Showing posts with label പ്രസ്താവന. Show all posts
Showing posts with label പ്രസ്താവന. Show all posts

Wednesday, April 25, 2012

സമുദായത്തിന്റെ കുത്തകാവകാശം മുസ്ലിംലീഗിനല്ല: കാന്തപുരം

കൊച്ചി: മുസ്‌ലിം സമുദായത്തിന്റെ കുത്തകാവകാശം മുസ്‌ലിംലീഗിനല്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ലീഗ് വെറുമൊരു രാഷ്ട്രീയ സംഘടനയാണ്. കേരള യാത്രയോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കാന്തപുരം പറഞ്ഞു.

സുമദായത്തിന്റെ കുത്തക ലീഗ് അവകാശപ്പെട്ടാല്‍ മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെയും മുസ്‌ലിംകള്‍ക്ക് വേണ്ടിയെന്നുപറഞ്ഞ് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും അവഹേളിക്കുന്ന തരത്തിലാകും. കോണ്‍ഗ്രസിലും മറ്റ് പല പാര്‍ട്ടികളിലും മുസ്‌ലിംകളുണ്ട്്. മതത്തിന്റെ പേരില്‍ അവകാശങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയോ അടിമപ്പെടുകയോ ചെയ്യുമെന്ന് കരുതുന്നില്ല. അഞ്ചാം മന്ത്രിസ്ഥാനം കൊണ്ട് മുസ്‌ലിം സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ മോശമാണ് മതത്തിന്റെ പേരിലുള്ള ചില സംഘടനകള്‍ എന്ന ആര്യാടന്റെ പ്രസ്താവനയോട്, അത്തരത്തിലുള്ളതും ഉണ്ടാകാം എന്നായിരുന്നു പ്രതികരണം. രാഷ്ട്രീയ വിലപേശലുകള്‍ നടത്തുന്നതില്‍നിന്ന് മതസാമുദായിക നേതാക്കള്‍ പിന്മാറണം. രാഷ്ട്രീയ തര്‍ക്കങ്ങളില്‍ കക്ഷി ചേരുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് സാമുദായിക ധ്രുവീകരണത്തിന് വഴിവെക്കും.



സാമുദായിക നേതാക്കള്‍ രാഷ്ട്രീയ വിലപേശലുകള്‍ക്കു നില്‍ക്കരുത്. രാഷ്ട്രീയ തര്‍ക്കങ്ങളില്‍ കക്ഷി ചേരുകയും വിവാദങ്ങളെ സാമുദായിക ധ്രുവീകരണത്തിലേക്കു വഴിതെറ്റിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തുകയും ചെയ്യുന്നത് സമൂഹത്തെ വന്‍ വിപത്തിലേക്കു നയിക്കും. പൊതു വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ നേതാക്കള്‍ ആത്മസംയമനത്തോടെ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sunday, August 1, 2010

ഭികരതക്കെതിരെയുള്ള നീക്കങ്ങള്‍ ഭീകരത വളരാന്‍ കാരണമാകരുത്: കാന്തപുരം


മുഹിമ്മാത്ത് നഗര്‍ (പുത്തിഗെ): ഭീകരതയെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭികരതയും തീവ്രവാദവും വളര്‍ത്താന്‍ കാരണമാകരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. പുത്തിഗെ മുഹിമ്മാത്ത് വാര്‍ഷിക മഹാ സമ്മേളനത്തില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഭീകര പ്രവര്‍ത്തനങ്ങളും തീവ്രവാദവും മത വിരുദ്ധം മാത്രമല്ല മനുഷ്യത്വ രഹിതമാണ്. അതിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മതങ്ങളുടെ വേര്‍തിരിവുകളില്ലാതെ എല്ലാവരും ഒത്തു ചേരുകയും നിയമം കയ്യിലെടുക്കാതെ പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തെ ചൂണ്ടികാണിച്ച് ഒരു സമുദായത്തെ അടക്കി ആക്ഷേപിക്കുകയും അവരുടെ പേരില്‍ തീവ്രതയുടെ മുദ്ര കുത്തുകയും ചെയ്യുന്നത് ഭീകരവാദം വളര്‍ത്താനേ ഉപകരിക്കുകയുള്ളൂവെന്ന് കാന്തപുരം പറഞ്ഞു. ഒരു ന്യായാധിപന്റെ മുമ്പിലെത്തുന്ന എല്ലാവരേയും ഒരേ കണ്ണ് കൊണ്ട് കണ്ട് നീതി പ്രഖ്യാപിക്കുകയും അക്രമിയെ ശിക്ഷിക്കുകയും ചെയ്യുന്നത് പോലെ രാഷ്ട്രീയക്കാരും പൊതു ജനങ്ങളും നിഷ്പക്ഷമായി ഭീകരതയെ കൈകാര്യം ചെയ്യണം. വന്‍കിട രാഷ്ട്രങ്ങള്‍ക്ക് ശിങ്കിടി പാടാത്തവരെ ഭീകരന്മാരായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇന്ന് കാണുന്നത്. ഇസ്ലാമിന്റെ പുണ്യസ്ഥലമായ മസ്ജിദുൽ അഖ്സ പിടിച്ചെടുക്കാനും മുസ്ലിംകളെ കൊന്നൊടുക്കാനും സഹായിക്കുന്നവർ തന്നെ ഭീകരതക്കെതിരെ നല്ലപിള്ള ചമയുന്നത്‌ തികച്ചും വിരോധാഭാസമാണ്‌.

ആത്മീയതയും സഹിഷ്ണതയും നിലനിൽക്കുന്ന സ്ഥലത്ത്‌ മാത്രമേ സമാധാനം കാണാൻ കഴിയുകയുള്ളൂ. ലോകം കണ്ട ഏറ്റവും വലിയ ഭീകരതയും തീവ്രതയും ഉണ്ടാക്കിയവരെല്ലാം ഭൗതിക വിദ്യ നേടിയ വിദ്യാസമ്പന്നരായിരുന്നു. അവരെ നിയന്ത്രിക്കുന്ന ധാർമിക ബോധം ഇല്ലാത്തത്താണ്‌ അവരെ ഭീകരതയിലേക്ക്‌ നയിച്ചതു. അതിനാൽ ധാർമികത വളർത്തുന്ന മതസ്ഥാപനങ്ങൾക്ക്‌ ഈ രാജ്യത്തെ ഗവണ്‍മന്റും ഉദ്യോഗസ്ഥരും എല്ലാ വിധ സഹായവും പ്രോത്സാഹനങ്ങളും നൽകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. സയ്യിദ്‌ അലി ബാഫഖി തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.

01/08/2010



കൂടുതൽ ചിത്രങ്ങൾക്ക് >>> www.muhimmath.com

Monday, July 26, 2010

മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക്‌ യോജിക്കാത്തത്‌

മുഹിമ്മാത്ത്നഗർ (പുത്തിഗെ): ഒരു തീവ്രവാദ സംഘടനയെ എതിർക്കാനെന്ന പേരിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വർഗീയ സംഘടനകൾക്ക്‌ വളം വെച്ച്‌ കൊടുക്കുന്നതും വഹിക്കുന്ന പദവിക്ക്‌ യോജിക്കാത്ത വിധം ഇസ്ലാമിനെ മൊത്തം ആക്ഷേപിക്കുന്ന നിലയിൽ വിലകുറഞ്ഞതായിപ്പോയെന്നും എസ്‌.എസ്‌.എഫ്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ.മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം അഭിപ്രായപ്പെട്ടു. മുഹിമ്മാത്തിൽ സയ്യിദ്‌ ത്വാഹിറുൽ അഹ്ദൽ ആണ്ട്‌ നേർച്ചയുടെ ഭാഗമായുള്ള മത പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകര പ്രസ്ഥാനങ്ങൾ ഒരിക്കലും ഇസ്ലാമിന്റെ വളർച്ചയ്ക്കോ മുസ്ലികളുടെ ഉന്നമനത്തിനോ അല്ല പ്രവർത്തിക്കുന്നത്‌. ആഗോള തലത്തിൽ സ്വീകാര്യത നേടി വരുന്ന ഇസ്ലാമിന്റെ ശാന്തി സന്ദേശത്തിനു തടയിടാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ പടച്ചു വിട്ടതാണ്‌ ലോകത്തെ എല്ലാ തീവ്രവാദ ഭീകരവാദ പ്രസ്ഥാനങ്ങളും. വസ്തുത ഇതായിരിക്കേ ഏതെങ്കിലും തീവ്രവാദ പ്രസ്ഥാനം കേരളത്തെ ഇസ്ലാമിക സ്റ്റേറ്റാക്കുമെന്ന്‌ മുഖ്യമന്ത്രി പറയുന്നുവെങ്കിൽ വിവരക്കേടെന്നേ മുസ്ലികൾക്ക്‌ വിലയിരുത്തനോക്കൂ. വർഗീയ ധ്രുവീകരണത്തിന്‌ കാരണമാകുന്ന ഇത്തരം പ്രസ്ഥാവനകൾ ഒഴിവാക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രദ്ധിക്കണമായിരുന്നു. മുഹമ്മദ്‌ കുഞ്ഞി സഖാഫി അഭിപ്രായപ്പെട്ടു.

