Showing posts with label kanthapuram. Show all posts
Showing posts with label kanthapuram. Show all posts

Monday, January 6, 2014

ജനലക്ഷങ്ങള്‍ മർകസിൽ തിരുകേശം ദർശിച്ചു.



കോഴിക്കോട്: ജനലക്ഷങ്ങള്‍ക്ക് ആത്മീയ നിര്‍വൃതിയേകുന്നതായി കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നടന്ന പ്രവാചകരുടെ തിരുകേശ ദര്‍ശനം.

 തിരുകേശം ദര്‍ശിക്കാനും തിരുകേശം മുക്കിയ പുണ്യജലം സ്വന്തമാക്കാനും നാടിന്റെ നാനാ ഭാഗത്ത് നിന്നുമായി ഒഴുകിയെത്തിയ വിശ്വാസികളെക്കൊണ്ട് മര്‍കസും പരിസരവും ജനനിബിഢമായി. തിരുകേശ ദര്‍ശനത്തിനായി ഇന്നലെ രാത്രി മുതല്‍ തന്നെ മര്‍ക്കസിലേക്ക് ജനപ്രവാഹം തുടങ്ങിയിരുന്നു. പുലര്‍ച്ചെ തിരുകേശ പ്രദര്‍ശനം തുടങ്ങും മുമ്പ് തന്നെ പ്രദര്‍ശനം കാണാനെത്തിയവരുടെ നീണ്ട നിര കാരന്തൂര്‍ അങ്ങാടിയും കഴിഞ്ഞ് നീണ്ടു. മണിക്കൂറുകള്‍ക്ക് ശേഷം തിരുകേശ ദര്‍ശനം പൂര്‍ത്തിയാകാറായപ്പോഴും ദേശീയപാതയുടെ ഇരുവശത്തും കിലോമീറ്ററുകളോള‌ം നീണ്ട ക്യൂവായിരുന്നു. മര്‍ക്കസില്‍ തിരുകേശപ്രദര്‍ശനം തുടങ്ങിയ ശേഷം അനുഭവപ്പെടുന്ന ഏറ്റവും വലിയ തിരക്കാണ് ഇത്തവണത്തേതെന്ന് വിലയിരുത്തപ്പെടുന്നു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് യുസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഫസ്ല്‍ കോയമ്മ കുറ, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് കുഞ്ഞുട്ടി തിരൂര്‍ക്കാട്, സയ്യിദ് ഉമറുല്‍ ഫാറൂഖ്, സയ്യിദ് ആറ്റക്കോയ കുമ്പോല്‍, സയ്യിദ് ഹബീബ് കോയ പെരിന്തല്‍മണ്ണ, പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹാമിദ് കോയമ്മ മാട്ടൂല്‍, അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, സയ്യിദ് സി എം എസ് ഉമരിയ്യ, തുറാബ് തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, ശിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, വാളക്കുളം ബീരാന്‍കുട്ടി മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, വെന്മേനാട് അബൂബക്കര്‍ മുസ്‌ലിയാര്‍, താഴപ്ര മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍(സഅദിയ്യ), എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, പി ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, ഇബ്‌റാഹിം മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. മര്‍കസ് ഇഹ്‌യാഉസ്സുന്ന സംഘടിപ്പിച്ച ഹുബ്ബുല്‍ ഹബീബ് സമ്മിറ്റിന്റെ ഭാഗമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മര്‍കസില്‍ നിര്‍വഹിച്ച പ്രഭാഷണ ഡി വി ഡി പ്രകാശനവും ഇന്ന് ശഅ്‌റ് മുബാറക് വേദിയില്‍ നടന്നു.

