടങ്ങളിലും കയറിയിറങ്ങുന്നത് താങ്കൾ കാണുന്നില്ലേ..?
ഫേസ്ബുക്കിന്റെയും വാട്സ് അപിന്റെയും സ്വകാര്യതയിലിരുന്ന് തന്റെതായ ഒരു കൊച്ചുലോകം പണിയുന്നതിനു പകരം ജീവിതത്തിന്റെ നേർകാഴ്ചകളിലേക്കും പച്ചയായ യാഥാർത്ഥ്യങ്ങളിലേക്കും ഇറങ്ങി വരൂ സഹോദരാ..  നിങ്ങളുടെ ജീവിതം നിഷ്ക്രിയത്വത്തിൽ തളച്ചിടേണ്ടതല്ല.
അത് തനിക്കും കൂട്ടുകാർക്കും  കുടുംബത്തിനും സമൂഹത്തിനും നമ്മുടെ വെളിച്ചമായി നിറഞ്ഞു കത്തേണ്ടതാണ്.
ഇതാ ഇവിടെ ഒരു സംഘം. 40  വർഷമായി ധാർമ്മിക വിപ്ലവം സിന്ദാബാദ് എന്ന് വിളിച്ച് പറഞ്ഞ്  ജീവിതം സമരമാക്കി മാറ്റിയ ഒരു പറ്റം ചെറുപ്പക്കാരെ സൃഷ്ടിച്ചെടുത്ത നാട്ടിലെ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ.. അതിന്റെ പ്രവാസി ഘടകമായപ്രവാസ യൌവനങ്ങളുടെ സാംസ്കാരിക സംഘബോധം’  തീർത്ത് ഗൾഫ് നഗരങ്ങളിൽ  രിസാല സ്റ്റഡി സർക്കിൾ
ക്രിയാത്മകമായ യുവത്വം
കർമ ശേഷി സമൂഹ നന്മക്ക് വിനിയോഗിക്കുന്ന യുവത്വം
സ്വയം പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും ശ്രമിക്കുന്ന യുവത്വം
രിസാല സ്റ്റഡി സർക്കിൾ
ഗൾഫ് കൌൺസിൽ..

സമരമാണ് ജീവിതം
എസ്.എസ്.എഫ്. നാല്പതാം വാർഷിക സംസ്ഥാന സമ്മേളനം
ഏപ്രിൽ 26,27,28  എറണാകുളം



Monday, April 1, 2013

കേരളയാത്രാതവനൂരിലെ വൃദ്ധസദനത്തിൽ ശുദ്ധജലപദ്ധതി സമർപ്പിച്ചു

കാന്തപുരത്തിന്റെ കേരളയാത്ര ഉപഹാരമായി ,തവനൂരിലെ സർക്കാർ വൃദ്ധ സദനത്തിലേക്ക് പ്രഖ്യാപിച്ച ശുദ്ധജല പദ്ധതി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സമർപ്പിച്ചു




www.ssfmalappuram.com


Sunday, March 31, 2013

ജലമാണ് ജീവൻ



കേരളം അതീവ ഗുരുതരമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് നാം നിസ്സംഗഭാവത്തോടെയാണെങ്കിലും തിരിച്ചറിഞ്ഞു കഴിഞ്ഞു. വരള്‍ച്ച ബാധിത പ്രദേശമായി ഔദ്യേഗികമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനത്തിന്റെ വരള്‍ച്ചാ ദുരിതമകറ്റാനുള്ള ഉപചാരപരമായ നടപടികളും ഭരണ തലങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞതിന്റെ സൂചനകളുണ്ട്. അവ’മുറ’പോലെ നടക്കുമെന്നല്ലാതെ ദുരിതത്തിനറിതു വരുത്തുന്നതില്‍ അത്തരം നീക്കങ്ങള്‍ എത്രമാത്രം ഫലപ്രദമാവുമെന്നതിലൊന്നും നമുക്ക് ഏറെ പ്രതീക്ഷകള്‍ക്കുവകയില്ല. എല്ലാം പ്രസ്ഥാവനകളിലൊതിങ്ങിയേക്കും.
എന്നാല്‍ വരള്‍ച്ചയെ നേരിടുന്നതിനായി മുട്ടുശാന്തിക്കപ്പുറം ക്രിയാത്മകമായ നടപടികളും ജാഗ്രത്തായ നീക്കങ്ങളും ജനങ്ങളുടെ ഭാഗത്ത് സ്ഥായിയായ നിലയില്‍ രൂപപ്പെട്ടു വരേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ ആണ്ടുതോറുമുള്ള ആചരണങ്ങള്‍ക്ക് തീരെപഞ്ഞമില്ല. ഇന്ന്(മാര്‍ച്ച് 22) അന്താരാഷ്ട്രജലദിനമാണ്. കൊടും വരള്‍ച്ചയും ജലക്ഷാമവും തന്മൂലമുണ്ടാകുന്ന പലതരം ഭവിഷ്യത്തുകളും അഭിമുഖീകരിക്കാന്‍ പോകുന്ന മലയാളികള്‍ക്ക് ഇതൊരു ആത്മപരിശോധനയുടെയും വീണ്ടുവിചാരത്തിന്റെയും അവസരമായെങ്കിലെന്ന് ആശിക്കാനെ തരമുള്ളൂ. ജലദിനവും കേവല ആചരണത്തിലൊതുങ്ങി യാതൊരു തരത്തിലുള്ള ഗുണവശങ്ങളും അതു പ്രദാനം ചെയ്യുകയില്ലെന്ന തിരിച്ചറിവു തന്നെ കാരണം.  തുടർന്നു വായിക്കുക >>>


