Showing posts with label എസ്‌ വൈ എസ്‌. Show all posts
Showing posts with label എസ്‌ വൈ എസ്‌. Show all posts

Saturday, June 4, 2011

മഴക്കാല കെടുതികൾ നേരിടാൻ സർക്കാർ മുൻകരുതലെടുക്കണം: എസ്‌ വൈ എസ്‌


കാസർകോട്‌: വർഷക്കാല കെടുതികൾ നേരിടാൻ സർക്കാർ അടിയന്തിര മുൻകരുതൽ സ്വീകരിക്കണമെന്ന്‌ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ എസ്‌ വൈ എസ്‌ അടിയന്തിര സെക്രട്ടേറിയറ്റ്‌ യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ കടലോരം ദുരന്ത ഭീഷണിയിലാണ്‌. കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾ ദുരിതഭീതിയിലാണ്‌ കഴിയുന്നത്‌. മഴക്കാലം ശക്തമാകുന്നതോടെ ജീവിതമാർഗമടയുന്ന മത്സ്യത്തൊഴിലാളികൾക്ക്‌ അടിയന്തിര സഹായമെത്തിക്കണമെന്നും എസ്‌ വൈ എസ്‌ ആവശ്യപ്പെട്ടു. മഴക്കാല കെടുതികളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്‌ സർക്കാറും സന്നദ്ധ സംഘടനകളും നടത്തുന്ന പ്രവർത്തനങ്ങളിൽ എസ്‌ വൈ എസ്‌ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന്‌ ആഹ്വാനം ചെയ്തു. മഴക്കാല രോഗങ്ങളെക്കുറിച്ച്‌ ബോധവത്കരണം നടത്തും. ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ ജില്ലാ സംഘടനാ കാര്യസെക്രട്ടറി അശ്‌റഫ്‌ കരിപ്പൊടിയെ സ്പെഷ്യൽ ഓർഗനൈസറായി നിയമിച്ചു. സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, ഹമീദ്‌ മൗലവി ആലംപാടി, മുഹമ്മദ്‌ സഖാഫി പാത്തൂർ, അശ്‌റഫ്‌ കരിപ്പൊടി, ബശീർ പുളിക്കൂർ ചർച്ചയിൽ പങ്കെടുത്തു.

04/06/2011


Wednesday, November 3, 2010

മലയാളിയുടെ ആദർശ വായന എസ്‌ വൈ എസ്‌ സാഹിത്യ പ്രചാരണം ഒന്നാംഘട്ടം പൂർത്തിയായി

സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റ­ക്കോയ തങ്ങൾ

മലപ്പുറം: മലയാളിയുടെ ആദർശ വായന എന്ന ശീർഷകത്തിൽ എസ്‌ വൈ എസ്‌ സംസ്ഥാന വ്യാപകമായി നടത്തുന്ന സാഹിത്യ പ്രചാരണ ഭാഗമായി സംഘടനയുടെ മുഖപത്രമായ `സുന്നി വോയ്സ്‌` വരിചേർക്കുന്നതിന്റെ ഒന്നാംഘട്ടം ജില്ലയിൽ പൂർത്തിയായി. മത, സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെ വരിചേർക്കുന്നതിനാണ്‌ ഒന്നാംഘട്ടത്തിൽ ഊന്നൽ നൽകിയത്‌. ഈ മാസം പത്തിനകം പൂർത്തിയാവുന്ന രണ്ടാംഘട്ടത്തിൽ പൊതുജനങ്ങളെയും പ്രവർത്തകരെയും കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ്‌ നടത്തുക. കെട്ടിലും മട്ടിലും പരിഷ്കരിച്ച പതിപ്പിന്‌ വൻ സ്വീകാര്യതയാണ്‌ ജനങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്‌. യൂണിറ്റിന്‌ ശരാ­ശരി 33 ആണ്‌ വരി­ചേർക്കാൻ നിർദ്ദേ­ശി­ച്ചെതെങ്കിലും ജില്ലയിലെ നിരവധി യൂണിറ്റുകൾ നൂറിലധികം പൂർത്തീകരിച്ച്‌ പ്രഥമ ഘട്ടത്തിൽ തന്നെ വൻ മുന്നേറ്റമാണ്‌ നടത്തിയിട്ടുള്ളത്‌. പഞ്ചായത്ത്തല ഏഴംഗ പ്രചരണ സമിതിയാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. 33 പൂർത്തീകരിക്കുന്ന യൂണിറ്റുകൾക്കും, ശരാശരിക്ക്‌ മുകളിൽ ഏറ്റുവും കൂടുതൽ ചേർക്കുന്ന യൂണിറ്റുകൾക്കും, പരിധിയിലെ യൂണിറ്റുകളുടെ അനുപാതമനുസരിച്ച്‌ പഞ്ചായത്ത്‌, മേഖലാ കമ്മിറ്റികൾക്കും ക്യാമ്പയിൻ ഭാഗമായി അവാഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്‌.

മുസ്ലിംലീഗ്ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി

എ പി അനിൽകുമാർ എം എൽ എ


പ്രഥമഘട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി അടുത്ത ഏഴിന്‌ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ മേഖല ജനറൽ സെക്രട്ടറി, ദഅ​‍്‌വ പ്രസിഡന്റ്‌, സെക്രട്ടറിമാരുടെ യോഗം വാദീസലാമിൽ നടക്കും.

www.ssfmalappuram.com


Saturday, October 23, 2010

എസ്‌ വൈ എസ്‌ വാട്ടർ ബെഡ്‌ നൽകി

പറമ്പിൽപീടിക: തേഞ്ഞിപ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്‌ എസ്‌ വൈ എസ്‌ പെരുവള്ളൂർ പഞ്ചായത്ത്‌ കമ്മിറ്റി വാട്ടർ ബെഡ്‌ വിതരണം ചെയ്തു. പെരുവള്ളൂർ നജാത്ത്‌ ക്യാമ്പസിൽ കെ കെ കോയ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്‌ വൈ എസ്‌ പ്രസിഡന്റ്‌ എം. അബ്ദുൽ ഗഫൂർ മുസ്ലിയാരിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ: ഹബീബ്‌ ഏറ്റുവാങ്ങി. പരിരക്ഷാ കോ-ഓർഡിനേറ്റർ കെ അബ്ദുൽ ഗഫൂർ, പെരുവള്ളൂർ അബ്ദുല്ല ഫൈസി, ഇ മൊയ്തീൻ കുട്ടി, കെ കെ ശറഫുദ്ദീൻ പങ്കെടുത്തു.

23/10/2010
Related Posts with Thumbnails