Showing posts with label ഹുബ്ബുറസൂൽ. Show all posts
Showing posts with label ഹുബ്ബുറസൂൽ. Show all posts

Saturday, February 26, 2011

രാഷ്ട്രീയ അരാജകത്വം സാമുദായിക ധ്രുവീകരണത്തിന് കാരണമാകും : കാന്തപുരം

കാസര്‍കോട് : രാഷ്ട്രീയവും സാസ്‌കാരികവും മതപരവുമായ സര്‍വ്വകാര്യങ്ങളിലും നീതിനിഷ്ടമായ അധ്യാപനങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ച പരിഷ്‌കര്‍ത്താവും മികച്ച ഭരണാധികാരിയുമായിരുന്നു മുഹമ്മദ് നബി(സ)തങ്ങളെന്നും സമകാലിക രാഷ്ട്രീയ നേതൃത്വം തിരുനബി(സ)യില്‍ നിന്നും പാഠം പകര്‍ത്തേണ്ടതുണ്ടെന്നും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കാസര്‍കോട് നടന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സില്‍ പ്രവാചക സ്‌നേഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

ലോകം രാഷ്ട്രീയവും ഭരണപരവുമായ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയാണ്. അധികാര ദുരയും സ്വാര്‍ത്ഥമായ നേതൃമോഹങ്ങളുമാണ് മിക്ക രാഷ്ട്രനായകന്‍മാരെയും സ്വാധീനിച്ചിരിക്കുന്നുത്. സ്വേഛാധിപത്യമായ നയനിലപാടുകളാണ് രാഷ്ട്രീയ പ്രതിസന്ധിക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണം. ജനാധിപത്യ വ്യവിസ്ഥിതിക്ക് ഊന്നല്‍ നല്‍കിയ ഭരണ സംവിധാനമാണ് ലോകത്തിന് കരണീയം. ഇതാണ് ഇസ്‌ലാമിന്റെ നിലപാടും. മുഹമ്മദ് നബി(സ)യും ശേഷം ഖലീഫമാരായി അധികാരത്തില്‍ വന്നവരും ജനാധിപത്യ വ്യവസ്ഥതയിലൂന്നിയ ഭരണ സംവിധാനമാണ് ലോകത്തിന് സമര്‍പ്പിച്ചത്.രാഷ്ട്രീയം രാജ്യത്തിന്റെയും ജനങ്ങളുടെയും ജീവിത പുരോഗതിക്കുള്ളതാണ്. അധികാരം വിനിയോഗിക്കേണ്ടതും അധികാരത്തിലേക്കുള്ള വഴി അന്വേഷിക്കേണ്ടതും ജനങ്ങളെയും നാടിനെയും സേവിക്കാനുള്ള ആഗ്രഹത്തില്‍ നിന്നായിരിക്കണം. നിയമത്തെയും നിയമസംഹിതകളെയും വല്ലുവിളിച്ചാണ് പലരും അധികാരത്തിലെത്തുന്നത്.

ജനങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കാനുള്ള രാഷ്ട്രീയ അവബോധമില്ലാത്തവര്‍ രാജ്യത്തെ രാഷ്ട്രീയ അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. രാഷ്ട്രീയ അരാജകത്വം സാമുദായിക ധ്രുവീകരണത്തിന് കാരണമാകും. ഈ ഒരവസ്ഥയാണ് ലോകം ഇന്നനുഭവിക്കുന്നത്.പ്രബുദ്ധമായ രാഷ്ട്രീയ സംസ്‌കാരമാണ് നമുക്ക് വേണ്ടത്. രാജ്യത്തെ താഴെ തട്ടിലുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അതസ്ഥിത വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാനുമുള്ള മനസ്ഥിതിയാണ് അധികാരം സ്വപ്നം കാണുന്നവര്‍ക്കുണ്ടാവേണ്ടത്. രാഷ്ട്രീയം, വിവേകബോധത്തിലൂന്നിയ മാനസികമായ പരിവര്‍ത്തനത്തിലേക്കുള്ള ചാലക ശക്തിയാണെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമെ രാഷ്ട്രീയ മൂല്യത്തിനുവേണ്ടി നിലയുറപ്പിക്കാന്‍ കഴിയുകയുള്ളു. രാഷ്ട്രീയ സത്യസന്ധതയും ധാര്‍മിക ചിന്തയും ഇതിന് അനിവാര്യമാണ്. സദാചാര നിഷ്ഠയുള്ള വ്യക്തികള്‍ക്കുമാത്രമെ സത്യന്ധരായി ഭരണം കയ്യാളാനും രാഷ്ട്രീയ സാമുദായിക നേതൃ നിരയില്‍ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കാനും കഴിയുകയുള്ളു.ജനങ്ങളുടെ അവകാശങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് സന്മനസ്സുണ്ടാവണം. വികസനത്തിന്റെ മറവില്‍ ജനജീവിതം ദുരിതത്തിലാക്കുന്ന പദ്ധതികളില്‍ നിന്നും സര്‍ക്കാറുകള്‍ പിന്‍മാറണം. ഓരോ ബജറ്റിലും അവകാശ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും അത് പ്രാവര്‍ത്തികമാക്കാനുള്ള നിയവഴികളാണ് ആരായേണ്ടതെന്നും കാന്തപുരം പറഞ്ഞു

www.muhimmath.com

Sunday, February 20, 2011

സി.പി അബ്ദുല്ല ചെരുമ്പയ്ക്ക് ഹുബ്ബു റസൂല്‍ അവാര്‍ഡ്


കാസര്‍കോട് : ജില്ലാ എസ്.വൈ.എസ് ഏര്‍പ്പെടുത്തിയ പ്രഥമ ഹുബ്ബു റസൂല്‍ അവാര്‍ഡിന് മലയാളത്തിലെ പ്രമുഖ ഇസ്‌ലാമിക വെബ് പോര്‍ട്ടലായ ഇസ്‌ലാം കേരള ഡോട്ട് കോം എഡിറ്ററും സാമൂഹിക പ്രവര്‍ത്തകനുമായ സി.പി അബ്ദുല്ല ചെരുമ്പ അര്‍ഹനായി. 23ന് ബുധനാഴ്ച കാസര്‍കോട്ട് നടക്കുന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സില്‍ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും. നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുമോദനം നേരും.

