Thursday, April 30, 2009

ദേശീയ ഇസ്‌ലാമിക സമ്മേളനം മെയ്‌ ഒന്ന്‌ മുതല്‍

ഇടപ്പള്ളി ബൈപാസ് ജംഗ് ഷനു സമീപം സജ്ജമാക്കിയ വേദി
കൊച്ചി: സമസ്‌ത കേരള സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഇസ്‌ലാമിക സമ്മേളനത്തിന്‌ മെയ്‌ ഒന്നിന്‌ കൊച്ചിയില്‍ തുടക്കമാവും. 'നാടിന്റെ അസ്‌തിത്വ വീണ്ടെടുപ്പിന്‌' എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളനത്തിന്‌ മുന്നോടിയായി ഏപ്രില്‍ 30ന്‌ സൗഹൃദസംഗമം നടക്കും.

മെയ്‌ മൂന്ന്‌ വരെ നീളുന്ന സമ്മേളനം ഇടപ്പള്ളി സ്റ്റേഷന്‍ കവലയിലെ മാലിക്‌ ദീനാര്‍ നഗറിലാണ്‌ നടക്കുന്നത്‌. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ ദിവസവും 10,000-ത്തോളം പേരെയാണ്‌ സമ്മേളനത്തിന്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 30ന്‌ വൈകീട്ട്‌ ഏഴിന്‌ നടക്കുന്ന സൗഹൃദസംഗമം മന്ത്രി എസ്‌. ശര്‍മ ഉദ്‌ഘാടനം ചെയ്യും. സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ മുഖ്യാതിഥിയായിരിക്കും. എസ്‌.വൈ.എസ്‌. ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ ടി.എസ്‌.കെ. തങ്ങള്‍ ബുഖാരി അധ്യക്ഷത വഹിക്കും. മെയ്‌ ഒന്നിന്‌ വൈകീട്ട്‌ നാലിന്‌ സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ വിളംബരജാഥ നടക്കും. 4.30ന്‌ സമ്മേളന കണ്‍ട്രോള്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ സയ്യിദ്‌ അലി ബാഫഖി പതാക ഉയര്‍ത്തും. ഏഴിന്‌ നടക്കുന്ന ശരീ അത്ത്‌ സെഷന്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ അല്ലാമാ ളിയാ ഉല്‍മുസ്‌തഫ അംജദി ഉദ്‌ഘാടനംചെയ്യും.

മെയ്‌ രണ്ടിന്‌ രാവിലെ 8.30ന്‌ നടക്കുന്ന സമ്മേളനം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ സുഹൈല്‍ സിദ്ദിഖി ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം.എ. ബേബി, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. മെയ്‌ മൂന്നിന്‌ 'മുസ്‌ലിം രാഷ്‌ട്രീയം സ്വത്വം, പരിണാമം' എന്ന വിഷയത്തില്‍ രാവിലെ 8.30ന്‌ നടക്കുന്ന സെമിനാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സെഡറിക്‌ പ്രകാശ്‌ ഉദ്‌ഘാടനംചെയ്യും. ഉച്ചയ്‌ക്ക്‌ രണ്ടിന്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഖ്യാപനത്തോടെ സമ്മേളനം സമാപിക്കും.

പത്രസമ്മേളനത്തില്‍ എസ്‌.വൈ.എസ്‌. ഭാരവാഹികളായപൊന്‍മള അബ്ദുള്‍ഖാദര്‍ മുസ്‌ലിയര്‍, പേരോട്‌ അബ്ദു റഹ്‌മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദു റഹ്‌മാന്‍ ഫൈസി, സി.പി. സൈതലവി മാസ്റ്റര്‍, എ. അഹമ്മദ്‌കുട്ടി ഹാജി, പി.എച്ച്‌. അലി ദാരിമി, പി.കെ. കരീം തുടങ്ങിയവര്‍ പങ്കെടുത്തു



മാതൃഭൂമി 29-04-2009
news link here

നിങ്ങൾ തനിച്ചല്ല, നമ്മളൊരുമിച്ച്‌

എസ്.എസ്.എഫ്. സ്ഥാപക ദിന സന്ദേശം ഇവിടെ


നാം ജീവിതത്തെ വിരഹത്തിനു വിട്ടു കൊടുത്ത്‌ നാണ്യം തേടിയെത്തിയവർ. ലോകം വൈരുധ്യങ്ങളുടേതാണ്‌. വിതച്ചേതെല്ലാം പൊന്നാകുന്ന മഴനാട്ടിൽ നിന്ന്‌ നട്ടാൽ മുളക്കാത്ത ഈ മരുഭൂമിയിലാണ്‌ നാം ജീവിത ധാന്യം തേടിയെത്തിയത്‌. ഇന്ന്‌ ജീവിതത്തിന്റെ സിംഹഭാഗം നാം ചിലവഴിക്കുന്നത്‌ ഈ ജീവിതപ്പൊരിവെയിലത്തും. ഇതു വെറും മരുഭൂമിയല്ല ഏതു വലിയ ഊഷരതയിലും ജീവിതത്തിന്റെ മധുനുകർന്ന്‌, ആടിക്കുഴഞ്ഞു വഴിവിട്ടവരല്ല വഴികളേ മറന്നു ജീവിക്കുന്ന അതിസമ്പന്നരായ ഒരു കൂട്ടം മനുഷ്യരു(?)ടെ പ്രകടനപരതക്കിടക്കാണ്‌ നാം ജീവിക്കുന്നത്‌. ഇത്‌ പലപ്പോഴും നമ്മെ നമ്മിലേക്ക്‌ നോക്കാനുള്ള നോട്ടത്തെ മങ്ങിയതാക്കുന്നു. ഒരു തരം ഉള്ളു പൊള്ളച്ച സാംസ്കാരിക ജാഢകൾ അറിഞ്ഞോ അറിയാതെയോ നാം കൊണ്ടു നടക്കുന്നു. ഇതു മൂല്യങ്ങൾക്കു പകരം നെറികേടും ജീവിതത്തിനു പകരം ദുരഭിമാന ഭാരവും നമ്മിൽ കെട്ടിവെക്കുന്നു. ഈ കെടുകാഴ്ചകളിലുടക്കി മനസും ജീവിതവും നഷ്ടപ്പെട്ടവരുടേതു കൂടിയാണ്‌ പ്രവാസ ചരിത്രം. ഇത്തരം മനുഷ്യരാണ്‌ ചില ആത്മീയ വേഷങ്ങൾക്കു മുന്നിൽ അന്നു വരെ നേടിയ ജീവിത സമ്പാദ്യം അന്തമായി നൽകി വഞ്ചിക്കപ്പെടുന്നത്‌. സെറാഫിൻ വെളിച്ചത്തു വന്ന ഒരു ഇര മാത്രമാണ്‌.