Wednesday, April 25, 2012

കേരള യാത്ര-തൃശൂര്‍-11 നിര്‍ധന യുവതികള്‍ക്ക് മംഗല്യ സാഫല്യം

തൃശൂര്‍: കാന്തപുരത്തിന്റെ കേരള യാത്ര കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെത്തിയപ്പോള്‍ എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെ ഭാഗമായി പതിനൊന്ന് നിര്‍ധന യുവതികള്‍ക്ക് മംഗല്യത്തിലൂടെസ്വപ്നസാഫല്യം. നിരവധി കുടുംബങ്ങള്‍ക്ക എസ് വൈ എസ്സിന്റെ വിവാഹ സഹായ പദ്ധതി അനുഗ്രഹമായി.

മണലൂര്‍ മേഖലയീലെ കണ്ണോത്ത് മഹല്ലിലെ ജിന്‍സിയും നവാസും ,ചെരുതുരുത്തി മേഖലയിലെ വാവട്ടൂര്‍ മഹല്ലിലെ ശരീഫയും ചെറുതുരുത്തി മഹല്ലിലെ അബ്ദുള്‍ നിസാറും , പുതുക്കാട് മേഖലയിലെ കുണ്ടായി മഹല്ല് ഷാഹിനയും വരന്തരപ്പള്ളി മഹല്ലിലെ മൂജീബും തൃശൂര്‍ മേഖലയില്‍ നിന്ന് റജീനയും കാരികുളം മഹല്ലിലെ നജീബ് എന്നിവരും തമ്മില്‍ വിവാഹിതരായി.



വടക്കാഞ്ചേരി മേഖലയില്‍ നിന്ന് തയ്യൂര്‍ മഹല്ലിലെ ആബിദയും കാഞ്ഞിരക്കോട് കുമരനെല്ലൂര്‍ മഹല്ലിലെ അബൂബക്കര്‍ എന്നിവരും പാലപ്പിള്‌ലിയില്‍ നിന്ന് ഫസീലയും ഷിഹാബും, ചെമ്പോട്ടില്‍ മുനീറയും അത്തിക്കപറമ്പ് മസ്തഫയും തമ്മില്‍ വിവാഹിതരായി. വരവൂര്‍ അത്താണി പറമ്പില്‍ ത്വാഹിറയും വട്ടൂള്ളിപാറക്കപ്പീടികയില്‍ ബഷീര്‍ എന്നിവരും കാരികുളം ചോലക്കല്‍ സുറുമിയും പുലിക്കണ്ണി വരിക്കോടന്‍ വീട്ടില്‍ സവാദും വിവാഹിതരായി. കാരികുളം അബ്ദുവിന്റെ മകള്‍ സുമയും പാലപ്പള്ളി വട്ടപറമ്പില്‍ അബ്ദുള്‍ ഗഫൂറും വിവാഹിതരായി.



കേരളയാത്രയുടെ തൃശൂര്‍ സ്വീകരണകേന്ദ്രമായ ശക്തന്‍ നഗറിലെ വേദിയില്‍ വെച്ച് ആയിരുന്നു നിക്കാഹ് കര്‍മ്മം

Thursday, April 19, 2012

കേരള യാത്ര തൃശ്ശൂരില്‍ എത്തുമ്പോള്‍ പത്തു പെണ്‍കുട്ടികള്‍ സുമംഗലികളാകും

മാനവികതയുടെ സന്ദേശമായി കാന്തപുരം ഉസ്ത്താതിന്റെ കേരള യാത്ര തൃശ്ശൂരില്‍ എത്തുമ്പോള്‍ പാവപ്പെട്ട പത്തു പെണ്‍കുട്ടികളുടെ വിവാഹവും രണ്ടു ആംബുലന്‍സ് സര്‍വ്വീസുകളുടെ ഉത്ഘാടനവും, തൃശൂര്‍ ദയ ഹോസ്പിറ്റലിലേക്ക് പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് ചെയ്യാനുള്ള രണ്ടു മെഷിനുകളുടെ വിതരണവും നടക്കും. കൂടാതെ തെരഞ്ഞെടുത്ത പാവപ്പെട്ട നൂറു രോഗികള്‍ക്ക് വര്‍ഷത്തില്‍ പതിനായിരം രൂപക്കുള്ള മെഡിക്കല്‍ കാര്‍ഡിന്റെ വിതരണവും നടക്കും. എസ് വൈ എസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആശ്വാസ പദ്ധതിയായ "സാന്ത്വനം" പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതികള്‍ നാടിന്നു സമര്‍പ്പിക്കുന്നത്. മാനവികതയുടെ ഉണര്‍ത് പാട്ടിന്നു തൃശ്ശൂരിന്റെ മണ്ണ് പുതു ചരിത്രമെഴുതും

