Showing posts with label വിദ്യഭ്യാ‍സം. Show all posts
Showing posts with label വിദ്യഭ്യാ‍സം. Show all posts

Tuesday, October 26, 2010

ഉമറുൽ ഫാറൂഖ്‌ സഖാഫിക്ക്‌ കൊമേഴ്സിൽ ജെ.ആർ.എഫ്‌



മലപ്പുറം: മദീനതുന്നൂർ കോളേജ്‌ ഓഫ്‌ ഇസ്ലാമിക്‌ സയൻസ്‌ അക്കാഡമിക്ക്‌ ഡയറക്ടർ ഫാറൂഖ്‌ കാമിൽ സഖാഫി കൊമേഴ്സിൽ ജെ.ആർ.എഫ്‌. നേടി. കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതന്‌ അറബ്യേതര വിഷയത്തിൽ ജെ.ആർ.എഫ്‌.ലഭിക്കുന്നത്‌ ഇതാദ്യമാണ്‌. അരീക്കോട്‌ മജ്മഇലെ ഏഴു വർഷ പഠനശേഷം കാരന്തൂർ മർക്കസിൽ നിന്ന്‌ സഖാഫി, കാമിൽസഖാഫി, അഷരി ബിരുദങ്ങൾ കരസ്ഥമാക്കി. കാലിക്കറ്റ്‌ യൂനിവേഴ്സിറ്റിയിൽ നിന്നാണ്‌ കൊമേഴ്സിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്‌. അബുഹാജി ഖദീജ ദമ്പതികളുടെ മകനായ സഖാഫി മലപ്പുറം ജില്ലയിലെ കോട്ടുമല സ്വദേശിയാണ്‌.

രിസാലയടക്കമുള്ള ആനുകാലിക പ്രസിദ്ധീകരങ്ങളിൽ ലേഖനമെഴുതാറുള്ള അദ്ദഹത്തിന്റെ പ്രധാന രചനകളാണ്‌ ഗ്ളോബൽ മീഡിയ പുറത്തിറക്കിയ ഇസ്ലാമും ബഹുസ്വരതയും, സന്താന പരിപാലനം തുടങ്ങിയവ. ഇപ്പോൾ മർക്കസ്‌ ഗാർഡനിലെ കോച്ചിംഗ്‌ സെന്ററിൽ സിവിൽ സർവീസ്‌ പരിശീലനം നടത്തുകയാണ്‌. ഇന്ത്യയിലെ എല്ലാ യൂനിവേഴ്സിറ്റികളേയും നിയന്ത്രിക്കുന്ന യൂനിവേഴ്സിറ്റി ഗ്രാന്റ്‌ കമ്മീഷൻ (യു.ജി.സി.) നേരിട്ടു നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്നവർക്ക്‌ ഒരേ സമയം ലക്ചർഷിപ്പിനും 18,000 രൂപ സ്റ്റൈപ്പന്റോടെ റിസർച്ച്‌ നടത്താനും അവസരം ലഭിക്കന്നു

