Showing posts with label എസ്.എസ്.എഫ്. Show all posts
Showing posts with label എസ്.എസ്.എഫ്. Show all posts

Saturday, November 13, 2010

ബാർ ഹോട്ടലിനെതിരെ സമരവുമായി എസ്‌എസ്‌എഫ്‌

കൊണ്ടോ​‍ട്ടി: നഗരത്തിൽ തുടങ്ങാനിരിക്കുന്ന ബാറിനെതിരെ നടത്തുന്ന ബാർവിരുദ്ധ സമരസമിതിയുടെ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ പ്രവർത്തകസമിതിയിൽ ആവിഷ്ക്കരിച്ചു. പ്രചരണ ബോർഡുകൾ, ഒപ്പുശേഖരണം, ലഘുലേഖ വിതരണം, പദയാത്ര എന്നിവ സമയബന്ധിതമായി നടത്തും. മദ്യശാലകൾക്ക്‌ അനുവാദം നൽകാൻ പഞ്ചായത്തുകൾക്കുണ്ടായിരുന്ന അധികാരം തിരിച്ചു നൽകണമെന്നും യോഗം സർക്കാരിനോട്‌ ആവശ്യപ്പെട്ടു. യോഗത്തിൽ കോട്ട മുഹമ്മദ്‌ ഹാജി അദ്ധക്ഷത വഹിച്ചു. കാട്ടുപരുത്തി മോയിൻകുട്ടി, കെ അബ്ദുൽ ഖാദർ, സി.പി മുഹമ്മദ്‌, കെ.കെ ഫൈസൽ, കെ.പി. ഫിറോസ്‌. ബഷീർ തൊട്ടിയൻ, കോട്ട മൂസ, പ്രശാന്ത്‌ ബാവ, ബഷീർ അരിമ്പ്ര, ടി മുഹമ്മദ്‌ അലി പ്രസംഗിച്ചു. കെ.പി. ശമീർ സ്വാഗതവും കെ.കെ ആസിഫ്‌ നന്ദിയും പറഞ്ഞു.

13/11/10

Sunday, October 10, 2010

ശുഭ്ര സാഗരം തീർത്ത് എസ്.എസ്.എഫ് മുത‌അല്ലിം സമ്മേളനം സമാപിച്ചു.

കോഴിക്കോട്: പ്രബോധന ദൗത്യത്തിന്റെ നവ പ്രതിജ്ഞയുമായി മുതഅല്ലിം സംഗമം സമാപിച്ചു. പതിനായിരങ്ങള്‍ അണിചേര്‍ന്ന റാലിയും പൊതുസമ്മേളനവും എസ് എസ് എഫ് ന്റെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം തുന്നിചേര്‍ത്തു.


കൂടുതൽ വാർത്തകൾക്കും സമ്മേളന കാഴ്ചകൾക്കും സന്ദർശിക്കുക

എസ്.എസ്.എഫ് മലപ്പുറം.കോം >>>
മുഹിമ്മാത്.കോം >>>

Thursday, July 8, 2010

പ്രതിഷേധങ്ങൾക്ക്‌ മതഭാഷ്യം നൽകരുത്‌: എസ്എസ്എഫ്‌


കോഴിക്കോട്‌: തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകന്റെ കൈ വെട്ടിയ സംഭവം നിഷ്ഠൂരവും നീതീകരിക്കാനവാത്തതുമാണ്‌. ഈ സംഭവത്തെ എല്ലാ മുസ്ലിം സംഘടനകളും അപലപിച്ചതും കുറ്റവാളികളെ മുഖം നോക്കാതെ ശിക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടതുമാണെന്നിരിക്കെ പോപ്പുലർ ഫ്രണ്ടിന്റെ കാർമികത്വത്തിൽ തട്ടിപ്പടച്ചുണ്ടാക്കിയ മുസ്ലിം ഐക്യവേദിയുടെ പ്രതിഷേധങ്ങൾ പ്രഹസനവും വിരോധാഭാസവുമാണന്ന്‌ എസ്‌ എസ്‌ എഫ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവിച്ചു.
അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പ്രതിഷേധങ്ങൾക്ക്‌ ഇസ്ലാമിക ഭാഷ്യം നൽകുന്നത്‌ പ്രശ്നത്തെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഇതിനെതിരെ സമുദായ സംഘടനകൾ ശക്തമായി പ്രതികരക്കണമെന്നും എസ്‌ എസ്‌ എഫ്‌ നേതാക്കൾ ആവശ്യപെട്ടു. സംസ്ഥാന പ്രസിഡണ്ട്‌ എൻ എം സാദിഖ്‌ സഖാഫി അധ്യക്ഷത വഹിച്ചു.

