Showing posts with label കാസര്‍ഗോഡ്‌. Show all posts
Showing posts with label കാസര്‍ഗോഡ്‌. Show all posts

Saturday, February 26, 2011

രാഷ്ട്രീയ അരാജകത്വം സാമുദായിക ധ്രുവീകരണത്തിന് കാരണമാകും : കാന്തപുരം

കാസര്‍കോട് : രാഷ്ട്രീയവും സാസ്‌കാരികവും മതപരവുമായ സര്‍വ്വകാര്യങ്ങളിലും നീതിനിഷ്ടമായ അധ്യാപനങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ച പരിഷ്‌കര്‍ത്താവും മികച്ച ഭരണാധികാരിയുമായിരുന്നു മുഹമ്മദ് നബി(സ)തങ്ങളെന്നും സമകാലിക രാഷ്ട്രീയ നേതൃത്വം തിരുനബി(സ)യില്‍ നിന്നും പാഠം പകര്‍ത്തേണ്ടതുണ്ടെന്നും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കാസര്‍കോട് നടന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സില്‍ പ്രവാചക സ്‌നേഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

ലോകം രാഷ്ട്രീയവും ഭരണപരവുമായ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയാണ്. അധികാര ദുരയും സ്വാര്‍ത്ഥമായ നേതൃമോഹങ്ങളുമാണ് മിക്ക രാഷ്ട്രനായകന്‍മാരെയും സ്വാധീനിച്ചിരിക്കുന്നുത്. സ്വേഛാധിപത്യമായ നയനിലപാടുകളാണ് രാഷ്ട്രീയ പ്രതിസന്ധിക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണം. ജനാധിപത്യ വ്യവിസ്ഥിതിക്ക് ഊന്നല്‍ നല്‍കിയ ഭരണ സംവിധാനമാണ് ലോകത്തിന് കരണീയം. ഇതാണ് ഇസ്‌ലാമിന്റെ നിലപാടും. മുഹമ്മദ് നബി(സ)യും ശേഷം ഖലീഫമാരായി അധികാരത്തില്‍ വന്നവരും ജനാധിപത്യ വ്യവസ്ഥതയിലൂന്നിയ ഭരണ സംവിധാനമാണ് ലോകത്തിന് സമര്‍പ്പിച്ചത്.രാഷ്ട്രീയം രാജ്യത്തിന്റെയും ജനങ്ങളുടെയും ജീവിത പുരോഗതിക്കുള്ളതാണ്. അധികാരം വിനിയോഗിക്കേണ്ടതും അധികാരത്തിലേക്കുള്ള വഴി അന്വേഷിക്കേണ്ടതും ജനങ്ങളെയും നാടിനെയും സേവിക്കാനുള്ള ആഗ്രഹത്തില്‍ നിന്നായിരിക്കണം. നിയമത്തെയും നിയമസംഹിതകളെയും വല്ലുവിളിച്ചാണ് പലരും അധികാരത്തിലെത്തുന്നത്.

ജനങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കാനുള്ള രാഷ്ട്രീയ അവബോധമില്ലാത്തവര്‍ രാജ്യത്തെ രാഷ്ട്രീയ അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. രാഷ്ട്രീയ അരാജകത്വം സാമുദായിക ധ്രുവീകരണത്തിന് കാരണമാകും. ഈ ഒരവസ്ഥയാണ് ലോകം ഇന്നനുഭവിക്കുന്നത്.പ്രബുദ്ധമായ രാഷ്ട്രീയ സംസ്‌കാരമാണ് നമുക്ക് വേണ്ടത്. രാജ്യത്തെ താഴെ തട്ടിലുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അതസ്ഥിത വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാനുമുള്ള മനസ്ഥിതിയാണ് അധികാരം സ്വപ്നം കാണുന്നവര്‍ക്കുണ്ടാവേണ്ടത്. രാഷ്ട്രീയം, വിവേകബോധത്തിലൂന്നിയ മാനസികമായ പരിവര്‍ത്തനത്തിലേക്കുള്ള ചാലക ശക്തിയാണെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമെ രാഷ്ട്രീയ മൂല്യത്തിനുവേണ്ടി നിലയുറപ്പിക്കാന്‍ കഴിയുകയുള്ളു. രാഷ്ട്രീയ സത്യസന്ധതയും ധാര്‍മിക ചിന്തയും ഇതിന് അനിവാര്യമാണ്. സദാചാര നിഷ്ഠയുള്ള വ്യക്തികള്‍ക്കുമാത്രമെ സത്യന്ധരായി ഭരണം കയ്യാളാനും രാഷ്ട്രീയ സാമുദായിക നേതൃ നിരയില്‍ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കാനും കഴിയുകയുള്ളു.ജനങ്ങളുടെ അവകാശങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് സന്മനസ്സുണ്ടാവണം. വികസനത്തിന്റെ മറവില്‍ ജനജീവിതം ദുരിതത്തിലാക്കുന്ന പദ്ധതികളില്‍ നിന്നും സര്‍ക്കാറുകള്‍ പിന്‍മാറണം. ഓരോ ബജറ്റിലും അവകാശ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും അത് പ്രാവര്‍ത്തികമാക്കാനുള്ള നിയവഴികളാണ് ആരായേണ്ടതെന്നും കാന്തപുരം പറഞ്ഞു

www.muhimmath.com

Monday, April 19, 2010

മദ്യക്കോളക്കെതിരെ പ്രക്ഷോഭ റാലി ഇന്ന് കാസർകോട്

കാസർകോട്‌: വീര്യം കുറഞ്ഞ മദ്യം കോള രൂപത്തിൽ ഷോപുകളിലൂടെ വിൽപ്പന നടത്തുന്നതിന്‌ കുത്തക കമ്പനികൾക്ക്‌ ലൈസൻസ്‌ നൽകാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ ജില്ലാ എസ്‌ വൈ എസ്‌ ആഭിമുഖ്യത്തിൽ 19ന്‌ കാസർകോട്‌ നഗരത്തിൽ പ്രക്ഷോഭ റാലി നടക്കും.

വൈകീട്ട്‌ 3.30 ന്‌ പുലിക്കുന്ന്‌ ആരംഭിക്കുന്ന റാലി സംസ്ഥാനത്തെ ദുരന്തത്തിലേക്ക്‌ തള്ളി വിടുന്ന സർക്കാരിന്റെ മദ്യ നയത്തിനെതിരെ ശക്തമായ താക്കീതായി മാറും. രാജ്യത്ത്‌ തന്നെ മദ്യപന്മാരുടെ എണ്ണത്തിൽ കേരളം ഭീതിപ്പെടുത്തുന്ന നിലയിൽ മുന്നോട്ട്‌ പോകുമ്പോൾ കൊച്ചു കുട്ടികളൾക്ക്‌ പോലും മദ്യം കുടിക്കാൻ അവസരമൊരുക്കുന്ന നിലയിൽ നിയമം ഉദാരമാക്കുന്ന സർക്കാർ നയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ എസ്‌ വൈ എസ്‌ സമര രംഗത്ത്‌ ഇറങ്ങുന്നത്‌.

എസ്‌ വൈ എസ്‌ ജില്ലാ കൗൺസിലിന്റെയും മേഖലാ ഭാരവാഹികളുടെയും നേതൃത്വത്തിൽ നടക്കുന്ന റാലിയിൽ വിവിധ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന്‌ ആളുകൾ അണിനിരക്കും. നഗരം ചുറ്റി പുതിയ ബസ്റ്റാന്റ്‌ പരിസരത്ത്‌ സമാപ്പിക്കുന്ന റാലിയെ എസ്‌ എസ്‌ എഫ്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം അഭിസംബോധനം ചെയ്യും.

റാലി എസ്‌ വൈ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി, സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, ബി എസ്‌ അബ്ദുല്ല കുഞ്ഞി ഫൈസി, എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ എസ്‌ ജെ എം ജില്ലാ പ്രസിഡണ്ട്‌ കൊല്ലാമ്പടി അബ്ദുൽ ഖാദിർ സഅദി, എസ്‌ എം എ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, ഹമാദ്‌ മൗലവി ആലംമ്പാടി,ഹമീദ്‌ പരപ്പ തുടങ്ങിയവർ പ്രസംഗിക്കും.

