Showing posts with label പ്രക്ഷോഭ പരിപാടികള്‍. Show all posts
Showing posts with label പ്രക്ഷോഭ പരിപാടികള്‍. Show all posts

Monday, April 19, 2010

മദ്യക്കോളക്കെതിരെ പ്രക്ഷോഭ റാലി ഇന്ന് കാസർകോട്

കാസർകോട്‌: വീര്യം കുറഞ്ഞ മദ്യം കോള രൂപത്തിൽ ഷോപുകളിലൂടെ വിൽപ്പന നടത്തുന്നതിന്‌ കുത്തക കമ്പനികൾക്ക്‌ ലൈസൻസ്‌ നൽകാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ ജില്ലാ എസ്‌ വൈ എസ്‌ ആഭിമുഖ്യത്തിൽ 19ന്‌ കാസർകോട്‌ നഗരത്തിൽ പ്രക്ഷോഭ റാലി നടക്കും.

വൈകീട്ട്‌ 3.30 ന്‌ പുലിക്കുന്ന്‌ ആരംഭിക്കുന്ന റാലി സംസ്ഥാനത്തെ ദുരന്തത്തിലേക്ക്‌ തള്ളി വിടുന്ന സർക്കാരിന്റെ മദ്യ നയത്തിനെതിരെ ശക്തമായ താക്കീതായി മാറും. രാജ്യത്ത്‌ തന്നെ മദ്യപന്മാരുടെ എണ്ണത്തിൽ കേരളം ഭീതിപ്പെടുത്തുന്ന നിലയിൽ മുന്നോട്ട്‌ പോകുമ്പോൾ കൊച്ചു കുട്ടികളൾക്ക്‌ പോലും മദ്യം കുടിക്കാൻ അവസരമൊരുക്കുന്ന നിലയിൽ നിയമം ഉദാരമാക്കുന്ന സർക്കാർ നയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ എസ്‌ വൈ എസ്‌ സമര രംഗത്ത്‌ ഇറങ്ങുന്നത്‌.

എസ്‌ വൈ എസ്‌ ജില്ലാ കൗൺസിലിന്റെയും മേഖലാ ഭാരവാഹികളുടെയും നേതൃത്വത്തിൽ നടക്കുന്ന റാലിയിൽ വിവിധ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന്‌ ആളുകൾ അണിനിരക്കും. നഗരം ചുറ്റി പുതിയ ബസ്റ്റാന്റ്‌ പരിസരത്ത്‌ സമാപ്പിക്കുന്ന റാലിയെ എസ്‌ എസ്‌ എഫ്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം അഭിസംബോധനം ചെയ്യും.

റാലി എസ്‌ വൈ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി, സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, ബി എസ്‌ അബ്ദുല്ല കുഞ്ഞി ഫൈസി, എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ എസ്‌ ജെ എം ജില്ലാ പ്രസിഡണ്ട്‌ കൊല്ലാമ്പടി അബ്ദുൽ ഖാദിർ സഅദി, എസ്‌ എം എ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, ഹമാദ്‌ മൗലവി ആലംമ്പാടി,ഹമീദ്‌ പരപ്പ തുടങ്ങിയവർ പ്രസംഗിക്കും.

സംസ്ഥാനത്തെ മദ്യ വിപത്തിൽ നിന്നും രക്ഷിക്കാനുള്ള പ്രക്ഷേഭ റാലിയിൽ മുഴുവൻ ആളുകളും അണിനിരക്കണമെന്ന്‌ എസ്‌ വൈ എസ്‌ ജില്ലാ കമ്മിറ്റി അഹ്വാനം ചെയ്തു.

പ്രക്ഷോഭ റാലി വിജയിപ്പിക്കുക: നേതാക്കൾ

കാസരകോട്‌: 19ന്‌ വൈകീട്ട്‌ കാസർകോട്‌ നഗരത്തിൽ മദ്യ കോളക്കെതിരെ എസ്‌ വൈ എസ്‌ സംഘടിപ്പിക്കുന്ന പ്രക്ഷോഭ റാലി വിജയിപ്പിണമെന്ന്‌ എസ്‌ എസ്‌ എഫ്‌ ജില്ലാ സെക്രട്ടറി അബദുൽ അസീസ്‌ സൈനി, എസ്‌ ജെ എം ജില്ലാ സെക്രട്ടറി സി കെ അബ്ദുൽ ഖാദിർ ദാരിമി മാണിയൂർ, എസ്‌ എം എ ജില്ലാ പ്രസിഡന്റ്‌ എം അന്തുഞ്ഞി മോഗർ എന്നിവർ പ്രവർത്തകരോട്‌ അഹ്വാനം ചെയ്തു.