തുടർന്ന് വായിക്കുക ഇവിടെ


താജുദ്ദേ‍ീൻ വെളിമുക്ക്‌


Wednesday, April 29, 2009

നവോത്ഥാനത്തിന്‌ ശിലയിട്ട വിദ്യാർത്ഥി പ്രസ്ഥാനം ; എസ്.എസ്.എഫ്


മൂന്നര പതിറ്റാണ്ടുകൾക്കപ്പുറം കേരളത്തിലെ ഇളം തലമുറക്കിടയിൽ ഇസ്ലാമിക പ്രബോധന രംഗത്ത്‌ വളരെ വ്യക്തമായ ഒരു ശൂന്യത അപകടകരമായ രീതിയിൽ വളർന്നു വന്നപ്പോഴാണ്‌ സുന്നി വിദ്യാർത്ഥി പ്രസ്ഥാനം എന്ന ആശയം ഉരുത്തിരിയുന്നത്‌. വിദ്യാർത്ഥിത്വത്തിന്റെ വഴിയാകെ നിലനിൽപിന്ന്‌ നിമിത്തം നിർവചിക്കാനാവാതെ മുസ്ലിം ചിന്തകന്മാർ പകച്ചു നിന്നുപോയ സന്ദർഭമായിരുന്നു അത്‌. ദൈവികമായ മാർഗദർശനങ്ങളുടെ ഫലമെന്നോണം മനുഷ്യന്റെ ഉള്ളിൽ നിന്ന്‌ ഉണർന്നു വരേണ്ട ധാർമിക സനാതന ചിന്തകളുടെ അനുഭവമാണ്‌ പ്രശ്നങ്ങളുടെ മൂലകാരണമെന്ന്‌ അന്ന്‌ സുന്നി വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അണിയറയിലുണ്ടായിരുന്നവർ വിലിയിരുത്തി. 'ധാർമിക വിപ്ലവം സിന്ദാബാദ്‌' എന്നവർ വിദ്യാർത്ഥികൾക്ക്‌ വിപ്ലവസന്ദേശം കൈമാറി.

ധാർമികമായ ചിന്ത, സ്വയം നന്നാവാനും രക്ഷപ്പെടാനുമുള്ള വഴിമാത്രമല്ല തുറന്നു തരുന്നത്‌. അപരനെ കൈപിടിച്ചു രക്ഷപ്പെടുത്താനുള്ള അഭിവാഞ്ഞ്ച കൂടി അതിന്റെ മർമ്മമാണ്‌. അങ്ങനെ ഒരു കൂട്ടം വിദ്യാർത്ഥികൾ കേരളത്തിന്റെ മുക്കുമൂലകളിൽ സായാഹ്നങ്ങളിൽ ഒത്തുകൂടി സമൂഹത്തെ ശരിയായ ചിന്തയിലേക്കും പ്രവർത്തനങ്ങളിലേക്കും നയിക്കുന്നതിനെ കുറിച്ചവർ ഗാഢമായി ആലോചിച്ചു. വഴി തെറ്റിയവരുടെ സ്ഥിതിയോർത്ത്‌ അവരുടെ മനസ്സ്‌ വേദനിച്ചു. കണ്ണുകൾ നിറഞ്ഞു. പുതുകാലത്തിന്റെ ജിഹാദാണ്‌ നേർവഴിക്കാനയിക്കാനുള്ള ഈ ദൗത്യമെന്ന്‌ അവർ തിരിച്ചറിഞ്ഞു. പലഭാഗങ്ങളിൽ നിന്നായി ഉയർന്നുവന്ന ചിന്തകൾ ഏകോപിക്കപ്പെട്ടു. അക്കാലത്ത്‌ സുന്നിടൈംസിൽ എകെ ഇസ്മാഈ​‍ൗൽ വഫ എന്ന വിദ്യാർത്ഥി എഴുതിയ കുറിപ്പ്‌ ഈ വഴിക്കുള്ള ചിന്തകൾക്ക്‌ സംഘടിത ശക്തി പകർന്നു. 1973 ഏപ്രിൽ 29ന്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്സ്‌ ഫെഡറേഷൻ നിലവിൽ വന്നു.