. 26/10/2010
www.ssfmalappuram.com

Sunday, September 5, 2010

മദ്രസ അദ്ധ്യാപകർക്ക്‌ ഇഹ്‌റാമിൽ വിവിധ കോഴ്സുകൾ

കോഴിക്കോട്‌: കാരന്തൂർ മർക്കസ്‌ ട്രെയ്നിംഗ്‌ സ്ഥാപനമായ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹ്യൂമൺ റിസോഴ്സസ്‌ ആക്ടിവേഷൻ ആന്റ്‌ മാനേജ്‌മന്റ്‌ (IHRAM) ൽ ഉടൻ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക്‌ മദ്രസാ അദ്ധ്യാപകരിൽ നിന്ന്‌ അപേക്ഷ ക്ഷണിച്ചു. മദ്രസാ അദ്ധ്യാപകർക്ക്‌ അദ്ധ്യാപന സമയം കഴിഞ്ഞുള്ള ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വിവിധ കോഴ്സുകളാണ്‌ ഇഹ്‌റാം രൂപകൽപ്പന ചെയ്തിരിക്കുന്നത്‌. മതബിരുദവും എസ്‌. എസ്‌. എൽ. സിയുമാണ്‌ ഈ കോഴ്സുകൾക്ക്‌ അടിസ്ഥാന യോഗ്യത. ഓരോരുത്തർക്കും അവരവരുടെ അഭിരുചിക്കനുസരിച്ച്‌ കോഴ്സുകൾ തെരഞ്ഞെടുക്കാം. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ മർക്കസ്‌ സ്ഥാപനങ്ങളിൽ നിയമനം ലഭിക്കും. പഠനത്തോടൊപ്പം മദ്രസാ അദ്ധ്യാപനം തുടരാവുന്നതരത്തിലാണ്‌ ക്ലാസ്‌ സമയം ക്രമീകരിച്ചിരിക്കുന്നത്‌. ശനി മുതൽ ബുധൻ വരെ രാവിലെ 10.30 മുതൽ 4.30 വരെയാണ്‌ ക്ലാസ്സുകൾ.

ഇപ്പോൾ അപേക്ഷിക്കാവുന്ന വിവിധ കോഴ്സുകൾ ചുവടെ

1. സർട്ടിഫിക്കറ്റ്‌ കോഴ്സ്‌ ഇൻ കൗൺസിലിംഗ്‌ ആന്റ്‌ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌: ഇംഗ്ലീഷ്‌ പ്രാഥമിക പരിജ്ഞാനമുള്ളവരെ ഇംഗ്ലീഷിൽ അനായാസം ആശയവിനിമയം ചെയ്യുന്നതിന്‌ പ്രാപ്തരാക്കുന്നതോടൊപ്പം മഹല്ലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യമുള്ളവർക്ക്‌ മന:ശാസത്ര കൗൺസലിംഗ്‌ നൽകാനും ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സ്‌ പഠിതാക്കളെ പ്രാപ്തരാക്കും. വിവിധ മന:ശാസ്ത്രശാഖകൾ, പഠന പിന്നാക്കാവസ്ഥ- കാരണവും പ്രതിവിധിയും, പഠനവൈകല്യം പ്രശ്നവും പ്രതിവിധിയും, കൗൺസിലിംഗ,​‍്‌ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, സോഫ്റ്റ്സ്കിൽ ട്രെയ്നിംഗ്‌ തുടങ്ങിയവയാണ്‌ പാഠ്യവിഷയങ്ങൾ.

2. സർട്ടിഫിക്കറ്റ്‌ കോഴ്സ്‌ ഇൻ പ്രോഫഷണൽ അക്കൗണ്ടിംഗ്‌: മദ്രസാ അദ്ധ്യാപനത്തോടൊപ്പം വിവിധ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി പ്രവർത്തിക്കാൻ പഠിതാക്കളെ പ്രാപ്തരാക്കുന്ന കോഴ്സാണിത്‌. ഓഫീസ്‌ അക്കൗണ്ടിംഗ്‌, മാന്വൽ ആന്റ്‌ കംപ്യൂട്ടറൈസ്ഡ്‌ അക്കൗണ്ടിംഗ്‌, കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, പേഴ്സണാലിറ്റി ഡെവലപ്‌മന്റ്‌ തുടങ്ങിയവയാണ്‌ പാഠ്യവിഷയങ്ങൾ. കോഴ്സ്‌ കാലാവധി ഒരു വർഷം.

