ദാറുൽ അമാൻ മൂന്നു നാള് നീണ്ട് നിന്ന അൽ മഖർ 20 ാം വാർഷിക സനദ് ദാന സമ്മേളനത്തിന് പ്രാര്ത്ഥനാ നിർഭരമായ മനസ്സുകളോടെ പ്രൗഢ സമാപ്തി. മൗലാനാ പേരോട് ഉസ്താദിന്റെ ആത്മീയ പ്രഭാഷണം അഹ് ലുസ്സുന്നയുടെ ആയിരങ്ങൾ സമാധാനം പകർന്നു. മർകസ്, സഅദിയ്യ, സിറാജുൽഹുദാ, മുഹിമ്മാത്ത്, ഹികമിയ്യ തുടങ്ങിയ സ്ഥാപനങ്ങളുടെ നേതാക്കളും പ്രവർത്തകരും സുന്നീ സംഘടന പ്രവർത്തകരും സമ്മേളനത്തിന് പരമാവധി സഹകരണവുമായി രംഗത്തുണ്ടായിരുന്നു. സയ്യിദ് മുഹമ്മദ് അസ്ലം ജിഫ്രി തങ്ങള് പ്രാര്ഥന നടത്തി.
കേരളത്തില്‍ സുന്നി പണ്ഡിതരുടെ നേതൃത്വത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന മുന്നേറ്റം ഇന്ത്യക്കുമൊത്തം അഭിമാനമാണെന്ന് അല്‍ മഖര്‍ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു കൊണ്ട് സയ്യിദ് മുഹമ്മദ് ശാഹിദ് അലിമിയാന്‍ ബറകാത്തി രിസ്വി രാംപൂര്‍ അഭിപ്രായപ്പെട്ടു. അല്‍ മഖറിന്റെ സമ്മേളനത്തിലൂടെ കേരളത്തിലെത്താന്‍ എനിക്ക് ഭാഗ്യമുണ്ടായി. ബിദഇകള്‍ റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമയെ അംഗീകരിക്കാതെ അല്ല്വാഹുവിനെ മാത്രം അംഗീകരിക്കുന്നു. യതാര്‍ത്ഥത്തില്‍ റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമയിലൂടെ മാത്രമേ അല്ല്വാഹുവിലേക്ക് അടുക്കാന്‍ കഴിയുകയൂ. ഇബാദത്തുകള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അല്ലാഹു ബഹുമാനിച്ചവരെ ആദരിക്കലും മുസ്ലിമിന്റെ കടമയാണ്. അഹ് ലുസ്സുന്നയുടെ പാത അതാണ്. ബിദ്അത്തുകാര്‍ റസൂല്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമയെ അനുസരിക്കാത്ത മുനാഫിഖുകളുടെ പണിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ശാഹുല്‍ ഹമീദ് ശാന്തപുരം പരിഭാഷ ചെയ്തു.
കൂടുതൽ സമ്മേളന വാർത്തകൾ, ചിത്രങ്ങൾ, വീഡിയോ കാണുവാൻ ഇവിടെ ക്ലിക് ചെയ്യൂക
No comments:
Post a Comment