കടപ്പാട്: www.sirajlive.com

Wednesday, May 2, 2012

കേരളയാത്രയുടെ 300 വ്യത്യസ്ത ന്യൂസുകള്‍

കാസറഗോഡ് : കേരളയാത്രയുടെ സ്വാഗതസംഘം രുപീകരണം മുതല്‍ മുഹിമ്മാത്ത് ഡോട്ട് കോമില്‍ കേരളയാത്ര സംബന്ധമായ ന്യൂസുകളും ഫോട്ടോകളും പ്രസീദ്ധീകരിച്ചു വന്നിരുന്നു. കേരളയാത്രയുടെ മുന്നൂറിലധികം ന്യൂസുകളും പതിനായിരത്തിലേറെ ചിത്രങ്ങളും പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏക ന്യൂസ് പോര്‍ട്ടലാണ് മുഹിമ്മാത്ത് ഡോട്ട് കോം. സമാപന സമ്മേളനം നടക്കുമ്പോള്‍ അപ്പപ്പോള്‍ സമ്മേളന ചലനങ്ങള്‍ ലൈവായി നല്‍കിയതിനു പുറമെ സമ്മേളനത്തിന്റെ ന്യൂസുകളും ചിത്രങ്ങളും തല്‍സമയം അപ് ലോഡ് ചെയ്തതു ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കു അനുഗ്രഹമായി. പതിനായിരക്കണക്കിനു സന്ദര്‍ശകരാല്‍ സമാപന ദിവസം മാത്രം ലക്ഷത്തിലധികം ഹിറ്റുസ്‌കളാണ് മുഹിമ്മാത്ത് ഡോട്ട് കോം നേടിയത്. കാന്തപുരം ഏ പി അബുബക്കര്‍ മുസ്ലിയാര്‍ പ്രസിഡന്റായ കാസറഗോഡ് ജില്ലയിലെ പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഹിമ്മാത്ത് ഡോട്ട് കോം ബഷീര്‍ പുളിക്കുര്‍ ചീഫ് എഡിറ്ററായ പത്തംഗ വെബ് ടീം അംഗങ്ങളാണ് വെബ് അപ്‌ഡേറ്റിംഗ് നടത്തുന്നത്
 കേരളയാത്രയുടെ 300 വ്യത്യസ്ത ന്യൂസുകള്‍

http://www.muhimmath.com/

Sunday, April 29, 2012

രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കല്‍ ലക്ഷ്യമല്ല: കാന്തപുരം

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കല്‍ ലക്ഷ്യമില്ലെന്നും മതസംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളായി രൂപം മാറുന്നതിന് ആശയപരമായി തങ്ങള്‍ എതിരാണെന്നും മുഖ്യപ്രഭാഷണം നടത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.

രാഷ്ട്രീയമായി ഇടപെടുമെന്നതിന് രാഷ്ട്രീയ കക്ഷി ഉണ്ടാക്കും എന്ന് അര്‍ത്ഥം കല്പിക്കേണ്ടതില്ല. വികസന പ്രശ്‌നങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെടുത്താനാകുമോ എന്ന് കേരള യാത്രയില്‍ ഉടനീളം അന്വേഷിച്ചിരുന്നു. ആശാവഹമായ പിന്തുണയാണ് അതിന് ലഭിച്ചത്. അതില്‍ ആരെങ്കിലും പങ്കെടുക്കാതിരുന്നിട്ടുണ്ടെങ്കില്‍ അത് അവരെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റായ ധാരണ ഊട്ടി ഉറപ്പിക്കാനേ ഉപകരിക്കൂ.



സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ സമഗ്ര പദ്ധതിക്ക് രൂപം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളോട് നീതിപുലര്‍ത്താത്ത ഇറക്കുമതി ചെയ്യുന്ന വികാരങ്ങളും വിചാരങ്ങളുമാണ് നമ്മുടെ സൗഹാര്‍ദാന്തരീക്ഷത്തെ തകര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മന്ത്രി വി.എസ്. ശിവകുമാര്‍, കെ.ഇ. ഇസ്മായില്‍ എം. പി, എം.എല്‍.എ. മാരായ കെ. മുരളീധരന്‍, പാലോട് രവി, സി. പി. എം നേതാവ് എം. വിജയകുമാര്‍, മുന്‍മന്ത്രി വി. സുരേന്ദ്രന്‍ പിള്ള, മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമിസ്, ശാന്തിഗിരി അശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫൂറുഖ് അല്‍ബുഖാരി, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി, സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ ബാഫഖി മലേഷ്യ, ഇ.സുലൈമാന്‍ മുസലിയാര്‍ ഒതുക്കുങ്ങല്‍, എ.കെ. അബ്ദുറഹ്മാന്‍ മുസലിയാര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസലിയാര്‍, എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ്.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സിദ്ദിഖ് സഖാഫി നേമം എന്നിവര്‍ സംസാരിച്ചു

FOR MORE NEWS AND PICTURES  PLS VISIT   http://www.muhimmath.com/

Thursday, April 26, 2012

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഔദ്യോഗിക മേഖലകളില്‍ ഇടം പിടിക്കുന്നത് തടയണം: കാന്തപുരം

