നാം ജീവിതത്തെ വിരഹത്തിനു വിട്ടു കൊടുത്ത് നാണ്യം തേടിയെത്തിയവർ. ലോകം വൈരുധ്യങ്ങളുടേതാണ്. വിതച്ചേതെല്ലാം പൊന്നാകുന്ന മഴനാട്ടിൽ നിന്ന് നട്ടാൽ മുളക്കാത്ത ഈ മരുഭൂമിയിലാണ് നാം ജീവിത ധാന്യം തേടിയെത്തിയത്. ഇന്ന് ജീവിതത്തിന്റെ സിംഹഭാഗം നാം ചിലവഴിക്കുന്നത് ഈ ജീവിതപ്പൊരിവെയിലത്തും. ഇതു വെറും മരുഭൂമിയല്ല ഏതു വലിയ ഊഷരതയിലും ജീവിതത്തിന്റെ മധുനുകർന്ന്, ആടിക്കുഴഞ്ഞു വഴിവിട്ടവരല്ല വഴികളേ മറന്നു ജീവിക്കുന്ന അതിസമ്പന്നരായ ഒരു കൂട്ടം മനുഷ്യരു(?)ടെ പ്രകടനപരതക്കിടക്കാണ് നാം ജീവിക്കുന്നത്. ഇത് പലപ്പോഴും നമ്മെ നമ്മിലേക്ക് നോക്കാനുള്ള നോട്ടത്തെ മങ്ങിയതാക്കുന്നു. ഒരു തരം ഉള്ളു പൊള്ളച്ച സാംസ്കാരിക ജാഢകൾ അറിഞ്ഞോ അറിയാതെയോ നാം കൊണ്ടു നടക്കുന്നു. ഇതു മൂല്യങ്ങൾക്കു പകരം നെറികേടും ജീവിതത്തിനു പകരം ദുരഭിമാന ഭാരവും നമ്മിൽ കെട്ടിവെക്കുന്നു. ഈ കെടുകാഴ്ചകളിലുടക്കി മനസും ജീവിതവും നഷ്ടപ്പെട്ടവരുടേതു കൂടിയാണ് പ്രവാസ ചരിത്രം. ഇത്തരം മനുഷ്യരാണ് ചില ആത്മീയ വേഷങ്ങൾക്കു മുന്നിൽ അന്നു വരെ നേടിയ ജീവിത സമ്പാദ്യം അന്തമായി നൽകി വഞ്ചിക്കപ്പെടുന്നത്. സെറാഫിൻ വെളിച്ചത്തു വന്ന ഒരു ഇര മാത്രമാണ്.
തുടർന്ന് വായിക്കുക ഇവിടെ
താജുദ്ദേീൻ വെളിമുക്ക്
1 comment:
SSF സ്ഥാപക ദിന സന്ദേശം
Post a Comment