Showing posts with label മദ്യനിരോധനം. Show all posts
Showing posts with label മദ്യനിരോധനം. Show all posts

Saturday, February 5, 2011

മദ്യ വിപത്തിനെതിരെ പ്രതിഷേധ ശബ്ദമായി SYS കലക്ട്രേറ്റ്മാർച്ച്‌

കണ്ണൂർ കലക്ട്രേറ്റ്‌ മാർച്ച്‌
കാസർകോട്‌: കലക്ട്രേറ്റ്‌ മാർച്ച്‌

കാസർകോട്‌: ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന മദ്യവിപത്തിനെതിരെ സമസ്ത കേരള സുന്നി യുവജന സംഘം നടത്തിവരുന്ന സമര പരിപാടികളുടെ ഭാഗമായി ഇന്ന്‌ രാവിലെ കാസർകോട്‌ കളക്ടറേറ്റിലേക്ക്‌ നൂറു കണക്കിനു പർവർത്തകരുടെ പടുകൂറ്റൻ ബഹുജന മാർച്ച്‌ നടന്നു. ജില്ലാ എസ്‌.വൈ.എസ്‌ ആഭിമുഖ്യത്തിൽ വിദ്യാനഗർ ഗവ.കോളേജ്‌ പരിസരത്തു നിന്നാരംഭിച്ച മാർച്ച്‌ എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി മജീദ്‌ കക്കാട്‌ ഉദ്ഘാടനം ചെയ്തു. എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ബി.എസ്‌. അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി, സയ്യിദ്‌ ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ, സുലൈമാൻ കരിവെള്ളൂർ, സി.അബ്ദുല്ലഹാജി ചിത്താരി, ബി.കെ അബ്ദുല്ലഹാജി, എ.ബി.അബ്ദുല്ല ഹാജി, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ്‌ കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, മൂസൽ മദനി തലക്കി, എസ്‌.എസ്‌.എഫ്‌ സംസ്ഥാന അസിസ്റ്റന്റ്‌ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ, മുഹമ്മദ്‌ സഖാഫി പാത്തൂർ, ഹമീദ്‌ പരപ്പ, റഫീഖ്‌ സഖാഫി ദേലമ്പാടി, ഇത്തിഹാദ്‌ മുഹമ്മദ്‌ ഹാജി, തുടങ്ങിയവർ മാർച്ചിന്‌ നേതൃത്വം നൽകി. വിവിധ മേഖലാ, പഞ്ചായത്ത്‌ ഘടകങ്ങളുടെ നേതൃത്വത്തിൽ ജില്ലയുടെ എല്ലാ ഭാഗങ്ങളിലൽ നിന്നു പരവർത്തകരെത്തിയിരുന്നു.

സാർവ്വത്രികമാവുന്ന എല്ലാ വിധ തിന്മകളുടെയും അരാജകത്വത്തിന്റെയും മുഖ്യകാരണമായി പ്രവർത്തക്കുന്ന രാക്ഷസീയ ശക്തിയായി മാറിയ മദ്യത്തിനെതിരെ ബോധവൽകരണം ശക്തമാക്കുന്നതോടൊപ്പം സംസ്ഥാനത്ത്‌ പൂർണമായി നിരോധിക്കുന്നതിന്‌ സംവിധാനം കാണണമെന്ന്‌ മാർച്ചിൽ അണി നിരന്നവർ ആവശ്യപ്പെട്ടു. മദ്യം മനുഷ്യനെ ആലസ്യത്തിലേക്കും അലക്ഷ്യമായ ജീവിതമാർഗത്തിലേക്കും തളളിവിടുമ്പോൾ വരുമാനത്തിന്റെ പേരിൽ ന്യായീകരണങ്ങൾ കണെ​‍്ടത്തുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധാഗ്നി ഉയർത്തുന്നതായി എസ്‌.വൈ.എസ്‌ കളക്ടറേറ്റ്‌ മാർച്ച്‌. ഭരണഘടന നിർദേശക തത്വ ങ്ങളിലും രാഷ്ട്ര ശിൽപികളുടെ സ്വപ്നങ്ങളിലും അനുശാസ്സിക്കും വിധം സംസ്ഥാനം സമ്പൂർണ്ണമായി മദ്യമുക്തമാക്കണമെന്നാവശ്യപ്പെട്ട്‌ ആയിരങ്ങൾ ഒപ്പ്‌ ചാർത്തിയ നിവേദനം മാർച്ചിന്‌ ശേഷം ജില്ലാ ഭരണകൂടത്തിന്‌ നേതാക്കൾ സമർപ്പിച്ചു. 05/02/2011
­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­