മതവിജ്ഞാനീയങ്ങളിൽ മാത്രം ശ്രദ്ധയൂന്നി കഴിയുന്ന മതവിദ്യാർത്ഥികൾ ദർസുകളിലും അത്യാവശ്യ ആചാരാനുഷ്ഠാനങ്ങൾ സ്വായത്തമാക്കിയോ തീരെ മതബന്ധമില്ലാതെ ഭൗതിക വിജ്ഞാനീയങ്ങളിൽ ഭ്രമിച്ച്‌ ജീവിക്കുന്ന ഭൗതിക വിദ്യാർത്ഥികളും അന്ന്‌ രണ്ട്‌ ധ്രുവങ്ങളിലായിരുന്നു. ഈ രണ്ട്‌ വിഭാഗങ്ങളും പ്രബല ശക്തികളായിരുന്നു. ഭൗതിക വിദ്യാർത്ഥികളെ കയ്യിലെടുക്കാൻ പലർക്കും കഴിഞ്ഞെങ്കിലും മതവിദ്യാർത്ഥികളെ സ്വാധീനിക്കാൻ ആർക്കും പറ്റിയില്ല. മതചിന്തയും ഭൗതിക ചിന്തയും അന്യോന്യം കാലവും ലോകവുമറിയാതെ കഴിയുന്ന ഈ അവസ്ഥ കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്‌ ഏറ്റവും കനത്ത വിലങ്ങു തടിയായിരുന്നു. നിലവിലുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പ്രധാന പരാജയമായി ഈ അകൽച്ചയെക്കുറിച്ച്‌ ആഴത്തിൽ അപഗ്രഥിച്ച സുന്നി വിദ്യാർത്ഥി അവരെ ഒന്നിപ്പിച്ചു. അതോടെ മതചിന്തകൾ ഭൗതിക തലത്തിലേക്ക്‌ പടർന്നു പിടിച്ചു. ഭൗതിക കലാലയങ്ങളുടെ അകത്തും പുറത്തും അതിന്റെ ലക്ഷണങ്ങൾ പ്രകടമായി. മതവിദ്യാർത്ഥികൾ ഗുരുകുലങ്ങളിൽ നിന്ന്‌ ഇറങ്ങി വന്നു. അവർ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കൊപ്പം സായാഹ്നങ്ങളും സന്ധ്യകളും പങ്കിട്ടു. മാറ്റങ്ങൾ വളരെ വേഗത്തിലായിരുന്നു. ഭൗതിക മേഖലയെ നന്നായി അഭിമുഖീകരിക്കാനുള്ള തിരക്കിട്ട സന്നാഹങ്ങൾ മതരംഗത്തുണ്ടായി. മതരംഗത്തേക്ക്‌ കൗലത്തിന്റെ നന്മയും പുരോഗതിയും കൈമാറാനുള്ള ത്വരയും മതരംഗത്തു നിന്ന്‌ അകം വെടിപ്പിക്കാനുതകുന്ന ആശയങ്ങൾ സ്വീകരിക്കാനുള്ള മനോവിശാലതയും ഭൗതിക വിദ്യാർത്ഥികളിൽ തളിർത്തു വളർന്നു. കേരളത്തിലെ ഇസ്ലാമിക നവോത്ഥാനരംഗത്ത്‌ ഏറ്റവും വലിയ മുതൽകൂട്ടായ പ്രവർത്തനമായിരുന്നു അത്‌. അതിന്‌ നേതൃത്വപരമായ പങ്ക്‌ വഹിക്കാൻ സുന്നി വിദ്യാർത്ഥി പ്രസ്ഥാനത്തിന്‌ കഴിഞ്ഞു.

ഇന്ന്‌ വൈവിധ്യപൂർണമായ വിപ്ലവ പ്രവർത്തനങ്ങളുമായി, വിജയത്തിന്റെ, പ്രയത്നത്തിന്റെ ത്യാഗത്തിന്റെ നൂറുകൂട്ടം അനുഭവങ്ങളുമായി പ്രസ്ഥാനം മതഭൗതിക ഭേദമന്യേ കേരളത്തിൽ വേരൂന്നി നിൽക്കുകയും വളർന്നു പന്തലിക്കുകയും മറ്റുള്ളവർക്ക്‌ തണലും ഫലും നൽകുകയും ചെയ്യുന്നു.

എസ്.എസ്.എഫ് പ്രസ്ഥാനം ; കൂടുതൽ വാ‍യനയ്ക്ക് ഇവിടെ ക്ലിക് ചെയ്യുക

ഏപ്രിൽ 29 എസ്.എസ്.എഫ്. സ്ഥാപാക ദിനം ഇവിടെ ക്ലിക് ചെയ്ത് വായിക്കുക

Monday, April 27, 2009

ലീഗ്‌ ഗുണ്ടാവിളയാട്ടം; SSF‌ പ്രതിഷേധിച്ചു

മലപ്പുറം: കണ്ണൂർ ജില്ലയിലെ ഇരിക്കൂറിർ എസ്‌എസ്‌എഫ്‌ സെക്രട്ടറി ആർ പി ഹുസെയിൻ മാസ്റ്ററെ ലീഗ്‌ ഗുണ്ടകൾ അക്രമിക്കുകയും വേദി കൈയേറുകയും ചെയ്തതിനെതിരെ ഇരിക്കൂറിർ നടന്ന എസ്‌എസ്‌എഫ്‌ പ്രതിഷേധ റാലിയിലേക്ക്‌ ലീഗ്‌ ഗുണ്ടകൾ വീണ്ടും നടത്തിയ ആക്രമണത്തിൽ എസ്‌എസ്‌എഫ്‌ ജില്ല​‍ാ സെക്ര​‍ട്ടറിയേറ്റ്‌ പ്രതിഷേധിച്ചു.



വിദ്യാർത്ഥിഥികളിൽ ധാർമികത വളർത്തി സമൂഹത്തിന്റെ ഗുണപരമായ ഉന്നതിക്ക്‌ വേണ്ടി ക്രിയാത്മക ഇടപെടലുകൾ നടൽത്തുന്ന സുന്നി സ്റ്റുഡൻസ് ഫെഡറേഷനു നേരെയുള്ള ആക്രമണം ആരുടെ പക്ഷത്തു നിന്നായാലും സംഘടന നോക്കി നിൽക്കുകയില്ല. കാലിനടിയിലെ മ​‍െണ്ണാലിപ്പിൽ വിറളിപൂണ്ടു കൊമ്പു കുലുക്കൽ നിമാനുസൃതം ഇസ്ലാമിക പ്രവർത്തനം നടൽത്തുന്ന എസ്‌എസ്‌എഫിനു നേരെ തിരിൽച്ചു വിടുന്നതിന്‌ മുസ്ലിംലീഗ്‌ ഇനിയും വലിയ വില നൽകേണ്ടി വരുൽന്നും നേതാൽക്കൾ പ്രതിഷേധ കുറിപ്പിൽ അറിയിച്ചു.
news and pictures

Saturday, April 25, 2009

ഇരിക്കൂറിൽ ലീഗ്‌ ആക്രമണം വീണ്ടും !!