07/07/2010

Monday, March 22, 2010

തണൽ വൃക്ഷങ്ങൾ നടും

വെളളില: കലുഷനിലങ്ങളിൽ ധാർമിക പ്രതിരോധം എന്ന പ്രമേയത്തിൽ നടന്ന എസ്.എസ്.എഫ്. സെക്ടർ സമ്മേളന സ്മാരകമായി നിരത്തു വക്കുകളിലും വിശ്രമ കേന്ദ്രങ്ങളിലും തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ എസ്‌എസ്‌എഫ്‌ വെളളില സെക്ടർ കമ്മറ്റി തീരുമാനിച്ചു. യോഗത്തിൽ സഫ്‌വാൻ. പി അദ്ധ്യക്ഷണായി. ഫൈസൽ മലയിൽ, അബ്ദുറഹ്മാൻ.പി, സ്വലാഹുദ്ധീൻ, യാസർ.പി, ഉമർ നഈമി. പി.കെ എന്നിവർ സംബന്ധിച്ചു.

21/03/2010
www.ssfmalappuram.com

Sunday, February 14, 2010

മണ്ണിന്റെ മക്കൾ വാദം രാജ്യത്തെ അസ്ഥിരപ്പെടുത്തും: കാന്തപുരം

തൃശൂർ: രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന മണ്ണിന്റെ മക്കൾ വാദംപോലുള്ള നിലപാടുകൾക്കെതിരെ സമാധാനവും നന്മയും കാംക്ഷിക്കുന്ന യുവ സംഘത്തെയാണ്‌ എസ്‌എസ്‌എഫ്‌ അൽ ഇസ്വാബയിലൂടെ സമൂഹത്തിന്‌ സമർപ്പിക്കുന്നതെന്ന്‌ അഖിലേന്ത്യാസുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

തീവ്രവാദം, വർഗീയവാദം തുടങ്ങിയ ആപത്കരമായ ചിന്തകളും പ്രവർത്തനങ്ങളും രാജ്യത്തിനു ഭീഷണി സൃഷ്ടിക്കുന്നുണ്ട്‌. സ്വാർഥ താത്പര്യങ്ങൾ സമാധാന കേന്ദ്രങ്ങളിൽ പോലും തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകൾ പുറത്തുവരുന്നു. നീതി കൽപിക്കേണ്ട നിയമ അധികാര വ്യവസ്ഥിതി നിഷ്ക്രിയമാകുന്ന പാശ്ചാത്തലമാണുള്ളത്‌. ഈ സാഹചര്യത്തിൽ മാനവികത ഉയർത്തി പിടിക്കുന്ന കൂട്ടായ്മകൾക്ക്‌ ഏറെ പ്രസക്തിയുണ്ട്‌.

ചരിത്രത്തിൽ ത്യാഗത്തിന്‌ തയ്യാറായ ഒരു സമൂഹത്തിന്റെ പിൻമുറക്കാരെന്ന നലയിൽ അൽ ഇസ്വാബക്ക്‌ വലിയ ദൗത്യമാണ്‌ സമകാലിക സമൂഹത്തിൽ നിർവഹിക്കാനുള്ളത്‌. സാമൂഹിക പ്രതിബദ്ധതകളോട്‌ പുറംതിരിഞ്ഞ്‌ നിന്ന്‌ നിഷ്ക്രിയരായി വളർന്നു വരുന്ന ഒരു തലമുറയെ സർഗാത്മകവും സക്രിയവുമാക്കാൻ ഒരു സംവിധാനം ആവശ്യമുണ്ട്‌. ഈ രംഗത്ത്‌ വലിയൊരു ശൂന്യത നികത്തുകയാണ്‌ അൽ ഇസ്വാബയെ സമൂഹത്തിന്‌ സമർപ്പിക്കുന്നതിലൂടെ എസ്‌എസ്‌ എഫ്‌ നിർവ്വഹിക്കുന്നത്‌ വിശ്വാസം, വിദ്യഭ്യാസം, സംസ്കാരം എന്നിവയായിരിക്കും അൽ ഇസ്വാബയുടെ മുഖമുദ്രയെന്നും കാന്തപുരം പറഞ്ഞു.

അൽ ഇസ്വാബ സമ്മേളനം വാ‍ർത്തകളും ചിത്രങ്ങളും
സന്ദർശിക്കുക എസ്.എസ്.എഫ്. മലപ്പുറം.കോം
13/02/2010

Friday, February 12, 2010

അൽ ഇസ്വാബ സമ്മേളനം സംസ്കാരിക തലസ്ഥാനം ഒരുങ്ങി

തൃശൂർ: അൽ ഇസ്വാബ അംഗങ്ങളെയും എസ്‌എസ്‌ എഫ്‌ പ്രവർത്തകരേയും വരവേൽക്കാൻ തൃശൂർ ഒരുങ്ങി. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ പുതിയ ചരിത്രം കുറിക്കാൻ തയ്യാറടുക്കുകയാണ്‌ അൽ ഇസാബ പ്രവർത്തകർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന അൽഇസ്വാബ അംഗങ്ങളെയും പ്രവർത്തകരേയും വരവേൽക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാതായി സാഗതസംഘം കൺവീനർ പികെ ബാവ ദാരിമി പറഞ്ഞു.