എ.കെ ഇസ്സുദ്ദീൻ സഖാഫി സ്വഗതം പറഞ്ഞു. മതപ്രഭാഷണം ഈ മാസം 28 വരെ നീണ്ടുനിൽക്കും. 28ന്‌ ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാർ പ്രസംഗിക്കും. @ www.muhimmath.com

Sunday, July 25, 2010

രാഷ്ട്രീയ വര്‍ഗീയത രാജ്യത്തെ അസ്ഥിരപ്പെടുത്തും: കാന്തപുരം

കോഴിക്കോട് :വര്‍ഗീയ പ്രവര്‍ത്തന വിമര്‍ശനങ്ങളുടെ മറവില്‍ മതവിശ്വാസത്തെയും പ്രവര്‍ത്തനങ്ങളെയും ഹനിക്കുന്ന പ്രവണത ആശ്വാസ്യകരമല്ലെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മര്‍കസില്‍ സംഘടിപ്പിച്ച ഖത്മുല്‍ബുഖാരി ഹദീസ് ശാസ്ത്ര സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതവര്‍ഗീയതപോലെതന്നെ അപകടകരമാണ് രാഷ്ട്രീയ വര്‍ഗീയതയും ഭരണകൂടഭീകരതയും. മതദര്‍ശനങ്ങള്‍ക്ക് മഹനീയമായ സ്ഥാനവും പ്രവര്‍ത്തന സ്വാതന്ത്ര്യവും അനുവദിച്ച ഇന്ത്യയില്‍ തന്നെ മതവിശ്വാസങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും നേരെ കൈയേറ്റങ്ങളും അക്രമണങ്ങളും രാഷ്ട്രീയ പ്രേരിതമായി നടക്കുന്നു എന്നതില്‍ ആശങ്കയു്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വംശീയ ധ്രുവീകരണത്തിന്റെയും വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെയും സങ്കേതങ്ങളായി മാറിയിരിക്കുന്നു. ഇത് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിനും രാജ്യം അനുവര്‍ത്തിച്ചുപോരുന്ന സാമുദായിക സൗഹാര്‍ദ്ദത്തിനും ഭീഷണിയാണ്. വര്‍ഗീയ സംഘടനകളെ പാലൂട്ടി വളര്‍ത്തിയവര്‍ തന്നെ അത്തരം സംഘടനകളുടെ വിമര്‍ശകരായി രംഗത്തുവന്നതില്‍ ദുരൂഹതയുണ്ട്. യഥാര്‍ത്ഥ മതത്തിനും മതവിശ്വാസിക്കും രാജ്യത്തെയും ജനങ്ങളുടെയും ജീവിതത്തെ അസ്ഥിരപ്പെടുത്തുന്ന വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നും കാന്തപുരം പറഞ്ഞു

www.muhimmath.com

Thursday, July 22, 2010

സമാധാനം നിലനിർത്താൻ ധാർമികതയിലൂന്നിയ വിദ്യാഭ്യാസം ആവശ്യം: കാന്തപുരം

മണ്ണഞ്ചേരി: സമാധാനം നിലനിർത്താൻ ധാർമികതയിലൂന്നിയ ആത്മീയ ചൈതന്യം നൽകുന്ന വിദ്യാഭ്യാസത്തിന്‌ മാത്രമേ കഴിയുകയുള്ളുവേന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ . മണ്ണഞ്ചേരി ദാറുൽഹുദാ അനാഥ അഗതി മന്ദിരത്തിലെ ദർസ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വകുപ്പിന്റെ പ്രവത്തനംകൊണേ​‍്ടാ മറ്റ്‌ ഭരണപരമായ നിയമനിർമാണം കൊണേ​‍്ടാ മാത്രം സമാധാനം കൈവരിക്കാൻ കഴിയില്ല. ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങൾക്കും സ്ഫോടനങ്ങൾക്കും നേതൃത്വം നൽകിയവർ വിദ്യാഭ്യാസ സമ്പന്നരും ഭൗതികമായ അറിവുള്ളവരുമാണ്‌. മൃഗീയതയെ തടഞ്ഞുനിർത്തുന്ന ആത്മീയബോധമില്ലാത്തത്താണ്‌ ഭീകരതക്ക്‌ കാരണമായി മാറുന്നത്‌.


ഭൗതികമായ വിജ്ഞാനം കൊണ്ട്‌ മാത്രം ഇത്‌ തടയാൻ കഴിയില്ല. മറിച്ച്‌ മനുഷ്യനെ മനുഷ്യനായി കാണാനുള്ള ധാർമികബോധം ഉണ്ടാകണം. ഏതെങ്കിലും മതത്തിലോ പാർട്ടിയിലോ ജീവിക്കണമെന്ന്‌ പറയുന്നത്‌ ശരിയല്ല. വ്യക്തി സ്വാതന്ത്ര്യം അവരവർക്ക്‌ വിട്ടു കൊടുക്കണം. ആയുധം കൊണ്ട്‌ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്നത്‌ ഇസ്ലാമികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഹാജി എം എം ഹനീഫ്‌ മൗലവി അധ്യക്ഷത വഹിച്ചു. കെ സി വേണുഗോപാൽ എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹലീമാബായി മെമ്മോറിയൽ ഹാളിന്റെ ഉദ്ഘാടനം ത്വയ്യിബ്‌ ഇസ്മാഈൽ സേട്ട്‌ മലബാർ വാലയും ഹോംകെയർ പദ്ധതി സയ്യിദ്‌ പി യു ഫസൽ തങ്ങൾ ചേലാട്ടും നിർവ ഹിച്ചു.സയ്യിദ്‌ പി യു ഫസൽ തങ്ങൾ പ്രാർഥനക്ക്‌ നേതൃത്വം നൽകി. ഹാമിദ്‌ ബാഫഖി തങ്ങൾ, പി കെ മുഹമ്മദ്‌ ബാദ്ഷാ സഖാഫി, എ എം നസീർ, എ ത്വാഹാ മുസ്ലിയാർ, എസ്‌ നസീർ, പി എം എസ്‌ തങ്ങൾ, അഡ്വ. എ പൂകുഞ്ഞ്‌, മുഹമ്മദ്‌ കോയതങ്ങൾ ചേലാട്‌, എം എ മുഹമ്മദ്‌ സലീം, പി എം എസ്‌ എ ആറ്റക്കോയതങ്ങൾ, കെ കെ കൊച്ചുകോയ തങ്ങൾ, കമാൽ എം മാക്കിയിൽ സംസാരിച്ചു.

Abu Yaseen Ahsani Cherushola

Monday, July 5, 2010

നേരിടേണ്ടത്‌ ആയുധം കൊണ്ടല്ല: കാന്തപുരം

കോഴിക്കോട്‌: ആശയത്തെ ആശയപരമായും നിയമത്തെ നിയമപരമായും നേരിടുകയാണ്‌ വേണ്ടതെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. അതല്ലാതെ ആയുധം കൊണേ​‍്ടാ അക്രമം കൊണേ​‍്ടാ ആശയങ്ങളെ നേരിടുന്നത്‌ ശരിയായ രീതിയല്ല. അതു കൊണ്ടുതന്നെ തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനെ ആക്രമിച്ച സംഭവത്തെക്കുറിച്ച്‌ ശരിയായ അന്വേഷണം നടത്തി കുറ്റവാളി കളെ നിയമത്തിന്‌ മുന്നിൽ കൊണ്ടു വന്ന്‌ ശിക്ഷിക്കാൻ സർക്കാർ ജാഗ്രത കാട്ടണം. നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാനും ശ്രദ്ധവേണം. ആശയങ്ങൾക്കെതിരെ കടന്നാക്രമണമുണ്ടായാൽ അതിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നതും ആയുധമെടുക്കുന്നതും ഇസ്ലാമിന്റെ നയമല്ല. ആശയത്തെ ആശയം കൊണ്ടുതന്നെയാണ്‌ പ്രതിരോധിക്കേണ്ടത്‌. തൊടുപുഴ സംഭവത്തിന്റെ പേരിൽ ജനങ്ങൾ വികാരപ്രകടനങ്ങൾക്ക്‌ മുതിരരുതെന്നും സംയമനം പാലിക്കണമെന്നും കാന്തപുരം അഭ്യർഥിച്ചു.