ഇരിക്കൂര്റിൽ സുന്നി പ്രവർത്തകർക്കുനേരെ ലീഗ്‌ ആക്രമണം വീണ്ടും
ആക്രമണമുണ്ടായത്‌ പ്രതിഷേധ റാലിക്കുനേരെ.

  • കല്ലേറിൽ നിരവധി പേർക്ക്‌ പരിക്ക്‌.
  • വാഹനങ്ങൾ തകർത്തു.
  • അബ്‌ ദുൽ ഗഫൂർ സഖാഫി നെല്ലൂരിന്‌ തലക്കും ദേഹത്തും സാരമായ പരിക്ക്‌.
  • ആക്രമണ ശേഷം ലീഗ്‌ ഗുണ്ടകൾ സമീപത്തെ പള്ളിയിൽ കയറി വാതിലടച്ചു.
  • മുസ്ലിം ലീഗ്‌ പഞ്ചായത്ത്‌ നേതാക്കൾ ഉൾപ്പടെയുള്ളവരാണ്‌ അക്രമത്തിന്‌ നേതൃത്വം നൽകിയത്‌.

1. കണ്ണൂർ ഇരിക്കൂറിൽ സുന്നി പ്രവർത്തകർക്കു നേരെ അഴിഞ്ഞാടിയ ലീഗുകാരെ പോലീസ്‌ വിരട്ടിയോടിക്കുന്നു. 2.കല്ലേറിൽ പരുക്കേറ്റ സുന്നി പ്രവർത്തകരിലൊരാളുടെ തലപൊട്ടി രക്തമൊഴുകുന്നു


ലീഗ്‌ ഗുണ്ടായിസത്തിനെതിരെ എസ്‌എസ്‌എഫ്‌ ഇരിങ്ങാലക്കുട ഡിവിഷൻ നടത്തിയ പ്രതിഷേധ റാലി 24/04/2009


കാസർകോട് സുന്നീപ്രവർത്തകരുടെ പ്രതിശേധ റാലി
25/04/2009

Thursday, April 23, 2009

ജനമുന്നേറ്റ യാത്രക്ക്‌ നേരെ ലീഗ്‌ ആക്രമണം

എസ്‌എസ്‌എഫ്‌ ജന. സെക്രട്ടറിക്ക്‌ മർദനം

കണ്ണൂർ: എസ്‌എസ്‌എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.പി ഹുസൈൻ ഇരിക്കൂറിനും കണ്ണൂർ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സഅദ്‌ തങ്ങൾക്കും നേരെ മുസ്‌ ലിം ലീഗ്‌ ആക്രമണം. ഇരിക്കൂറിൽഎസ്‌വൈഎസ്‌ ജില്ലാ കമ്മിറ്റിയുടെ ജനമുന്നേറ്റ യാത്രയിൽ പങ്കെടുക്കവെയാണ്‌ ഒരു സംഘം ലീഗ്‌ പ്രവർത്തകർ സുന്നി നേതാക്കളെ ക്രൂരമായി മർദിച്ചതു. പരിക്കേറ്റ ഇരുവരെയും ഇരിക്കൂർ ഗവണ്‍മന്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട്‌ അഞ്ചു മണിയോടെയാണ്‌ ഇരിക്കൂർ ടൗണിൽ സംഘടിപ്പിച്ച ജനമുന്നേറ്റ യാത്ര സ്വീകരണ പരിപാടിക്ക്‌ നേരെ അക്രമണമരങ്ങേറിയത്‌. ആർ.പി ഹുസൈൻ പ്രസംഗിച്ചു കൊണ്ടിരിക്കെ മാരകായുധങ്ങളുമായെത്തിയ ഇരുപതോളം വരുന്ന ലീഗ്‌ ഗുണ്ടകൾ അസഭ്യം പറഞ്ഞ്‌ സ്റ്റേജ്‌ കൈയേറുകയും മൈക്ക്‌ പിടിച്ച്‌ വാങ്ങിയ ശേഷം അദ്ദേഹത്തെ മർദിക്കുകയുമായിരുന്നു. സ്വീകരണ പരിപാടിയിൽ പങ്കെടുത്ത്‌ ഇരിക്കൂർ ടൗണിൽ നിൽക്കുന്നതിനിടെയാണ്‌ സഅദ്‌ തങ്ങളെ അക്രമി സംഘം ക്രൂരമായി മർദിച്ചതു. തുടർന്ന്‌ അക്രമികൾ സമീപത്തെ പ്രചാരണ വാഹനവും ജാഥക്ക്‌ അകമ്പടിപോയ വാഹനവും തകർത്തു.

ലീഗ്‌ പ്രവർത്തകരായ മുല്ലോളി നവാസ്‌, ഇല്ലത്തകത്ത്‌ ഇസ്മാഈൽ, മരടൻ അബ്ദു റസാഖ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം പേർ വരുന്ന സംഘമാണ്‌ ജനമുന്നേറ്റ യാത്രയെ ആക്രമിച്ചതു. ഇരിക്കൂർ പോലീസ്‌ കേസെടുത്തു. സംഭവത്തിൽ എസ്‌വൈഎസ്‌ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. നിയമവിധേയമായി ആശയപ്രചാരണം നടത്താൻ ഭരണഘടന നൽകുന്ന അവകാശത്തിനുനേരെ രാഷ്‌ ട്രീയജ്വരം മൂത്ത അക്രമികൾ ചെയ്ത ഹീന കൃത്യം അപലപനീയമാണ്‌. സമുദായത്തിന്റെ പേരിൽ സംഘടിച്ച്‌ വളർന്ന രാഷ്ട്രിയ പാർട്ടിയുടെ ക്രൂരകൃത്യത്തിനെതിരെ മന:സാക്ഷിയുള്ളവർ പ്രതികരിക്കണം. സംഭവത്തിനുപിന്നിൽ പ്രവർത്തിച്ച ദുഷ്ട ശക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പേരോട്‌ അബ്‌ ദുറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു.

