Friday, April 23, 2010

ദുബൈ മർകസ്‌ ആസ്ഥാനം തുറന്നു

ദുബൈ മർകസിന്റെ പുതിയ ആസ്ഥാനം ഇസ്ലാമിക്‌ അഫയേഴ്സ്‌ ആന്റ്‌ ചാരിറ്റബിൾ ആക്റ്റിവിറ്റീസ്‌ ഡിപ്പാർട്ട്‌മന്റ്‌ ഡയറക്ടർ ജനറൽ ഡോ. ഹമദ്‌ ബിൻ അൽ ശൈഖ്‌ അഹ്മദ്‌ അൽ ശൈബാനി ഉദ്ഘാടനം ചെയ്യുന്നു. ദുബൈ പോലീസ്‌ മേധാവി ദാഹി ഖൽഫാൻ തമീം, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സമീപം

ദുബൈ: ദുബൈ പോലീസ്‌, ഔഖാഫ്‌ പ്രതിനിധികൾ പങ്കെടുത്ത പ്രൗഢമായ ചടങ്ങിൽ ദുബൈ മർകസിന്റെ പുതിയ ആസ്ഥാന മന്ദിരം ദുബൈ ഇസ്ലാമിക്‌ അഫയേഴ്സ്‌ ആൻഡ്‌ ചാരിറ്റബിൾ ഡിപ്പാർട്ട്‌മന്റ്‌ ഡയറക്ടർ ജനറൽ ഡോ. ഹമദ്‌ ബിൻ അൽ ശൈഖ്‌ അഹ്മദ്‌ അൽ ശൈബാനി ഉദ്ഘാടനം ചെയ്തു. ദുബൈ പോലീസ്‌ മേധാവി ദാഹി ഖൽഫാൻ തമീം, ഔഖാഫ്‌ അസി. ഡയറക്ടർ ജനറൽ ഉമർ മുഹമ്മദ്‌ അൽ ഖത്തീബ്‌, ദുബൈ റെഡ്ക്രസന്റ്‌ ഡയറക്ടർ മുഹമ്മദ്‌ അബ്ദുല്ല അൽ ഹാജ്‌ അൽ സർഊനി, ദുബൈ ഹോളി ഖുർആൻ അവാർഡ്‌ കമ്മിറ്റി വൈസ്‌ ചെയർമാൻ സയ്യിദ്‌ ആരിഫ്‌ ജുൽഫാർ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ദേര അബൂബക്കർ സിദ്ദേ‍ീഖ്‌ റോഡിൽ അബുഹൈൽ പോസ്റ്റോഫീസിനു സമീപമാണ്‌ വിപുലമായ സൗകര്യങ്ങളോടെ മർകസിന്റെ പുതിയ ആസ്ഥാനം പ്രവർത്തന സജ്ജമായിരിക്കുന്നത്‌. പ്രവാസി മലയാളികൾക്കായി ലീഗൽ ഗൈഡൻസ്‌, തൊഴിൽ മാർഗനിർദേശങ്ങൾ, ലൈബ്രറി, ഖുർആൻ പഠനം, മദ്‌റസ, സാങ്കേതിക പരിശീലനം, ഹജ്ജ്‌ ഉംറ പഠനം തുടങ്ങിയ സേവനങ്ങൾ പുതിയ ആസ്ഥാനത്ത്‌ സജ്ജീകരിച്ചട്ടുണ്ട്‌. ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 20 വർഷമായി ദുബൈയിൽ മർകസ്‌ പ്രവർത്തിച്ചു വരുന്നു.

