Wednesday, April 1, 2009

ആരുമായും രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല: കാന്തപുരം


കോഴിക്കോട്‌: ആരുമായും രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷണന്റെ സന്ദർഷനത്തെകുറിച്ച്‌ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങൾക്ക്‌ കക്ഷി രാഷ്ട്രീയമില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയ ചർച്ചകളുമില്ല. എന്നാൽ കൂടിക്കാഴ്ച നടത്താറുണ്ട്‌. മുന്നിൽ വരുന്ന എല്ലാവരെയും മാന്യമായി സ്വീകരിക്കുകയും മാന്യതയോടെ അയക്കുകയും ചെയ്യും. പഴയ നിലപാടിൽ നിന്ന്‌ ഒരു മാറ്റവും സംഘടന വരുത്തിയിട്ടില്ല. ഏതെങ്കിലും നേട്ടത്തിനു വേണ്ടി നിലപാട്‌ മാറ്റാറില്ല. ഏത്‌ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കും സുന്നി ആദർശവും സംഘടനയുടെ നയ പരിപാടികളും അംഗീകരിക്കുന്നെങ്കിൽ സംഘടയിൽ അംഗത്വം നൽകും.

? തിരഞ്ഞെടുപ്പ്‌ നിലപാടിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമോ?
- അങ്ങനെ ഒരുപതിവ്‌ ഇക്കാലമത്രയും സംഘടനക്കില്ല. സംഘടനയുടെ നയം ഞങ്ങളുടെ തന്നെ നെറ്റ്‌വർക്കിലൂടെ പ്രവർത്തകരിൽ എത്തിക്കും.

?നെറ്റ്‌ വർക്കിലൂടെ സന്ദേശം കൈമാറിത്തുടങ്ങിയോ?
- അത്‌ സംഘടനാ പരമായ കാര്യമാണ്‌. പരസ്യമായി പറയാനുള്ളതല്ല.

?മുസ്ലിംലീഗ്‌ നേതാക്കൾ താങ്കളെ വന്ന്‌ കണ്ടിരുന്നുവല്ലോ?
- എല്ലാവരും കണ്ടിട്ടുണ്ട്‌. ഇടതും വലതും അല്ലാത്തതുമായി കേരളത്തിലെ പകുതിയിലധികം സ്ഥാനാർഥികൾ ഞങ്ങളെ വന്നുകണ്ടിട്ടുണ്ട്‌.

?ആർക്കെങ്കിലും ഉറപ്പ്‌ കൊടുത്തോ?
- എല്ലാവർക്കും ഉറപ്പ്‌ കൊടുത്താൽ ഞാൻ ഒന്നിനും കൊള്ളാത്തവനായിപ്പോകില്ലേ?

?പൊന്നാനിയിൽ ഇ.ടി മുഹമ്മദ്‌ ബശീറും ഹുസൈൻ രണ്ടത്താണിയും തുല്യരല്ലേ?
- ആരും തുല്യരല്ല. ഒരോരുത്തർക്കും അവരുടേതായ പ്രത്യേകതകളുണ്ട്‌. ഒരാൾ രാഷ്ട്രീയക്കാരനാണ്‌. മറ്റേയാൾ വിദ്യാഭ്യാസ പ്രവർത്തകനാണ്‌ തുടങ്ങിയ പല വ്യത്യാസങ്ങളും അവർക്കിടയിലുണ്ട്‌.

? ഹുസൈൻ രണ്ടത്താണി സംഘടനയുടെ സ്ഥാനാർത്ഥിയല്ലേ?
- സംഘടന ആരെയും സ്ഥാനാർഥിയാക്കിയിട്ടില്ല. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്‌.


?അപ്പോൾ പിന്നെ പ്രവർത്തകർ ആർക്ക്‌ വോട്ട്‌ ചെയ്യും?
- കഴിവുള്ളവർക്ക്‌ വോട്ട്‌ ചെയ്യും. വ്യക്തി ഗുണവും നോക്കും.

? മനസ്സാക്ഷി വോട്ട്‌ ചെയ്യാമെന്നാണോ?
- അങ്ങനെയല്ല. വ്യക്തമായ തീരുമാനം സംഘടന കൈക്കൊള്ളും.

?സുന്നിവോട്ട്‌ സുന്നികൾക്ക്‌ എന്നതല്ലേ നിലാപാട്‌?
- അത്‌ വളരെ നേരത്തെ സുന്നികൾ കൈകൊണ്ടുവരുന്ന നിലപാട്‌ തന്നെയാണ്‌. സുന്നിയും അസുന്നിയും മത്സരിക്കുന്നിടത്ത്‌ സുന്നിയെ തിരഞ്ഞെടുക്കും.

?രണ്ടും സുന്നികളായാലോ?
- അത്തരം ഘട്ടങ്ങളിൽ സ്ഥാനാർഥിയുടെ കഴിവുകൂടി പരിഗണിച്ച്‌ യുക്തമായ തീരുമാനം കൈക്കൊള്ളും.

?രാഷ്ട്രീയ പാർട്ടികളുടെ വോട്ടുകൊണ്ടല്ല. ഒന്നിലും പെടാത്തവരുടെ വോട്ടുകൊണ്ടാണ്‌ സ്ഥാനാർഥികൾ വിജയിക്കുന്നതെന്നും കാന്തപുരം മറ്റൊരു ചോദ്യത്തോട്‌ പ്രതികരിച്ചു.


01/04/2009




2 comments:

prachaarakan said...

ആരുമായും രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷണന്റെ സന്ദർഷനത്തെകുറിച്ച്‌ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

വായന said...

ഇലക്ഷന്‍ കഴിഞ്ഞോട്ടെ... എന്നിട്ടാകാം പിന്തുണയെകുറിച്ചുള്ള പറച്ചില്‍....

Related Posts with Thumbnails