Tuesday, April 3, 2012

മതവൈരം വളര്‍ത്തുന്നവര്‍ മനുഷ്യരുടെ മൊത്തം ശത്രുക്കള്‍- പോരോട് സഖാഫി

ഉളിയത്തടുക്ക: അന്യ മതചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും വര്‍ഗീയ വിഷം കുത്തിവെക്കുന്നതും മവിരുദ്ധവും മനുഷ്യകുലത്തോട് ചെയ്യുന്ന ക്രൂരതയുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12ന് ആരംഭിക്കുന്ന കേരളയാത്രയുടെ ഉപയാത്ര പ്രഥമ ദിന സമാപന സമ്മേളനം ഉളിയത്തടുക്കയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന് മതത്തില്‍ സ്ഥാനമില്ലെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. നാട്ടില്‍ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന വര്‍ഗീയ കലാപങ്ങള്‍ക്കു പിന്നില്‍ യതാര്‍തഥ മതവിശ്വാസികളല്ല. നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ വഴി നോക്കി നില്‍ക്കുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. തീവ്രവാദത്തിലൂടെ ലോകത്ത് ഒന്നു നേടാനാവില്ല. ഭീകരതയിലൂടെ നൂറുകണക്കിനു അനാഥ ബാല്യങ്ങളെയും അഗതികളെയും സൃഷ്ടിക്കുക മാത്രമാണുണ്ടാകുന്നത്. ഇത്തരം മാനവീക വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ മത രാഷ്ടീയ നേതൃത്വങ്ങള്‍ ഭിന്നത മറന്ന് ഒന്നിക്കണമെന്ന് അദ്ധേഹം ആഹ്വാനം ചെയ്തു.



ജാഥാ നായകന്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നയിക്കുന്ന സമപന പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ഡി.ഇ.സി ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹ്മാന്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹസ്ബുല്ല തളങ്കര, കന്തല്‍ സൂപ്പി മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, മുനീര്‍ സഅദി, ഹനീഫ് പടുപ്പ്, നാസ്വിര്‍ ബന്താട്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ഇത്തിഹാദ് മുഹമ്മദ് ഹാജി, കെ.അബ്ദുല്ല ഉളിയത്തടുക്ക, ഇര്‍ഫാദ് മായിപ്പാടി, തുടങ്ങിയവര്‍ സംബന്ധിച്ചു.



തിങ്കളാഴ്ച രാവിലെ മഞ്ചേശ്വരത്തു നിന്നാണ് പ്രയാണം തുടങ്ങിയത്. ചൊവ്വാഴ്ച തളങ്കര മാലിക്ദീനാറില്‍ നിന്ന് രണ്ടാം ദിന പ്രയാണം തുടങ്ങി. നാലാം മൈല്‍, ബോവിക്കാനം, പള്ളങ്കോട്, കുറ്റിക്കോല്‍, മരുതടുക്കം, കുണിയ, ബേക്കല്‍, പാലക്കുന്ന്, എന്നിവിടങ്ങളിലെ പര്യടന ശേഷം രാത്രി 7 മണിക്ക് കളനാട്ട് സമാപിക്കും. ബുധനാഴ്ച രാവിലെ പഴയ കടപ്പുറത്തുനിന്ന് തുടങ്ങി കാഞ്ഞങ്ങാട്, പരപ്പ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലകളില്‍ പര്യടനം നടത്തി വെളുത്തപൊയ്യയില്‍ സമാപിക്കും.



Saturday, January 7, 2012

വിദ്വേഷമില്ലാത്ത ഭാരതത്തിനായി എല്ലാ മതങ്ങളും കൈകോര്‍ക്കണം: പേജാവര്‍ മഠാധിപതി



കാസര്‍കോട്: വിദ്വേഷവും സംഘര്‍ഷവുമില്ലാത്ത ഭാരതം കെട്ടിപ്പടുക്കാന്‍ എല്ലാ മതവിശ്വസികളും കൈകോര്‍ക്കണമെന്ന് ഉഡുപ്പി പേജാവര്‍ മഠാധിപതി ശ്രീ ശ്രീ വിശ്വതീര്‍ഥസ്വാമി ആഹ്വാനം ചെയ്തു. സഅദിയ്യ 42-ാം വാര്‍ഷികാഘോഷ ഭാഗമായി കാസര്‍കോട്ട് സംഘടിപ്പിച്ച സൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പലതാണെങ്കിലും എല്ലാ മതങ്ങളും നല്‍കുന്ന സന്ദേശം ഒന്നാണ്. പ്രീതി, ഭക്തി, കാരുണ്യം, പരസ്പര സഹകരണം തുടങ്ങിയ മൂല്യങ്ങളാണ് മതങ്ങളുടെ സന്ദേശം. മതത്തിന്റെ പേരില്‍ ആരും വഴക്കുണ്ടാക്കരുത്. സൗഹാര്‍ദപരമായി ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം.



കാസര്‍കോടിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യം മുന്‍നിര്‍ത്തി ഇത്തരം സൗഹാര്‍ദ കൂട്ടായ്മകള്‍ വളരെ പ്രോത്സാഹിപ്പിക്കണം. ഒരു മുസ്‌ലിം ധര്‍മസംഘം സംഘടിപ്പിക്കുന്ന ഇത്തരമൊരു പരിപാടിയില്‍ ഹിന്ദുവായ എന്നെ ഉദ്ഘാടകനാക്കി സംഘാടകരുടെ വിശ്വാസമനസ്‌കതയില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ചെന്നൈയില്‍നിന്നും ഈ പരിപാടിയില്‍ സംബന്ധിക്കുന്നതിന് മാത്രമായാണ് ഇങ്ങോട്ട് വന്നിട്ടുള്ളത്. അക്രമങ്ങള്‍ ഏതു ഭാഗത്തുനിന്നായാലും അവസാനിപ്പിക്കണം. സൗഹാര്‍ദമെന്ന ഒരേ സങ്കല്‍പത്തില്‍ മനുഷ്യര്‍ക്കെല്ലാം ഒന്നാവാനും നന്നാകാനും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

http://www.muhimmath.com/

Monday, October 17, 2011

വിവാഹദിവസം വരന്‍ പിന്മാറി; മദ്രസാധ്യാപകന്‍ സ്ത്രീധന രഹിത വിവാഹത്തിലൂടെ മാതൃക കാട്ടി