05/07/2010


Sunday, July 4, 2010

മുസ്ലിം വികാരം മുതലെടുക്കുന്നവരെ കരുതിയിരിക്കുക: എസ്‌ വൈ എസ്‌

കോഴിക്കോട്‌: വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ മുസ്ലിം വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങൾ ചൂഷണം ചെയ്ത്‌ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന്‌ എസ്‌ വൈ എസ്‌ സംസ്ഥാന പ്രവർത്തക സമിതി യോഗം വിലയിരുത്തി.

നാട്ടിലെ മതസൗഹാർദത്തെ തകർക്കുന്ന തരത്തിൽ ഒളിയജൻഡകളുമായി പ്രവർത്തിക്കുന്ന ചിലർ മുസ്ലിം വികാരം ചൂഷണം ചെയ്ത്‌ മുഖ്യധാരയിലെത്താനും മുസ്ലിംകളുടെ പ്രാതിനിധ്യം ഏറ്റെടുക്കാനും ശ്രമിക്കുന്നത്‌ ആശങ്കാജനകമാണ്‌. ഇത്‌ മതത്തിനും സമുദായത്തിനും നഷ്ടം മാത്രമേ വരുത്തുകയുള്ളൂ. ഇത്തരക്കാരുടെ ഇടപെടൽ വർഗീയശക്തികൾക്ക്‌ രംഗത്തുവരാൻ അവസരം നൽകുകയാണ്‌. ഇത്‌ രംഗം കൂടുതൽ വഷളാക്കാനും മതവിഭാഗങ്ങൾക്കിടയിൽ ഛിദ്രത വളർത്താനും ഇടയാക്കും. വിദ്യാർഥികളുടെ മതസ്വാതന്ത്ര്യം നിഷേധിക്കുകയും വികളമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത്‌ രാജ്യത്തിന്റെ മതേതര പാരമ്പര്യം കളങ്കപ്പെടുത്തി സ്വാർഥ താൽപര്യങ്ങൾ നേടാൻ ശ്രമിക്കുന്നവർക്ക്‌ ഏണിവെച്ചു കൊടുക്കുകയാണ്‌ ഇതിന്റെ ആന്ത്യതിക ഫലം. ഇത്തരം നീക്കങ്ങൾ തിരിച്ചറിഞ്ഞ്‌ സംയമനത്തോടെ വിഷയങ്ങളെ സമീപിക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും മുസ്ലിംകളടക്കമുള്ള പൊതുസമൂഹം തയ്യാറാകണമെന്ന്‌ യോഗം ആഹ്വാനം ചെയ്തു.

പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പേരോട്‌ അബ്ദുർറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. കെ.കെ. അഹ്മദ്‌ കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സി.മുഹമ്മദ്‌ ഫൈസി, കൂറ്റമ്പാറ അബ്ദുൽറഹ്മാൻ ദാരിമി, ബി.എസ്‌ അബ്ദുല്ല കുഞ്ഞി ഫൈസി, അശ്‌റഫ്‌ സഖാഫി കടവത്തൂർ, വി.പി.എം ഫൈസി, എൻ.പി ഉമർ ഹാജി, ജി. അബൂബക്കർ, മുസ്തഫ കോഡൂർ, പി.വി മുഹമ്മദ്‌, അബ്ദുർറഹ്മാൻ സഖാഫി ഊരകം, പി.പി മുഹമ്മദ്‌ കുട്ടി മാസ്റ്റർ, എം.എം ഇബ്‌റാഹീം, പി.കെ ബാവ ദാരിമി, കെ.എസ്‌ മുഹമ്മദ്‌ സഖാഫി, അബ്ദുൽഹമീദ്‌ ബാഖവി ഇടുക്കി, എസ്‌ നസീർ, ഇസ്ശുദ്ദേ‍ീൻ സഖാഫി കൊല്ലം, ചർച്ചയിൽ പങ്കെടുത്തു. മുഹമ്മദ്‌ പറവൂർ, എൻ അലി അബ്ദുല്ല, സി.പി സൈതലവി പദ്ധതികൾ വിശദീകരിച്ചു. വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി സ്വാഗതവും എ സൈഫുദ്ദേ‍ീൻ ഹാജി നന്ദിയും പറഞ്ഞു.

04/07/2010

Saturday, June 26, 2010

സാംസ്കാരിക അപചയങ്ങൾക്കെതിരെ മതവിദ്യാർത്ഥികൾ പൊരുതണം: പൊന്മള


മലപ്പുറം: സാംസ്കാരികമായ അപചയങ്ങൾക്കെതിരെ വ്യക്തിത്വം അടയാളപെടുത്താനും അവക്കെതിരെ പൊരുതാനും മതവിദ്യാർത്ഥികൾ തയ്യാറാവണമെന്ന്‌ പൊന്മള അബ്ദുൽ ഖാദർമുസ്ലിയാർ പ്രസ്താവിച്ചു. എസ്‌എസ്‌എഫ്‌ സംസ്ഥാന മുതഅല്ലിം സമ്മേളനത്തിന്റെ പ്രഖ്യാപനം മലപ്പുറത്ത്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ സംസ്കാരത്തിന്റെ ഉൽകൃഷ്ടമായ മുഖമാണ്‌ മതവിദ്യഭാസം ഉയർത്തിപിടിക്കുന്നത്‌. സമൂഹത്തിന്റെ നാണാത്തലങ്ങളിലും ഈ സാംസ്കാരിക തനിമ നിലനിൽക്കണം. മതവിദ്യാർത്ഥികൾ സമൂഹത്തിലേക്ക്‌ ഇറങ്ങിതിരിക്കുമ്പോൾ സാംസ്കാരികമായ കൈമാറ്റം സാധ്യമാവുമെന്നും അദ്ധേഹം പറഞ്ഞു.

ചടങ്ങിൽ എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ എൻ.എം. സ്വാദിഖ്‌ സഖാഫി അധ്യക്ഷതവഹിച്ചു. എം.അബ്ദുൽ ജലീൽ സഖാഫി മുഖ്യപ്രഭാഷണം നടത്തി. പൊന്മള മൊയ്തീൻകുട്ടി ബാഖവി, പി.കെ.എം.സഖാഫി ഇരിങ്ങല്ലൂർ, കെ.പി.എച്‌ തങ്ങൾ, ആർ.പി.ഹുസൈൻ, എൻ.വി.അബ്ദുറസാഖ്‌ സഖാഫി, സയ്യിദ്‌ സൈനുൽ ആബിദീൻ, എ.എ ജഅ​‍്ഫർ, അബ്ദുഹാജി വേങ്ങര, വി.പി.എം. ഇഷാഖ്‌, എം. അബ്ദുൽ മജീദ്‌, എ.എ റഹീം തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 9 ന്‌ കോഴിക്കോട്ട്‌ വെച്ച്‌ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ തലങ്ങളെ അധികരിച്ചുളള പ്രചാരണ പ്രവർത്തനങ്ങൾ സമ്മേളനത്തിൽ വിശദീകരിച്ചു.

