Showing posts with label സുന്നി ഐക്യം. Show all posts
Showing posts with label സുന്നി ഐക്യം. Show all posts

Sunday, August 15, 2010

ഭിന്നതകൾ മറന്ന്‌ സുന്നികൾ ഐക്യപ്പെടണം: കാന്തപുരം

കോഴിക്കോട്‌: വിശുദ്ധ മാസം ആഗതമായിരിക്കെ സുന്നികൾ ഭിന്നതകൾ അവസാനിപ്പിച്ച്‌ ഐക്യപ്പെടണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഭിന്നിപ്പുകൾ അവസാനിപ്പിച്ചാൽ മാത്രമേ സുന്നത്ത്‌ ജമാഅത്തിന്റെ വളർച്ച പൂർണമാവുകയുള്ളൂ. നവീകരിച്ച കണ്ണംപറമ്പ്‌ ജുമുഅ മസ്ജിദിന്റെ ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലഹങ്ങൾ എപ്പോഴും സമാധാനാന്തരീക്ഷം തകിടം മറിക്കുകയേ ചെയ്യൂ. റമസാൻ മാസം പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ്‌ നമ്മെ അറിയിക്കുന്നതെന്നും വിശുദ്ധ മാസത്തിൽ ചിന്തിക്കുകയും അതിനായി പ്രവർത്തിക്കുകയും വേണം. കണ്ണംപറമ്പ്‌ മഹല്ല്‌ പ്രസിഡന്റ്‌ എ പി അഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. മേയർ എം ഭാസ്കരൻ, മുഖ്യഖാസി ഇമ്പിച്ചഹമ്മദ്‌ ഹാജി, ഉപദേശക സമിതി അംഗം അഡ്വ. എച്ച്‌ എ മുസ്തഫ, കാന്തപുരം എ പി അബ്ദുൽഹകീം അഷരി, അബ്ദുല്ല സഖാഫി മലയമ്മ, സകീർ ഹുസൈൻ എ പി, ടി പി സക്കീർ സംസാരിച്ചു. സയ്യിദ്‌ ഫസൽ ശിഹാബ്‌ ജിഫ്‌രി ഫൗണേ​‍്ടഷൻ ഏർപ്പെടുത്തിയ റമസാൻ റിലീഫ്‌ വിതരണം മേയർ എം ഭാസ്കരൻ നിർവഹിച്ചു.
Siraj news daily
12-08-2010

Monday, April 19, 2010

സുന്നി ഐക്യം ആരേയും ദ്രോഹിക്കാനല്ല: കാന്തപുരം


തളിപ്പറമ്പ്‌: സുന്നികളുടെ ഐക്യം മറ്റുള്ളവരെ ദ്രോഹിക്കാനല്ലെന്നും വിശ്വാസപരമായി പിഴച്ചു പോയവരെ സന്മാർഗത്തിലേക്കു കൊണ്ടുവരുന്നതിനും ഭാവി തലമുറയെ മുൻഗാമികളുടെ മാർഗത്തിലേക്ക്‌ ഉറപ്പിച്ചു നിർത്തുന്നതിന്‌ വേണ്ടിയാണെന്നു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. തളിപ്പറമ്പിൽ അൽമഖർ ഇരുപതാം വാർഷിക സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സുന്നികളുടെ നയം ഭിന്നിപ്പല്ല, സുന്നികളുടെ ഭാഗത്തു നിന്ന്‌ അത്തരമൊരു നിലപാട്‌ ഉണ്ടായിട്ടില്ല. എന്നും ഒരേ നയമാണ്‌ സുന്നികളുടേത്‌. പൂർവികർ നയിച്ച പാതയിലൂടെ സമൂഹത്തെ നയിക്കുകയാണ്‌ ദൗത്യം. ഭീകരതയേയും തീവ്രവാദത്തിനെയും സുന്നികൾ എന്നും എതിർത്തുപോന്നിട്ടുണ്ട്‌. സമാധാനത്തിലൂടെയാണ്‌ ഇസ്‌ലാം വളർന്നത്‌. ഏക്കാലവും ഇസ്​‍്ലാമിന്റെ പാത ഇതു തന്നെയായിരിക്കും. പ്രകോപനങ്ങളും പ്രലോഭനങ്ങളും ഒരു പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ഗുണകരമല്ലെന്നും കാന്തപുരം പറഞ്ഞു. വിവാഹപൂർവ ബന്ധം കുറ്റകരമല്ലെന്നു പറയുന്ന വാക്കുകളിൽ സമൂഹം കുടുങ്ങരുതെന്നും കാന്തപുരം പറഞ്ഞു. മദ്യപാനവും മയക്കു മരുന്നുപയോഗവും വർധിച്ചു വരുന്ന ഇക്കാലത്ത്‌ ഇത്തരം സാമൂഹിക തിന്മകൾക്കെതിരെ പോരാടാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രയത്​‍്നിക്കണമെന്നും കാന്തപുരം പറഞ്ഞു. സമാപന സമ്മേളനം സയിദ്‌ മുഹമ്മദ്‌ ശാഹിദ്‌ അലിമിയാൻ ബറകാത്തി റിസ്‌വി ഉദ്ഘാടനം ചെയ്തു. അബ്​‍്ദുറഹിമാൻ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ചിത്താരി കെ.പി ഹംസ മുസ്ലിയാർ സനദ്​‍്ദാന പ്രസംഗം നടത്തി.