സംസ്ഥാനത്തെ മദ്യ വിപത്തിൽ നിന്നും രക്ഷിക്കാനുള്ള പ്രക്ഷേഭ റാലിയിൽ മുഴുവൻ ആളുകളും അണിനിരക്കണമെന്ന്‌ എസ്‌ വൈ എസ്‌ ജില്ലാ കമ്മിറ്റി അഹ്വാനം ചെയ്തു.

പ്രക്ഷോഭ റാലി വിജയിപ്പിക്കുക: നേതാക്കൾ

കാസരകോട്‌: 19ന്‌ വൈകീട്ട്‌ കാസർകോട്‌ നഗരത്തിൽ മദ്യ കോളക്കെതിരെ എസ്‌ വൈ എസ്‌ സംഘടിപ്പിക്കുന്ന പ്രക്ഷോഭ റാലി വിജയിപ്പിണമെന്ന്‌ എസ്‌ എസ്‌ എഫ്‌ ജില്ലാ സെക്രട്ടറി അബദുൽ അസീസ്‌ സൈനി, എസ്‌ ജെ എം ജില്ലാ സെക്രട്ടറി സി കെ അബ്ദുൽ ഖാദിർ ദാരിമി മാണിയൂർ, എസ്‌ എം എ ജില്ലാ പ്രസിഡന്റ്‌ എം അന്തുഞ്ഞി മോഗർ എന്നിവർ പ്രവർത്തകരോട്‌ അഹ്വാനം ചെയ്തു.


Sunday, December 28, 2008

സുന്നികള്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും അടിമകളല്ല ;കാന്തപുരം




ഖാലിദിയ്യ(മഞ്ചേശ്വരം): ഒരു രാഷ്ട്രീയകക്ഷിയുടെയും ചട്ടുകമാകാൻ സുന്നികളെ കിട്ടി​ല്ല‍െന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. മഞ്ചേശ്വരം മൾഹർ കാമ്പസിൽ എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രാസ്ഥാനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുന്നികൾ ഒരു പാർട്ടിയുടെയും അടിമയല്ല. നമുക്ക്‌ രാഷ്ട്രീയമില്ല. സുന്നികൾ പലർക്കും വോട്ട്‌ ചെയ്തിട്ടുണ്ടാവാം. പക്ഷെ ആർക്കും നമ്മെ സ്വാധീനിക്കാൻ കഴിയില്ല. നമ്മോട്‌ സഹകരിക്കുന്നവരോട്‌ സഹകരിക്കും. അല്ലാത്തവരെ ഇരുത്തേണ്ടിടത്ത്‌ ഇരുത്തും. പലരെയും നാം ഇരുത്തിയിട്ടുണ്ട്‌. ഒരു രാഷ്ട്രീയ കക്ഷിയുടെയും മെമ്പർഷിപ്പെടുക്കാൻ എസ്‌എസ്‌എഫുകാരനെ കിട്ടില്ല-?കാന്തപുരം ഓർമിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി അടിമുടി രാഷ്ട്രീയകക്ഷിയാണെന്ന്‌ 20വർഷം മുമ്പ്‌ ഞാൻ പ്രസംഗിച്ച പത്രകട്ടിങ്ങുകൾ ഇപ്പോഴും ഉണ്ട്‌. അവരുടെ തുടക്കം തന്നെ രാഷ്ട്രീയമായിരുന്നു. മുമ്പ്‌ തെക്കൻ കേരളത്തിൽ ഒരു പണ്ഡിതന്റെ നേതൃത്വത്തിൽ തീവ്രസ്വഭാവത്തോടെ ഒരു മതസംഘടന ശക്തിപ്രാപിച്ചപ്പോഴും ഞാൻ പറഞ്ഞിരുന്നു, അവരുടെ ലക്ഷ്യം തനി രാഷ്ട്രീയമണെന്ന്‌. പറഞ്ഞതുപോലെ അദ്ദേഹം പിന്നീട്‌ രാഷ്ട്രീയ നേതാവായി മാറുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. ഞങ്ങൾക്ക്‌ സങ്കുചിത രാഷ്ട്രീയമില്ല. അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ട ആവശ്യവും സുന്നികൾക്കില്ല. രാഷ്ട്രീയ പാർട്ടിയായി വിലപേശില്ല. അവകാശങ്ങൾ ആരോടും ചോദിച്ചുവാങ്ങും. അഹ്ലുസ്സുന്നയുടെ അഭിവൃദ്ധി മാത്രമാണ്‌ നമ്മുടെ ലക്ഷ്യം. അതിന്‌ സഹായകമായതെർ​‍ാം ചെയ്യും. മുസ്ലിംകളെ ഭീകരവാദികളാക്കാൻ ഹീനശ്രമങ്ങൾ വ്യാപകമായി നടക്കുന്നു. ഇസ്ലാം ഒരിക്കലും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരതയാണ്‌ രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്നത്‌. രണ്ടു പ്രധാനമന്ത്രിമാരെ നിഷ്കരുണം കൊന്നുകളഞ്ഞത്‌ പിന്നീട്‌ നടന്ന ഭീകരസംഭവങ്ങളായിരുന്നു. ഇതിലൊന്നും ഒരു മുസ്ലിമിന്റെ പേരു കാണാൻ കഴിയില്ല. ഏതെങ്കിലും സംഭവത്തിൽ മുസ്ലിം നാമധാരികൾ ഉൾപെട്ടിട്ടുണ്ടെങ്കിൽ അതിനു ഇസ്ലാമുമായി ഒരു ബന്ധവുമില്ല