24/06/2010

എസ്‌എസ്‌എഫ്‌ മുതഅല്ലിം സമ്മേളനം ഒക്ടോബർ 9ന്‌


www.ssfmalappuram.com

Thursday, June 10, 2010

മൗദൂദിയെ തള്ളിപ്പറഞ്ഞത് താത്കാലിക നേട്ടത്തിന്: കാന്തപുരം

ജമാഅത്തെ ഇസ്‌ലാമി മൗദൂദിയെ തള്ളിപ്പറഞ്ഞത് താത്കാലിക നേട്ടത്തിന്: കാന്തപുരം

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി മൗദൂദിയെ തള്ളിപ്പറഞ്ഞത് താത്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് അഖിലേന്ത്യസുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മതരാഷ്ട്രം സ്ഥാപിക്കണമെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കരുതെന്നുമുള്ള മൗദൂദിയുടെ ആശയത്തില്‍ തന്നെയാണ് ജമാഅത്ത് നിലകൊള്ളുന്നത്. എന്നാല്‍ രാഷ്ട്രീയപ്രവേശനത്തിന് ഈ നിലപാട് തടസമാകുമെന്ന് കണ്ടാണ് മൗദൂദിയെ ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. ആരുമായെങ്കിലും സഖ്യമുണ്ടാക്കി ഒരു എം എല്‍ എ യെ സൃഷ്ടിക്കാന്‍ വേണ്ടിയാണിതെന്നും കാന്തപുരം പറഞ്ഞു. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം.

സോളിഡാരിറ്റി ഒരു കടലാസ് സംഘടനയാണ്. മുസ്‌ലിംകളിലെ ഒരു ശതമാനത്തിന്റെ പിന്തുണ പോലും അവര്‍ക്കില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് 30 വര്‍ഷം മുമ്പ് തങ്ങള്‍ പറഞ്ഞതാണ്. ഇന്ത്യയിലെ ജനാധിപത്യം അംഗീകരിക്കരുതെന്നും തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യരുതെന്നും പറഞ്ഞവരാണിവര്‍. മുസ്‌ലിംകളല്ലാത്തവര്‍ക്ക് വോട്ടുചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് വ്യക്തമാക്കിയിരുന്നത്. കേരള ജമാഅത്തെ ഇസ്‌ലാമിയും ഈ വാദം അംഗീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സുന്നികള്‍ ഈ വാദങ്ങളെ ശക്തമായി എതിര്‍ക്കുന്നവരാണ്. ഏതെങ്കിലും ഒരു പ്രത്യേക മതമോ വിഭാഗമോ അല്ല രാജ്യം ഭരിക്കേണ്ടതെന്ന് അന്ന് തന്നെ തങ്ങള്‍ വ്യക്തമാക്കിയിരുന്നതാണ്. സുന്നികള്‍ക്ക് പ്രത്യേക രാഷ്ട്രീയമില്ല. ന്യായമായ കാര്യങ്ങള്‍ ആരുചെയ്താലും അംഗീകരിക്കും. അല്ലാത്തതിനെ ശക്തമായി എതിര്‍ക്കും. മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രത്യേകിച്ച് ഇടപെടാറുള്ളത്. യു ഡി എഫ് ഭരിക്കുമ്പോഴും എല്‍ ഡി എഫ് ഭരിക്കുമ്പോഴും മതപരമായ വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരമായ കാര്യങ്ങളില്‍ മതസംഘടനകള്‍ ഇടപെടുന്നത് ശരിയല്ല. എന്നാല്‍ ഭരിക്കുന്നവര്‍ മതവിരുദ്ധവും ഭരണഘടനാവിരുദ്ധമായ നിയമനിര്‍മാണങ്ങള്‍ക്കും നടപടികള്‍ക്കും മുതിര്‍ന്നാല്‍ പണ്ഡിതന്‍മാര്‍ ഇടപെടുമെന്നും കാന്തപുരം പറഞ്ഞു.

സുന്നി ഐക്യം എന്ന ആശയം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയ ഐക്യമല്ല ലക്ഷ്യമിടുന്നത്. ഐക്യത്തിന് തങ്ങള്‍ മുന്‍കൈയെടുക്കും. ഐക്യനീക്കത്തോട് വിയോജിപ്പുള്ളവരുണ്ടോയെന്ന ചോദ്യത്തിന് ഏത് കാര്യത്തിനും ഇടംകോലിടുന്നവര്‍ എല്ലാവരിലും ഉണ്ടാകുമെന്നായിരുന്നു മറുപടി. മുസ്‌ലിംലീഗ് തങ്ങളുടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ തടഞ്ഞപ്പോഴാണ് അവരുമായി അഭിപ്രായവ്യത്യാസമുണ്ടായത്. ഇനി അതുണ്ടാകില്ലെന്നാണ് അവരുടെ നേതാക്കള്‍ പറയുന്നത്. ലീഗ് മുസ്‌ലിംകളെയെല്ലാം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് ലീഗാണ് അവരുടെ നയം പറയേണ്ടതെന്നായിരുന്നു മറുപടി. കോണ്‍ഗ്രസിനെയും, സി പി എമ്മിനെയും പോലെ മുസ്‌ലിംലീഗിനെയും ഒരു രാഷ്ട്രീയ പാര്‍ട്ടിയായാണ് തങ്ങള്‍ കാണുന്നത്. സമ്പന്ന വര്‍ഗത്തെയാണ് ലീഗ് പ്രതിനിധീകരിക്കുന്നതെന്ന അഭിപ്രായമില്ല. സമ്പന്നരും ദരിദ്രരും എല്ലാവിഭാഗത്തിലുമുണ്ട്. മുസ്‌ലിം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങരുതെന്ന അഭിപ്രായമാണ് ആശയപരമായുള്ളതെങ്കിലും സംവരണ വാര്‍ഡുകളില്‍ സ്ത്രീകള്‍ മത്സരരംഗത്തിറങ്ങുമ്പോള്‍ വോട്ട് ചെയ്യാതെ മാറി നില്‍ക്കില്ലെന്നും കാന്തപുരം പറഞ്ഞു.

സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പാറന്നൂര്‍ പി പി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ യു ഡബ്ല്യു ജെ ജില്ലാപ്രസിഡന്റ് ആര്‍. അജിത്കുമാര്‍, എസ് വൈ എസ് സംസ്ഥാനസെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി എന്നിവരും പങ്കെടുത്തു

Tuesday, May 4, 2010

ജമാഅത്തെ ഇസ്ലാമിയുടെ ജനകീയ മുന്നണി ജനങ്ങൾ തള്ളിക്കളയണം


മഞ്ചേരി: മത രാഷ്ട്രീയത്തിലേക്കുള്ള ജമാഅത്തെ ഇസ്ലാമിയുടെ ആസൂത്രിത ചുവടുവെപ്പാണ്‌ പുതിയ ജനകീയ മുന്നണികളെന്നും ജനം അത്‌ തള്ളിക്കളയണമെന്നും സമസ്തകേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ടും ഹികമിയ്യ സ്ഥാപനങ്ങളുടെ ജനറൽ സിക്രട്ടറിയുമായ പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ പ്രസ്താവിച്ചു. മതരാഷ്ട്രീയ വാദികൾ അധികാരത്തിലേറുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ബാഹ്യമായി ജനാധി പത്യവും മതേതരത്വവും പറയുന്ന ജമാഅത്തെ ഇസ്ലാമി ഇവയത്രയും മതവിരുദ്ധാശയങ്ങളാണെന്ന്‌ വിശ്വസിക്കുന്നവരാണ്‌. വളഞ്ഞ വഴിക്ക്‌ അധികാരത്തിലേറാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ വരുന്ന ജനകീയ മുന്നണി. ജനങ്ങൾ ഈ ശ്രമങ്ങൾ ഫലപ്രദമായി പരാജയപ്പെടുത്തണം. പൊന്മള ആഹ്വാനം ചെയ്തു. ഹികമിയ്യ: വാർഷിക സമ്മേളത്തിൽ പ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സമ്മേളനം ചിത്രങ്ങൾ

www.ssfmalappuram.com


Friday, April 23, 2010

പ്രവാസികളെ ഇന്ത്യക്കാരായി അംഗീകരിക്കണം: കാന്തപുരം

ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സെൻസസിൽ പ്രവാസികളെ ഉൾപ്പെടുത്താത്തത്‌ ഖേദകരമാണെന്ന്‌ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ദുബൈ മർകസ്‌ ഓഫീസ്‌ ഉദ്ഘാടന വേളയിൽ വാർത്താലേഖകരോടു സംസാരിക്കുകയായിരന്നു അദ്ദേഹം. പ്രവാസികളെ സെൻസസിൽ ഉൾപ്പെടുത്തുന്നതിൽ പ്രയാസമുണെ​‍്ടന്നാണ്‌ അറിയുന്നത്‌. പ്രയാസങ്ങൾ പരിഹരിച്ച്‌ ഇന്ത്യക്കാരെ ഇന്ത്യക്കാരായി അംഗീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