ഉദ്ഘാടന സമ്മേളനത്തിൽ ഔഖാഫിലെ വിവിധ വകുപ്പു മേധാവികളായ ആദിൽ ജുമുഅ മതർ, ഡോ. സെയ്ഫ്‌ റാശിദ്‌ അൽ ജാബിരി, അബ്ദുല്ല അൽ ആലി, അബ്ദുല്ല അബ്ദുൽ ജബാർ, അഹ്മദ്‌ സാഹിദ്‌, മർകസ്‌ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ്‌ ഫസൽ ജിഫ്‌രി, എസ്‌വൈ എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം, സംസ്ഥാന സമിതി അംഗം പികെ എം സഖാഫി ഇരിങ്ങല്ലൂർ, മർകസ്‌ ഡയറക്ടർ ഡോ. എപി അബ്ദുൽ ഹകീം അഷരി, എസ്‌വൈ എസ്‌ തിരുവനന്തപുരം ജില്ലാ ജന. സെക്രട്ടറി സിദ്ദേ‍ീഖ്‌ സഖാഫി നേമം, ദുബൈ മർകസ്‌ പ്രസിഡന്റ്‌ എകെ അബൂബക്കർ മുസ്ലിയാർ, എസ്‌വൈ എസ്‌ നാഷണൽ കമ്മിറ്റി സെക്രട്ടറി സിഎം എ കബീർ, ദുബൈ സേൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ എംഎ മുഹമ്മദ്‌ മുസ്ലിയാർ, ജന.സെക്രട്ടറി മമ്പാട്‌ അബ്ദുൽ അസീസ്‌ സഖാഫി, സിറാജ്‌ ദുബൈ ജനറൽ മാനേജർ ശരീഫ്‌ കാരശ്ശേരി, സാജിദ ഗ്രൂപ്പ്‌ എംഡി ഉമർ ഹാജി, ഫ്ലോറ ഹോട്ടൽ ഗ്രൂപ്പ്‌ ചെയർമാൻ വിഎ ഹസൻ, ബനിയാസ്‌ സ്പൈക്‌ എംഡി കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി, ഫാത്വിമ ഗ്രൂപ്പ്‌ എംഡി സുലൈമാൻ ഹാജി, പെർഫെക്ട്‌ ഗ്രൂപ്പ്‌ എംഡി കരീം ടി അബ്ദുല്ല സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വൈകുന്നേരം നടന്ന പൊതു സമ്മേളനം എസ്‌വൈ എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം ഉദ്ഘാടനം ചെയ്തു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. പികെ എം സഖാഫി ഇരിങ്ങല്ലൂർ, ഡോ. എപി അബ്ദുൽ ഹകീം അസ്‌ഹരി സംസാരിച്ചു.

ദുബൈ പോലീസ്‌ മേധാവി ദാഹി ഖൽഫാൻ തമീം


ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണെന്നും രക്തച്ചൊരിച്ചിലും തീവ്രവാദവും ഇസ്ലാമിന്‌ അന്യമാണെന്നും ദുബൈ പോലീസ്‌ മേധാവി ദാഹി ഖൽഫാൻ തമീം പറഞ്ഞു. മർകസ്‌ ആസ്ഥാന ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ത്യപ്രവാചകൻ ലോകത്തിനു കാരുണ്യമാണ്‌. ഈ ആശയം ഉൾകൊണ്ട്‌ മർകസ്‌ കേരളത്തിൽ വർഷങ്ങളായി നടത്തി വരുന്ന പ്രവർത്തനങ്ങൾ തനിക്കു പരിചയമുണ്ട്‌. പ്രവാസികൾക്കിടയിൽ മർകസ്‌ നടത്തിക്കൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ സന്ദേശം ശ്ലാഘനീയമാണെന്നും ദാഹി ഖൽഫാൻ പറഞ്ഞു.

ഉദ്ഘാടന സമ്മേളന സദസ്സ്‌


www.ssfmalappuram.com

1 comment:

prachaarakan said...

ദുബൈ പോലീസ്‌, ഔഖാഫ്‌ പ്രതിനിധികൾ പങ്കെടുത്ത പ്രൗഢമായ ചടങ്ങിൽ ദുബൈ മർകസിന്റെ പുതിയ ആസ്ഥാന മന്ദിരം ദുബൈ ഇസ്ലാമിക്‌ അഫയേഴ്സ്‌ ആൻഡ്‌ ചാരിറ്റബിൾ ഡിപ്പാർട്ട്‌മന്റ്‌ ഡയറക്ടർ ജനറൽ ഡോ. ഹമദ്‌ ബിൻ അൽ ശൈഖ്‌ അഹ്മദ്‌ അൽ ശൈബാനി ഉദ്ഘാടനം ചെയ്തു. ദുബൈ പോലീസ്‌ മേധാവി ദാഹി ഖൽഫാൻ തമീം, ഔഖാഫ്‌ അസി. ഡയറക്ടർ ജനറൽ ഉമർ മുഹമ്മദ്‌ അൽ ഖത്തീബ്‌, ദുബൈ റെഡ്ക്രസന്റ്‌ ഡയറക്ടർ മുഹമ്മദ്‌ അബ്ദുല്ല അൽ ഹാജ്‌ അൽ സർഊനി, ദുബൈ ഹോളി ഖുർആൻ അവാർഡ്‌ കമ്മിറ്റി വൈസ്‌ ചെയർമാൻ സയ്യിദ്‌ ആരിഫ്‌ ജുൽഫാർ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

Related Posts with Thumbnails