കാസര്‍കോട്: വിവാഹദിവസം വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. മുടങ്ങിയ വിവാഹം മദ്രസാധ്യാപകന്‍ സ്ത്രീധനരഹിത വിവാഹത്തിലൂടെ നടത്തി മാതൃക കാട്ടി. ചൗക്കി മജലിലാണ് നാടകീയ മുഹൂര്‍ത്തം . കോഴിക്കോട് സ്വദേശിയും ചൗക്കി മജലില്‍ വാടക വീട്ടില്‍ താമസക്കാരനുമായ എ.സി. മുഹമ്മദ് മുസ്‌ലിയാരുടെ മകള്‍ സയ്യിദ(20)യും, മധൂരിലെ െ്രെഡവറായ യുവാവും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്നത്.

വിവാഹ ദിവസം രാവിലെയാണ് സ്ത്രീധന തുക മുന്‍കൂട്ടി നല്‍കാത്തതിന്റെ പേരില്‍ വരനും വീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്മാറിയതായി വധുവിന്റെ വീട്ടുകാരെ അറിയിച്ചത്. വിവാഹത്തിന് ഭക്ഷണവും മറ്റും ഏര്‍പ്പാടാക്കി ബന്ധുക്കളും സുഹൃത്തുക്കളും മറ്റും കാത്തിരിക്കുന്നതിനിടയിലാണ് വിവാഹത്തില്‍ നിന്നും പിന്മാറിയതായുള്ള ഞെട്ടിക്കുന്ന വിവരം വധുവിന്റെ വീട്ടുകാര്‍ക്ക് ലഭിച്ചത്. വീട്ടില്‍ കൂട്ട നിലവിളി ഉയരുകയും പിതാവ് ബോധരഹിതനായി വീഴുകയും ചെയ്തതോടെ കല്ല്യാണ വീട് കണ്ണീരില്‍ കുതിര്‍ന്നു.



ഇതിനിടെയാണ് വീട്ടുകാരുടെ വിഷമം കണ്ട് മനസ്സലിഞ്ഞ ചൗക്കി സ്വദേശിയും, പെരിയടുക്കയില്‍ അധ്യാപകനുമായ മുസ്തഫ ഹനീഫി വധുവിന്റെ വീട്ടുകാരോട് വിവാഹത്തിന് താന്‍ തയ്യാറാണെന്ന് അറിയിച്ചത്. വിവാഹ വീട് പിന്നീട് ഉത്സവപ്രതീതിയിലേക്ക് മടങ്ങി. 30 പവനും ഒന്നര ലക്ഷം രൂപയുമാണ് സ്ത്രീധനത്തുകയായി നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് ഒരാഴ്ച മുമ്പ് ഒന്നര ലക്ഷം നല്‍കിയിരുന്നു. സ്ത്രീധനത്തിലെ 15 പവന്‍ സ്വര്‍ണ്ണം വിവാഹത്തിനു മുമ്പ് തന്നെ നല്‍കണമെന്ന ആവശ്യവുമായി യുവാവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കാനിടയായത്.



Thursday, October 6, 2011

മുഹിമ്മാത്ത് കാരുണ്യ സ്പര്ശം ചെങ്കള പഞ്ചായത്തിലും

ചെങ്കള: ചെങ്കള പഞ്ചയത്തിലെ എര്മാളത്ത് ഈയിടെ ആകസ്മകമായി മരണപെട്ട എം എ അബ്ദുല്ല യുടെ മൂന്നുമക്കളെ മുഹിമ്മാത്ത് ഓര്ഫന് ഹോം കെയര് പദ്ധതിയില് ഉള്പെടുതി എറ്റെടുത്തു. വിവാഹപ്രയമെത്തിയ രണ്ട് പെണ് മക്കളുള്പെടുന്ന എട്ട് മക്കളുടെയും രോഗ ശയ്യയില് കഴിയുന്ന മാതാവിന്റെ ഏക അത്താണിയായിരുന്നു അബ്ദുല്ല. കൂലിപ്പണിയെടുത്ത് കുടുംബത്തെ നയി ച്ചിരുന്നു അബ്ദുല്ലയുടെ വിയോഗം താങാവുന്നതിലും അപ്പുറമായിരുന്നു. എര്മാളം ശാഖാ എസ് വൈ എസ് സംഘടിപിച്ച ചടങ്ങില് മൂഹിമ്മാത്ത് ജനറല് സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജനറല് മാനേജര് എ കെ ഇസ്സുദ്ദീന് സഖാഫി എന്നിവര് നേതൃത്വം നല്കി. ശാഖാ പ്രസിഡന്റ് കെ എം അബൂബക്കര് ഖാദിരി അദ്ധ്യകഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അഹ്മദ് സഅദി, ലത്തീഫ് മൗലവി, ബി കെ ഹസൈനാര്, ബി എം അബ്ദുല്ല, കെ എം എ ഹമീദ്, മുനീര് സി എ, ശാഫി വലിയ മൂല എന്നിവര് സംബന്ധിച്ചു. അബുബക്കര് കരുമാനം സ്വാഗതവും, ബി കെ അഹ്മദ് നന്ദിയും പറഞ്ഞു