1978 മുതൽ മത ഭൗതിക സാങ്കേതിക സമന്വയ വിദ്യാഭ്യാസ രംഗത്ത്‌ പ്രവത്തിച്ചു വരുന്ന മർകസിൽ നിന്ന്‌ 33 വർഷത്തിനിടയിൽ 30,000ത്തിലധികം പേർ വിവിധ കോഴ്സുകൾ കരസ്ഥമാക്കി. അതിൽ 7,000 പണ്ഡിതന്മാർ, 8,000അനാഥ-അഗതികൾ ഉൾപ്പെടുന്നു. മത ഭൗതിക-സാങ്കേതിക രംഗത്ത്‌ നേട്ടം കൈവരിച്ച ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ പ്രവർത്തിക്കുന്നു-അദ്ദേഹം വ്യക്തമാക്കി. ഏകദേശം 25 വർഷത്തിലധികമായി മർക്കസു സഖാഫത്തി സുന്നിയ്യ യുഎഇയിൽ പ്രവർത്തിക്കുന്നു. ദുബായിൽ അംഗീകാരം ലഭിച്ചിട്ട്​‍്‌ 20 വർഷമായി. ഇത്രയും കാലം ചെറിയ ഓഫീസിലായിരുന്നു പ്രവർത്തിച്ചിരുന്നത്‌. ദുബായിൽ മർക്കസിന്റെ കീഴിൽ മതം പഠിപ്പിക്കാനും, ഇംഗ്ളീഷ്‌, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകൾ പഠിപ്പിക്കാനും പരിശീലകർ ഉണ്ട്‌. അതെല്ലാം ഇവിടുത്തെ ഔഖാഫ്‌ (മതകാര്യ വകുപ്പ്‌) പരിശോധിച്ച്‌ അംഗീകരിച്ചവരാണ്‌. ജനങ്ങളെ സന്മാർഗത്തിലേക്ക്‌ നയിക്കുക എന്ന ലക്ഷ്യം വെച്ചു പ്രവർത്തിക്കും എന്നതുകൊണ്ടാണ്‌ അംഗീകാരം ലഭിച്ചതെന്ന്‌ കാന്തപുരം വിശദമാക്കി.

22/04/2010
www.ssfmalappuram.com

Monday, April 19, 2010

സുന്നി ഐക്യം ആരേയും ദ്രോഹിക്കാനല്ല: കാന്തപുരം


തളിപ്പറമ്പ്‌: സുന്നികളുടെ ഐക്യം മറ്റുള്ളവരെ ദ്രോഹിക്കാനല്ലെന്നും വിശ്വാസപരമായി പിഴച്ചു പോയവരെ സന്മാർഗത്തിലേക്കു കൊണ്ടുവരുന്നതിനും ഭാവി തലമുറയെ മുൻഗാമികളുടെ മാർഗത്തിലേക്ക്‌ ഉറപ്പിച്ചു നിർത്തുന്നതിന്‌ വേണ്ടിയാണെന്നു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. തളിപ്പറമ്പിൽ അൽമഖർ ഇരുപതാം വാർഷിക സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സുന്നികളുടെ നയം ഭിന്നിപ്പല്ല, സുന്നികളുടെ ഭാഗത്തു നിന്ന്‌ അത്തരമൊരു നിലപാട്‌ ഉണ്ടായിട്ടില്ല. എന്നും ഒരേ നയമാണ്‌ സുന്നികളുടേത്‌. പൂർവികർ നയിച്ച പാതയിലൂടെ സമൂഹത്തെ നയിക്കുകയാണ്‌ ദൗത്യം. ഭീകരതയേയും തീവ്രവാദത്തിനെയും സുന്നികൾ എന്നും എതിർത്തുപോന്നിട്ടുണ്ട്‌. സമാധാനത്തിലൂടെയാണ്‌ ഇസ്‌ലാം വളർന്നത്‌. ഏക്കാലവും ഇസ്​‍്ലാമിന്റെ പാത ഇതു തന്നെയായിരിക്കും. പ്രകോപനങ്ങളും പ്രലോഭനങ്ങളും ഒരു പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ഗുണകരമല്ലെന്നും കാന്തപുരം പറഞ്ഞു. വിവാഹപൂർവ ബന്ധം കുറ്റകരമല്ലെന്നു പറയുന്ന വാക്കുകളിൽ സമൂഹം കുടുങ്ങരുതെന്നും കാന്തപുരം പറഞ്ഞു. മദ്യപാനവും മയക്കു മരുന്നുപയോഗവും വർധിച്ചു വരുന്ന ഇക്കാലത്ത്‌ ഇത്തരം സാമൂഹിക തിന്മകൾക്കെതിരെ പോരാടാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രയത്​‍്നിക്കണമെന്നും കാന്തപുരം പറഞ്ഞു. സമാപന സമ്മേളനം സയിദ്‌ മുഹമ്മദ്‌ ശാഹിദ്‌ അലിമിയാൻ ബറകാത്തി റിസ്‌വി ഉദ്ഘാടനം ചെയ്തു. അബ്​‍്ദുറഹിമാൻ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ചിത്താരി കെ.പി ഹംസ മുസ്ലിയാർ സനദ്​‍്ദാന പ്രസംഗം നടത്തി.

19/04/2010



Thursday, April 8, 2010

100 മഹല്ലുകൾ മദ്യവിമുക്തമാക്കും: സയ്യിദ്‌ ഇബ്‌റാഹീം ഖലീൽ ബുഖാരി

തൃശൂർ: ഒരു വർഷത്തിനകം നൂറ്‌ മഹല്ലുകൾ മദ്യവിമുക്ത മഹല്ലുകളായി പ്രഖ്യാപിക്കുമെന്ന്‌ തൃശൂർ ജില്ലാ സംയുക്ത ഖാസി സയ്യിദ്‌ ഇബ്‌റാഹീം ഖലീൽ ബുഖാരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒരുകാലത്ത്‌ ഹരിയാനയും പഞ്ചാബുമാണ്‌ മദ്യ വിപണിയിൽ മുൻപന്തിയിലായിരുന്നതെങ്കിൽ ഇപ്പോൾ കേരളമാണ്‌ മുൻപന്തിയിൽ. മദ്യമാണ്‌ മനുഷ്യനെ എല്ലാ തിൻമകളിലേക്കും നയിക്കുന്നത്‌. നമ്മുടെ സംസ്ഥാന സർക്കരിന്റെ റവന്യൂ വരുമാനത്തിന്റെ 40 ശതമാനവും ബീവറേജ്‌ കോർപറേഷനിൽ നിന്നാണ്‌ ലഭിക്കുന്നത്‌. വർദ്ധിച്ചുവരുന്ന ഈ മദ്യപാനത്തിനെതിരെ തൃശൂർ ജില്ലാ സംയുക്ത മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദ്യഘട്ടത്തിൽ 100 മദ്യ വിമുക്ത മഹല്ലുകൾ സൃഷ്ടിക്കാനാണ്‌ തയ്യാറെടുക്കുന്നത്‌. വ്യക്തിഗത ബോധവത്കരണം, കുടുബ സദസ്സുകൾ, കൊളാഷ്‌ പ്രദർശനം, സ്പിരിച്വൽ മീറ്റുകൾതുടങ്ങിയവയാണ്‌ ലക്ഷ്യനിർവഹണ മാർഗങ്ങളായി സ്വീകരിക്കും. സാംസ്കാരിക നായകരുടെ കൂട്ടായ്മകളൊരുക്കിയും സിമ്പോസിയങ്ങൾ, ലഹരി വിരുദ്ധ പ്രകടനങ്ങൾ എന്നിവ ഒരുക്കി നിയമ വിധേയ ചേർത്തുനിൽപ്പിലൂടെ ലഹരി വിൽപന കേന്ദ്രങ്ങൾക്കെതിരെ പ്രവർത്തികുമെന്നും ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിന്‌ സംയുക്ത മഹല്ല്‌ ജമാഅത്തിന്റേയും ജില്ലാ മഹല്ല്‌ അസോസിയേഷന്റേയും കീഴിൽ 500 അംഗ സന്നദ്ധ സംഘത്തെ ലഹരി വിരുദ്ധ സ്ക്വാഡായി പരിശീലിപ്പിച്ചെടുക്കുമെന്നും ഖലീൽ തങ്ങൾ പറഞ്ഞു.