പത്തനംതിട്ട: ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഔദ്യോഗിക മേഖലകളില്‍ ഇടം പിടിക്കുന്നതാണ് അഴിമതിയും സ്വജന പക്ഷപാതവും വ്യാപിക്കുവാന്‍ കാരണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന കേരളയാത്രക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിന്റെ സൗകര്യങ്ങള്‍ ദുരുപയോഗപ്പെടുത്തുന്ന ഇത്തരക്കാര്‍ അവകാശങ്ങളും അവസരങ്ങളും അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നു. സര്‍ക്കാറുകളും പൊതുജനങ്ങളുമായുള്ള ബന്ധം മോശമാക്കുന്നതിലും ഇവര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ക്രമസമാധാന നിയമപാലന രംഗത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എത്തുന്നതിനെ കുറിച്ച് കോടതികള്‍ തന്നെ ശക്തമായ നിരീക്ഷണം നടത്തിയിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളിലും മതസാമൂദായിക സംഘട്ടനങ്ങളിലും ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പലപ്പോഴും സംഘര്‍ഷങ്ങളെ നിയന്ത്രിക്കാനല്ല മറിച്ച് അവയുടെ ആഘാതം വര്‍ദ്ധിപ്പിക്കാനാണ് കാരണമാവുന്നത് .



സാങ്കേതിക മുന്നേറ്റങ്ങള്‍ മനുഷ്യന്റെ പുരോഗതിയെയാണ് അടയാളപ്പെടുത്തുന്നത്. അവയില്‍ നിന്ന് പുറം തിരിഞ്ഞ് നില്‍ക്കാനാവില്ല. എന്നാല്‍ യന്ത്രം മനുഷ്യനെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാവരുത്. ജീവിതത്തെ മുന്നോട്ടു നയിക്കാനുതകുന്ന ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പുതിയ വിവരസാങ്കേതിക വിദ്യകളുടെ ദുരുപയോഗം ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. തെറ്റായ അവബോധങ്ങളാണ് പലപ്പോഴും ഇവ പ്രചരിപ്പിക്കുന്നത്. നിയന്ത്രണമില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളില്‍ കുറ്റവാസന വര്‍ദ്ദിപ്പിക്കുന്നുവെന്ന് സൈബര്‍ സെല്ലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.



സമൂഹത്തിന്റെ ഭാവിയെ തന്നെ അപകടമാക്കുന്ന പ്രവണതകളാണിവ. കുട്ടികള്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായ ബോധവത്കരണം ഉണ്ടാവണം. പാഠ്യപദ്ധതികള്‍ ധാര്‍മ്മിക വത്കരിക്കണം. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാനുള്ള സംവിധാനങ്ങല്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണം. നിരോധനമല്ല നിയന്ത്രണമാണാവശ്യം - കാന്തപുരം പറഞ്ഞു.


CLICK HERE FOR MORE NEWS AND PICTURES







എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം: മെത്രാപ്പോലീത്ത

പത്തനംതിട്ട: കാന്തപുരത്തെ നേരില്‍ കാണാനും കേരള യാത്രക്ക് മംഗളം നേരാനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണെന്ന് ഡോ പിലിപ്പോസ് മാര്‍ക്രിസ്റ്റോം വലിയ മെത്രപ്പൊലീത്ത പ്രസ്താവിച്ചു. കേരള യാത്രക്ക് പത്തനം തിട്ടയില്‍ നല്‍കിയ സ്വീകരണ യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

95 വയസ്സായ എന്നോട് പലപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ താങ്കളുടെ ആയുസ്സിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചിരുന്നു അപ്പോഴെല്ലാം ഞാന്‍ മൗനം പാലിച്ചു, ഇപ്പേള്‍ ഞാന്‍ പറയുന്നു. കാന്തപുരത്തിന്റെ ഈ നന്മ നിറഞ്ഞ യാത്രക്ക് അഭിവാദ്യമറീക്കാനാണ് എനിക്കിതുവരെ ആയുസ്സ് ലഭിച്ചത് അദ്ധേഹം പറഞ്ഞു.

CLICK HERE FOR MORE PICTURES  & NEWS

Monday, April 23, 2012

കേരളയാത്ര -മംഗലാപുരത്ത് നിന്നും പ്രത്യേക ട്രെയിന്‍

ഈ മാസം 28 ന് തിരുവനന്തപുരത്ത് നടക്കുന്ന കേരളയാത്ര സമാപന സമ്മേളത്തിലേക്ക് മംഗലാപുരത്ത് നിന്നും പ്രത്യേക ട്രെയിന്‍ അനുവദിച്ചു. 27 ന് രാത്രി മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ 28 ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. അന്ന് രാത്രി 11.30 തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് തിരിക്കും.



കാസറഗോഡ്, കാഞ്ഞങ്ങാട്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, തിരൂര്‍, കുറ്റിപ്പുറം, ഷൊര്ണ്ണൂര്‍, എന്നിവടങ്ങില്‍ സ്റ്റോപ്പുകളുണ്ട്. ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

9895483899, 9037029269. 
ഇ-മെയില്‍: keralayathra@gmail.com,
a/c No: 0393053000005674 South Indian Bank.

