Showing posts with label വർഗീയത. Show all posts
Showing posts with label വർഗീയത. Show all posts

Saturday, July 10, 2010

എസ്.വൈ.എസ്. ഓപ്പണ്‍ ഫോറം വള്ളികുന്നത്ത്


ആലപ്പുഴ: മത-സാമുദായിക വിഭാഗീയതയ്‌ക്കെതിരെ ജൂലായ് 16ന് വള്ളികുന്നത്ത് ഓപ്പണ്‍ഫോറം സംഘടിപ്പിക്കാന്‍ എസ്.വൈ.എസ്. ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. എം. മുരളി എം.എല്‍.എ. ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യും.


പ്രവര്‍ത്തകയോഗത്തില്‍ എം.എം. ഹനീഫ് മൗലവി ചികിത്സാ സഹായവിതരണം നടത്തി. എസ്. മുഹമ്മദ് കോയ തങ്ങള്‍, എസ്. നസീര്‍, സി.എ. ഖാസിം, ബി. അനസ്, പി.ഇ. മൂസക്കുട്ടി, ടി.എ. അബ്ദുള്‍ഖാദര്‍, എസ്. അഷ്‌റഫ് സഖാഫി, കെ. അനസ്, പി.എസ്. ഹാശിം സഖാഫി എന്നിവര്‍ പ്രസംഗിച്ചു.


ഹുസൈന്‍ കറ്റാനം

Sunday, July 4, 2010

മുസ്ലിം വികാരം മുതലെടുക്കുന്നവരെ കരുതിയിരിക്കുക: എസ്‌ വൈ എസ്‌

കോഴിക്കോട്‌: വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ മുസ്ലിം വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങൾ ചൂഷണം ചെയ്ത്‌ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന്‌ എസ്‌ വൈ എസ്‌ സംസ്ഥാന പ്രവർത്തക സമിതി യോഗം വിലയിരുത്തി.

നാട്ടിലെ മതസൗഹാർദത്തെ തകർക്കുന്ന തരത്തിൽ ഒളിയജൻഡകളുമായി പ്രവർത്തിക്കുന്ന ചിലർ മുസ്ലിം വികാരം ചൂഷണം ചെയ്ത്‌ മുഖ്യധാരയിലെത്താനും മുസ്ലിംകളുടെ പ്രാതിനിധ്യം ഏറ്റെടുക്കാനും ശ്രമിക്കുന്നത്‌ ആശങ്കാജനകമാണ്‌. ഇത്‌ മതത്തിനും സമുദായത്തിനും നഷ്ടം മാത്രമേ വരുത്തുകയുള്ളൂ. ഇത്തരക്കാരുടെ ഇടപെടൽ വർഗീയശക്തികൾക്ക്‌ രംഗത്തുവരാൻ അവസരം നൽകുകയാണ്‌. ഇത്‌ രംഗം കൂടുതൽ വഷളാക്കാനും മതവിഭാഗങ്ങൾക്കിടയിൽ ഛിദ്രത വളർത്താനും ഇടയാക്കും. വിദ്യാർഥികളുടെ മതസ്വാതന്ത്ര്യം നിഷേധിക്കുകയും വികളമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത്‌ രാജ്യത്തിന്റെ മതേതര പാരമ്പര്യം കളങ്കപ്പെടുത്തി സ്വാർഥ താൽപര്യങ്ങൾ നേടാൻ ശ്രമിക്കുന്നവർക്ക്‌ ഏണിവെച്ചു കൊടുക്കുകയാണ്‌ ഇതിന്റെ ആന്ത്യതിക ഫലം. ഇത്തരം നീക്കങ്ങൾ തിരിച്ചറിഞ്ഞ്‌ സംയമനത്തോടെ വിഷയങ്ങളെ സമീപിക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും മുസ്ലിംകളടക്കമുള്ള പൊതുസമൂഹം തയ്യാറാകണമെന്ന്‌ യോഗം ആഹ്വാനം ചെയ്തു.

പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പേരോട്‌ അബ്ദുർറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. കെ.കെ. അഹ്മദ്‌ കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സി.മുഹമ്മദ്‌ ഫൈസി, കൂറ്റമ്പാറ അബ്ദുൽറഹ്മാൻ ദാരിമി, ബി.എസ്‌ അബ്ദുല്ല കുഞ്ഞി ഫൈസി, അശ്‌റഫ്‌ സഖാഫി കടവത്തൂർ, വി.പി.എം ഫൈസി, എൻ.പി ഉമർ ഹാജി, ജി. അബൂബക്കർ, മുസ്തഫ കോഡൂർ, പി.വി മുഹമ്മദ്‌, അബ്ദുർറഹ്മാൻ സഖാഫി ഊരകം, പി.പി മുഹമ്മദ്‌ കുട്ടി മാസ്റ്റർ, എം.എം ഇബ്‌റാഹീം, പി.കെ ബാവ ദാരിമി, കെ.എസ്‌ മുഹമ്മദ്‌ സഖാഫി, അബ്ദുൽഹമീദ്‌ ബാഖവി ഇടുക്കി, എസ്‌ നസീർ, ഇസ്ശുദ്ദേ‍ീൻ സഖാഫി കൊല്ലം, ചർച്ചയിൽ പങ്കെടുത്തു. മുഹമ്മദ്‌ പറവൂർ, എൻ അലി അബ്ദുല്ല, സി.പി സൈതലവി പദ്ധതികൾ വിശദീകരിച്ചു. വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി സ്വാഗതവും എ സൈഫുദ്ദേ‍ീൻ ഹാജി നന്ദിയും പറഞ്ഞു.

04/07/2010

Tuesday, June 8, 2010

നാടിന്റെ സുരക്ഷയ്ക്ക്‌ സ്നേഹ സമൂഹം വളർന്നു വരണം- പേരോട്‌


കാസർകോട്‌: ഗ്രാമങ്ങളിൽ നിലനിന്ന പൂർവ്വകാല സൗഹൃദത്തിനു പകരം സംഘർഷാവസ്ഥ കടന്നുവരുന്നത്‌ ആശങ്കയുണർത്തുന്നതാണെന്ന്‌ എസ്‌ വൈ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പേരോട്‌ അബ്ദുറഹ്മാൻ സഖാഫി അഭിപ്രായപ്പെട്ടു. ജില്ലാ സുന്നി സെന്ററിൽ സുന്നി നേതൃസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വർഗീയതയുടെയും തീവ്രവാദത്തിന്റെയും അലയൊലി നമ്മുടെ സംസ്ഥാനത്തേക്ക്‌ പോലും കടന്നു വരുന്നത്‌ ആപത്കരമാണ്‌. സാംസ്കാരിക അധ:പതനങ്ങളാണ്‌ സംഘർഷം മൂർഛിക്കാൻ കാരണമാകുന്നത്‌. ജനങ്ങളെ ധാർമിക സരണിയിൽ വഴിനടത്തുകയാണ്‌ സമാധാനം തിരിച്ചു കൊണ്ടുവരുവാൻ എല്ലാവരും ചെയ്യേണ്ടത്‌. എസ്‌ വൈ ഏശിന്റെ സൗഹൃദഗ്രാമം പദ്ധതി ഈ രംഗത്ത്‌ വലിയ പരിവർത്തനം ഉണ്ടാക്കുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. സി.അബ്ദുല്ല മുസ്ലിയാർ ഉപ്പള പ്രാർഥന നടത്തി. എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനിയുടെ അധ്യക്ഷതയിൽ സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട ഉദ്ഘടനം ചെയ്തു. കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, മൂസ സഖാഫി കളത്തൂർ, ഹമീദ്‌ മൗലവി ആലംപാടി, മൊയ്തു സഅദി ചേരൂർ, ചിത്താരി അബ്ദുല്ല ഹാജി സംബന്ധിച്ചു. സുലൈമാൻ കരിവെള്ളൂർ സ്വാഗതവും അശ്‌റഫ്‌ കരിപ്പൊടി നന്ദിയും പറഞ്ഞു.

07/06/2010
basheer pulikkur

Related Posts with Thumbnails