യു.എ.ഇ യിലെ സുന്നീ സംഘടനകൾ അക്രമത്തിൽ പ്രതിശേധം രേഖപ്പെടുത്തി . കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു
സിറാജ് ന്യൂസ്
എസ്.എസ്.എഫ്.മലപ്പുറം.കോം
23/04/2009

Tuesday, April 14, 2009

സുന്നികളെ സഹായിക്കുന്നവരെ സഹായിക്കും: കാന്തപുരം

മലപ്പുറം:സുന്നികളെ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് അഖിലേന്ത്യ സുന്നി ജംയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍. മലപ്പുറം മേല്‍മുറി മഅദിന്‍ എന്‍കൌമിയം സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംയ്യത്തുല്‍ ഉലമ നിലപാട് മാററമില്ലെന്നും അദ്ദേഹം പറഞ്ഞു. അഹ്ലുസുന്ന് വല്‍ ജമാഅത്തിനെ പിന്തുണയ്ക്കുന്നവരെ മത, സമുദായ ഭേദമന്യേ ഞങ്ങള്‍ സഹായിക്കും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ ആളാകാന്‍ ഞങ്ങളെ കിട്ടില്ല. ഒരു പ്രസ്ഥാനത്തിനോ കക്ഷിക്കോ മുതലാളിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ തീറെഴുതുന്നില്ല ഞങ്ങളുടെ പ്രസ്ഥാനം. ഇന്ത്യയിലെ എല്ലാ ജനവിഭാഗത്തെയും ഒരു പോലെ കാണുന്ന, മുസ്ലിംങ്ങളടക്കമുളള ന്യൂനപക്ഷളെ രണ്ടാം കണ്ണോട് കാണാത്ത മതേതര ജനധിപത്യ സര്‍ക്കാറിനെ തിരഞ്ഞെടുക്കണം. ഞങ്ങളെ അങ്ങുേമിങ്ങും പഴിചാരി ഭിന്നിപ്പിക്കാന്‍ ശ്രമിക്കേണ്ട. നിമിഷം കൊണ്ട് മാറുന്ന നയമല്ല ഞങ്ങളുടേത്. ഒരോ മണ്ഡലത്തില്‍ ഓരോരുത്തരെ പിന്തുണക്കുന്ന നിലപാടുണ്ടാകില്ല. ഇന്ന കക്ഷിക്ക് വോട്ട് ചെയ്യണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു ഇടത് വലത് മുന്നണികള്‍ താല്‍കാലിക നേട്ടത്തിനു വേണ്ടി ചിലരെ വര്‍ഗീയ വാദികളെന്ന് ആക്ഷേപിക്കുന്നുണ്ട്. ഇത് മുസ്ലിം സമുദായത്തിന് തിരിച്ചടിയായാല്‍ അതിന് ഉത്തരവാദികള്‍ മുസ്ലിംങ്ങളായ രാഷ്ട്രീയക്കാരായിരിക്കുമെന്ന് കാന്തപുരം പറഞ്ഞു. പൊതുവിഷയത്തില്‍ സുന്നി പണ്ഡിതര്‍ ഒന്നിച്ചു നില്‍ക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.കെ. ഹംസ, പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണി തുടങ്ങി വിദേശ രാജ്യങ്ങളിലെയടക്കം നിരവധി നേതാക്കളും പണ്ഡിതന്‍മാരും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനം അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം.എ. അബ്ദുല്‍ഖാദര്‍ മുസല്യാര്‍ ഉദ്ഘാടനം ചെയ്തു. ഫസല്‍ ശിഹാബ് അല്‍ ജിഫ്രി തങ്ങളുടെ പ്രാര്‍ഥനയോടെയാണ് സമ്മേളനം തുടങ്ങിയത്. സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്‍കൌമിയം സന്ദേശം നല്‍കി. കൂറ്റമ്പാറ അബ്ദുല്‍റഹ്മാന്‍ ദാരിമി, കെ.പി. ഹംസ മുസല്യാര്‍ ചിത്താരി, പൊന്മള അബ്ദുല്‍ഖാദര്‍ മുസല്യാര്‍, പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന പ്രവാസിസംഗമം മുനവര്‍ അത്തീഖ് രിസ്വി (ബ്രിട്ടന്‍) ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസംഗിച്ചു.

നിലപാട് വ്യക്തമാക്കുന്നു മനോരമ ന്യൂ‍സ് വീഡിയോ ഇവിടെ

Monday, April 13, 2009

ജനസാഗരം തീർത്ത് എൻകൌമിയം സമ്മേളനം


എൻകൌമിയം സമാപന സമ്മേളനത്തിൽ ഖലീൽ തങ്ങൾ സന്ദേശം നൽകുന്നു
കൂടുതൽ വാർത്തകളും ചിത്രങ്ങളും വീഡിയോ /ഓഡിയോകളും

Sunday, April 12, 2009

തിരഞ്ഞെടുപ്പ് 2009, കാന്തപുരത്തിന്റെ നിലപാട് (വീഡിയോ )


തിരഞ്ഞെടുപ്പ് 2009, കാന്തപുരത്തിന്റെ നിലപാട് (വീഡിയോ )
ഇവിടെ ക്ലിക് ചെയ്യുക

മഅദിൻ എൻകൗമിയം സമ്മേളനം ലൈവ്‌




മഅദിൻ എൻകൗമിയം സമ്മേളനം ലൈവ്‌ click here ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു

മഖ്ബറ പൊളിക്കാനെത്തിയ മുജാഹിദ് ഭീകരർ പിടിയിൽ

മഖ്ബറ പൊളിക്കാനെത്തിയ മുജാഹിദ് (വഹാബി )ഭീകരർ പിടിയിലായി
മഖ്ബറ പൊളിച്ച് വർഗീയ കലാപമുണ്ടാക്കാനുള്ള കുത്സിത ശ്രമം പരാജയപ്പെട്ടു.