Thursday, April 19, 2012

കേരള യാത്ര തൃശ്ശൂരില്‍ എത്തുമ്പോള്‍ പത്തു പെണ്‍കുട്ടികള്‍ സുമംഗലികളാകും

മാനവികതയുടെ സന്ദേശമായി കാന്തപുരം ഉസ്ത്താതിന്റെ കേരള യാത്ര തൃശ്ശൂരില്‍ എത്തുമ്പോള്‍ പാവപ്പെട്ട പത്തു പെണ്‍കുട്ടികളുടെ വിവാഹവും രണ്ടു ആംബുലന്‍സ് സര്‍വ്വീസുകളുടെ ഉത്ഘാടനവും, തൃശൂര്‍ ദയ ഹോസ്പിറ്റലിലേക്ക് പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് ചെയ്യാനുള്ള രണ്ടു മെഷിനുകളുടെ വിതരണവും നടക്കും. കൂടാതെ തെരഞ്ഞെടുത്ത പാവപ്പെട്ട നൂറു രോഗികള്‍ക്ക് വര്‍ഷത്തില്‍ പതിനായിരം രൂപക്കുള്ള മെഡിക്കല്‍ കാര്‍ഡിന്റെ വിതരണവും നടക്കും. എസ് വൈ എസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആശ്വാസ പദ്ധതിയായ "സാന്ത്വനം" പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതികള്‍ നാടിന്നു സമര്‍പ്പിക്കുന്നത്. മാനവികതയുടെ ഉണര്‍ത് പാട്ടിന്നു തൃശ്ശൂരിന്റെ മണ്ണ് പുതു ചരിത്രമെഴുതും

ശുദ്ധജല വിതരണം കാര്യക്ഷമമാക്കണം: കാന്തപുരം


മഞ്ചേരി: സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കാര്യക്ഷമതയോടെ ഇടപെടണമെന്നും കേരളത്തിന് സമഗ്രമായ ഒരു ജലനയം രൂപവത്കരിക്കണമെന്നും സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി നടക്കുന്ന കേരളയാത്രക്ക് മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ജലത്തിന്റെ വന്‍തോതിലുള്ള ലഭ്യതയാണ് കേരളത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി എണ്ണപ്പെട്ടിരുന്നത്. ഈ സ്ഥിതി ഇന്നുമാറി. കാലാവസ്ഥയിലുണ്ടായ മാറ്റം കേരളത്തിലെ ശുദ്ധജല ശേഖരത്തെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്‌നം ഒരു സാമൂഹിക പ്രശ്‌നമായി മാറിക്കഴിഞ്ഞു. മുമ്പ് നമ്മുടെ അയല്‍പക്ക ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ പൊതുകിണറുകളും, പൊതുകുളങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പുഴകള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാനും മണല്‍ വാരാനുമുള്ള ഒരിടം മാത്രമായി മാറിയിട്ടുണ്ട്. നമ്മുടെ ജീവ നാഡികളാണ് പുഴകള്‍. അവയെ ദുരുപയോഗം ചെയ്യുന്നത് മനുഷ്യസമൂഹത്തോട് ചെയ്യുന്ന കുറ്റ കൃത്യമാണ്.



വേനല്‍കാലത്തെ ശുദ്ധജല ക്ഷാമം മുതലെടുക്കാനുള്ള സ്വകാര്യ ഏജന്‍സികളുടെ നീക്കങ്ങളെ സര്‍ക്കാര്‍ ഫലപ്രദമായി കൈകാര്യം ചെയ്യണം. ജല വിതരണം പൂര്‍ണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ശുദ്ധജല വിതരണത്തിന്റെ മറവില്‍ ഗുണനിലവാരമില്ലാത്ത വെള്ളം വിതരണം ചെയ്യുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍ കൊണ്ട് വരാന്‍ വാട്ടര്‍ അതോറിറ്റി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രദ്ധചെലുത്തണമെന്നും കാന്തപുരം പറഞ്ഞു.


Tuesday, April 17, 2012

വയനാട്ടില്‍ ദാരിദ്ര്യനിര്‍മാജനത്തിന് പ്രത്യേക പാക്കേജ് വേണം: കാന്തപുരം

കല്‍പറ്റ: വയനാട് ജില്ലയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുവേണ്ടി സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാല്‍ അഭിപ്രായപ്പെട്ടു. കേരളയാത്രക്ക് വയനാട്ട് നല്‍കിയ സ്വീകരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു.