Tuesday, March 30, 2010

മദ്യക്കോള: എസ്‌.വൈ.എസ്‌ പ്രക്ഷോഭത്തിലേക്ക്‌

കോഴിക്കോട്‌: മദ്യവും ലഹരിയും സർവവ്യാപകമാക്കാൻ സഹായകമാകുന്ന തരത്തിൽ മദ്യക്കോളക്ക്‌ അനുമതി നൽകാനുള്ള സർക്കാർ നീക്കം അത്യന്തം ആശങ്കാജനകവും പ്രതിഷേധാർഹവുമാണെന്ന്‌ എസ്‌വൈഎസ്‌ സംസ്ഥാന വാർഷിക പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. റോഡപകടങ്ങൾ, സംഘർഷം, കുടുംബശൈഥില്യം തുടങ്ങി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നതിൽ മുഖ്യപങ്ക്‌ വഹിക്കുന്ന മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഭീഷണമായ രീതിയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ നീക്കത്തിൽ നിന്നും സർക്കാർ പൈന്തിരിഞ്ഞില്ലെങ്കിൽ നിയമത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട്‌ ശക്തമായി നേരിടുമെന്ന്‌ പ്രതിനിധി സമ്മേളനത്തിനു ശേഷം വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

കാലോചിതമായ വികസനപ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്‌. എന്നാൽ വികസന പ്രവർത്തനങ്ങൾ ജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യമുണ്ടാവരുത്തെന്നും കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. നിർദ്ദിഷ്ട നാഷണൽ ഹൈവേ വികസനത്തിൽ ആയിരക്കണക്കിന്‌ കുടുംബങ്ങൾ തെരുവിലേക്കെറിയപ്പെടുകയും വർഷങ്ങൾ പഴക്കമുള്ള ആരാധനാലയങ്ങളും ശ്മശാനങ്ങളും തകർക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ട്‌. ജനജീവിതത്തെയും ആരാധനാലയങ്ങളെയും സാരമായി ബാധിക്കാത്തവിധം വികസനപ്രവർത്തനങ്ങൾക്ക്‌ സർക്കാർ തയ്യാറാവണം. ഹൈവേ വികസനത്തിൽ വീടും സ്ഥലവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർക്ക്‌ മതിയായ നഷ്ടപരിഹാരം നൽകണം. അവരുടെ പുനരധിവാസത്തിന്‌ സമഗ്രപദ്ധതികൾ ആവിഷ്കരിക്കുകയും വേണം-സമ്മേളനം ആവശ്യപ്പെട്ടു. ഗുജറാത്ത്‌ വംശഹത്യക്ക്‌ നേതൃപരമായ പങ്കുവഹിച്ച മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും ബാബരി മസ്ജിദ്‌ തകർക്കാൻ കൂട്ടുനിന്ന എൽകെ അഡ്വാനിയെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള നീക്കത്തിൽ കൗൺസിൽ സന്തുഷ്ടിരേഖപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്കും മറ്റു പീഡിതവിഭാഗങ്ങൾക്കും ഇന്ത്യൻ ജുഡീഷ്യറിയോടുള്ള ആദരവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിന്‌ ഇത്‌ സഹായകമാകുമെന്ന്‌ കൗൺസിൽ അഭിപ്രായപ്പെട്ടു. രണ്ടണ്ടു ദിവസങ്ങളിലായി കോഴിക്കോട്ടു നടന്ന പ്രതിനിധി സമ്മേളനം ഞായറാഴ്ച സമാപിച്ചു.