http://www.muhimmath.com/

Monday, September 19, 2011

സാമൂഹിക തിന്മകളെ ചറുക്കാന് പ്രബോധക സമൂഹം ജാഗ്രത പുലര്ത്തണം: നൂറുല് ഉലമ


വിദ്യാനഗര്: വര്ധിച്ചു വരുന്ന തിന്മകളെയും പ്രതിലോമ പ്രവര്ത്തനങ്ങളെയും ചെറുക്കാന് പ്രബോധിത സമൂഹം കരുത്താര്ജിക്കണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്ഡ് അഖിലേന്ത്യാ പ്രസിഡന്റ് നൂറുല് എം.എ അബ്ദുല് ഖാദിര് മുസ്ലിയാര് അഭിപ്രായപ്പെട്ടു. കല്ലക്കട്ട മജ്മഉല് ഹിക്മത്തില് ഐദറൂസിയ്യയുടെ ദശവാര്ഷിക സമ്മേളന ഭാഗമായി സംഘടിപ്പിച്ച ദഅ്വാ കോണ്ഫറന്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
 
 
Read more >>

Thursday, September 8, 2011

എസ്.വൈ.എസ് സാന്ത്വനം : പതിനായിരം രോഗികള്‍ക്ക് മെഡിക്കല്‍ കാര്‍ഡുകള്‍



കോഴിക്കോട് : ജീവകാരുണ്യ, ആതുരസേവന രംഗത്ത് എസ്.വൈ.എസ് ആവിഷ്‌കരിച്ച സാന്ത്വനം കര്‍മ്മ പദ്ധതികള്‍ക്ക് സംസ്ഥാനത്തൊട്ടുക്കും തുടക്കമായി. വിവിധ മേഖലകളില്‍ സംഘടന സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏകീകൃതവും പരിഷ്‌കൃതവുമായ പദ്ധതിയാണ് സാന്ത്വനം ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ജുലൈ 31 ന് തൃശൂരില്‍ നടന്നു.



ഇതോടനുബന്ധിച്ച് തെരഞ്ഞെടുത്ത പത്ത് വൃക്ക, ഹൃദയ രോഗികള്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു. തുടര്‍ ചികിത്സക്കു വിധേയരായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് സംസ്ഥാനത്തുടനീളം സാന്ത്വനം മെഡിക്കല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സ്‌റ്റേറ്റ് റിലീഫ് സെല്‍ പദ്ധതികളാവിഷ്‌കരിച്ചു. പ്രഥമ ഘട്ടമെന്ന നിലയില്‍ പതിനായിരം രോഗികള്‍ക്ക് 10000, 5000, 2000 രൂപ പീതമുള്ള മൂന്ന് തരം കാര്‍ഡുകള്‍ സൗജന്യമായി നല്‍കും. സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തുന്ന കാര്‍ഡുകള്‍ കീഴ് ഘടകങ്ങളുടെ ആഭിമുഖ്യത്തിലും വിതരണം ചെയ്യും. സപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി ഇതു പൂര്‍ത്തികരിക്കും. സപ്തംബറില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ്, സ്‌നേഹവിചാരം പരിപാടികള്‍ വഴി ഇതിനുള്ള അര്‍ഹരായ രോഗികളെ കണ്ടെത്തും. ഉദാരമതികളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അഞ്ച് കോടി രൂപയാണ് ഇതിന് മതിപ്പു ചിലവ് കണക്കാക്കിയിരിക്കുന്നത്.



പിന്നിട്ട പുണ്യ റമളാനില്‍ വിവിധ ഘടകങ്ങളുടെ നേതൃത്തില്‍ ഒരു കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തി. കരുണാനാളുകളില്‍ കാരുണ്യക്കൈനീട്ടം എന്ന പ്രമേയത്തില്‍ ആഗസ്റ്റ് 12 റിലീഫ് ഡേ ആയി ആചരിച്ചു. വീടുകളും കവലകളും കേന്ദ്രീകരിച്ച് പ്രാദേശിക യൂണിറ്റ് ഘടകങ്ങള്‍ നടത്തിയ ബക്കറ്റ് കലക്ഷന്‍ വഴി സാന്ത്വനനിധിയിലേക്ക് വന്‍ തുക സ്വരൂപിച്ചു. സാന്ത്വനം പദ്ധതികളുടെ നടത്തിപ്പിനായി യൂണിറ്റ്, പഞ്ചായത്ത്, മേഖല, ജില്ല, സ്‌റ്റേറ്റ് തലങ്ങളില്‍ സാന്ത്വനസമിതികള്‍ നിലവില്‍ വന്നു കഴിഞ്ഞു. സപ്: 30നകം സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സാന്ത്വനം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ജനറല്‍ മെഡിസിന്‍, നേത്രം, ദന്തം, ഹൃദ്രോഗം തുടങ്ങി പ്രദേശികമായി പരിഗണനയര്‍ഹിക്കുന്ന വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പുകള്‍ നടക്കുക. ആരോഗ്യ ബോധവത്കരണവും പരിശോധനയും സൗജന്യ മരുന്ന് വിതരണവും ക്യാമ്പുകളില്‍ നടക്കും. കൂടാതെ അര്‍ഹരായ രോഗികളെ തെരഞ്ഞെടുത്ത് തുടര്‍ ചികിത്സക്ക് സംവിധാനമൊരുക്കും.



