ചെന്നൈ: രാജ്യത്തെ ധാർമിക സമൂഹം ഉറ്റു നോക്കുന്ന ദേശീയ ഇസ്ലാമിക സമ്മേളനത്തിന്റെ ഭാഗമായ ദേശീയ യാത്രക്കു ചെന്നൈയിൽ ഉജ്വല പരിസമാപ്തി. ഈ മാസം എട്ടിന് ഡൽഹിയിൽ നിന്നാണ് യാത്ര പ്രയാണമാരംഭിച്ചതു. മൂന്നു ഘട്ടങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആവേശകരമായ സ്വീകരണ സംഗമങ്ങൾക്കൊടുവിലാണ് സുന്നി നേതാക്കൾ നയിച്ച യാത്ര ചെന്നൈയിൽ സമാപിച്ചതു. നാടിന്റെ തകർന്നു കൊണ്ടിരിക്കുന്ന അസ്ഥിത്വം വീണെ്ടടുക്കാൻ സമൂഹത്തെ പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ് വൈ ഏശിന്റെ ആഭിമുഖ്യത്തിൽ ദേശീയ സമ്മേളനം സംഘടിപ്പിച്ചതു. മെയ് ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
മദ്യം, മയക്കുമരുന്ന്, ലൈംഗിക അരാചകത്വം, സാമ്പത്തിക ചൂഷണം തുടങ്ങിയ വൈയക്തിക തിന്മകളും തീവ്രവാദം, വർഗീയത തുടങ്ങിയ സാമൂഹ്യ തിന്മകളുമാണ് നാടിന്റെ അസ്ഥിത്വം തകർക്കുന്നതെന്ന തിരിച്ചറിവിൽ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് ദേശീയ യാത്രയിലൂടെ എസ് വൈ എസ് സാധിച്ചെടുത്തത്. സംസ്ഥാനത്തുടനീളം നടന്നു വരുന്ന ജന മുന്നേറ്റ കർമ്മ പദ്ധതികളും അനുബന്ധമായി നടക്കുന്ന ദേശീയ ഇസ്ലാമിക സമ്മേളനവും മുന്നോട്ട് വെച്ചിട്ടുള്ളതും ഇതേ ലക്ഷ്യമാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സമ്മേളന പ്രതിനിധികളുടെ രജിസ്ട്രേഷനും സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാനുള്ള സംവിധാനങ്ങളുടെ രൂപവത്കരണവും ദേശീയ യാത്രയുടെ ഭാഗമായി നടന്നു. വിവിധ കേന്ദ്രങ്ങളിൽ മറുനാടൻ മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് യാത്രക്കു സ്വീകരണം നൽകിയത്. തദ്ദേശവാസികളുൾപ്പെടെ നിരവധിപേർ സംഗമങ്ങളിൽ പങ്കെടുത്തു.
ചെന്നൈയിലെ ഹോട്ടൽ ഇംപീരിയലിൽ നടന്ന സമാപന സംഗമം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ചീഫ് ഖാസി സയ്യിദ് സ്വലാഹുദ്ദേീൻ അയ്യൂബി, സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, മുഹമ്മദ് ഹാറൂൺ എം പി, പേരോട് അബ്ദുറഹ്മാൻ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അബ്ദുൽ ഹകീം ഇംദാദി കോയമ്പത്തൂർ സംസാരിച്ചു. ചെന്നൈ സുന്നി ഓർഗനൈസേഷൻ സെക്രട്ടറി നൂറുദ്ദേീൻ സഖാഫി സ്വാഗതവും മുഹമ്മദ് മൂന്നിയൂർ നന്ദിയും പറഞ്ഞു.

1 comment:
രാജ്യത്തെ ധാർമിക സമൂഹം ഉറ്റു നോക്കുന്ന ദേശീയ ഇസ്ലാമിക സമ്മേളനത്തിന്റെ ഭാഗമായ ദേശീയ യാത്രക്കു ചെന്നൈയിൽ ഉജ്വല പരിസമാപ്തി. ഈ മാസം എട്ടിന് ഡൽഹിയിൽ നിന്നാണ് യാത്ര പ്രയാണമാരംഭിച്ചതു. മൂന്നു ഘട്ടങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആവേശകരമായ സ്വീകരണ സംഗമങ്ങൾക്കൊടുവിലാണ് സുന്നി നേതാക്കൾ നയിച്ച യാത്ര ചെന്നൈയിൽ സമാപിച്ചതു
Post a Comment