കര്‍ഷക ആത്മഹത്യ തടയാന്‍ ആവശ്യമായ നടപടികള്‍ ആവിഷ്‌ക്കരിക്കണമെന്നും കാന്തപുരം സര്‍ക്കാറിനോടാവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ വയനാട്ടില്‍ നിന്ന് ബംഗളൂരിലേക്ക് യാത്രാതടസം അനുഭവപ്പെടുന്നു. ബംഗളൂരിലേക്കുള്ള യാത്രാ പ്രശ്‌നം പരിഹരിക്കുവാന്‍ കേരള-കര്‍ണാടക സര്‍ക്കാറുകള്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ പരിഹാരം കൊണ്ടുവരണമെന്നും കാന്തപുരം പറഞ്ഞു. നേരത്തെ നടന്ന പ്രസ്മീറ്റില്‍ കാന്തപുരം സംസാരിച്ചിരുന്നു.



എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ പ്രസംഗിച്ചു. മാനവികതയെ ഉണര്‍ത്തുന്നു എന്ന വിഷയത്തില്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഫാറൂഖ് നഈമി കൊല്ലം, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. വന്‍ ജനക്കൂട്ടമാണ് മിക്കയിടങ്ങളിലും കാണപ്പെട്ടത്

http://www.muhimmath.com/

അക്രമ രാഷ്ട്രീയത്തീലൂടെ വര്‍ഗീയ ശക്തികള്‍ മുതലെടുപ്പ് നടത്തുന്നു: കാന്തപുരം


നാദാപുരം : ജനങ്ങളെ കുരുതി കൊടുത്തും സ്വത്തുവകകള്‍ നഷ്ടടപ്പെടുത്തിയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം വര്‍ഗീയ ശക്തികള്‍ക്ക് വളരാന്‍ അവസരമൊരുക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കേരള യാത്രക്ക് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമ രാഷ്ട്രിയം പാര്‍ലമെന്ററി രാഷ്ട്രിയത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ സാരമായി ബാധിക്കുന്നുണ്ട് എന്ന് വേണം കരുതാന്‍. ഇത്തരം പ്രദേശങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയകകളില്‍ കുറഞ്ഞു വരുന്ന ജനപങ്കാളിത്തം രാഷ്ട്രിയ പാര്‍ട്ടികള്‍ ഗൗരവത്തോടെ കാണണം. പൗരസമൂഹത്തില്‍ രാഷ്ട്രിയബോധം വളര്‍ത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെയാണ് ജനങ്ങളെ അരാഷ്ട്രീയ വാദത്തിലേക്ക് നയിക്കുന്നത് .

ജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ ശ്രദ്ധ ചെലുത്തണം. അല്ലാത്ത പക്ഷം നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ ദുര്‍ബലപ്പെട്ടുപോകും വൈകാരികമായ രാഷ്ട്രിയബോധാമല്ല, മറിച്ചു ചരിത്രപരവും സാമൂഹിക ശാസ്ത്രപരവുമായ രാഷ്ട്രിയ സക്ഷാരതയവണം നമ്മെ നയിക്കേണ്ടത് -കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Sunday, April 15, 2012

മതവിഷയങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല: ഇ പി ജയരാജന്‍


കണ്ണൂര്‍: മതവിഷയങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട സാഹചര്യ്മില്ലെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ എം എല്‍ എ. മതവിഷയങ്ങള്‍ മതനേതൃത്വം തന്നെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രക്ക് തളിപ്പറമ്പില്‍ നല്കിിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ഐക്യവും സ്‌നേഹവും ശക്തിപ്പെടുത്താനും അവ നിലനിര്ത്താരനും മതനേതാക്കളും രാഷ്ട്രീയക്കാരും യോജിച്ച് പ്രവര്ത്തിക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മനുഷ്യരുടെ മുഴുവന്‍ നന്മക്കുവേണ്ടി രംഗത്തിറങ്ങിയ കാന്തപുരത്തിന്റെ സംരംഭത്തെ ആശംസിക്കാതിരിക്കാന്‍ ആര്ക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റു രാജ്യങ്ങളില്നിിന്്‌ന് വ്യത്യസ്തമായി ജാതികളും ഉപജാതികളും കെട്ടുപിഞ്ഞുകിടക്കുന്ന രാജ്യമാണ് ഇന്ത്യ. ചെറിയ അഭിപ്രായവ്യത്യാസമോ തെറ്റിദ്ധാരണകളോ മതി നമ്മുടെ സ്‌നേഹബന്ധങ്ങള്‍ തകര്ത്തെ റിയാന്‍. എല്ലാവരുടെയും വിശ്വാസആചാരങ്ങഘള്ക്ക് വില കല്പിക്കുകയും ബഹുമാനം നല്കുാകയും ചെയ്യുമ്പോള്‍ മാത്രമേ മതങ്ങള്ക്കിലടയിലെ സ്‌നേഹബന്ധങ്ങള്‍ നിലനിര്ത്താതനാവൂ. ഇത്തരമൊരു സാഹചര്യമാണ് കാന്തപുരത്തിന്റെ കേരളയാത്രയില്‍ ഒരുക്കിത്തരുന്നത്. അടിച്ചമര്ത്ത പ്പെട്ട ഒരു ജനതയുടെ ഉയിര്ത്തെഴുന്നേല്പാണ് ഇസ്ലാം നമ്മെ പഠിപ്പിച്ചത്. ആ നന്മയും പാരമ്പര്യവുമാണ് നാം പകര്ത്തി നല്കേചണ്ടത്. നിലനില്പ്പികനുവേണ്ടി സാമ്രാജ്യത്വം ലോകത്ത് അട്ടിമറി സൃഷ്ടിച്ച് കൊണ്ടിരിക്കുമ്പോള്‍ കേരളത്തിനും അതിന്റെ പോറലേറ്റിട്ടുണ്ട്. ആ മുറിവുണക്കാന്‍ കേരളയാത്ര കൊണ്ട് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Saturday, April 14, 2012