മെഡിക്കല്‍ ക്യാമ്പുകളുടെ മുന്നോടിയായി യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഗ്രാമങ്ങള്‍ തോറും നടത്തുന്ന സ്‌നേഹവിചാരം പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. ശുചീകരണം, ആതുരസേവനം സന്നദ്ധത വളര്‍ത്തുന്ന മെഡിക്കല്‍ ക്യാമ്പ്, സ്‌നേഹവിചാരം പരിപാടികളുടെ മുന്നോടിയായി ജില്ലാ, മേഖലാ, സാന്ത്വന സമിതി അംഗങ്ങള്‍ക്കായി സംസ്ഥാനത്തെ നാലുകേന്ദ്രങ്ങളില്‍ ശില്പശാല സംഘടിപ്പിച്ചു.



മലപ്പുറം കോട്ടപ്പടി ഗ്രേസ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഉമറുല്‍ ഫാറുഖ് അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംഘടന കാര്യ സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ വിഷയാവതരണം നടത്തി. അലവി പുതുപ്പറമ്പ് സ്വാഗതവും അലവി സഖാഫി കൊളത്തൂര്‍ നന്ദിയും പറഞ്ഞു .



http://www.muhimmath.com/

Saturday, July 30, 2011

വാഹനാപകടത്തില്‍ അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ മഅദിൻ ഏറ്റെടുത്തു

കൊട്ടപ്പുറം വാഹനാപകടത്തില്അനാഥരായകുടുംബത്തിലെ 6 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്മലപ്പുറം സ്വലാത്ത്നഗറിലെ മഅദിനു സഖാഫതില്ഇസ്ലാമിയ്യ ഏറ്റെടുത്തു . അപകടത്തില്ഉറ്റവര്നഷ്ടപെട്ട കുട്ടികളുടെ വീടുകളെ അവരുടെ വീടുകളില്സന്ദര്ശിച്ച ഖലീലുല്ബുഖാരി തങ്ങള്അവര്ക്ക് പുതു വസ്ത്രങ്ങള്വിതരണം നല്കി , ചേലാമ്പ്ര പനയപ്പുറം ജുമു- മസ്ജിദില്നടന്ന ചടങ്ങില്കുടുംബത്തെ സഹായിക്കുന്നതിനുള റിലീഫ്ഫണ്ട് അദ്ദേഹം ഉദ്ഘാടനം ചെയ്തു


Thursday, July 14, 2011

എന്ഡോസള്ഫാന് ഇരകളെ പുനരധിവസിപ്പിക്കണം: കാന്തപുരം

എന്ഡോസള്ഫാന്ഇരകള്ക്ക് ഒരു കൈ സഹായം  കാന്തപുരം ഉത്ഘാടനം ചെയ്യുന്നു

മുള്ളേരിയ: ജീവച്ഛവങ്ങളായ എന്ഡോസള്ഫാന് ഇരകളെ പുനരധിവസിപ്പിക്കാനും അവര്ക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചുനല്കാനും സര്ക്കാര് തയ്യാറാകണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് പറഞ്ഞു.


ഒരു മനുഷ്യന്റെ ജീവിതത്തില് രാജ്യം ചെയ്തുകൊടുക്കേണ്ട വിദ്യാഭ്യാസം, ചികിത്സ, കുടുംബജീവിതം തുടങ്ങിയ വിഷയങ്ങളിലെല്ലാം എന്ഡോസള്ഫാന് ഇരകള്ക്കും നല്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്. എസ് എസ് എഫിനു കീഴില് എന്ഡോസള്ഫാന് ഇരകള്ക്ക് 'ഒരു കൈ സഹായം' പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കീടനാശിനി ഉപയോഗിച്ച് കൃഷികള് സംരക്ഷിക്കുന്നതില് തെറ്റില്ല. പക്ഷെ മനുഷ്യനുവേണ്ടി ഉണ്ടാക്കുന്ന വിഭവങ്ങള് മനുഷ്യനെ കൊന്നുകൊണ്ടുണ്ടാക്കുന്നതിലെ വിരോധാഭാസം കൊണ്ടാണ് അത് കര്ശനമായി നിരോധിക്കാന് മനുഷ്യസ്നേഹികള് മുന്നോട്ടുവന്നത്.



എന്ഡോസള്ഫാന് മൂലം അംഗവൈകല്യം ബാധിച്ചവര്ക്ക് ഉപകരണങ്ങളും ഭക്ഷ്യധാന്യങ്ങളും നല്കുന്ന പദ്ധതിക്കാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി രൂപം നല്കിയിട്ടുള്ളത്. കാസര്കോട് ജില്ലയിലെ കാറഡുക്ക ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില് സംസ്ഥാന നേതാക്കള് നടത്തിയ പര്യടനത്തില് കണ്ടെത്തിയ ഏറെ അവശതയനുഭവിക്കുന്ന മുപ്പത് കുടുംബങ്ങളിലെ രോഗികള്ക്ക് വീല്ചെയര്, വാട്ടര് ബെഡ്, ഊന്നുവടി, കണ്ണട തുടങ്ങിയ ഉപകരണങ്ങളും ഭക്ഷ്യധാന്യങ്ങളുമാണ് ഒന്നാംഘട്ടം വിതരണം ചെയ്തത്. ഭാവിയില് കൂടുതല് ഇരകള്ക്കുവേണ്ടിയുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ചെലവുകളിലേക്കുള്ള തുകയുടെ വിതരണോദ്ഘാടനം സയ്യിദ് മുഹമ്മദ് ഉമറുല് ഫാറൂഖ് അല്ബുഖാരിയും ഭക്ഷ്യസാധനങ്ങളുടെ വിതരണോദ്ഘാടനം ഇബ്റാഹിം മദക്കവും നിര്വഹിച്ചു.

