തളിപ്പറമ്പ്: സുന്നികളുടെ ഐക്യം മറ്റുള്ളവരെ ദ്രോഹിക്കാനല്ലെന്നും വിശ്വാസപരമായി പിഴച്ചു പോയവരെ സന്മാർഗത്തിലേക്കു കൊണ്ടുവരുന്നതിനും ഭാവി തലമുറയെ മുൻഗാമികളുടെ മാർഗത്തിലേക്ക് ഉറപ്പിച്ചു നിർത്തുന്നതിന് വേണ്ടിയാണെന്നു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. തളിപ്പറമ്പിൽ അൽമഖർ ഇരുപതാം വാർഷിക സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സുന്നികളുടെ നയം ഭിന്നിപ്പല്ല, സുന്നികളുടെ ഭാഗത്തു നിന്ന് അത്തരമൊരു നിലപാട് ഉണ്ടായിട്ടില്ല. എന്നും ഒരേ നയമാണ് സുന്നികളുടേത്. പൂർവികർ നയിച്ച പാതയിലൂടെ സമൂഹത്തെ നയിക്കുകയാണ് ദൗത്യം. ഭീകരതയേയും തീവ്രവാദത്തിനെയും സുന്നികൾ എന്നും എതിർത്തുപോന്നിട്ടുണ്ട്. സമാധാനത്തിലൂടെയാണ് ഇസ്‌ലാം വളർന്നത്. ഏക്കാലവും ഇസ്്ലാമിന്റെ പാത ഇതു തന്നെയായിരിക്കും. പ്രകോപനങ്ങളും പ്രലോഭനങ്ങളും ഒരു പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ഗുണകരമല്ലെന്നും കാന്തപുരം പറഞ്ഞു. വിവാഹപൂർവ ബന്ധം കുറ്റകരമല്ലെന്നു പറയുന്ന വാക്കുകളിൽ സമൂഹം കുടുങ്ങരുതെന്നും കാന്തപുരം പറഞ്ഞു. മദ്യപാനവും മയക്കു മരുന്നുപയോഗവും വർധിച്ചു വരുന്ന ഇക്കാലത്ത് ഇത്തരം സാമൂഹിക തിന്മകൾക്കെതിരെ പോരാടാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രയത്്നിക്കണമെന്നും കാന്തപുരം പറഞ്ഞു. സമാപന സമ്മേളനം സയിദ് മുഹമ്മദ് ശാഹിദ് അലിമിയാൻ ബറകാത്തി റിസ്‌വി ഉദ്ഘാടനം ചെയ്തു. അബ്്ദുറഹിമാൻ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ചിത്താരി കെ.പി ഹംസ മുസ്ലിയാർ സനദ്്ദാന പ്രസംഗം നടത്തി.
19/04/2010
No comments:
Post a Comment