ജില്ലയിലെ എസ്‌എസ്‌ എഫ്‌, എസ്‌വൈ എസ്‌, സുന്നി ജംഇയ്യത്തുൽ മുഅല്ലീമീൻ, സുന്നി മഹല്ല്‌ അസോസിയേഷൻ തുടങ്ങിയ മുഴുവൻ സംഘടനകളും സമ്മേളനത്തിന്റെ വിജയത്തിനായി കഠിന പരിശ്രമത്തിലാണ്‌.

കലുഷനിലങ്ങളിൽ ധാർമിക പ്രതിരോധം എന്ന പ്രമേയത്തിൽ കേരളത്തിലെ 500 സെക്ടറുകളിൽ നടന്ന സമ്മേളനത്തോടെ സുപരിചിതമാണ്‌ അൽ ഇസ്വാബ. വളരെ ചിട്ടയോടു കൂടിയ, പ്രത്യേക യൂനിഫോം ധരിച്ച അൽ ഇസ്വാബ അംഗങ്ങളുടെ പ്രകടനം ചരിത്രനഗരിയെ പുളകമണിയിക്കും. പ്രകടനം ആരംഭിക്കുന്ന തൃശൂർ പടിഞ്ഞാറെ കോട്ടയിലെ നേതാജി ഗ്രൗണ്ടിൽ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. 16000 ത്തിലധികം വരുന്ന പതാകയേന്തിയ അൽ ഇസ്വാബ പ്രവർത്തകരും അവരുടെ പിന്നിലായി ഒരു ലക്ഷം പ്രവർത്തകരും അനുഭാവികളും അണിനിരക്കുന്നതോടെ സാംസ്കാരിക തലസ്ഥാനം ധർമ്മപ്പട കൈയിലെടുക്കും. റാലി ആരംഭിക്കുന്ന നേതാജി ഗ്രൗണ്ടിലാണ്‌ അൽ ഇസ്വാബ പ്രവർത്തകർക്കുള്ള ഉച്ച ഭക്ഷണം.

12/02/2010
for more news and picture click here
സമ്മേളനം തത്സമയം ഓൺലൈനിൽ ..സന്ദർശിക്കുക

Tuesday, July 7, 2009

നന്മയെ തിരിച്ചറിയുന്നവരാണ്‌ യഥാർത്ഥ കലാകാരന്മാർ: ഡെ.സ്പീക്കർ

കൊളത്തൂർ: സമൂഹത്തിലെ നന്മയെ തിരച്ചറിയുകയും അതിനെ പിന്തുണക്കുകയും ചെയ്യുന്നവരാണ്‌ യഥാർത്ഥ കലാകാരന്മാരെന്ന്‌ നിയമസഭാ ഡെ.സ്പീക്കർ ജോസ്‌ ബേബി പറഞ്ഞു. എസ്‌എസ്‌എഫ്‌ ജില്ലാ സാഹിത്യോത്സവ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിന്മയിൽ നിന്ന്‌ നന്മയെ തിരിച്ചറിയുകയും പൈന്തുണക്കുകയും ചെയ്യുന്ന നല്ല കലാകാരന്മാരെ വളർത്തിയെടുക്കാൻ സാഹിത്യോത്സവ്‌ പോലുള്ള സംരംഭങ്ങൾക്ക്‌ കഴിയും. ഭിന്നതയും കലഹവുമില്ലാത്ത സമൂഹത്തിന്റെ സൃഷ്ടിക്ക്‌ സാംസ്കാരിക പ്രവർത്തനങ്ങൾ ഒഴിച്ചു കൂടാനാവത്തത്താണ്‌. കലക്കും സാഹിത്യത്തിനും മതവും ജാതിയുമില്ല. എല്ലാവരെയും ഒരുമിച്ചു നിർത്തുന്നതാകകണം നല്ല സാഹിത്യം. ശാസ്കാരിക രംഗത്ത്‌ സജീവമായ ഒരു തലമുറയെ വളർത്തി കൊണ്ടുവരാൻ എസ്‌എസ്‌എഫിന്റെ ചിട്ടയായ പ്രവർത്തനങ്ങൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. മലപ്പുറവും വള്ളുവനാടും മലബാറും കേരളത്തിന്‌ നിരവധി സാംസ്കാരിക പ്രവർത്തകരെ സംഭാവന ചെയ്തിട്ടുണ്ട്‌. മററു പല ദേശങ്ങളും ഇന്ന്‌ മലബാറിന്റെ ശാസ്കാരിക പ്രവർത്തനം അനുകരിക്കുകയാണ്‌. ഈ നാടിന്റെ സാംസ്കാരിക പ്രവർത്തനത്തെ നാട്‌ അംഗീകരിക്കുന്നുവേന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതൽ വാർത്തകളും ചിത്രങ്ങളും ഇവിടെ >>>