29/03/2010

Sunday, June 8, 2008

സ്കൂള്‍ പാഠപുസ്തകത്തിലെ മതവിരുദ്ധ പരാമര്‍ശം; എസ്‌എസ്‌എഫ്‌ പ്രക്ഷോഭത്തിലേക്ക്‌

‍കാസര്‍കോട്‌: സ്കൂള്‍ ഏഴാംതരത്തിലേക്ക്‌ സര്‍ക്കാര്‍ തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ രണ്ടാം അധ്യായത്തില്‍ കൊടുത്ത മതവിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സുന്നി സെന്ററില്‍ ചേര്‍ന്ന എസ്‌എസ്‌എഫ്‌ ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.മുസ്ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന മാതൃകാപരമായ ഐക്യം തകര്‍ത്ത്‌ കൊടുങ്ങല്ലൂരില്‍ വക്കം മൗലവി സ്ഥാപിച്ച ഐക്യ സംഘത്തെക്കുറിച്ച്‌ പാഠഭാഗത്തുള്ളത്‌ ശുദ്ധകളവാണ്‌. മുസ്ലിം സമൂഹത്തില്‍ പുതിയ അനാചാരങ്ങള്‍ക്ക്‌ തുടക്കം കുറിച്ച ഐക്യസംഘത്തിന്‌ സര്‍ക്കാര്‍ ചെലവില്‍ വെള്ളപൂശാന്‍ അനുവദിക്കില്ല.'മനുഷ്യത്വം വിളയുന്ന ഭൂമി'യെന്ന അധ്യായത്തില്‍ മതവിരുദ്ധ പരാമര്‍ശങ്ങളാണുള്ളത്‌. 'മതമില്ലാത്ത ജീവന്‍' എന്ന സംഭാഷണം മതവിശ്വാസത്തെക്കുറിച്ച്‌ തെററായ ധാരണ വളര്‍ത്തും. ഇതിനെതിരാണ്‌ എസ്‌എസ്‌എഫ്‌ സമരം ശക്തമാക്കുന്നത്‌. മതങ്ങളെയും മതസമൂഹങ്ങളെയും തെററിദ്ധരിപ്പിക്കാനും കുരുന്നുഹൃദയങ്ങളില്‍ അശുഭകരമായ ചിന്തകള്‍ വളര്‍ത്താനും പര്യാപ്തമായ ഈ പാഠഭാഗങ്ങള്‍ നീക്കം ചെയ്ത്‌ നീതിയധിഷ്ഠിതമായ സാമൂഹിക മുന്നേററത്തിന്‌ കളമൊരുക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്നും എസ്‌എസ്‌എഫ്‌ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച്‌ ജില്ലയിലെ 300 യൂനിററ്‌ കേന്ദ്രങ്ങളില്‍ ജൂണ്‍ ആറിനു പൊതുജന ബോധവത്കരണവും ഒപ്പുശേഖരണവും പ്രതിഷേധ പ്രകടനവും നടത്തും. വിദ്യാഭ്യാസ രംഗത്തെ ഇത്തരം അപാകതകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ജൂണ്‍ 12ന്‌ കലക്ടറേററ്‌ മാര്‍ച്ച്‌, ജൂണ്‍ 28ന്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്‌ മാര്‍ച്ച്‌ എന്നിവ സംഘടിപ്പിക്കാനും എസ്‌എസ്‌എഫ്‌ തീരുമാനിച്ചു.ജില്ലാ കണ്‍ട്രോളര്‍ മുഹമ്മദ്‌ സഖാഫി പൂക്കോം അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ്‌ പടുപ്പ്‌, വി സി സുലൈമാന്‍ ലത്തീഫി, ഉമര്‍ സഖാഫി ഊജംപദവ്‌, സ്വാദിഖ്‌ സഖാഫി എരോല്‍, അബ്ദുറസാഖ്‌ സഖാഫി കോട്ടക്കുന്ന്‌, അബ്ദുല്‍ അസീസ്‌ സൈനി, സമദ്‌ കാക്കടവ്‌, മുഹമ്മദ്‌ സഖാഫി തോക്കെ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഹമ്മദ്കുഞ്ഞി ഉളുവാര്‍ സ്വാഗതവും ലത്തീഫ്‌ പള്ളത്തടുക്ക നന്ദിയും പറഞ്ഞു.
report by മുഹമ്മദ്കുഞ്ഞി ഉളുവാര്‍

