Showing posts with label എസ്‌.വൈ എസ്‌. Show all posts
Showing posts with label എസ്‌.വൈ എസ്‌. Show all posts

Sunday, August 8, 2010

പത്തുകോടി റിലീഫ് പദ്ധതി; സംസഥാനതല ഉത്ഘാടനം നാളെ

തിരുവനന്തപുരം: റമസാനിൽ എസ്‌ വൈ എസ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 10 കോടി രൂപയുടെ റിലീഫ്‌ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഈമാസം ഒമ്പതിന്‌ തിരുവനന്തപുരത്ത്‌ നടക്കും. രാവിലെ ഒമ്പത്‌ മണിക്ക്‌ വൈ എം സി എ ഹാളിൽ നടക്കുന്ന ചടങ്ങ്‌ തുറമുഖ-യുവജനകാര്യ മന്ത്രി വി.സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ അധ്യക്ഷത വഹിക്കും. മലപ്പുറം മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹീം ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും.

07/08/2010

Saturday, July 10, 2010

എസ്.വൈ.എസ്. ഓപ്പണ്‍ ഫോറം വള്ളികുന്നത്ത്


ആലപ്പുഴ: മത-സാമുദായിക വിഭാഗീയതയ്‌ക്കെതിരെ ജൂലായ് 16ന് വള്ളികുന്നത്ത് ഓപ്പണ്‍ഫോറം സംഘടിപ്പിക്കാന്‍ എസ്.വൈ.എസ്. ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. എം. മുരളി എം.എല്‍.എ. ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യും.


പ്രവര്‍ത്തകയോഗത്തില്‍ എം.എം. ഹനീഫ് മൗലവി ചികിത്സാ സഹായവിതരണം നടത്തി. എസ്. മുഹമ്മദ് കോയ തങ്ങള്‍, എസ്. നസീര്‍, സി.എ. ഖാസിം, ബി. അനസ്, പി.ഇ. മൂസക്കുട്ടി, ടി.എ. അബ്ദുള്‍ഖാദര്‍, എസ്. അഷ്‌റഫ് സഖാഫി, കെ. അനസ്, പി.എസ്. ഹാശിം സഖാഫി എന്നിവര്‍ പ്രസംഗിച്ചു.


ഹുസൈന്‍ കറ്റാനം

Monday, July 5, 2010

ഒരിക്കലും നീതീകരിക്കാനാവാത്ത നടപടി:എസ്‌ വൈ എസ്‌


കോഴിക്കോട്‌: തൊടുപുഴ ന്യൂമാൻ കോളേജുമായി ബന്ധപ്പെട്ട വിവാദത്തിലെ മുഖ്യപ്രതിയെ ആക്രമിച്ച നടപടി ഒരിക്കലും നീതീകരിക്കാനാവാത്തത്താണെന്ന്‌ എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടേറിയേറ്റ്‌ യോഗം അഭിപ്രായപ്പെട്ടു. തിന്മയെ തിന്മകൊണ്ട്‌ നേരിടുന്നത്‌ ഒരിക്കലും ശരിയല്ല. ന്യൂമാൻ കോളേജുമായി ബന്ധപ്പെട്ട്‌ മതത്തെ അവഹേളിക്കുന്ന തരത്തിൽ ഈയിടെയുണ്ടായ നീക്കങ്ങൾ അപലപനീയമാണ്‌. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ട്‌ വരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. പക്ഷെ, ഇതിനു പകരം നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ച്‌ നിയമം കൈയിലെടുക്കുന്നത്‌ കൂടുതൽ അരാജകത്വം വളർത്താനേ ഉപകരിക്കുകയുള്ളുവേന്ന്‌ യോഗം വിലയിരുത്തി.

അക്രമം ഇസ്ലാമിന്റെ വഴിയല്ല. തീവ്രവാദ നീക്കങ്ങൾ ഒന്നിനും പരിഹാരമായി മതം കാണുന്നില്ല. മറിച്ച്‌, മാനുഷികമൂല്യങ്ങൾക്ക്‌ നിരക്കാത്ത എല്ലാ പ്രവണതകളെയും നിരുപാധികം നിരാകരിക്കുന്ന നിലപാടാണ്‌ ഇസ്ലാമിന്റേത്‌. മതവികാരം വ്രണപ്പെടുത്തുംവിധം നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന നീക്കങ്ങളിൽ കഴിഞ്ഞ ദിവസം കോഴിക്കോട്ട്‌ ചേർന്ന എസ്‌ വൈ എസ്‌ നിർവാഹക സമിതി യോഗം ഉത്കണഠ രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം മുസ്ലിം വികാരം ചൂഷണം ചെയ്ത്‌ മുഖ്യധാരയിലേക്ക്‌ വരാനും മുസ്ലിംകളെ പ്രതിനിധാനം ചെയ്യാനും ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ ഉത്കണഠയോടെ കാണണ മെന്നും യോഗം ആഹ്വാനം ചെയ്തിരുന്നു. സംഘടനയുടെ നിലപാട്‌ ശരിവെക്കും വിധമുള്ള ഹീനശ്രമങ്ങളാണ്‌ തൊടുപുഴയിൽ ഉണ്ടായത്‌. ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതികരിക്കണമെന്നും സംയമനം പാലിക്കണമെന്നും സെക്രട്ടേറിയേറ്റ്‌ ആവശ്യപ്പെട്ടു.

പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പേരോട്‌ അബ്ദുർ റഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, കെ കെ അഹ്മദ്‌ കുട്ടി മുസ്ലിയാർ, സി മുഹമ്മദ്‌ ഫൈസി, എൻ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റർ, മുഹമ്മദ്‌ പറവൂർ പങ്കെടുത്തു.