19/04/2010



Tuesday, March 31, 2009

സുന്നികൾ ഒന്നിക്കണം-കാന്തപുരം


ചെന്നൈ: ഖുർആനിനും സുന്നത്തിനും എതിരായ പുത്തൻ ആശയങ്ങൾ വിവിധ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ കാലഘട്ടത്തിൽ സുന്നികൾ ദേശീയ തലത്തിൽ ഒന്നിക്കണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആഹ്വാനം ചെയ്തു. മറ്റു സമുദായങ്ങളിൽ ഭീകരവാദികൾ വളരുന്നത്‌ പോലെ മുസ്ലിം സമുദായത്തിലും ഒറ്റപ്പെട്ട ചിലർ ഭീകരതക്ക്‌ പ്രോത്സാഹനം നൽകുന്നുണ്ട്‌. ആഗോളാടിസ്ഥാനത്തിൽ ഭീകരതയും തീവ്രവാദവും വളർന്നുവരുമ്പോൾ അതിനെതിരെ ശബ്ദിക്കേണ്ടതും പ്രവർത്തിക്കേണ്ടതും മുസ്ലിംകളാണ്‌. ദേശീയ സമ്മേളന പ്രചാരണാർഥം നടന്ന ദേശീയ യാത്രയുടെ സമാപന സംഗമത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു കാന്തപുരം.

ഒറ്റപ്പെട്ട മുസ്ലിംകൾ ഭീകര പ്രവർത്തനം നടത്തുന്നതിന്റെ പേരിൽ ഇസ്ലാമിനെ ഭീകരമതമായി ചിത്രീകരിക്കരുത്‌. ഗാന്ധിജിയെയും ഇന്ത്യൻ പ്രധാനമന്ത്രിമാരെയും കൊലപ്പെടുത്തിയതുൾപ്പടെ ഇന്ത്യയിൽ നടന്ന കോടും ഭീകരതയിൽ മുസ്ലിംകളുണ്ടായിരുന്നില്ലെന്നത്‌ വ്യക്തമാണ്‌. സുന്നി ആശയങ്ങൾ നിലനിർത്തുന്നതിന്‌ ദേശീയാടിസ്ഥാനത്തിൽ മുസ്ലിംകൾ ഒന്നിക്കണം. ഹനഫി, ശാഫി, മാലികി, ഹൻബലി എന്നീ മധബുകൾക്കിടയിൽ വിശ്വാസപരമായ യാതൊരുഭിന്നതയുമില്ല. എസ്‌വൈഏശിന്റെ ആഭിമുഖ്യത്തിൽ മെയ്‌ 1,2,3 തിയ്യതികളിൽ എറണാകുളത്ത്‌ നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ ഏകീകരണത്തിന്‌ രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 30/03/2009

Sunday, February 1, 2009

സുന്നി ഐക്യം: നിലപാടിൽ മാറ്റമില്ല-സമസ്ത

കോഴിക്കോട്‌: മുസ്ലിം സമുദായത്തിനു പൊതുവിലും അഹ്ലുസ്സുന്നത്തി വൽജമാഅത്തിനു പ്രത്യേകിച്ചും ഗുണകരമായി വരുന്ന സുന്നി ഐക്യത്തിനു തയ്യാറാണെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻ തീരുമാനത്തിൽ യാതൊരുമാറ്റവും വരുത്തിയിട്ടില്ലെന്ന്‌ സമസ്ത മുശാവറ യോഗം വ്യക്തമാക്കി.

ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സമുദായത്തിന്റെ സംഘടിത ശക്തി ക്ഷയിക്കുകയും മഹല്ലുകളിൽ ജീർണ്ണതകൾ വർധിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ പാരമ്പര്യ വിശ്വാസത്തെയും ആദർശത്തെയും ശക്തിപ്പെടുത്തുക മതപരമായ അനിവാര്യതയാണ്‌. യോഗതീരുമാനങ്ങൾ മാധ്യമ പ്രവർത്തകരോട്‌ വിശദീകരിക്കവേ പ്രസിഡന്റ്‌ താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹ്മാൻ അൽ ബുഖാരിയും ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും ചൂണ്ടിക്കാട്ടി. ഐക്യമെന്നാൽ സംഘടനകളുടെ ലയനമാണെന്ന്‌ തെറ്റിദ്ധരിച്ച ചിലർ കഥയറിയാതെ സംസാരിക്കുകയാണ്‌. സുന്നി സംഘടനകളും സ്ഥാപനങ്ങളും പ്രവർത്തനങ്ങളും നിലനിർത്തിക്കൊണ്ട്‌ യോജിച്ചു പ്രവർത്തിക്കുന്നതിനാണ്‌ ഐക്യമെന്നു പറഞ്ഞത്‌. അതിൽ ആർക്കും ഭയമുണ്ടാവേണ്ടതില്ല. സുന്നി ഐക്യത്തിനു തുരങ്കം വെക്കുന്നവരെ സമൂഹം തിരിച്ചറിയണം. സുന്നി ഐക്യത്തിന്‌ വേണ്ടി രാഷ്ട്രീയക്കാരുടെ മുന്നിലേക്ക്‌ പോകേണ്ട കാര്യം സമസ്തക്കില്ലെന്ന്‌ കാന്തപുരം ചോദ്യത്തിനുത്തരമായി പറഞ്ഞു.

01/02/2009
www.ssfmalappuram.com
siraj news daily

Tuesday, July 1, 2008

ശിഹാബ്‌ തങ്ങളും കാന്തപുരവും ചാലിയത്ത്‌ വേദി പങ്കിട്ടു


ശിഹാബ്‌ തങ്ങള്‍, കാന്തപുരം, സുന്നി ഐക്യം, നയംവാര്‍ത്ത ഇവിടെ മനോരമ ഓണ്‍ലൈനില്‍ചാലിയം: സുന്നി ഐക്യത്തെ അദ്ഭുത സംഭവമായി കാണേണ്ടതില്ലെന്ന്‌ കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. ചാലിയത്ത്‌ സുന്നി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തില്‍ പാണക്കാട്‌ ശിഹാബ്‌ തങ്ങളുമായി വേദി പങ്കിട്ട്‌ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. സമുദായത്തിനു വേണ്ടി താനും ശിഹാബ്‌ തങ്ങളും ഒരുമിച്ചു കൂടില്ലെന്നും ഒന്നിക്കില്ലെന്നുള്ളതു ചിലര്‍ പറഞ്ഞുണ്ടാക്കുന്നത്‌ സംശയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കാരാശ്ശേരിയില്‍ പള്ളി ഉദ്ഘാടന വേദിയില്‍ ഒന്നിച്ചിട്ടുണ്ട്‌. മംഗലാപുരത്ത്‌ താന്‍ ചെയര്‍മാനായ പള്ളി ഉദ്ഘാടനം ചെയ്‌തത്‌ ശിഹാബ്‌ തങ്ങളാണെന്നും മുസ്‌ലിം ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആത്മാര്‍ഥമായി സന്നദ്ധരാകണമെന്നും കാന്തപുരം പറഞ്ഞു. സാധു സംരക്ഷണ രംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും സുന്നി വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രവര്‍ത്തനം മാതൃകയാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രദേശങ്ങളിലേക്ക്‌ വ്യാപിപ്പിച്ചാല്‍ സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരുണ്ടാകില്ലെന്നും വാര്‍ഷികം ഉദ്ഘാടനം ചെയ്‌ത പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. സമ്പത്ത്‌ സ്വന്തം താല്‍പര്യങ്ങള്‍ക്കു മാത്രം ചെലവാക്കാതെ സമൂഹത്തിന്റെ അഭിവൃദ്ധിക്കു പ്രയോജനപ്പെടുത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇരുവരുടെയും വാക്കുകള്‍ കേള്‍ക്കാനായി ചാലിയം പള്ളി മൈതാനിയിലേക്ക്‌ വന്‍ജനക്കൂട്ടമെത്തി. അസോസിയേഷന്‍ ചെയര്‍മാന്‍ എ.പി.ബാവ ഹാജി ആധ്യക്ഷ്യം വഹിച്ചു. മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി, ഡോ: എ.മുഹമ്മദ്‌ ഹനീഫ, എ.പി.അബ്ദുല്‍ കരീം ഹാജി, എം.വി.അബ്ദുസമദ്‌ ഹാജി, എസ്‌.എം.അബ്ദുല്‍ ജബ്ബാര്‍,എം.വി.ബാവ, എം.മൊയ്‌തീന്‍ കോയ ഹാജി എന്നിവര്‍ പ്രസംഗിച്ചു.
news courtesy : www.manoramaonline.com
Related Posts with Thumbnails