3. ഡ്രാഫ്റ്റ്സ്മാൻ സിവിൽ: നിർമ്മാണ മേഖലയിൽ താൽപര്യവും അഭിരുചിയുമുള്ളവർക്ക്‌ അനുയോജ്യമായ കോഴ്സാണിത്‌. കോഴ്സ്‌ ദൈർഘ്യം ഒരു വർഷം. ഐ. ടി. സി ഡ്രാഫ്റ്റ്സ്മാൻ സിവിൽ വിഷയങ്ങളോടൊപ്പം കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, പേഴ്സണാലിറ്റി ഡെവലപ്‌മന്റ്‌ എന്നിവയും പാഠ്യവിഷയങ്ങളാണ്‌. കോഴ്സ്‌ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ ഇന്ത്യയിലെവിടെയും സൈറ്റ്‌ സൂപ്പർവൈസർമാരായി പ്രവർത്തിക്കുന്നതിനോടൊപ്പം ദഅ​‍്‌വാ പ്രപർത്തനത്തിനും അവസരം ലഭിക്കും.

അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും എക്സി ഡയറക്ടർ, ഇഹ്‌റാം, മർക്കസ്‌ നഗർ കാരന്തൂർ. പി. ഒ. കുന്ദമംഗലം, കോഴിക്കേട്‌ 673571 എന്ന വിലാസത്തിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾ 0495-2805258, 9142314871 നമ്പറുകളിൽ ലഭ്യമാണ്‌.

NB: മദ്രസ അദ്ധ്യാപകരെല്ലാത്തവർക്കും കോഴ്സിന്‌ അപേക്ഷിക്കാവുന്നതാണ്‌.

Saturday, June 12, 2010

മ‌അ്ദിനിൽ ഇന്റർനാഷണൽ സ്റ്റുഡന്റ്സ് ഫെസ്റ്റിവൽ

മലപ്പുറം: മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ ഗൾഫ്‌ മേഖലയിലുള്ള വിദ്യാർത്ഥികളുടെ ഉയർന്ന ഭാവിയും കരിയർ രംഗവും ലക്ഷ്യമാക്കി ഈ അവധിക്കാലത്ത്‌ ഇന്റർനാഷണൽ സ്റ്റുഡൻസ്‌ ഫെസ്റ്റിവലെന്ന പേരിൽ അവധിക്കാലക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ഗൾഫ്‌ വിദ്യാർത്ഥികളുടെ അവധിക്കാലം കൂടുതൽ പ്രയോജനകരമാക്കുന്നതിന്‌ അനുയോജ്യമായ വിധത്തിൽ താമസ സൗകര്യത്തോടെയുള്ള രസകരമായ ക്യാമ്പാണ്‌ ആവിഷ്ക്കരിച്ചി രിക്കുന്നത്‌. ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളിൽ 15 ദിവസം നീള്ളുന്ന 2 ക്യാമ്പുകളാണ്‌ നടത്തുന്നത്‌.

വിദ്യാർത്ഥികളുടെ സൗകര്യങ്ങൾക്കനുസരിച്ച്‌ ഏതെങ്കിലും ഒന്ന്‌ തിരഞ്ഞടുക്കാവുന്നതാണ്‌. വൈജ്ഞാനിക, ആരോഗ്യ, കരിയർ മേഖലയിലെ വൈവിധ്യമാർന്ന പരിപാടികളും സെഷനുകളുമടങ്ങുന്ന ഫെസ്റ്റിവൽ ഗൾഫ്‌ മേഖലയിലുള്ള വിദ്യാർത്ഥികൾക്ക്‌ നവ്യാനുഭവമായിരിക്കും. കമ്മ്യൂണിക്കേറ്റീവ്‌ ആന്റ്‌ ബെയ്സിക്‌ ഇംഗ്ലീഷ്‌, ഹാപ്പി മാത്സ്‌, സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരിയുടെ സ്പിരിച്ച്വൽ ക്യാമ്പുകൾ, മെമ്മറി ട്രൈനിംങ്ങ്‌, സയൻസ്‌ ഷോ, സ്വിമ്മിംങ്ങ്‌, ട്രക്കിംങ്ങ്‌, ഹെൽത്ത്‌ ഫിറ്റ്നസ്‌, ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റ്‌, ഡ്രീം സെറ്റിങ്‌ ആന്റ്‌ കരിയർ ഗൈഡൻസ്‌, വെയ്ക്കപ്പ്‌ ആക്റ്റിവിറ്റീസ്‌, സൈബർ സ്പെയ്സ്‌, ഫീൽഡ്‌ ട്രിപ്പ്‌, സ്റ്റൂഡൻസ്‌ കൗൺസിലിംങ്ങ്‌, ഹിസ്ബുൽ ഖുർആൻ​‍ തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പഠന പരിശീലന വേദികളാണ്‌ ഫെസ്റ്റിവലിലുള്ളത്‌. ഓരോ വേദികളും അതാതു രംഗത്തെ പ്രമുഖരാണ്‌ നയിക്കുന്നത്‌.
ക്ലിക്
കൂടുതൽ വിവരങ്ങൾക്ക്‌. 9744 725 935, 9847 466 947, ​