Thursday, April 8, 2010

100 മഹല്ലുകൾ മദ്യവിമുക്തമാക്കും: സയ്യിദ്‌ ഇബ്‌റാഹീം ഖലീൽ ബുഖാരി

തൃശൂർ: ഒരു വർഷത്തിനകം നൂറ്‌ മഹല്ലുകൾ മദ്യവിമുക്ത മഹല്ലുകളായി പ്രഖ്യാപിക്കുമെന്ന്‌ തൃശൂർ ജില്ലാ സംയുക്ത ഖാസി സയ്യിദ്‌ ഇബ്‌റാഹീം ഖലീൽ ബുഖാരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒരുകാലത്ത്‌ ഹരിയാനയും പഞ്ചാബുമാണ്‌ മദ്യ വിപണിയിൽ മുൻപന്തിയിലായിരുന്നതെങ്കിൽ ഇപ്പോൾ കേരളമാണ്‌ മുൻപന്തിയിൽ. മദ്യമാണ്‌ മനുഷ്യനെ എല്ലാ തിൻമകളിലേക്കും നയിക്കുന്നത്‌. നമ്മുടെ സംസ്ഥാന സർക്കരിന്റെ റവന്യൂ വരുമാനത്തിന്റെ 40 ശതമാനവും ബീവറേജ്‌ കോർപറേഷനിൽ നിന്നാണ്‌ ലഭിക്കുന്നത്‌. വർദ്ധിച്ചുവരുന്ന ഈ മദ്യപാനത്തിനെതിരെ തൃശൂർ ജില്ലാ സംയുക്ത മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദ്യഘട്ടത്തിൽ 100 മദ്യ വിമുക്ത മഹല്ലുകൾ സൃഷ്ടിക്കാനാണ്‌ തയ്യാറെടുക്കുന്നത്‌. വ്യക്തിഗത ബോധവത്കരണം, കുടുബ സദസ്സുകൾ, കൊളാഷ്‌ പ്രദർശനം, സ്പിരിച്വൽ മീറ്റുകൾതുടങ്ങിയവയാണ്‌ ലക്ഷ്യനിർവഹണ മാർഗങ്ങളായി സ്വീകരിക്കും. സാംസ്കാരിക നായകരുടെ കൂട്ടായ്മകളൊരുക്കിയും സിമ്പോസിയങ്ങൾ, ലഹരി വിരുദ്ധ പ്രകടനങ്ങൾ എന്നിവ ഒരുക്കി നിയമ വിധേയ ചേർത്തുനിൽപ്പിലൂടെ ലഹരി വിൽപന കേന്ദ്രങ്ങൾക്കെതിരെ പ്രവർത്തികുമെന്നും ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിന്‌ സംയുക്ത മഹല്ല്‌ ജമാഅത്തിന്റേയും ജില്ലാ മഹല്ല്‌ അസോസിയേഷന്റേയും കീഴിൽ 500 അംഗ സന്നദ്ധ സംഘത്തെ ലഹരി വിരുദ്ധ സ്ക്വാഡായി പരിശീലിപ്പിച്ചെടുക്കുമെന്നും ഖലീൽ തങ്ങൾ പറഞ്ഞു.