ഇസ്‌ലാം കേരള ഡോട്ട് കോമിലൂടെ പ്രവാചക സ്‌നേഹ പ്രചരണത്തിന് നല്‍കിയ സംഭവാനകളും ദഅ്‌വാ രംഗത്തെ നൂതന പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് സി.പി അബ്ദുല്ലയെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്.
കാസര്‍കോട് ചെരുമ്പ സ്വദേശിയായ സി.പി അബ്ദുല്ല വര്‍ഷങ്ങളായി അബൂദാബി ബദാസാഇദില്‍ ഇലക്ട്രിസിറ്റി വകുപ്പില്‍ ജോലി ചെയ്യുകയാണ്. രാവിലെ ഏഴ് മണി മുതല്‍ മൂന്ന് മണി വരെയുള്ള എട്ട് മണിക്കൂര്‍ ജോലി കഴിഞ്ഞാല്‍ ലഭിക്കുന്ന ഒഴിവ് സമയങ്ങളും വെള്ളി, ശനി അവധി ദിവസങ്ങളും ഉപയോഗപ്പെടുത്തിയാണ് www.islamkerala.com എന്ന പേരില്‍ വിപുലമായ ഇസ്‌ലാമിക പഠന സൈറ്റ് സി.പി വികസിപ്പിച്ചെടുത്തത്. ഇമെയിലിലൂടെ തുടങ്ങിയ വിജ്ഞാന കൈമാറ്റം എന്ന ആശയം വളര്‍ന്ന് കാല്‍ ലക്ഷം അംഗങ്ങളുള്ള വലിയൊരു സൗഹൃദ കൂട്ടായ്മയായി മാറുകയായിരുന്നു. അപ്പപ്പോള്‍ തയ്യാറാക്കി ഇമെയിലായി നല്കിയിരുന്ന വിവരങ്ങള്‍ സ്ഥിരം രൂപത്തില്‍ സൂക്ഷിക്കാന്‍ ഒരു സൈറ്റ് വേണമെന്ന ചിന്തയിലാണ് ഏഴ് വര്‍ഷം മുമ്പ് ഇസ്‌ലാം കേരള തുടങ്ങുന്നത്. വിശ്വാസം, കര്‍മ ശാസ്ത്രം, ആദര്‍ശ പഠനം, ഖണ്ഡനം, സംവാദം തുടങ്ങിയ ശീര്‍ഷകങ്ങളില്‍ ബൃഹത്തായ വിവര ശേഖരം സൈറ്റിലുണ്ട്. ഇപ്പോള്‍ ഓഡിയോ, വീഡിയോ സൗകര്യങ്ങളും ലഭ്യമാണ്. പ്രധാന പണ്ഡിതരുടെയും മുന്‍കാല സാരഥികളുടെയും പ്രസംഗങ്ങള്‍ വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്ക് മാറ്റി പി.ഡി.എഫ് രൂപത്തില്‍ നല്‍കുന്ന സംവിധാനം സൈറ്റിന്റെ പ്രത്യേകതയാണ്.
പ്രതിഫലം കൈപ്പറ്റാതെ നിസ്വാര്‍ത്ഥമായി സി.പി ചെയ്യുന്ന ഇത്തരം വേറിട്ട പ്രവര്‍ത്തനങ്ങള്ക്കുള്ള അംഗീകരിച്ചുകാരമായാണ് ജില്ലാ എസ്.വൈ.എസ് ചെരുമ്പയ്ക്ക് അവാര്‍ഡ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്.


http://kasaragod.com/news_details.php?CAT=18&NEWSID=46124

Wednesday, February 9, 2011

മർകസിൽ നടന്ന തിരുകേശ പ്രദർശനം ; പതിനായിരങ്ങൾ സാക്ഷികളായി

ശൈഖുനാ കാ‍ന്തപുരം ഹുബ്ബുറസൂൽ പ്രഭാഷണം നടത്തുന്നു.

മര്‍കസ് നഗര്‍: പ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ തിരുകേശം പ്രദര്‍ശനവും മാഉമൂബാറക്കും വിശ്വാസികള്‍ക്ക് ഈമാനിക പ്രഭ വര്‍ധിപ്പിച്ചു. മര്‍കസില്‍ എത്തിയ പതിനായിരങ്ങള്‍ ഖമറുല്‍ ഉലമയുടെ പ്രാരംഭ പ്രഭാഷണത്തോടെ തിരുകേശ സിയാറത്തിനു സജ്ജരായി. കേരളത്തിലെ പ്രഗല്‍ഭ സാദാത്തീങ്ങളുടെയും പണ്ഡിതരുടെയും സാന്നിധ്യം തിരുകേശ സിയാറത്തിനു അനുഗ്രഹ നിമിഷങ്ങളായി


തിരുകേശ ദർശനത്തിനായി മർകസിൽ എത്തിയവർ


ചിത്രങ്ങൾ : www.ssfmalappuram.com
Related Posts with Thumbnails