സിറാജ് ന്യൂസ് 10-04-2009

Thursday, April 9, 2009

എൻകൗമിയം സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

മലപ്പുറം: കർമധന്യമായ ഒരുവർഷത്തിന്റെ സാക്ഷ്യവുമായി മഅ​‍്ദിൻ എൻകൗമിയം സമാപനത്തിലേക്ക്‌. ഇന്ന്‌ ആരംഭിക്കുന്ന സമാപന സമ്മേളനത്തിന്‌ സ്വലാത്തു നഗറിലും പരിസരങ്ങളിലും വിപുലമായ ഒരുക്കങ്ങളാണു ഏർപ്പെടുത്തിയിരിക്കുന്നത്‌. ഇരുപത്തഞ്ചോളം വിഭാഗങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കുന്ന വിദേശത്തുനിന്നും ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ എത്തിത്തുടങ്ങി. യമനിലെ പൗരാണിക മുസ്ലിം കേന്ദ്രവും കേരളത്തിലെ മാപ്പിളമാരുമായി ഏറെ അടുപ്പമുള്ള പ്രദേശവുമായ തരീമിലെ മുഫ്തിയും വിശ്വപ്രസിദ്ധ പണ്ഡിതനുമായ ഹബീബ്‌ അലി മശൂർ ബുധനാഴ്ച തന്നെ സ്വലാത്ത്‌ നഗറിലെത്തി. സൗദിയിൽ നിന്നുള്ള ആദ്യസംഘവും എത്തിയിട്ടുണ്ട്‌. സിറിയ, സൗത്താഫ്രിക്ക തുടങ്ങിയിടങ്ങളിൽ നിന്നുള്ള പണ്ഡിതർക്കും നബികീർത്തന സംഘങ്ങൾക്കും വ്യാഴാഴ്ച പുലർച്ചേ കരിപ്പൂർ വിമാനത്താവളത്തിൽ വമ്പിച്ച വരവേൽപ്പു നൽകി.

ഇന്ന്‌ രാവിലെ എട്ടുമണിമുതൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ മഖാമിൽ നിന്ന്‌ ദേവർശോല അബ്ദുസ്സലാം മുസ്ലിയിരുടെ നേതൃത്വത്തിലും കോഴിക്കോട്‌ ജില്ലയിലെ കടലുണ്ടിയിൽ നിന്ന്​‍്‌ സയ്യിദ്‌ അബ്ദുല്ലാ ഹബീബ്‌ തങ്ങളുടെ നേതൃത്വത്തിലും മമ്പുറത്തുനിന്ന്‌ പൊന്മള മൊയ്തീൻകുട്ടി ബാഖവിയുടെ നേതൃത്വത്തിലും വിവിധ മഖാമുകൾ സന്ദർശിച്ച്‌ സിയാറത്തുയാത്ര ആരംഭിക്കും. വിവിധ യാത്രകൾ മൂന്നിന്‌ സ്വലാത്ത്‌ നഗറിൽ സംഗമിക്കും.

നാലുമണിക്ക്‌ മലപ്പുറം കോഴിക്കോട്‌ റോഡിൽ വാറങ്കോടു നിന്നും ഘോഷയാത്ര ആരംഭിക്കും. ഇരുപതോളം വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു ജനങ്ങളും അണിനിരക്കുന്ന റാലിയിൽ മഅ​‍്ദിൻ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളുമുണ്ടാകും. സയ്യിദ്‌ യൂസുഫുൽ ബുഖാരി വൈലത്തുരിന്റെ അധ്യക്ഷതയിൽ ഹബീബ്‌ അലി മശൂർ(യമൻ) ചതുർദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. മലയാളം, ഇംഗ്ലീഷ്‌, അറബിക്‌, എൻ.ആർ,ഐ സ്പേഷ്യൽ സോവനീറുകൾ വേദിയിൽ പ്രകാശനം ചെയ്യും. തോപ്പിൽ മുഹമ്മദ്‌ മീരാൻ, എ.പി ബാവഹാജി ചാലിയം, സിറാജുദ്ധീൻ ഖൂറൈശി(ന്യൂഡൽഹി), മൻസൂർ ഹാജി ചെന്നൈ, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, സാജിദ ഉമർ ഹാജി, അഡ്വ. എം.കെ ദാമോദൻ, പി.കെ മുഹമ്മദ്‌ എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിക്കും. ഹൈദർ അലി (മംഗലാപുരം) ഹാരിസ്‌(ശംസ ഗ്രൂപ്പ്‌, അബുദാബി) എന്നിവർ അവാർഡ്‌ ദാനം നിർവ്വഹിക്കും. എൻകൗമിയത്തിലെ പ്രധാന ഇനമായ സ്വലാത്ത്‌ ആത്മീയ സമ്മേളനം എട്ടുമണിക്കു തുടങ്ങും. സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ സൂഫിവര്യനും ആത്മീയവ്യക്തിത്വവുമായ ഹബീബ്‌ അലി മശൂറിനും വിദേശ പണ്ഡിതർക്കും പുറമെ സമസ്ത മുശാവറയിലെ പ്രമുഖനേതാക്കളുടെ സാന്നിധ്യവുമുണ്ടാകും. കുമ്പോൽ ആറ്റക്കോയ തങ്ങൾ പ്രാരംഭപ്രാത്ഥന നടത്തും. പേരോട്‌ അബ്ദുർറഹ്മാൻ സഖാഫി ഉദ്ബോധനം നടത്തും. സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി സ്വലാത്തിനു നേതൃത്വം നൽകും. എൻകൗമിയം നഗരിയിൽ ഉയർത്താൻ വിശുദ്ധ മദീനയിൽ നിന്നെത്തിയ പതാക വാഹകസംഘത്തിന്‌ ബുധാനാഴ്ച കരിപ്പൂർ വിമാനത്താളത്തിൽ വമ്പിച്ച വരവേൽപ്പാണു നൽകിയത്‌. സയ്യിദ്‌ ഉമർ അൽ ഹീത്ത, സയ്യിദ്‌ ഹാശിം അൽ ഹീത്ത എന്നിവരാണ്‌ പതാകയുമായെത്തിയത്‌. ഹബീബ്‌ മശൂറിന്റെ സാന്നിധ്യത്തിൽ സയ്യിദ്‌ യൂസുഫുൽ ബുഖാരി വൈലത്തൂർ ഏറ്റു വാങ്ങി. സയ്യിദ്‌ അലി ബാഫഖി തങ്ങൾ, ഹബീബ്‌ കോയ തങ്ങൾ ചെരക്കാപറമ്പ്‌, സയ്യിദ്‌ ഇസ്മാഈലുൽ ബുഖാരി, സയ്യിദ്‌ ശിഹാബുദ്ധീൻ ബുഖാരി, പി.കെ.എസ്‌ തങ്ങൾ തലപ്പാറ, പ്രോഫ. എ.കെ. അബ്ദുൽ ഹമീദ്‌, അബ്ദുൽ ലത്തീഫ്‌ സഅദി പഴശ്ശി തുടങ്ങിയവർ സംബന്ധിച്ചു.