Sunday, April 25, 2010

212 ദിവസം കൊണ്ട്‌ ഖുർആൻ മന:പാഠമാക്കിയ 12 വയസ്സുകാരൻ


മലപ്പുറം: 212 ദിവസം കൊണ്ട്‌ വിശുദ്ധ ഖുർആൻ മന:പാഠമാക്കിയ മഅ​‍്ദിൻ തഹ്ഫീളുൽ ഖുർആൻ കോളേജ്‌ വിദ്യാർത്ഥി 12 വയസ്സുകാരൻ മുഹമ്മദ്‌ നസീം ശ്രദ്ധേയനാകുന്നു. കഴിഞ്ഞ ജൂലൈയിലാണ്‌ നസീം പഠനമാരംഭിച്ചതു. സാധാരണ ഗതിയിൽ ശരാശരി 750 പ്രവർത്തി ദിവസങ്ങളെങ്കിലും വേണ്ടിടത്ത്‌ വെറും 212 ദിവസങ്ങളെക്കൊണ്ട്‌ വിശുദ്ധ ഖൂർആൻ 30 ഭാഗങ്ങളും ഭംഗിയായി പാരായണം ചെയ്യാനാവുന്നുണ്ട.​‍്‌ മൂന്നു വർഷത്ത നിരന്തര കോച്ചിംഗിലൂടെയാണ്‌ ശരാശരി വിദ്യാർത്ഥികൾ ഖുർആൻ മന:പാഠമാക്കുന്നത്‌. ഇതോടൊപ്പം മറ്റു പഠനങ്ങളുണ്ടാവില്ല. എന്നാൽ സ്കൂൾ വിദ്യഭ്യാസവും ചേർത്തുള്ള പഠനരീതിയാണ്‌ മഅ​‍്ദിൻ ഖുർആൻ കോളേജ്ജിലേത്‌. മഅ​‍്ദിൻ ഹയർ സെക്കണ്ടറിയിലെ ഏഴാം തരം വിദ്യാർത്ഥികൂടിയാണ്‌ മുഹമ്മദ്‌ നസീം.

ദിവസം ഒരു പേജ്‌ എന്നരീതിയിലാണ്‌ കോളേജിലെ കുട്ടികൾ മന:പാഠമാക്കുന്നത്‌. എന്നാൽ നസീം പ്രത്കം താൽപര്യമെടുത്ത്‌ കൂടുതൽ ഭാഗങ്ങൾ പഠിക്കുകയായിരുന്നുവേന്ന്‌ തഹ്ഫീളുൽ ഖുർആൻ കോളേജ്ജ്‌ പ്രിൻസിപ്പൽ സയ്യിദ്‌ ഇസ്മാഈലുൽ ബുഖാരി പറഞ്ഞു.

