Monday, April 19, 2010

മദ്യക്കോളക്കെതിരെ പ്രക്ഷോഭ റാലി ഇന്ന് കാസർകോട്

കാസർകോട്‌: വീര്യം കുറഞ്ഞ മദ്യം കോള രൂപത്തിൽ ഷോപുകളിലൂടെ വിൽപ്പന നടത്തുന്നതിന്‌ കുത്തക കമ്പനികൾക്ക്‌ ലൈസൻസ്‌ നൽകാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ ജില്ലാ എസ്‌ വൈ എസ്‌ ആഭിമുഖ്യത്തിൽ 19ന്‌ കാസർകോട്‌ നഗരത്തിൽ പ്രക്ഷോഭ റാലി നടക്കും.

വൈകീട്ട്‌ 3.30 ന്‌ പുലിക്കുന്ന്‌ ആരംഭിക്കുന്ന റാലി സംസ്ഥാനത്തെ ദുരന്തത്തിലേക്ക്‌ തള്ളി വിടുന്ന സർക്കാരിന്റെ മദ്യ നയത്തിനെതിരെ ശക്തമായ താക്കീതായി മാറും. രാജ്യത്ത്‌ തന്നെ മദ്യപന്മാരുടെ എണ്ണത്തിൽ കേരളം ഭീതിപ്പെടുത്തുന്ന നിലയിൽ മുന്നോട്ട്‌ പോകുമ്പോൾ കൊച്ചു കുട്ടികളൾക്ക്‌ പോലും മദ്യം കുടിക്കാൻ അവസരമൊരുക്കുന്ന നിലയിൽ നിയമം ഉദാരമാക്കുന്ന സർക്കാർ നയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ എസ്‌ വൈ എസ്‌ സമര രംഗത്ത്‌ ഇറങ്ങുന്നത്‌.

എസ്‌ വൈ എസ്‌ ജില്ലാ കൗൺസിലിന്റെയും മേഖലാ ഭാരവാഹികളുടെയും നേതൃത്വത്തിൽ നടക്കുന്ന റാലിയിൽ വിവിധ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന്‌ ആളുകൾ അണിനിരക്കും. നഗരം ചുറ്റി പുതിയ ബസ്റ്റാന്റ്‌ പരിസരത്ത്‌ സമാപ്പിക്കുന്ന റാലിയെ എസ്‌ എസ്‌ എഫ്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം അഭിസംബോധനം ചെയ്യും.

റാലി എസ്‌ വൈ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി, സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, ബി എസ്‌ അബ്ദുല്ല കുഞ്ഞി ഫൈസി, എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ എസ്‌ ജെ എം ജില്ലാ പ്രസിഡണ്ട്‌ കൊല്ലാമ്പടി അബ്ദുൽ ഖാദിർ സഅദി, എസ്‌ എം എ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, ഹമാദ്‌ മൗലവി ആലംമ്പാടി,ഹമീദ്‌ പരപ്പ തുടങ്ങിയവർ പ്രസംഗിക്കും.

സംസ്ഥാനത്തെ മദ്യ വിപത്തിൽ നിന്നും രക്ഷിക്കാനുള്ള പ്രക്ഷേഭ റാലിയിൽ മുഴുവൻ ആളുകളും അണിനിരക്കണമെന്ന്‌ എസ്‌ വൈ എസ്‌ ജില്ലാ കമ്മിറ്റി അഹ്വാനം ചെയ്തു.

പ്രക്ഷോഭ റാലി വിജയിപ്പിക്കുക: നേതാക്കൾ

കാസരകോട്‌: 19ന്‌ വൈകീട്ട്‌ കാസർകോട്‌ നഗരത്തിൽ മദ്യ കോളക്കെതിരെ എസ്‌ വൈ എസ്‌ സംഘടിപ്പിക്കുന്ന പ്രക്ഷോഭ റാലി വിജയിപ്പിണമെന്ന്‌ എസ്‌ എസ്‌ എഫ്‌ ജില്ലാ സെക്രട്ടറി അബദുൽ അസീസ്‌ സൈനി, എസ്‌ ജെ എം ജില്ലാ സെക്രട്ടറി സി കെ അബ്ദുൽ ഖാദിർ ദാരിമി മാണിയൂർ, എസ്‌ എം എ ജില്ലാ പ്രസിഡന്റ്‌ എം അന്തുഞ്ഞി മോഗർ എന്നിവർ പ്രവർത്തകരോട്‌ അഹ്വാനം ചെയ്തു.


No comments:

Related Posts with Thumbnails