ഭീകരതയും ഭീരുത്വവുമില്ലാത്ത ശാന്തത്തയാണ്‌ ഇസ്ലാം വിഭാവനം ചെയ്യുന്നത്‌. തീവ്രവാദവും ഭീകരവാദവും മതം അംഗീകരിക്കുന്നില്ലെന്നതിനു പുറമെ മനുഷ്യത്വത്തിന്‌ തന്നെ എതിരാണത്‌. രാജ്യത്തിന്റെ നന്മയും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ സുന്നി സമൂഹത്തിന്റെ എല്ലാ പിൻതുണയും കാന്തപുരം പ്രഖ്യാപിച്ചപ്പോൾ പതിനായിരത്തോളം വരുന്ന പ്രതിനിധികൾ തക്ബീർധ്വനികളോടെ ഏറ്റെടുത്തു. സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി അധ്യക്ഷത വഹിച്ചു. പേരോട്‌ അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ്‌ പറവൂർ, എം.അബൂബക്കർ മാസ്റ്റർ പടിക്കൽ വിഷയാവതരണം നടത്തി. എസ്‌എ ഹമീദ്‌ മൗലവി, ചിത്താരി അബ്ദുല്ല ഹാജി, ഹസ്ബുല്ല തളങ്കര, ബശീർ പുളിക്കൂർ, സുലൈമാൻ കരിവെള്ളൂർ, ഉസ്മാൻ ഹാജി പോസോട്ട്‌ സംസാരിച്ചു.

news and pic
www.ssfmalappuram.com
www.muhimmath.com

28/12/2008



എസ്‌.എസ്‌. എഫ്‌. സസ്ഥാന പ്രതിനിധി സമ്മേളനം കാസര്‍ഗോഡ്‌ ഡിസം. 26,27,28
സമ്മേളന നഗരിയില്‍ നിന്ന്‌ പ്രഭാഷണങ്ങള്‍, വാര്‍ത്തകള്‍ ,ചിത്രങ്ങള്‍ ഇവിടെ

Saturday, December 27, 2008

SSFസസ്ഥാന പ്രതിനിധി സമ്മേളന നഗരിയില്‍ നിന്ന്


എസ്‌.എസ്‌. എഫ്‌. സസ്ഥാന പ്രതിനിധി സമ്മേളനം കാസര്‍ഗോഡ്‌ ഡിസം. 26,27,28


സമ്മേളന നഗരിയില്‍ നിന്ന് ലൈവ്‌ പ്രഭാഷണങ്ങള്‍


വാര്‍ത്തകള്‍ ,ചിത്രങ്ങള്‍
Related Posts with Thumbnails