കൂടുമ്പോൾ ഇമ്പം ഉണ്ടാകേണ്ടിയിരുന്ന കുടുംബം ഇന്ന്​‍്‌ മന:സമാധാനമോ പരസ്പര വിശ്വാസമോ ഇല്ലാത്ത ഒരു വലിയ പ്രശ്ന ബാധിത മേഖലയായി രൂപപ്പെട്ടു വരികായാണ്‌. ആയുസിന്റെ വലിയൊരു ഭാഗം കോടതികളിലും പോലീസ്‌ സ്റ്റേഷനുകളിലുമായി ചിലവഴിച്ച്‌ ഒടുവിൽ ആത്മഹത്യയിലേക്കോ, കൊലപാതകത്തിലേക്കോ ശരണം പ്രാപിക്കുന്നവർ ഇന്ന്‌ സമൂഹത്തിൽ ധാരാളമാണ്‌. അതിനാൽ വിവാഹം, വിവാഹമോചനം, അനന്തരാവകാശ സ്വത്തു വിഭജനം തുടങ്ങിയ പലകാര്യങ്ങളിലും ഉണ്ടാവുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ സംയുക്ത മഹല്ല്‌ 'മസ്ലഹത്ത്‌ കൗൺസിൽ' രൂപവത്കരിക്കുമെന്നും ഖലീൽ തങ്ങൾ വ്യക്തമാക്കി. ഭിന്നതകൾ സങ്കീർണമാകാതിരിക്കാൻ നിയമ വിധേയമായി ഇടപെടുന്ന കൗൺസിൽ നിയമ പാലർക്കും കോടതികൾക്കും ആശ്വാസമായിരിക്കുമെന്നും തങ്ങൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ജില്ലാ സംയുക്തമഹല്ല്‌ ജമാഅത്ത്‌ പ്രസി. താഴപ്ര മുഹ്‌യിദ്ദേ‍ീൻ കുട്ടി മുസ്ലിയാർ, ജില്ലാ മഹല്ല്‌ ജമാഅത്ത്‌ അസോസിയേഷൻ പ്രസി. അബ്ദുഹാജി, ജില്ലാ സംയുക്ത മഹല്ല്‌ ജമാഅത്ത്‌ ജന. സെക്ര. അഡ്വ. പി യു അലി, എസ്‌ വൈ എസ്‌ ജില്ലാ പ്രസി. പി കെ ബാവ ദാരിമി, പബ്ലിക്‌ റിലേഷൻ സെക്ര. അഷറഫ്‌ ഒളരി എന്നിവരും പങ്കെടുത്തു.

07/04/2010


Monday, April 5, 2010

സാമൂഹ്യ ഉന്നമനത്തിന്‌ യുവാക്കൾ മുന്നിട്ടിറങ്ങണം: ഖലീൽ തങ്ങൾ

കാരികുളം: സമൂഹത്തിന്റെയും സമുദായത്തിന്റേയും ഉന്നമനത്തിനുവേണ്ടി യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന്‌ തൃശൂർ ജില്ലാ സംയുക്ത ഖാസി സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ പ്രസ്താവിച്ചു. കാരികുളം ജുമാമസ്ജിദിൽ നടക്കുന്ന മാസാന്ത ഖുത്വുബിയ്യത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ നടന്ന പ്രാർഥനാ സമ്മേളനത്തിന്‌ നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു ഖലീൽ തങ്ങൾ. യുവാക്കളുടെ ബുദ്ധിയും ചിന്താശക്തിയും നശിപ്പിക്കുന്ന മദ്യവും മയക്കുമരുന്നും ഭീകരമാം വിധത്തിൽ സമൂഹത്തിൽ കടന്നു കയറുകയാണ്‌. ഇതിനെതിരെ യുവാക്കളും വിദ്യാർഥികളും സന്ധിയില്ലാ സമരത്തിൽ ഏർപ്പെടണം. മദ്യക്കോള സംസ്ഥാനത്ത്‌ വ്യാപകമായി വിതരണം നടത്താനുള്ള നീക്കത്തിൽ നിന്ന്‌ അധികാരികൾ പിന്മാറണമെന്നും ഖലീൽ തങ്ങൾ ആവശ്യപ്പെട്ടു. സമ്മേളനം സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എപി മുഹമ്മദ്‌ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ജില്ലയുടേയും മഹല്ലിന്റേയും ഖാസിയായി ചുമതലയേറ്റെടുത്തതിനുശേഷം ആദ്യമായി മഹല്ലിൽ എത്തിയ ഖലീൽ തങ്ങളെ സുന്നി സംഘടനകൾ ഉപഹാരം നൽകി ആദരിച്ചു. എസ്‌എസ്‌എഫ്‌ യൂനിറ്റ്‌ കമ്മിറ്റിയുടെ ഉപഹാരം സിഎ അസ്ലം മുസ്ലിയാരും എസ്‌വൈഎസ്‌ യൂനിറ്റ്‌ കമ്മിറ്റിയുടെ ഉപഹാരം വി.കോമുകുട്ടി ഹാജിയും തങ്ങൾക്ക്‌ സമ്മാനിച്ചു.



www.ssfmalappuram.com
Minshad Poonkuzhi

Sunday, April 4, 2010

Muslim Scholars condemn the recent criminal terrorist attacks (Press Release )


Press Release by Muslim Scholars of All Major Mainstream Juridical Schools

For Immediate Release

March 31, 2010

“We condemn the recent criminal terrorist attacks, perpetrated against brothers and sisters in Islam and in Humanity, in Iraq, Moscow, and Dagestan. Islam absolutely upholds the sanctity of human life, and no grievances, even when legitimate, can ever be used to justify or legitimate such murderous and evil acts.

Our hearts go out to the victims and their families, and our condolences to the Iraqi and Russian peoples and their religious and political leaderships.”


click here to see the full version with Signatories (English)

for original in Arabic click here

ശൈഖുനാ കാന്തപുരം അടക്കമുള്ള ലോക മുസ്‌ലിം പണ്ഡിതന്മാർ ടെററിസ്റ്റ്‌ ആക്രമണത്തെ അപലപിച്ചു.

Saturday, March 13, 2010

സ്ത്രീപ്രശ്നങ്ങൾക്ക്‌ സംവരണം പരിഹാരമല്ല: കാന്തപുരം


കോഴിക്കോട്‌: നിയമ നിർമാണ സഭകളിൽ സംവരണമേർപ്പെടുത്തുന്നത്‌ കൊണ്ട്‌ മാത്രം സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന്‌ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. അന്താരാഷ്ട്ര മിലാദ്‌ സമ്മേളനത്തിൽ മദ്‌ഹുറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീ സംരക്ഷണത്തിന്റെയും സ്വാതന്ത്യത്തിന്റെയും നിയമ നിർദ്ദേശങ്ങളും അഹ്വാനങ്ങളും വനരോദനങ്ങളായി പരിണമിക്കുകയാണ്‌. രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ പ്രതിസന്ധികളാണ്‌ സ്ത്രീ സമൂഹം ഇന്ന്‌ നേരിടുന്നത്‌. കുടുംബ ജീവിതത്തിലും അവൾ പരീക്ഷണ വിധേയയാണ്‌. സ്ത്രീ സ്വാതന്ത്രത്തിന്‌ വേണ്ടി രംഗത്തിറങ്ങുന്നവരും നിയമ നിർമാണ സഭകളിൽ ബിൽ അവതരിപ്പിച്ച്‌ സ്ത്രീ പക്ഷത്തിനൊപ്പം നിൽക്കാൻ പാടുപെടുന്നവരും സ്ത്രീകളുടെ യഥാർഥ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്‌. സ്വതന്ത്ര ഇന്ത്യയിൽ നിരവധി മുന്നേറ്റങ്ങൾ നടന്നെങ്കിലും സ്ത്രീ അവകാശ സംരക്ഷണത്തിനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നതാണ്‌ നേര്‌.

സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിന്‌ ആവശ്യമായിട്ടുള്ളത്‌, കൽപ്പിച്ചുകൊടുക്കുന്നതും നിർമിച്ചെടുക്കുന്നതുമായ നിയമങ്ങളല്ല. മറിച്ച്‌ മൂല്യബോധത്തിലൂന്നിയ സന്ദേശങ്ങളും വ്യവസ്ഥകളുമാണ്‌. മനുഷ്യ നിർമിതമായ നിയമങ്ങൾ ആത്യന്തിക പ്രയോജനം വരുത്തില്ലെന്നും വിജയപ്രദമാകില്ലെന്നും സിദ്ധാന്തിക്കുകയാണ്‌ ഇസ്ലാം ചെയ്തിരിക്കുന്നത്‌. പോരാടിയും സമ്മർദം ചെലുത്തിയും സംവരണ ബിൽ പാസ്സാക്കിയെടുത്തതിൽ അഭിമാനം തൂകുന്ന സ്ത്രീ പക്ഷ വാദികൾ പക്ഷേ, തങ്ങൽ അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങളിൽ ഖിന്നരാണ്‌- കാന്തപുരം പറഞ്ഞു.