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിനു പേർ പതാകഘോഷയാത്രയിൽ സംബന്ധിക്കാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയിരുന്നു. വൈകീട്ട്‌ ആറു മണിയോടെ സ്വാഗത സംഘം ചെയർമാൻ സയ്യിദലി ബാഫഖിതങ്ങൾ സ്വലാത്ത്‌ നഗറിൽ എൻകൗമിയം പതാക വാനിലേക്കയുയർത്തി.
09/04/2009


Wednesday, April 8, 2009

സ്നേഹ പ്രതിജ്ഞയെടുത്ത്‌ എൻകൗമിയം സൗഹൃദസംഗമം

എൻകൗമിയം സൗഹൃദ സംഗമത്തിൽ ഡോ.ഫാദർ തോമസ്‌ പനക്കൽ സംസാരിക്കുന്നു

മലപ്പുറം: സ്നേഹത്തിന്റെയും സൗഹാർദ്ധത്തിന്റെയയും അടിത്തറയിലാണ്‌ ഉത്തമ സമൂഹത്തിന്റെ നിലനിൽപ്പെന്ന്‌ എൻകൗമിയം സൗഹൃദ സംഗമം ഉണർത്തി. മൈത്രിയുടെ മലപ്പുറം പാഠങ്ങൾ എന്ന വിഷയത്തിൽ നടന്നകൂട്ടായ്മ, മാനവീക ഐക്യത്തിനു വേണ്ടി പ്രതിജ്ഞപുതുക്കിയാണ്‌ പിരിഞ്ഞത്‌. എ.പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാദർ ഡോ.തോമസ്‌ പനക്കൽ (സെന്റ്‌ ജോസഫ്‌ ചർച്ച്‌, മലപ്പുറം), വിശ്വഭദ്രാനന്ദ ശക്തിബോധി(ആലത്തൂർ സിദ്ധാശ്രമം), മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.എം.കെ.ഫൈസി പ്രസംഗിച്ചു.

കെ. ടി ത്വാഹിർ സഖാഫി, പി.കെ.എം ഇരിങ്ങല്ലൂർ, അബ്ദുൽ റഹ്മാൻ ഹാജി (സീനത്ത്‌ ഗ്രൂപ്പ്‌), പി.കെ.അബ്ദുൽ റഹിമാൻ മാസ്റ്റർ, അബൂബക്കർ ഹാജി ചെറുവണ്ണൂർ, അബ്ദുഹാജി വേങ്ങര സംബന്ധിച്ചു. അബ്ദുല്ല ചേറൂർ സ്വാഗതവും കോയമാസ്റ്റർ കൊണേ​‍്ടാട്ടി നന്ദിയും പറഞ്ഞു. 08/04/2009
http://www.ssfmalappuram.com/



എൻകൌമിയം വാർത്തകളും ചിത്രങ്ങളും ഇവിടെ

Sunday, April 5, 2009

എൻകൗമിയം എക്സ്പോ ഇന്ന്‌ തുടങ്ങും


മലപ്പുറം: മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യയുടെ എൻകൗമിയം വാർഷികാഘോഷ സമാപന സമ്മേളനം ഏപ്രിൽ 9 മുതൽ 12 വരെ മലപ്പുറം സ്വലാത്ത്‌ നഗറിൽ നടക്കും. 'ആത്മീയതയുടെ അറിവും കനിവുമായി നന്മയുടെ വ്യാഴവട്ടത്തിലേക്ക്‌' എന്ന പ്രമേയത്തിൽ 2008 ഏപ്രിൽ മാസത്തിലാണ്‌ എൻകൗമിയത്തിന്‌ തുടക്കമായത്‌. നാലുദിനങ്ങളിൽ 25 വ്യത്യസ്ത പരിപാടികളുൾക്കൊള്ളുന്ന സമ്മേളനത്തിൽ ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെത്തും.

5ഏപ്രിൽ 5ന്‌ മഅ​‍്ദിൻ കാമ്പസിൽ എൻകൗമിയം എക്സ്പോ ആരംഭിക്കുന്നതോടെ സമ്മേളനത്തിന്റെ വിവിധ പരിപാടികൾക്ക്‌ തുടക്കമാകും. വിസ്മയവും വിജ്ഞാനവും ആസ്വാദനവും ഒരുമിക്കുന്നതായിരിക്കും പ്രദർശനം. 6ന്‌ വൈകുന്നേരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ പ്രവാചക പ്രകീർത്തന ഗ്രൂപ്പുകൾ ചേർന്ന്‌ അവതരിപ്പിക്കുന്ന ബുർദ പാരായണമാണ്‌. ഏഴിന്‌ വൈകുന്നേരം നടക്കുന്ന സൗഹൃദസംഗമം ഡോ: സുകുമാർ അഴീക്കോട്‌ ഉദ്ഘാടനം ചെയ്യും.
for more news and picture. click here

