Monday, April 19, 2010

സെൻസസ്‌: പ്രവാസികളെ ഉൾപ്പെടുത്തണം - എസ്‌വൈ എസ്‌

തിരുവനന്തപുരം: പുതിയ ജനസംഖ്യാ കണക്കെടുപ്പിൽ നിന്ന്‌ പ്രവാസികളെ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കണമെന്ന്‌ എസ്‌ വൈ എസ്‌ സുപീം കൗൺസിൽ ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പ്രസിഡന്റ്‌ പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, ജനറൽ സെക്രട്ടറി പേരോട്‌ അബ്ദുർ റഹ്മാൻ സഖാഫി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കാനേഷുമാരിയിൽ പ്രവാസികളെ കൂടി ഉൾപെടുത്താൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ഇതിന്നായി കേന്ദ്ര മന്ത്രിമാരും എം പിമാരും രാഷ്ട്രീയ പാർട്ടി നേതാക്കളും കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം.

രാജ്യത്തിന്റെ സമ്പട്ഘടനയുടെ വളർച്ചയിൽ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികൾക്ക്‌ തിരിച്ചറിയൽ കാർഡ്‌ പോലും ലഭിക്കാതിരിക്കുന്നത്‌ അനീതിയാണ്‌. പ്രവാസികളെ സംബഡിച്ചുള്ള വിവരങ്ങൾ അതത്‌ രാഷ്ട്രങ്ങളിലെ എംബസികൾ വഴി ശേഖരിക്കാൻ കഴിയും. വിമാനക്കമ്പനികളുടെ ചൂഷണം മുതൽ എല്ലാ രംഗത്തും പ്രവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്‌ സർക്കാർ പരിഹാരം കാണണമെന്നും നേതാക്കൾ അഭ്യർഥിച്ചു.

18/04/2010
ജാഫർ സാദിഖ് കൊപ്പം

No comments:

Related Posts with Thumbnails