05/07/2010

Monday, April 19, 2010

മദ്യക്കോളക്കെതിരെ പ്രക്ഷോഭ റാലി ഇന്ന് കാസർകോട്

കാസർകോട്‌: വീര്യം കുറഞ്ഞ മദ്യം കോള രൂപത്തിൽ ഷോപുകളിലൂടെ വിൽപ്പന നടത്തുന്നതിന്‌ കുത്തക കമ്പനികൾക്ക്‌ ലൈസൻസ്‌ നൽകാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ ജില്ലാ എസ്‌ വൈ എസ്‌ ആഭിമുഖ്യത്തിൽ 19ന്‌ കാസർകോട്‌ നഗരത്തിൽ പ്രക്ഷോഭ റാലി നടക്കും.

വൈകീട്ട്‌ 3.30 ന്‌ പുലിക്കുന്ന്‌ ആരംഭിക്കുന്ന റാലി സംസ്ഥാനത്തെ ദുരന്തത്തിലേക്ക്‌ തള്ളി വിടുന്ന സർക്കാരിന്റെ മദ്യ നയത്തിനെതിരെ ശക്തമായ താക്കീതായി മാറും. രാജ്യത്ത്‌ തന്നെ മദ്യപന്മാരുടെ എണ്ണത്തിൽ കേരളം ഭീതിപ്പെടുത്തുന്ന നിലയിൽ മുന്നോട്ട്‌ പോകുമ്പോൾ കൊച്ചു കുട്ടികളൾക്ക്‌ പോലും മദ്യം കുടിക്കാൻ അവസരമൊരുക്കുന്ന നിലയിൽ നിയമം ഉദാരമാക്കുന്ന സർക്കാർ നയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ എസ്‌ വൈ എസ്‌ സമര രംഗത്ത്‌ ഇറങ്ങുന്നത്‌.

എസ്‌ വൈ എസ്‌ ജില്ലാ കൗൺസിലിന്റെയും മേഖലാ ഭാരവാഹികളുടെയും നേതൃത്വത്തിൽ നടക്കുന്ന റാലിയിൽ വിവിധ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന്‌ ആളുകൾ അണിനിരക്കും. നഗരം ചുറ്റി പുതിയ ബസ്റ്റാന്റ്‌ പരിസരത്ത്‌ സമാപ്പിക്കുന്ന റാലിയെ എസ്‌ എസ്‌ എഫ്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം അഭിസംബോധനം ചെയ്യും.

റാലി എസ്‌ വൈ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി, സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, ബി എസ്‌ അബ്ദുല്ല കുഞ്ഞി ഫൈസി, എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ എസ്‌ ജെ എം ജില്ലാ പ്രസിഡണ്ട്‌ കൊല്ലാമ്പടി അബ്ദുൽ ഖാദിർ സഅദി, എസ്‌ എം എ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, ഹമാദ്‌ മൗലവി ആലംമ്പാടി,ഹമീദ്‌ പരപ്പ തുടങ്ങിയവർ പ്രസംഗിക്കും.

സംസ്ഥാനത്തെ മദ്യ വിപത്തിൽ നിന്നും രക്ഷിക്കാനുള്ള പ്രക്ഷേഭ റാലിയിൽ മുഴുവൻ ആളുകളും അണിനിരക്കണമെന്ന്‌ എസ്‌ വൈ എസ്‌ ജില്ലാ കമ്മിറ്റി അഹ്വാനം ചെയ്തു.

പ്രക്ഷോഭ റാലി വിജയിപ്പിക്കുക: നേതാക്കൾ

കാസരകോട്‌: 19ന്‌ വൈകീട്ട്‌ കാസർകോട്‌ നഗരത്തിൽ മദ്യ കോളക്കെതിരെ എസ്‌ വൈ എസ്‌ സംഘടിപ്പിക്കുന്ന പ്രക്ഷോഭ റാലി വിജയിപ്പിണമെന്ന്‌ എസ്‌ എസ്‌ എഫ്‌ ജില്ലാ സെക്രട്ടറി അബദുൽ അസീസ്‌ സൈനി, എസ്‌ ജെ എം ജില്ലാ സെക്രട്ടറി സി കെ അബ്ദുൽ ഖാദിർ ദാരിമി മാണിയൂർ, എസ്‌ എം എ ജില്ലാ പ്രസിഡന്റ്‌ എം അന്തുഞ്ഞി മോഗർ എന്നിവർ പ്രവർത്തകരോട്‌ അഹ്വാനം ചെയ്തു.


Wednesday, May 21, 2008

എസ്‌.വൈ എസ്‌ 100 ദരിദ്രര്‍ക്ക്‌ വീടുകള്‍ നിര്‍മിച്ചു നല്‍കും

കോഴിക്കോട്‌ : എസ്‌വൈ എസ്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത ഒരു വര്‍ഷത്തിനകം പാവപ്പെട്ടവര്‍ക്ക്‌ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന്‌ സുപ്രീം കൌണ്‍സില്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ബൃഹത്തായ നിരവധി പദ്ധതികള്‍ക്ക്‌ സംഘടന രൂപം നല്‍കും. ഇതിന്റെ ഭാഗമായി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിപുലമായ ഫണ്ട്‌ സ്വരൂപിക്കും.സുപ്രീം കൌണ്‍സില്‍ അംഗം സയ്യിദ്‌ അലി ബാഫഖി, സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട്‌ അബ്ദുര്‍റഹ്മാന്‍ സഖാഫി, സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി എന്നിവരും പങ്കെടുത്തു.
Related Posts with Thumbnails