Saturday, May 24, 2008

മലബാറിലെ ഉപരിപഠനാവസരം; എസ്‌എസ്‌എഫ്‌ പ്രക്ഷോഭത്തിലേക്ക്‌

കോഴിക്കോട്‌: മലബാറിലെ തുടര്‍ വിദ്യഭ്യാസാവസരങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്റ്റുഡന്‍സ്‌ സെന്‍ററില്‍ ചേര്‍ന്ന എസ്‌എസ്‌എഫ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. എസ്‌എസ്‌എല്‍ സി, പ്‌ളസ്‌റ്റു പരീക്ഷകളിലെ ഈ വര്‍ഷത്തെ ഉയര്‍ന്ന റിസല്‍ട്ട്‌ പ്രതീക്ഷാ നിര്‍ഭരമാണെങ്കിലും തുടര്‍ വിദ്യാഭ്യാസ കാര്യത്തില്‍ മലബാറിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണു. കോഴ്സുകളുടെയും സീറ്റുകളുടെയും കാര്യത്തില്‍ വര്‍ഷങ്ങളോളമായി മലബാര്‍ നേരിടുന്ന കടുത്ത വിവേചനം ഈ വര്‍ഷം പ്രക്ഷുബ്ധമായ സ്ഥിതിവിശേഷങ്ങള്‍ക്ക്‌ കാരണമാകും. പ്‌ളസ്‌റ്റു , ബിരുദതല കോഴ്സുകളുടെ അപര്യാപ്തത മലബാറിലെ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കും. വിവിധ മേഖലകളില്‍ മലബാര്‍ ഇന്നു നേരിടുന്ന കടുത്ത അവഗണനയുടെ മൂലകാരണം വിദ്യാഭ്യാസ രംഗത്ത്‌ ഭരണകൂടത്തില്‍ നിന്നേല്‍ക്കുന്ന വിവേചനപരമായ നിലപാടുകളാണു. ഈ അവഗണന തുടരുന്നത്‌ വിപല്‍കരമായ പ്രതികരണങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും നയിക്കുമെന്ന്‌ ഭരണകൂടങ്ങള്‍ മറന്നു പോകരുത്‌. മാറി മാറി വന്ന സര്‍ക്കാറുകളുടെ അനാസ്ഥയും അലംഭാവവുമാണു മലബാറിനെ ഈ പരുവത്തിലാക്കിയത്‌. പഠന കാര്യത്തില്‍ മലബാറിലെ വിദ്യാര്‍ഥികള്‍ സൃഷ്ടിച്ച മുന്നേറ്റം അധികാരികള്‍ ലാഘവത്തോടേയാണു നോക്കിക്കാണുന്നത്‌. തെക്കന്‍ കേരളത്തെ അപേക്ഷിച്ച്‌ മലബാറില്‍ ഉന്നത വിദ്യാഭ്യാസാവസരങ്ങള്‍ വളരെയധികം കുറഞ്ഞു പോയത്‌ പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുന്നതിനു പകരം; തിരുത്തല്‍ നടപടികളെ വൈരാഗ്യബുദ്ധിയോടെ അട്ടിമറിക്കാനുള്ള ശ്രമമാണു നടന്നു കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ അധ്യായന വര്‍ഷം 26.316 പ്ളസ്‌വണ്‍ സീറ്റുകള്‍ മലബാറില്‍ വര്‍ധിപ്പിച്ചുവെങ്കിലും അതിനിരട്ടി വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു അവസരമില്ലാതെ പുറത്തിരിക്കേണ്ടിവന്നു. ഈ വര്‍ഷം തെക്കന്‍ കേരളത്തിലെ എട്ടു ജില്ലകളില്‍ 2,19,271 വിദ്യാര്‍ഥികള്‍ക്കു രണ്ടു ലക്ഷം പ്ളസ്‌വണ്‍ സീറ്റുകള്‍ ഉണ്ടായിരിക്കെ, മലബാറിലെ 1,96,473 വിദ്യാര്‍ഥികള്‍ക്ക്‌ ഒരു ലക്ഷം സീറ്റുകള്‍ മാത്രമാണു അനുവദിച്ചത്‌. ഉപരിപഠന രംഗത്തെ ഈ കടുത്ത വിവേചനവും ഇരട്ടത്താപ്പും തുറന്നു കാട്ടപ്പെടേണ്ടതാണു. സാമൂഹ്യ നീതി ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധരായ ഭരണാധികാരികള്‍ തെറ്റുകള്‍ തിരുത്തി പരിഹാര നടപടികള്‍ കൈകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്ന സാഹചര്യത്തിലാണു പാലക്കാടു മുതല്‍ കാസര്‍കോട്‌ വരെയുള്ള ജില്ലകലില്‍ വ്യാപകമായ രൂപത്തില്‍ എസ്‌എസ്‌എഫ്‌ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. ഇതിണ്റ്റെ ഭാഗമായി ഈ മാസം 26നു അന്‍പതോളം ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍നയും ജൂണ്‍ 12നു പാലക്കാടു മുതല്‍ കാസര്‍കോട്‌ വരെയുള്ള ജില്ലകലില്‍ കലക്ടറേറ്റ്‌ മാര്‍ച്ചുകളും നടത്തുമെന്ന്‌ എസ്‌എസ്‌എഫ്‌ നേതാക്കള്‍ അറിയിച്ചു.
Related Posts with Thumbnails