more pictures here


ചടങ്ങില് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന് എം സ്വാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല് സെക്രട്ടറി കലാം മാവൂര് സ്വാഗതം പറഞ്ഞു. എന്ഡോസള്ഫാന് നോഡല് ഓഫീസര് ഡോ. മുഹമ്മദ് അശീല്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്ഖാദിര് മദനി, സയ്യിദ് പൂക്കുഞ്ഞി തങ്ങള് ആദൂര്, സയ്യിദ് അശ്റഫ് തങ്ങള് മഞ്ഞംപാറ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്, സംസ്ഥാന ഭാരവാഹികളായ മൂസ സഖാഫി കളത്തൂര്, മജീദ് അരിയല്ലൂര്, സമിതിയംഗങ്ങളായ അബ്ദുറശീദ് സഖാഫി മെരുവമ്പായി, റാശിദ് ബുഖാരി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ്, എസ് ജെ എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്ഖാദിര് സഅദി, എസ് എം എ ജില്ലാ സെക്രട്ടറി ഹമീദ് പരപ്പ, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അശ്റഫ് അശ്റഫി ആറങ്ങാടി, കെ എസ് അബ്ദുല്ല, ജബ്ബാര് ഹാജി മസ്ക്കറ്റ്, അബ്ദുല്ല ഹാജി കുവൈത്ത്, സത്താര് ഹാജി ഖത്തര്, അബ്ബാസ് സഖാഫി ദുബായ്, അബ്ദുല് അസീസ് സഅദി സഊദി തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു. അബ്ദുറസാഖ് സഖാഫി നന്ദിപറഞ്ഞു.

http://www.muhimmath.com/

Monday, July 11, 2011

ഫൗസിയക്ക് സഅദിയ്യയുടെ തണലില് മംഗല്യ സൗഭാഗ്യം

സഅദാബാദ്: ജാമിഅ: സഅദിയ്യ: അറബിയ്യ:യുടെ കീഴിലുള്ള സഅദിയ്യ: ബനാത്ത് യതീംഖാനയിലെ ഫൗസിയ്യക്ക് മംഗല്യസൗഭാഗ്യം. മഞ്ചേശ്വരം മച്ചമ്പാടിയിലെ പരോതനായ പള്ളിക്കുഞ്ഞിയുടെ മകള് ഫൗസിയ 2003 മുതല് സഅദിയ്യ: ബനാത്ത് യതീംഖാനയിലെ അന്തോവാസിയാണ്. കഴിഞ്ഞ വര്ഷം സ്ഥാപനത്തില് നിന്നുതന്നെ അഫ്സലുല് ഉലമ പൂര്ത്തിയാക്കി.

മഞ്ചേശ്വരം ദൈഗോളി സ്വദേശി മുഹമ്മദ് ഹസൈനാറിന്റെ മകന് റഷീദ് മുഹമ്മദാണ് ഫൗസിയയെ ജീവിത പങ്കാളിയായി സ്വീകരിച്ചത്. സഅദിയ്യ: ബനാത്ത് യതീംഖാനയില് ചേരുന്ന വിദ്യാര്ത്ഥിനികള്ക്ക് പഠനവും സംരക്ഷണവും സഅദിയ്യ: തീര്ത്തും സൗജന്യമായി നല്കുന്നതോടൊപ്പം അവരുടെ കല്യാണ ക്കാര്യവും സഅദിയ്യ: നടത്തികൊടുക്കുന്നു. ഇതിപ്പോള് സഅദിയ്യ:യില് നടക്കുന്ന അന്തോവാസികളുടെ 14-ാംമത്തെ വിവാഹമാണ്.
വിദ്യാര്ത്ഥികളുടെയും പണ്ഡിതന്മാരുടെയും നേതാകളാടെയും സാന്നിധ്യത്തില് സഅദിയ്യ മസ്ജിദ് യൂസഫ് നസ്റുല്ലാഹില് നടന്ന നികാഹിന് സഅദിയ്യ: ജനറല് മാനേജര് നൂറുല് ഉലമ എം. എ. അബ്ദുല് ഖാദിര് മുസ്ലിയാര് കാര്മികത്വം വഹിച്ചു. സമസ്ത വൈസ് പ്രസിഡണ്ട് സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്സിപ്പുളുമായി എ.കെ. അബ്ദുല് റഹ്മാന് മുസ്ലിയാര് പ്രാര്ത്ഥന നടത്തി. പ്രമുഖ വ്യവസായി യഹ്യ തളങ്കരയുടെ വക അഞ്ച് പവന്റെ സ്വര്ണ്ണമാല പാരിതോഷികമായി നല്കി. യതീംഖാന മാനേജര് അബ്ദുല് ഹമീദ് മൗലവി ആലംമ്പാടി ചടങ്ങിന് സ്വാഗതം ആശംസിച്ചു.

www.muhimmath.com

Sunday, November 28, 2010

ദുരിതബാധിതരെ സമൂഹം ഏറ്റെടുക്കണം: കാന്തപുരം

കോഴിക്കോട്: മാരക രോഗങ്ങള്‍ക്കും ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും ഇടയാക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗം രാജ്യത്തുടനീളം കര്‍ശനമായി തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടി കൈക്കൊളളണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.