12/03/10
sirajnews


Wednesday, February 17, 2010

രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവരെ ഒറ്റക്കെട്ടായി നേരിടണം: കാന്തപുരം

കുണ്ടൂർ : ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ദുശ്ശക്തികളെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. രാജ്യത്തെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്‌. പുറമേ നിന്നുള്ളവരുടെ താത്‌പര്യങ്ങളാണ്‌ ഭീകരവാദികൾ സംരക്ഷിക്കുന്നത്‌. ഭീകരപ്രവർത്തനം ലോകത്ത്‌ ഒന്നും നേടിയിട്ടില്ല. മുഴുവൻ രാഷ്ട്രങ്ങളെയും ഒരു പോലെ ഭീതിയിലാഴ്ത്തുന്ന ആധുനിക ഭീകരതയുടെ പിന്നിലെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ സമാധാന കാംക്ഷികൾ ശ്രമിക്കേണ്ടതുണ്ട്‌. ഇസ്ലാം സമാധാനത്തിന്റെ മതമാണ്‌. ഇതിനെ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും മതമായി ചിലർ പ്രചരണം നടത്തുന്നത്‌ തികഞ്ഞ അജ്ഞതയാണ്‌.

ആയിരത്തി മുന്നൂറ്‌ വർഷത്തെ ഇസ്ലാമിക ഉമ്മത്തിന്റെ ചരിത്രം അതാണ്‌ തെളിയിക്കുന്നത്‌. ഔലിയാക്കളും സൂഫിയാക്കളുമാണ്‌ ഇതിൽ പ്രധാന പങ്ക്‌ വഹിച്ചതു. മമ്പുറം തങ്ങളും കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാരും ഇതിന്റെ മികച്ച തെളിവുകളാണ്‌. പ്രവാചക പ്രേമമാണ്‌ ഔലിയാക്കളുടെ അസ്ഥിവാരം. മഹബത്തുറസൂലിന്റെ ഫലങ്ങളാണ്‌ സൂഫികളിൽ പ്രതിഫലിച്ചതു. മഹാന്മാരായ സ്വഹാബികൾ ഏറ്റവും വലിയ ആശിഖുകളായിരുന്നു. ഇത്‌ തിരിച്ചറിയാത്തവർ മതത്തിന്റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. സുന്നികൾ ചെയ്യുന്ന മുഴുവൻ പ്രവർത്തനങ്ങൾക്കും സ്വഹാബത്തിന്റെ പിൻബലമുണ്ട്‌. തിരുനബിയുടെ തിരുകേശം തലമുറകളായി വ്യക്തമായ സനദോടുകൂടി ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്‌. ഇതിൽപ്പെട്ട ഒരു തിരുകേശമാണ്‌ മർക്കസിൽ പ്രദർശിപ്പിക്കുന്നത്‌. ഈ ആണ്ട്‌ നേർച്ച പ്രവാചക പ്രകീർത്തന മാസത്തിന്റെ തുടക്കം കൂടിയാണ്‌. മാർച്ച്‌ പതിനൊന്നിന്‌ കോഴിക്കോട്‌ നടക്കുന്ന അന്താരാഷ്ട്ര മീലാദ്‌ കോൺഫറൻസ്‌ അടക്കം മുഴുവൻ മൗലിദ്‌ സദസ്സുകളിലും നാം സജീവമാവണമെന്നും ഓരോ വീടുകളിലും നമ്മുടെ കുടുംബങ്ങളിലും തിരു കീർത്തനങ്ങൾ വർധിപ്പിക്കണമെന്നും ഇഹപരവിജയത്തിന്റെ വഴി നബി കീർത്തനമാണെന്നും കാന്തപുരം പറഞ്ഞു.

14/02/2010

Sunday, December 28, 2008

സുന്നികള്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും അടിമകളല്ല ;കാന്തപുരം




ഖാലിദിയ്യ(മഞ്ചേശ്വരം): ഒരു രാഷ്ട്രീയകക്ഷിയുടെയും ചട്ടുകമാകാൻ സുന്നികളെ കിട്ടി​ല്ല‍െന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. മഞ്ചേശ്വരം മൾഹർ കാമ്പസിൽ എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രാസ്ഥാനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുന്നികൾ ഒരു പാർട്ടിയുടെയും അടിമയല്ല. നമുക്ക്‌ രാഷ്ട്രീയമില്ല. സുന്നികൾ പലർക്കും വോട്ട്‌ ചെയ്തിട്ടുണ്ടാവാം. പക്ഷെ ആർക്കും നമ്മെ സ്വാധീനിക്കാൻ കഴിയില്ല. നമ്മോട്‌ സഹകരിക്കുന്നവരോട്‌ സഹകരിക്കും. അല്ലാത്തവരെ ഇരുത്തേണ്ടിടത്ത്‌ ഇരുത്തും. പലരെയും നാം ഇരുത്തിയിട്ടുണ്ട്‌. ഒരു രാഷ്ട്രീയ കക്ഷിയുടെയും മെമ്പർഷിപ്പെടുക്കാൻ എസ്‌എസ്‌എഫുകാരനെ കിട്ടില്ല-?കാന്തപുരം ഓർമിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി അടിമുടി രാഷ്ട്രീയകക്ഷിയാണെന്ന്‌ 20വർഷം മുമ്പ്‌ ഞാൻ പ്രസംഗിച്ച പത്രകട്ടിങ്ങുകൾ ഇപ്പോഴും ഉണ്ട്‌. അവരുടെ തുടക്കം തന്നെ രാഷ്ട്രീയമായിരുന്നു. മുമ്പ്‌ തെക്കൻ കേരളത്തിൽ ഒരു പണ്ഡിതന്റെ നേതൃത്വത്തിൽ തീവ്രസ്വഭാവത്തോടെ ഒരു മതസംഘടന ശക്തിപ്രാപിച്ചപ്പോഴും ഞാൻ പറഞ്ഞിരുന്നു, അവരുടെ ലക്ഷ്യം തനി രാഷ്ട്രീയമണെന്ന്‌. പറഞ്ഞതുപോലെ അദ്ദേഹം പിന്നീട്‌ രാഷ്ട്രീയ നേതാവായി മാറുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. ഞങ്ങൾക്ക്‌ സങ്കുചിത രാഷ്ട്രീയമില്ല. അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ട ആവശ്യവും സുന്നികൾക്കില്ല. രാഷ്ട്രീയ പാർട്ടിയായി വിലപേശില്ല. അവകാശങ്ങൾ ആരോടും ചോദിച്ചുവാങ്ങും. അഹ്ലുസ്സുന്നയുടെ അഭിവൃദ്ധി മാത്രമാണ്‌ നമ്മുടെ ലക്ഷ്യം. അതിന്‌ സഹായകമായതെർ​‍ാം ചെയ്യും. മുസ്ലിംകളെ ഭീകരവാദികളാക്കാൻ ഹീനശ്രമങ്ങൾ വ്യാപകമായി നടക്കുന്നു. ഇസ്ലാം ഒരിക്കലും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരതയാണ്‌ രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്നത്‌. രണ്ടു പ്രധാനമന്ത്രിമാരെ നിഷ്കരുണം കൊന്നുകളഞ്ഞത്‌ പിന്നീട്‌ നടന്ന ഭീകരസംഭവങ്ങളായിരുന്നു. ഇതിലൊന്നും ഒരു മുസ്ലിമിന്റെ പേരു കാണാൻ കഴിയില്ല. ഏതെങ്കിലും സംഭവത്തിൽ മുസ്ലിം നാമധാരികൾ ഉൾപെട്ടിട്ടുണ്ടെങ്കിൽ അതിനു ഇസ്ലാമുമായി ഒരു ബന്ധവുമില്ല