Saturday, April 4, 2009

കാന്തപുരത്തെ ഭീഷണിപ്പെടുത്തിയവന്‌ സ്വീകരണം

കാന്തപുരത്തെ ഭീഷണിപ്പെടുത്തിയവന്‌ സ്വീകരണം
SIRAJ NEWS 31/03/2009

Wednesday, April 1, 2009

കാന്തപുരത്തിനു ഇന്ന് പൗര സ്വീകരണം -തത്‌സമയ സംപ്രേഷണം

കാന്തപുരത്തിനു ഇന്ന് പൗര സ്വീകരണം -തത്‌ സമയ സം പ്രേഷണം 7 മണിമുതൽ

ആരുമായും രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല: കാന്തപുരം


കോഴിക്കോട്‌: ആരുമായും രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷണന്റെ സന്ദർഷനത്തെകുറിച്ച്‌ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങൾക്ക്‌ കക്ഷി രാഷ്ട്രീയമില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയ ചർച്ചകളുമില്ല. എന്നാൽ കൂടിക്കാഴ്ച നടത്താറുണ്ട്‌. മുന്നിൽ വരുന്ന എല്ലാവരെയും മാന്യമായി സ്വീകരിക്കുകയും മാന്യതയോടെ അയക്കുകയും ചെയ്യും. പഴയ നിലപാടിൽ നിന്ന്‌ ഒരു മാറ്റവും സംഘടന വരുത്തിയിട്ടില്ല. ഏതെങ്കിലും നേട്ടത്തിനു വേണ്ടി നിലപാട്‌ മാറ്റാറില്ല. ഏത്‌ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കും സുന്നി ആദർശവും സംഘടനയുടെ നയ പരിപാടികളും അംഗീകരിക്കുന്നെങ്കിൽ സംഘടയിൽ അംഗത്വം നൽകും.

? തിരഞ്ഞെടുപ്പ്‌ നിലപാടിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമോ?
- അങ്ങനെ ഒരുപതിവ്‌ ഇക്കാലമത്രയും സംഘടനക്കില്ല. സംഘടനയുടെ നയം ഞങ്ങളുടെ തന്നെ നെറ്റ്‌വർക്കിലൂടെ പ്രവർത്തകരിൽ എത്തിക്കും.

?നെറ്റ്‌ വർക്കിലൂടെ സന്ദേശം കൈമാറിത്തുടങ്ങിയോ?
- അത്‌ സംഘടനാ പരമായ കാര്യമാണ്‌. പരസ്യമായി പറയാനുള്ളതല്ല.

?മുസ്ലിംലീഗ്‌ നേതാക്കൾ താങ്കളെ വന്ന്‌ കണ്ടിരുന്നുവല്ലോ?
- എല്ലാവരും കണ്ടിട്ടുണ്ട്‌. ഇടതും വലതും അല്ലാത്തതുമായി കേരളത്തിലെ പകുതിയിലധികം സ്ഥാനാർഥികൾ ഞങ്ങളെ വന്നുകണ്ടിട്ടുണ്ട്‌.

?ആർക്കെങ്കിലും ഉറപ്പ്‌ കൊടുത്തോ?
- എല്ലാവർക്കും ഉറപ്പ്‌ കൊടുത്താൽ ഞാൻ ഒന്നിനും കൊള്ളാത്തവനായിപ്പോകില്ലേ?

?പൊന്നാനിയിൽ ഇ.ടി മുഹമ്മദ്‌ ബശീറും ഹുസൈൻ രണ്ടത്താണിയും തുല്യരല്ലേ?
- ആരും തുല്യരല്ല. ഒരോരുത്തർക്കും അവരുടേതായ പ്രത്യേകതകളുണ്ട്‌. ഒരാൾ രാഷ്ട്രീയക്കാരനാണ്‌. മറ്റേയാൾ വിദ്യാഭ്യാസ പ്രവർത്തകനാണ്‌ തുടങ്ങിയ പല വ്യത്യാസങ്ങളും അവർക്കിടയിലുണ്ട്‌.

? ഹുസൈൻ രണ്ടത്താണി സംഘടനയുടെ സ്ഥാനാർത്ഥിയല്ലേ?
- സംഘടന ആരെയും സ്ഥാനാർഥിയാക്കിയിട്ടില്ല. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്‌.


?അപ്പോൾ പിന്നെ പ്രവർത്തകർ ആർക്ക്‌ വോട്ട്‌ ചെയ്യും?
- കഴിവുള്ളവർക്ക്‌ വോട്ട്‌ ചെയ്യും. വ്യക്തി ഗുണവും നോക്കും.

? മനസ്സാക്ഷി വോട്ട്‌ ചെയ്യാമെന്നാണോ?
- അങ്ങനെയല്ല. വ്യക്തമായ തീരുമാനം സംഘടന കൈക്കൊള്ളും.

?സുന്നിവോട്ട്‌ സുന്നികൾക്ക്‌ എന്നതല്ലേ നിലാപാട്‌?
- അത്‌ വളരെ നേരത്തെ സുന്നികൾ കൈകൊണ്ടുവരുന്ന നിലപാട്‌ തന്നെയാണ്‌. സുന്നിയും അസുന്നിയും മത്സരിക്കുന്നിടത്ത്‌ സുന്നിയെ തിരഞ്ഞെടുക്കും.

?രണ്ടും സുന്നികളായാലോ?
- അത്തരം ഘട്ടങ്ങളിൽ സ്ഥാനാർഥിയുടെ കഴിവുകൂടി പരിഗണിച്ച്‌ യുക്തമായ തീരുമാനം കൈക്കൊള്ളും.

?രാഷ്ട്രീയ പാർട്ടികളുടെ വോട്ടുകൊണ്ടല്ല. ഒന്നിലും പെടാത്തവരുടെ വോട്ടുകൊണ്ടാണ്‌ സ്ഥാനാർഥികൾ വിജയിക്കുന്നതെന്നും കാന്തപുരം മറ്റൊരു ചോദ്യത്തോട്‌ പ്രതികരിച്ചു.


01/04/2009




Related Posts with Thumbnails