അനാവശ്യമായ വാദകോലാഹലങ്ങള്‍ മാറ്റിവെച്ച്, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊടുംദുരിതമനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. കടുത്ത വിഷം തളിച്ച് കൃഷി നടത്തുന്നത് മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. ഏതു മാനദണ്ഡം വെച്ചും ഇതിനെ ന്യായീകരിക്കാനാവില്ല. അപകടകാരിയെന്ന് ക െത്തിയതിനെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധിച്ച കീടനാശിനി ഇന്ത്യയില്‍ മാത്രം സ്വീകാര്യമാകുന്നതിന്റെ യുക്തി അധികാരികള്‍ വെളിപ്പെടുത്തണം. കാസര്‍കോട്ട് മാത്രമല്ല, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെ തുടര്‍ന്നു ായ പ്രത്യാഘാതങ്ങള്‍ പുറത്തുവന്നുകൊ ിരിക്കുകയാണ്. ദുരിതബാധിതര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തലമുറകളോളം നീണ്ടുനില്‍ക്കുന്ന ദുരിതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് നാമമാത്രമാണ്. മണ്ണിലും വെള്ളത്തിലും കലര്‍ന്ന വിഷാംശങ്ങള്‍ നീക്കാന്‍ ഒരു പാക്കേജുകൊണ്ടും ആകില്ല. മരുന്നിനും ഭക്ഷണത്തിനും വകയില്ലാതെ കഷ്ടപ്പെടുന്ന നൂറുകണക്കിനാളുകള്‍ കാസര്‍കോട്ടുതന്നെ പാക്കേജിന്റെ പരിധിയില്‍ പെടാതെയുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതേ രീതിയില്‍ കഷ്ടപ്പെടുന്നവരെ കാണാതിരുന്നുകൂടാ.

സര്‍ക്കാറിനെ മാത്രം കാത്തിരുന്നാല്‍ ഇത്തരം സാമൂഹിക ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിയില്ല. ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും യുദ്ധകാലാടിസ്ഥാനത്തില്‍ രംഗത്തിറങ്ങണം. സുന്നി സംഘടനകളും കാരന്തൂര്‍ മര്‍കസ് ഉള്‍പ്പെടെയുള്ള സുന്നി സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും കാന്തപുരം പറഞ്ഞു.

Tuesday, November 23, 2010

സ്ത്രീധന രഹിത വിവാഹത്തിലൂടെ 11 യുവതീയുവാക്കള്‍ ദാമ്പത്യജീവിതത്തിലേക്ക്

വേദിയിൽ നേതാക്കൾ


മംഗലാപുരം: സാക്രിയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധന രഹിത വിവാഹത്തിലൂടെ 11 യുവതീയുവാക്കള്‍ ദാമ്പത്യജീവിതത്തിലേക്ക് കടന്നു. ബോളാര്‍ ഷാദി മഹലില്‍ നടന്ന സമൂഹ വിവാഹത്തിലൂടെയാണ് ഇവരുടെ വിവാഹസ്വപ്‌നം പൂവണിഞ്ഞത്. ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ബേക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ത്വാഖ അഹമ്മദ് മുസ്ലിയാര്‍, ഇ എം അബ്ദുറഹ്്മാന്‍ ദാരിമി എന്നിവര്‍ നിക്കാഹിന് നേതൃത്വം നല്‍കി. നൂര്‍ മസ്ജിദ് ഇമാം വി കെ അബ്ദുല്‍ ഖാദര്‍, യു ടി ഖാദര്‍ എം എല്‍ എ, പ്രൊഫ. എം അബ്ദുല്‍ റഹ്്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യു എച്ച് ഉമര്‍ സ്വാഗതവും ബി എ മുഹമ്മദലി നന്ദിയും പറഞ്ഞു. ബി സക്കരിയ ജോക്കട്ട വധൂവരന്മാരെ പരിചയപ്പെടുത്തി.


www.muhimmath.com

Saturday, November 13, 2010

ബാർ ഹോട്ടലിനെതിരെ സമരവുമായി എസ്‌എസ്‌എഫ്‌

കൊണ്ടോ​‍ട്ടി: നഗരത്തിൽ തുടങ്ങാനിരിക്കുന്ന ബാറിനെതിരെ നടത്തുന്ന ബാർവിരുദ്ധ സമരസമിതിയുടെ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ പ്രവർത്തകസമിതിയിൽ ആവിഷ്ക്കരിച്ചു. പ്രചരണ ബോർഡുകൾ, ഒപ്പുശേഖരണം, ലഘുലേഖ വിതരണം, പദയാത്ര എന്നിവ സമയബന്ധിതമായി നടത്തും. മദ്യശാലകൾക്ക്‌ അനുവാദം നൽകാൻ പഞ്ചായത്തുകൾക്കുണ്ടായിരുന്ന അധികാരം തിരിച്ചു നൽകണമെന്നും യോഗം സർക്കാരിനോട്‌ ആവശ്യപ്പെട്ടു. യോഗത്തിൽ കോട്ട മുഹമ്മദ്‌ ഹാജി അദ്ധക്ഷത വഹിച്ചു. കാട്ടുപരുത്തി മോയിൻകുട്ടി, കെ അബ്ദുൽ ഖാദർ, സി.പി മുഹമ്മദ്‌, കെ.കെ ഫൈസൽ, കെ.പി. ഫിറോസ്‌. ബഷീർ തൊട്ടിയൻ, കോട്ട മൂസ, പ്രശാന്ത്‌ ബാവ, ബഷീർ അരിമ്പ്ര, ടി മുഹമ്മദ്‌ അലി പ്രസംഗിച്ചു. കെ.പി. ശമീർ സ്വാഗതവും കെ.കെ ആസിഫ്‌ നന്ദിയും പറഞ്ഞു.

13/11/10

Related Posts with Thumbnails