രാഷ്ട്രീയ ആവശ്യങ്ങളെ വര്‍ഗീയവത്കരിക്കരുത്: കാന്തപുരം


പയ്യന്നൂര്‍: സംസ്ഥാന മന്ത്രിസഭാ വികസനത്തിന്റെ പേരില്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുംവിധം വിവാദങ്ങളുണ്ടാക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി നടക്കുന്ന കേരളയാത്രക്ക് പയ്യന്നൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ജാതിമതങ്ങള്‍ സൗഹൃദത്തില്‍ കഴിഞ്ഞുവരുന്ന സംസ്ഥാനമാണ് കേരളം. അത് തകരാന്‍ അനുവദിക്കരുത്. അധികാര രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ പൊതുജനങ്ങളെ ചേരിതിരിക്കുന്നതിലേക്ക് വളരാതിരിക്കാന്‍ സാമുദായിക രാഷ്ട്‌രീയ നേതൃത്വങ്ങള്‍ ജാഗ്രത പാലിക്കണം. രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയൂം ചെയ്യണ്ട പ്രശ്‌നങ്ങളെ സാമൂദായിക സംഘടനകള്‍ ഏറ്റെടുക്കുന്നത് നല്ല കീഴ് വഴക്കമല്ല. ഇത് സമുദായങ്ങള്‍ക്കിടയില്‍ അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ കാരണമാകും.



സാമൂദായിക സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനമണ്ഡലം ഏതാണെന്ന തിരിച്ചറിവോടെയായിരിക്കണം സാമൂഹിക ഇടപെടലുകള്‍ നടത്തേണ്ടത്. ജനാധിപത്യവും മതേതരത്വവും നല്‍കുന്ന അവസരങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനു പകരം അവയെ അവസരവാദപരമായ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതില്‍നിന്ന് സാമുദായിക സംഘടനാ നേതാക്കള്‍ മാറിനില്‍ക്കണം.



ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ചരിത്രപരമായി വിലയിരുത്താനും അവയോട് സര്‍ഗാത്മകമായ നിലപാടെടുക്കാനും സമൂഹം തയ്യാറാകണം. രംഗനാഥ കമ്മീഷന്‍ റിപ്പോര്‍ട്ടിനോടുള്ള ചില സംഘടനകളുടെ നിലപാട് ഖേദകരമാണ്. സമവായത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവസരങ്ങള്‍ വൈകിപ്പിക്കരുതെന്നും കാന്തപുരം വ്യക്തമാക്കി.

http://www.muhimmath.com/

Wednesday, April 11, 2012

കാന്തപുരവും നേതാക്കളും കാസര്‍കോട്ടെത്തി; കേരളയാത്ര പ്രയാണം നാളെ




കാസര്‍കോട്: സുന്നി സംഘകുടുംബത്തിന്റെ ചരിത്ര മുന്നേറ്റത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. മാലിക്ബ്‌നു ദീനാറിന്റെ പാദസ്പര്‍ശം കൊണ്ട്‌നുഗ്രഹീതമായ മണ്ണില്‍ നിന്നും കേരള മുസ്ലിം പണ്ഡിത നേതൃത്വം അണിയിച്ചൊരുക്കുന്ന കാന്തപുരത്തിന്റെ കേരളയാത്ര നാളെ രാവിലെ പുറപ്പെടാനിരിക്കേ ജില്ലയും പരിസരങ്ങളും ആവേശത്തില്‍.

