Monday, April 12, 2010

നിരാലംബരായ അഞ്ച്‌ കുട്ടികൾക്ക്‌ ജാമിഅ:അശ്‌അരിയ്യ അഭയം നൽകി

കൊച്ചി: ആരാരുമില്ലാത്ത അഞ്ച്‌ സഹോദരങ്ങൾക്ക്‌ അഭയം നൽകി ചേരാനല്ലൂർ ജാമിഅ: അശ്‌അരിയ്യ മാതൃകയായി. മാതാവ്‌ ഉപേക്ഷിച്ചുപോവുകയും പിതാവ്‌ രോഗാവസ്ഥയിലാവുകയും ചെയ്തതാണ്‌ കുട്ടികളുടെ ദുരവസ്ഥയ്ക്ക്‌ കാരണമായത്‌. ആലപ്പുഴ സക്കരിയ ബസാർ സ്വദേശി ഷാജഹാന്റെ മക്കളായ ഫാത്വിമത്തുസുഹ്‌റ(11), അബ്ദുല്ല(10), യാസീൻ അബ്ദുല്ല(8), അജ്സമുദ്ദേ‍ീൻ മൂബീൻ ഹഖ്‌(7), സഅദ്‌ ബിൻ അബീവഖാസ്‌(5) എന്നിവരെയാണ്‌ എറണാകുളം നോർത്ത്‌ സ്റ്റേഷനിൽ നിന്ന്‌ അശ്‌അരിയ്യ ഏറ്റെടുത്തത്‌.

പ്രവാസ ജീവിതത്തിനിടയിൽ ഭാര്യ ഉപേക്ഷിച്ചുപോയ ശേഷം മക്കളുടെ കാര്യങ്ങളിൽ അതീവശ്രദ്ധ പതിപ്പിച്ച്‌ ജീവിച്ചിരുന്ന ഷാജഹാൻ അസുഖം ബാധിച്ച്‌ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണിപ്പോൾ. അഞ്ചുപേരിൽ മൂന്നുപേരെ അശ്‌അരിയ്യ നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി എറണാകുളം നോർത്ത്‌ റെയിൽവേ സ്റ്റേഷനിൽ രോഗബാധിതനായി വീണ ഷാജഹാണ്‌ ചുറ്റുമിരുന്ന്‌ കരയുന്ന കുട്ടികളെ കണ്ടണ്ട പോലീസുകാർ ഷാജഹാനെ ആശുപത്രിയിലെത്തിച്ചു. പോലീസുകാരായ ബിജു, മുഹമ്മദ്കുഞ്ഞ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്‌. തുടർന്ന്‌ എറണാകുളം നോർത്ത്‌ വനിതാ സ്റ്റേഷനിലെത്തിച്ച കുട്ടികളോട്‌ പഠിക്കുന്നത്‌ എവിടെയാണെന്ന്‌ ചോദിച്ചപ്പോൾ ജാമിഅ അശ്‌അരിയ്യയി ലാണെന്ന്‌ മറുപടി ലഭിച്ചു. പിന്നീട്‌ ഫാത്വിമത്തുസുഹ്‌റ ഒഴികെയുള്ളവരെ വടുതലയിലുള്ള ക്രിസ്തീയ അനാഥാലയത്തിലേക്ക്‌ മാറ്റി.

വിവരമറിഞ്ഞെത്തിയ അശ്‌അരിയ്യയുടെ നേതാക്കളായ എ.അഹ്മദുകുട്ടിഹാജി, വിഎച്ച്‌ അലി ദാരിമി, അബ്ദുൽജബാർ സഖാഫി, എബി കുഞ്ഞുമുഹമ്മദ്‌ ഹാജി, ഫഖ്‌റുദ്ദേ‍ീൻ മിസ്ബാഹി എന്നിവർ പോലീസ്‌ അധികൃതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ കുട്ടികളെ അശ്‌അരിയ്യാ അധികൃതർക്ക്‌ വിട്ടുനൽകിയത്‌. ഷാജഹാന്റെ ചികിത്സാച്ചെലവുകളും അഞ്ച്‌ കുട്ടികളുടെ മുഴുവൻ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമെന്ന്‌ ജാമിഅ: അശ്‌അരിയ്യയുടെ സാരഥികൾ അറിയിച്ചു.

12/04/2010
siraj news daily



No comments:

Related Posts with Thumbnails