ഭീകരതയും ഭീരുത്വവുമില്ലാത്ത ശാന്തത്തയാണ്‌ ഇസ്ലാം വിഭാവനം ചെയ്യുന്നത്‌. തീവ്രവാദവും ഭീകരവാദവും മതം അംഗീകരിക്കുന്നില്ലെന്നതിനു പുറമെ മനുഷ്യത്വത്തിന്‌ തന്നെ എതിരാണത്‌. രാജ്യത്തിന്റെ നന്മയും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ സുന്നി സമൂഹത്തിന്റെ എല്ലാ പിൻതുണയും കാന്തപുരം പ്രഖ്യാപിച്ചപ്പോൾ പതിനായിരത്തോളം വരുന്ന പ്രതിനിധികൾ തക്ബീർധ്വനികളോടെ ഏറ്റെടുത്തു. സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി അധ്യക്ഷത വഹിച്ചു. പേരോട്‌ അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ്‌ പറവൂർ, എം.അബൂബക്കർ മാസ്റ്റർ പടിക്കൽ വിഷയാവതരണം നടത്തി. എസ്‌എ ഹമീദ്‌ മൗലവി, ചിത്താരി അബ്ദുല്ല ഹാജി, ഹസ്ബുല്ല തളങ്കര, ബശീർ പുളിക്കൂർ, സുലൈമാൻ കരിവെള്ളൂർ, ഉസ്മാൻ ഹാജി പോസോട്ട്‌ സംസാരിച്ചു.

news and pic
www.ssfmalappuram.com
www.muhimmath.com

28/12/2008



എസ്‌.എസ്‌. എഫ്‌. സസ്ഥാന പ്രതിനിധി സമ്മേളനം കാസര്‍ഗോഡ്‌ ഡിസം. 26,27,28
സമ്മേളന നഗരിയില്‍ നിന്ന്‌ പ്രഭാഷണങ്ങള്‍, വാര്‍ത്തകള്‍ ,ചിത്രങ്ങള്‍ ഇവിടെ

Saturday, October 25, 2008

ലോക സാമ്പത്തിക മാന്ദ്യത്തിനു കാരണം പലിശാധിഷ്ഠിത സമ്പദ്‌ വ്യവസ്ഥ: കാന്തപുരം

ന്യൂഡല്‍ഹി: വ്യാപാര മേഖലയിലും സാമ്പത്തിക ഇടപാടുകളിലും ആധിപത്യം സ്ഥാപിച്ച അധാര്‍മികതയാണ്‌ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ഡല്‍ഹിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥിതിയും അയഥാര്‍ഥ്യങ്ങല്‍ അടിസ്ഥാനമാക്കിയുള്ള ഊഹക്കച്ചവടങ്ങളും വ്യാപാര വ്യവസായ മേഖാലയെ ചൂതാട്ടത്തിനു തുല്യമാക്കിയിരിക്കുകയാണ്‌. ലാഭനഷ്ടങ്ങള്‍ പങ്കുവെക്കുന്ന സൗമനസ്യ പൂര്‍വ്വ ഇടപാട്‌ സംസ്കാരം വളര്‍ത്തിയെടുക്കുക മാത്രമാണ്‌ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്കുപരിഹാരം. സത്യസന്ധതയും വിശ്വാസ്യതയുമാകണം ഇടപാടുകളുടെ മുഖമുദ്രയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പണം കൊടുത്തു കൂടുതല്‍ പണം വാങ്ങുന്ന സംസ്കാരമാണ്‌ ഇന്നൂു‍ള്ളത്‌. ലാഭമോ നഷ്‌ ടമോ നോക്കാതെ മാസന്തം നിശ്ചിത സംഖ്യ ലാഭവിഹിതം നല്‍കാമെന്ന വ്യവസ്ഥയില്‍ ഷെയറുകള്‍ സ്വീകരിക്കുന്നവര്‍ ഒടുവില്‍ വന്‍ കടബാധ്യതയില്‍ പെട്ടു ആത്മഹത്യയുടെ വക്കിലെത്തുന്നതും സാധാറണമായിരിക്കൂു‍കയാണ്‌. പലിശരഹിത ബാങ്കിംഗ്‌ സംവിധാനത്തെ ക്കുറിച്ചു സാമ്പത്തിക വിദഗ്ദര്‍ കൂടുതല്‍ പഠിക്കേണ്ടതുണെ്ടന്നും കാന്തപുരം നിര്‍ദേശിച്ചു. പൊങ്ങച്ചവും ആര്‍ഭാട ജീവിതവും പണാര്‍ത്തി വര്‍ദ്ധിപ്പിക്കൂു‍കയാണ്‌. ചെറിയ വരുമാനം കൊണ്ട്‌ മാന്യമായി ജീവിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്‌. നല്ല മാര്‍ഗത്തിലൂടെ വരുമാനമുണ്ടാക്കാനും സാമ്പത്തിക വിശുദ്ധി കൈവരിക്കാനുമുള്ള പ്രേരണയാണ്‌ ഈഘട്ടത്തില്‍ നല്‍കേണ്ടത്‌. ഉപഭോഗ സംസ്കാരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടാണ്‌ ഇന്നുകാണുന്ന തരത്തിലുള്ള സാമ്പത്തിക ദുരന്തത്തിലേക്കു നാം എത്തിപ്പെട്ടതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഒര്‍മിപ്പിച്ചു.

www.ssfmalappuram.com
24/10/2008

Tuesday, October 21, 2008

തീവ്രവാദത്തിന്റെ പേരില്‍ ഇസ്ലാമിനെ ഒറ്റപ്പെടുത്താന്‍ ശ്രമം:തുറാബ്‌ തങ്ങള്‍

‍മഞ്ചേശ്വരം: രാജ്യത്തിന്റെ വിവിധ കോണുകളില്‍ സമീപകാലത്ത്‌ നടന്ന സ്ഫോടനങ്ങളുടെ പേരില്‍ ഒരു മതത്തെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആശങ്കാജനകമാണെന്ന്‌ എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ തങ്ങള്‍ അസ്സഖാഫി അഭിപ്രായപ്പെട്ടു.ഡിസംബര്‍ 26,27,28 തിയതികളില്‍ മഞ്ചേശ്വരം മള്‍ഹറില്‍ നടക്കുന്ന എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷനില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക നാമങ്ങളെയും ചിഹ്നങ്ങളെയും ഭയപ്പെടുന്ന രൂപത്തിലേക്ക്‌ നാടിന്റെ അവസ്ഥ നീങ്ങുന്നത്‌ ഭയാനകമാണ്‌. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ചില മുസ്ലിം കടലാസു സംഘടനകളുടെ മേല്‍ ചുമത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഏതെങ്കിലും ശക്തികള്‍ ശ്രമിക്കുന്നുണേ്ടാ എന്നത്‌ സംശയിക്കേണ്ടിയിരിക്കുന്നു. പണ്ഡിതനേതൃത്വത്തിന്റെ ധീരമായ നേതൃത്വം വഴി ലോകത്തിനു തന്നെ മാതൃകയായ കേരളീയ മാതൃകയിലേക്ക്‌ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും നീങ്ങിയാല്‍ സമകാലീന പ്രശ്നങ്ങളെ ധീരമായി നേരിടാന്‍ കഴിയും. ധാര്‍മികതയിലൂന്നിയ സംഘം മുന്നേറ്റം വളര്‍ന്നുവരണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

മള്‍ഹര്‍ ചെയര്‍മാനും എസ്‌വൈഎസ്‌ ജില്ലാ പ്രസിഡന്റുമായ സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, കെ.പി ഹുസൈന്‍ സഅദി, മൊയ്തു സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍, മൂസല്‍ മദനി തലക്കി, കുട്ടശ്ശേരി അബ്ദുല്‍ ബാഖവി, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുറഹ്മാന്‍ അഹ്സനി, ഹാജി അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, അയ്യൂബ്‌ ഖാന്‍ സഅദി കൊല്ലം, മുക്രി ഇബ്‌റാഹിം ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമ്മദ്‌ ഹാജി, എം.അന്തുഞ്ഞി മൊഗര്‍, പിബി ബശീര്‍ പുളിക്കൂര്‍, മുഹമ്മദ്കുഞ്ഞി ഉളുവാര്‍ തുടങ്ങിയ സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സമുന്നത നേതാക്കള്‍ പ്രസംഗിച്ചു. എസ്‌എസ്‌എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി വിപിഎം ബശീര്‍ പറവണ്ണൂര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.

21/10/2008
Related Posts with Thumbnails