കാന്തപുരവും മറ്റു നേതാക്കളും ഇന്ന് രാവിലെ തന്നെ കാസര്‍കോട് എത്തിച്ചേര്‍ന്നു. സമസ്ത നേതാക്കളായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നൂറു കണക്കിനു പണ്ഡിതരും നേതാക്കളും ചേര്‍ന്ന് കാന്തപുരത്തെ സ്വീകരിച്ചു. രാവിലെ 9.30ന് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നടന്ന കൂട്ട സിയാറത്തിനും നൂറു കണക്കിനാളുകള്‍ പങ്കാളികളായി. ശേഷം കേരള യത്രക്കായി തയ്യാര്‍ ചെയ്ത വാഹനത്തില്‍ കാന്തപുരവും നേതാക്കളും കയറി. 10.30ന് പ്രസ്സ് ക്ലബ്ബില്‍ കാന്തപുരത്തിന്റെ മീറ്റ് ദ പ്രസ്സ് പരിപാടി ആരംഭിച്ചു. ഉച്ചയോടെ മംഗലാപുരത്തേക്ക് . നെഹ്‌റു മൈതാനിയില്‍ നടക്കുന്ന കേരള യാത്രാ ഐക്യദാര്‍ഢ്യ മാനവിക സമ്മേളനം കര്‍ണാടകയുടെ സുന്നി മുന്നേറ്റമായി മാറും. തലപ്പാടി മുതല്‍ തൃക്കരിപ്പൂര്‍ വരെ ജനനായകനെ വരവേല്‍ക്കുന്നതിനുള്ള അവസാന ഒരുക്കങ്ങളിലാണ് പ്രവര്‍ത്തകര്‍. കോരള യാത്രക്കു സ്വാഗതമോതി കമാനങ്ങള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയ പ്രചരണങ്ങള്‍ ഹൈവേയിലും പരിസരങ്ങളിലും നിറഞ്ഞിട്ടുണ്ട്.



വ്യാഴാഴ്ച രാവിലെ പത്തുമണിക്കാണ് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനു സമീപം ഉദ്ഘാടന സമ്മേളനം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാല്‍ കേരളയാത്ര നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമസ്തയുടെ പതാക കൈമാറുന്നതോടെയാണ് യാത്ര ഔപചാരികമായി ആരംഭിക്കുക. ഉദ്ഘാടന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ വി തോമസ്, പി കരുണാകരന്‍ എം പി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സയ്യിദലി ബാഫഖി തങ്ങള്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എ കെ അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, ഫാദര്‍ വിന്‍സന്റ് ഡിസൂസ പ്രസംഗിക്കും.



ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ സ്വീകരണ സമ്മേളനങ്ങളില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ(ഉദുമ), കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. വെളുത്തമ്പു, കെ.പി സതീഷ് ചന്ദ്രന്‍, എം.സി. ഖമറുദ്ദീന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മടിക്കൈ കമ്മാരന്‍, പി കോരന്‍ മാസ്റ്റര്‍, അസീസ് കടപ്പുറം, ഖാദര്‍ മാങ്ങാട്, പി.എ അശ്രഫലി, അഡ്വ. ഗംഗാധരന്‍ നായര്‍, സി.എച്ച് കുഞ്ഞമ്പു, അഡ്വ. വി.പി.പി മുസ്ഥഫ, എ.ജി.സി ബഷീര്‍, പി ഫൈസല്‍, അഡ്വ. ശ്രീകാന്ത്, ഇ.കെ.കെ പടന്നക്കാട്, അഡ്വ. പുരുഷോത്തമന്‍, പാദൂര്‍ കുഞ്ഞാമു ഹാജി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. നാളെ രാവിലെ ഉള്ളാള്‍ മഖാം സിയാറത്തോട് കൂടിയാണ് കേരളയാത്രാ പരിപാടികളുടെ ഔപചാരിക തുടക്കം. തലപ്പാടിയില്‍ ജില്ലാ നേതാക്കള്‍ സ്വീകരിച്ച് കാസര്‍കോട്ടേക്ക് ആനയിക്കുന്നതോടെ കാസര്‍കോടും പരിസരവും ജന സമുദ്രമാകും. ഒരു മണി വരെ നീണ്#ു നില്‍ക്കുന്ന സമ്മേളനം വീക്ഷിക്കാന്‍ തുളുനാട് ഒന്നാകെ കാസര്‍കോട്ട് സംഗമിക്കും. ഉച്ചയക്ക് 3 മണിക്ക് കാഞ്ഞങ്ങാട്ടും 6 മണിക്ക് തൃക്കരിപ്പൂരിലും നടക്കുന്ന സ്വീകരണ സമ്മേളനങ്ങളും വമ്പിച്ച സുന്നി സംഘ മുന്നേറ്റമായി മാറും




http://www.muhimmath.com/

Tuesday, March 13, 2012

കേരളയാത്ര ഗൂഗീള്‍ ഹോം പേജ്

കേരളയാത്ര ഗൂഗീള്‍ ഹോം പേജ് സെറ്റ് ചെയ്യുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