എടക്കര സ്വദേശിയായ നസീം സുന്നി യുവജന സംഘം ജില്ലാ ഉപാധ്യക്ഷനും ഗ്രന്ഥകാരനും പണ്ഢിതനുമായ അലവിക്കുട്ടി ഫൈസിയുടെ മകനാണ്‌. 25ന്‌ (ഞായർ) വൈകീട്ട്‌ ഏഴുമണിക്ക്‌ സ്വലാത്ത്‌ നഗർ ഗ്രാന്റ്‌ മസ്ജിദിൽ നടക്കുന്ന ചടങ്ങിൽ നസീമിന്‌ പ്രത്യേക ആദരം നൽകും. സയ്യിദ്‌ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ്‌ ഇസ്മാഈലുൽ ബുഖാരി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, അലവി സഖാഫി കൊളത്തൂർ, സി. കെ മുഹമ്മദ്‌ ബാഖവി തുടങ്ങിയവർ സംബന്ധിക്കും.

24/04/2010
www.ssfmalappuram.com

Monday, June 29, 2009

പത്താംതരം പരീക്ഷ: സമഗ്രമായ ചർച്ചവേണം

എൻ.എം സ്വാദിഖ്‌ സഖാഫി (എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌)

വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള ചില സംവിധാനങ്ങളിൽ പൊളിച്ചെഴുത്ത്‌ നടത്തുന്നതടക്കം പല മാറ്റങ്ങളും നിർദേശിച്ചുകൊണ്ടുള്ള കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപിൽ സിബലിന്റെ പ്രഖ്യാപനം ആശയുടെയും ആശങ്കയുടെയും സമ്മിശ്ര വികാരമാണുണർത്തുന്നത്‌.

രാജ്യത്തെ സാമൂഹിക ക്രമത്തിൽ ഏറെ പ്രാധാന്യമുള്ള വിദ്യാഭ്യാസത്തെയും അതിന്റെ സംവിധാനങ്ങളെയും അവധാനതയില്ലാതെ സമീപിക്കുന്നുവേന്നത്‌ ആശങ്കക്ക്‌ വക നൽകുന്നതാണ്‌. അതേസമയം, ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം പോയ മത ഭാഷാ ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനു പ്രത്യേക സ്കോളർഷിപ്പ്‌ നൽകുന്നതും ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുന്നതും പ്രശംസനീയമാണ്‌.

വിദ്യാഭ്യാസരംഗത്ത്‌ സമൂഹം കാര്യഗൗരവത്തോടെ കരുതിവരുന്ന എസ്‌എസ്‌എൽസി പരീക്ഷ അപ്രസക്തമാകുന്ന വിധത്തിലുള്ള നീക്കം സ്വാഭാവികമായും വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശയക്കുഴപ്പം സൃഷ്ടിക്കും. വ്യവസ്ഥാപിതമായി നടന്നുവരുന്ന ഏതൊരു സംവിധാനത്തെയും തിരുത്താനിറങ്ങുമ്പോൾ അതിന്റെ ന്യായങ്ങൾ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌.

വിദ്യാർഥി-അധ്യാപക സമൂഹങ്ങളുമായി സംവദിച്ചും അക്കാദമികതലങ്ങളിലെ വിചക്ഷണരുമായി ചർച്ച നടത്തിയും ആയിരിക്കണം പുതിയ നീക്കങ്ങൾക്ക്‌ തുടക്കമിടേണ്ടത്‌. ആലോചനയില്ലാത്ത തീരുമാനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രതിസന്ധികൾക്കു വഴിമരുന്നിടുന്ന ഫലപ്രദമായ ചർച്ചകൾ ഈ രംഗത്ത്‌ കാര്യബോധത്തോടെ നടക്കേണ്ടതുണ്ട്‌.

28/06/2009
സിറാജ് ന്യൂസ് ദുബൈ
എ.എസ്.എഫ്.മലപ്പുറം.കോം
Related Posts with Thumbnails