കൂടുമ്പോൾ ഇമ്പം ഉണ്ടാകേണ്ടിയിരുന്ന കുടുംബം ഇന്ന്​‍്‌ മന:സമാധാനമോ പരസ്പര വിശ്വാസമോ ഇല്ലാത്ത ഒരു വലിയ പ്രശ്ന ബാധിത മേഖലയായി രൂപപ്പെട്ടു വരികായാണ്‌. ആയുസിന്റെ വലിയൊരു ഭാഗം കോടതികളിലും പോലീസ്‌ സ്റ്റേഷനുകളിലുമായി ചിലവഴിച്ച്‌ ഒടുവിൽ ആത്മഹത്യയിലേക്കോ, കൊലപാതകത്തിലേക്കോ ശരണം പ്രാപിക്കുന്നവർ ഇന്ന്‌ സമൂഹത്തിൽ ധാരാളമാണ്‌. അതിനാൽ വിവാഹം, വിവാഹമോചനം, അനന്തരാവകാശ സ്വത്തു വിഭജനം തുടങ്ങിയ പലകാര്യങ്ങളിലും ഉണ്ടാവുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ സംയുക്ത മഹല്ല്‌ 'മസ്ലഹത്ത്‌ കൗൺസിൽ' രൂപവത്കരിക്കുമെന്നും ഖലീൽ തങ്ങൾ വ്യക്തമാക്കി. ഭിന്നതകൾ സങ്കീർണമാകാതിരിക്കാൻ നിയമ വിധേയമായി ഇടപെടുന്ന കൗൺസിൽ നിയമ പാലർക്കും കോടതികൾക്കും ആശ്വാസമായിരിക്കുമെന്നും തങ്ങൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ജില്ലാ സംയുക്തമഹല്ല്‌ ജമാഅത്ത്‌ പ്രസി. താഴപ്ര മുഹ്‌യിദ്ദേ‍ീൻ കുട്ടി മുസ്ലിയാർ, ജില്ലാ മഹല്ല്‌ ജമാഅത്ത്‌ അസോസിയേഷൻ പ്രസി. അബ്ദുഹാജി, ജില്ലാ സംയുക്ത മഹല്ല്‌ ജമാഅത്ത്‌ ജന. സെക്ര. അഡ്വ. പി യു അലി, എസ്‌ വൈ എസ്‌ ജില്ലാ പ്രസി. പി കെ ബാവ ദാരിമി, പബ്ലിക്‌ റിലേഷൻ സെക്ര. അഷറഫ്‌ ഒളരി എന്നിവരും പങ്കെടുത്തു.

07/04/2010


Saturday, May 23, 2009

മദ്യ നിരോധന ജനാധികാരം പുന:സ്ഥാപിക്കുക ;SSF‌‌ കലക്ട്രേറ്റ്‌ മാർച്ച്‌

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന പ്രാദേശിക മദ്യ നിരോധന ജനാധികാര വകുപ്പുകൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈമാസം 28ന്‌ കലക്ട്രേറ്റ്‌ മാർച്ച്‌ നടത്തും. മദ്യ നിരോധന ജനാധികാര നിയമത്തിലെ 232,447 വകുപ്പുകൾ പുന:സ്ഥാപിക്കുക എന്ന ശീർഷകത്തിൽ എട്ട്‌ മാസത്തിലേറെയായി കലക്ട്രേറ്റ്‌ നടയിൽ നടന്നു വരുന്ന മദ്യ വിരുദ്ധ സമരം ഒത്ത്തീർക്കുക എന്ന ആവശ്യമുന്നയിച്ചാണ്‌ മാർച്ച്‌ നടത്തുന്നത്‌. 28ന്‌ രാവിലെ 10 മണിക്ക്‌ വാദീസലാം പരിസരത്ത്‌ നിന്നാരംഭിക്കുന്ന മാർച്ച്‌ കലക്ട്രേറ്റ്‌ പടിക്കൽ എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ എൻ.എം സ്വാദിഖ്‌ സഖാഫി ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കൾ നേതൃത്വം നൽകും
Related Posts with Thumbnails