Monday, June 29, 2009

പത്താംതരം പരീക്ഷ: സമഗ്രമായ ചർച്ചവേണം

എൻ.എം സ്വാദിഖ്‌ സഖാഫി (എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌)

വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള ചില സംവിധാനങ്ങളിൽ പൊളിച്ചെഴുത്ത്‌ നടത്തുന്നതടക്കം പല മാറ്റങ്ങളും നിർദേശിച്ചുകൊണ്ടുള്ള കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപിൽ സിബലിന്റെ പ്രഖ്യാപനം ആശയുടെയും ആശങ്കയുടെയും സമ്മിശ്ര വികാരമാണുണർത്തുന്നത്‌.

രാജ്യത്തെ സാമൂഹിക ക്രമത്തിൽ ഏറെ പ്രാധാന്യമുള്ള വിദ്യാഭ്യാസത്തെയും അതിന്റെ സംവിധാനങ്ങളെയും അവധാനതയില്ലാതെ സമീപിക്കുന്നുവേന്നത്‌ ആശങ്കക്ക്‌ വക നൽകുന്നതാണ്‌. അതേസമയം, ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം പോയ മത ഭാഷാ ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനു പ്രത്യേക സ്കോളർഷിപ്പ്‌ നൽകുന്നതും ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുന്നതും പ്രശംസനീയമാണ്‌.

വിദ്യാഭ്യാസരംഗത്ത്‌ സമൂഹം കാര്യഗൗരവത്തോടെ കരുതിവരുന്ന എസ്‌എസ്‌എൽസി പരീക്ഷ അപ്രസക്തമാകുന്ന വിധത്തിലുള്ള നീക്കം സ്വാഭാവികമായും വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശയക്കുഴപ്പം സൃഷ്ടിക്കും. വ്യവസ്ഥാപിതമായി നടന്നുവരുന്ന ഏതൊരു സംവിധാനത്തെയും തിരുത്താനിറങ്ങുമ്പോൾ അതിന്റെ ന്യായങ്ങൾ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌.

വിദ്യാർഥി-അധ്യാപക സമൂഹങ്ങളുമായി സംവദിച്ചും അക്കാദമികതലങ്ങളിലെ വിചക്ഷണരുമായി ചർച്ച നടത്തിയും ആയിരിക്കണം പുതിയ നീക്കങ്ങൾക്ക്‌ തുടക്കമിടേണ്ടത്‌. ആലോചനയില്ലാത്ത തീരുമാനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രതിസന്ധികൾക്കു വഴിമരുന്നിടുന്ന ഫലപ്രദമായ ചർച്ചകൾ ഈ രംഗത്ത്‌ കാര്യബോധത്തോടെ നടക്കേണ്ടതുണ്ട്‌.

28/06/2009
സിറാജ് ന്യൂസ് ദുബൈ
എ.എസ്.എഫ്.മലപ്പുറം.കോം

Saturday, May 23, 2009

മദ്യ നിരോധന ജനാധികാരം പുന:സ്ഥാപിക്കുക ;SSF‌‌ കലക്ട്രേറ്റ്‌ മാർച്ച്‌

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന പ്രാദേശിക മദ്യ നിരോധന ജനാധികാര വകുപ്പുകൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈമാസം 28ന്‌ കലക്ട്രേറ്റ്‌ മാർച്ച്‌ നടത്തും. മദ്യ നിരോധന ജനാധികാര നിയമത്തിലെ 232,447 വകുപ്പുകൾ പുന:സ്ഥാപിക്കുക എന്ന ശീർഷകത്തിൽ എട്ട്‌ മാസത്തിലേറെയായി കലക്ട്രേറ്റ്‌ നടയിൽ നടന്നു വരുന്ന മദ്യ വിരുദ്ധ സമരം ഒത്ത്തീർക്കുക എന്ന ആവശ്യമുന്നയിച്ചാണ്‌ മാർച്ച്‌ നടത്തുന്നത്‌. 28ന്‌ രാവിലെ 10 മണിക്ക്‌ വാദീസലാം പരിസരത്ത്‌ നിന്നാരംഭിക്കുന്ന മാർച്ച്‌ കലക്ട്രേറ്റ്‌ പടിക്കൽ എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ എൻ.എം സ്വാദിഖ്‌ സഖാഫി ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കൾ നേതൃത്വം നൽകും
Related Posts with Thumbnails