Sunday, March 11, 2012

കേരള യാത്രക്ക് തൃശൂര്‍ ജില്ലയില്‍ നാലിടങ്ങളില്‍ സ്വീകരണം:ഒരുക്കങ്ങള്‍ തുടങ്ങി

തൃശൂര്: ഏപ്രില് 22,23 തിയ്യതികളില് ജില്ലയില് എത്തിച്ചേരൂന്ന കാന്തപുരത്തിന്റെ കേരള യാത്രക്ക് നാല് കേന്ദ്രങ്ങളില്? സ്വീകരണം നല്കും. ചെറുതുരുത്തി, തശൂര്, ചാവക്കാട്, കൊടുങ്ങല്ലൂര് എന്നിവിടങ്ങളിലാണ് സ്വീകരണം നല്കുന്നത്. ചാവക്കാട്, ചെറുതുരുത്തി, കൊടുങ്ങല്ലൂര് മേഖലകളില്? വിപുലമായ സ്വാഗതസംഘം നിലവില് വന്നു. തൃശൂര് സ്വീകരണ കേന്ദ്രത്തിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗം മാര്ച്ച് 11ന് ചന്തപ്പുര സുന്നിസെന്ററില് നടക്കും. ജില്ലാ നേതാക്കളായ പി.എസ്.കെ മൊയ്തുബാഖവി മാടവന, സയ്യിദ് പി.എം.എസ് തങ്ങള്, മൊയ്തീന് കുട്ടി മുസ്ലിയാര് പാലപ്പിള്ളി, മുഹമ്മദ് ഫൈസി, പി.കെ ജഅഫര്, എം.എം ഇബ്റാഹീം, ഐ.മുഹമ്മദ് കുട്ടി സുഹ്രി, എം.വി.എം അഷ്റഫി ഒളരി എന്നിവര് നേതൃത്വം നല്കും. കൊടുങ്ങല്ലൂര് പൊലീസ് മൈതാനിയില് നടക്കുന്ന സ്വീകരണത്തില് കൈപ്പമംഗലം, മാള മേഖലയും ചാവക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സ്വീകരണത്തില് നാട്ടിക, ഗുരുവായൂര്, മണലൂര്, കുന്നംകുളം മേഖലകളും ചെറുതുരുത്തി സുന്നിസെന്ററില് ചേരുന്ന സ്വീകരണത്തില് ചേലക്കര, വടക്കാഞ്ചേരി മേഖലകളും തൃശൂര് ശക്തന് നഗരിയില് നടക്കുന്ന പൊതുസമ്മേളനം പുതുക്കാട്, ഒല്ലൂര്, ചേര്പ്പ് ഇരിങ്ങാലക്കുട, തൃശൂര് മേഖലകളും സംയുക്തമായാണ് സംഘടിപ്പിച്ചിരിക്കൂന്നത്. സ്വീകരണത്തിന് മുന്നോടിയായി ഈമാസം 11ന് നാലുകേന്ദ്രങ്ങളില് വിപുലമായ ഏരിയാ കണ്'വെന്ഷനൂകള് നടക്കും. യൂനിറ്റ്, സെകറ്റര്, ഡിവിഷന്, റെയ്ഞ്ച്, റീജനല്, മേഖല ജില്ലാ ഘടകങ്ങളിലെ സംഘടനാ ഭാരവാഹികള് പങ്കെടുക്കുന്ന പഠന കണ്വെന്ഷനില് സംസ്ഥാന നേതാക്കള് പങ്കെടുക്കും.

Thursday, August 25, 2011

ശഅറെ മുബാറക് പുണ്യം തേടി ഹ‌സ്‌റജി ഭവനത്തില്‍ ആയിരങ്ങളെത്തി




തിരുകേശം ഷെയ്ഖ് അഹമ്മദ് ഖസ്രജിയുടെ പാലസില് പ്രദര്ശിച്ചപ്പോള്


അവിടെ പങ്കെടുത്തവര്ക്ക് തിരുകേശം മുക്കിയ വെള്ളവും വിതരണവും ചെയ്തു.  ഉസ്താദ് ഖമറുല് ഉലമ കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര് പങ്കെടുത്തു







from ne3matullah's Blog

For me it was one of the happiest moments in life when I was just close to Sacred Hair of Rasoolullah (صلى الله عليه و سلم) watching it right in front of my very eyes. The emotions were supreme. So was the case for hundreds of believers who massed at the home of Shaikh Khazraji to watch this event held on 23rd night of the Holy Month Ramadan – 1432   read more >>



Related Posts with Thumbnails