എസ്എസ്എഫ് ജന. സെക്രട്ടറിക്ക് മർദനം
കണ്ണൂർ: എസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.പി ഹുസൈൻ ഇരിക്കൂറിനും കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സഅദ് തങ്ങൾക്കും നേരെ മുസ് ലിം ലീഗ് ആക്രമണം. ഇരിക്കൂറിൽഎസ്വൈഎസ് ജില്ലാ കമ്മിറ്റിയുടെ ജനമുന്നേറ്റ യാത്രയിൽ പങ്കെടുക്കവെയാണ് ഒരു സംഘം ലീഗ് പ്രവർത്തകർ സുന്നി നേതാക്കളെ ക്രൂരമായി മർദിച്ചതു. പരിക്കേറ്റ ഇരുവരെയും ഇരിക്കൂർ ഗവണ്മന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് ഇരിക്കൂർ ടൗണിൽ സംഘടിപ്പിച്ച ജനമുന്നേറ്റ യാത്ര സ്വീകരണ പരിപാടിക്ക് നേരെ അക്രമണമരങ്ങേറിയത്. ആർ.പി ഹുസൈൻ പ്രസംഗിച്ചു കൊണ്ടിരിക്കെ മാരകായുധങ്ങളുമായെത്തിയ ഇരുപതോളം വരുന്ന ലീഗ് ഗുണ്ടകൾ അസഭ്യം പറഞ്ഞ് സ്റ്റേജ് കൈയേറുകയും മൈക്ക് പിടിച്ച് വാങ്ങിയ ശേഷം അദ്ദേഹത്തെ മർദിക്കുകയുമായിരുന്നു. സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് ഇരിക്കൂർ ടൗണിൽ നിൽക്കുന്നതിനിടെയാണ് സഅദ് തങ്ങളെ അക്രമി സംഘം ക്രൂരമായി മർദിച്ചതു. തുടർന്ന് അക്രമികൾ സമീപത്തെ പ്രചാരണ വാഹനവും ജാഥക്ക് അകമ്പടിപോയ വാഹനവും തകർത്തു.
ലീഗ് പ്രവർത്തകരായ മുല്ലോളി നവാസ്, ഇല്ലത്തകത്ത് ഇസ്മാഈൽ, മരടൻ അബ്ദു റസാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം പേർ വരുന്ന സംഘമാണ് ജനമുന്നേറ്റ യാത്രയെ ആക്രമിച്ചതു. ഇരിക്കൂർ പോലീസ് കേസെടുത്തു. സംഭവത്തിൽ എസ്വൈഎസ് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. നിയമവിധേയമായി ആശയപ്രചാരണം നടത്താൻ ഭരണഘടന നൽകുന്ന അവകാശത്തിനുനേരെ രാഷ് ട്രീയജ്വരം മൂത്ത അക്രമികൾ ചെയ്ത ഹീന കൃത്യം അപലപനീയമാണ്. സമുദായത്തിന്റെ പേരിൽ സംഘടിച്ച് വളർന്ന രാഷ്ട്രിയ പാർട്ടിയുടെ ക്രൂരകൃത്യത്തിനെതിരെ മന:സാക്ഷിയുള്ളവർ പ്രതികരിക്കണം. സംഭവത്തിനുപിന്നിൽ പ്രവർത്തിച്ച ദുഷ്ട ശക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പേരോട് അബ് ദുറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു.
യു.എ.ഇ യിലെ സുന്നീ സംഘടനകൾ അക്രമത്തിൽ പ്രതിശേധം രേഖപ്പെടുത്തി . കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു

സിറാജ് ന്യൂസ്
എസ്.എസ്.എഫ്.മലപ്പുറം.കോം
23/04/2009
1 comment:
എസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.പി ഹുസൈൻ ഇരിക്കൂറിനും കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സഅദ് തങ്ങൾക്കും നേരെ മുസ് ലിം ലീഗ് ആക്രമണം.
Post a Comment