Tuesday, March 31, 2009

SYS ദേശീയ യാത്രക്ക്‌ ചെന്നൈയിൽ പ്രോജ്വല സമാപനം

തമിഴ്‌നാട്‌ ചീഫ്ഖാസി സയ്യിദ്‌ സ്വലാഹുദ്ദേ‍ീൻ അയ്യൂബി

ചെന്നൈ: രാജ്യത്തെ ധാർമിക സമൂഹം ഉറ്റു നോക്കുന്ന ദേശീയ ഇസ്ലാമിക സമ്മേളനത്തിന്റെ ഭാഗമായ ദേശീയ യാത്രക്കു ചെന്നൈയിൽ ഉജ്വല പരിസമാപ്തി. ഈ മാസം എട്ടിന്‌ ഡൽഹിയിൽ നിന്നാണ്‌ യാത്ര പ്രയാണമാരംഭിച്ചതു. മൂന്നു ഘട്ടങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആവേശകരമായ സ്വീകരണ സംഗമങ്ങൾക്കൊടുവിലാണ്‌ സുന്നി നേതാക്കൾ നയിച്ച യാത്ര ചെന്നൈയിൽ സമാപിച്ചതു. നാടിന്റെ തകർന്നു കൊണ്ടിരിക്കുന്ന അസ്ഥിത്വം വീണെ​‍്ടടുക്കാൻ സമൂഹത്തെ പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ എസ്‌ വൈ ഏശിന്റെ ആഭിമുഖ്യത്തിൽ ദേശീയ സമ്മേളനം സംഘടിപ്പിച്ചതു. മെയ്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തിയ്യതികളിൽ എറണാകുളത്ത്‌ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

മദ്യം, മയക്കുമരുന്ന്‌, ലൈംഗിക അരാചകത്വം, സാമ്പത്തിക ചൂഷണം തുടങ്ങിയ വൈയക്തിക തിന്മകളും തീവ്രവാദം, വർഗീയത തുടങ്ങിയ സാമൂഹ്യ തിന്മകളുമാണ്‌ നാടിന്റെ അസ്ഥിത്വം തകർക്കുന്നതെന്ന തിരിച്ചറിവിൽ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളാണ്‌ ദേശീയ യാത്രയിലൂടെ എസ്‌ വൈ എസ്‌ സാധിച്ചെടുത്തത്‌. സംസ്ഥാനത്തുടനീളം നടന്നു വരുന്ന ജന മുന്നേറ്റ കർമ്മ പദ്ധതികളും അനുബന്ധമായി നടക്കുന്ന ദേശീയ ഇസ്ലാമിക സമ്മേളനവും മുന്നോട്ട്‌ വെച്ചിട്ടുള്ളതും ഇതേ ലക്ഷ്യമാണ്‌.


വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സമ്മേളന പ്രതിനിധികളുടെ രജിസ്ട്രേഷനും സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാനുള്ള സംവിധാനങ്ങളുടെ രൂപവത്കരണവും ദേശീയ യാത്രയുടെ ഭാഗമായി നടന്നു. വിവിധ കേന്ദ്രങ്ങളിൽ മറുനാടൻ മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ്‌ യാത്രക്കു സ്വീകരണം നൽകിയത്‌. തദ്ദേശവാസികളുൾപ്പെടെ നിരവധിപേർ സംഗമങ്ങളിൽ പങ്കെടുത്തു.

ചെന്നൈയിലെ ഹോട്ടൽ ഇംപീരിയലിൽ നടന്ന സമാപന സംഗമം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്‌ ചീഫ്‌ ഖാസി സയ്യിദ്‌ സ്വലാഹുദ്ദേ‍ീൻ അയ്യൂബി, സയ്യിദ്‌ ഇബ്രാഹീം ഖലീൽ ബുഖാരി, മുഹമ്മദ്‌ ഹാറൂൺ എം പി, പേരോട്‌ അബ്ദുറഹ്മാൻ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അബ്ദുൽ ഹകീം ഇംദാദി കോയമ്പത്തൂർ സംസാരിച്ചു. ചെന്നൈ സുന്നി ഓർഗനൈസേഷൻ സെക്രട്ടറി നൂറുദ്ദേ‍ീൻ സഖാഫി സ്വാഗതവും മുഹമ്മദ്‌ മൂന്നിയൂർ നന്ദിയും പറഞ്ഞു.


report by ; special correspondent

സുന്നികൾ ഒന്നിക്കണം-കാന്തപുരം


ചെന്നൈ: ഖുർആനിനും സുന്നത്തിനും എതിരായ പുത്തൻ ആശയങ്ങൾ വിവിധ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ കാലഘട്ടത്തിൽ സുന്നികൾ ദേശീയ തലത്തിൽ ഒന്നിക്കണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആഹ്വാനം ചെയ്തു. മറ്റു സമുദായങ്ങളിൽ ഭീകരവാദികൾ വളരുന്നത്‌ പോലെ മുസ്ലിം സമുദായത്തിലും ഒറ്റപ്പെട്ട ചിലർ ഭീകരതക്ക്‌ പ്രോത്സാഹനം നൽകുന്നുണ്ട്‌. ആഗോളാടിസ്ഥാനത്തിൽ ഭീകരതയും തീവ്രവാദവും വളർന്നുവരുമ്പോൾ അതിനെതിരെ ശബ്ദിക്കേണ്ടതും പ്രവർത്തിക്കേണ്ടതും മുസ്ലിംകളാണ്‌. ദേശീയ സമ്മേളന പ്രചാരണാർഥം നടന്ന ദേശീയ യാത്രയുടെ സമാപന സംഗമത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു കാന്തപുരം.

ഒറ്റപ്പെട്ട മുസ്ലിംകൾ ഭീകര പ്രവർത്തനം നടത്തുന്നതിന്റെ പേരിൽ ഇസ്ലാമിനെ ഭീകരമതമായി ചിത്രീകരിക്കരുത്‌. ഗാന്ധിജിയെയും ഇന്ത്യൻ പ്രധാനമന്ത്രിമാരെയും കൊലപ്പെടുത്തിയതുൾപ്പടെ ഇന്ത്യയിൽ നടന്ന കോടും ഭീകരതയിൽ മുസ്ലിംകളുണ്ടായിരുന്നില്ലെന്നത്‌ വ്യക്തമാണ്‌. സുന്നി ആശയങ്ങൾ നിലനിർത്തുന്നതിന്‌ ദേശീയാടിസ്ഥാനത്തിൽ മുസ്ലിംകൾ ഒന്നിക്കണം. ഹനഫി, ശാഫി, മാലികി, ഹൻബലി എന്നീ മധബുകൾക്കിടയിൽ വിശ്വാസപരമായ യാതൊരുഭിന്നതയുമില്ല. എസ്‌വൈഏശിന്റെ ആഭിമുഖ്യത്തിൽ മെയ്‌ 1,2,3 തിയ്യതികളിൽ എറണാകുളത്ത്‌ നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ ഏകീകരണത്തിന്‌ രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 30/03/2009

Thursday, March 26, 2009

ആഗോള ഭീകരതക്ക്‌ പിന്നിൽ പാശ്ചാത്യരുടെ ഭിന്നിപ്പിച്ചുഭരിക്കൽ തന്ത്രം: മൗലാന എം എ

കാസർകോട്‌: കഴിഞ്ഞ നൂററാണ്ടിൽ ബ്രിട്ടീഷുകാർ ലോകത്ത്‌ നടപ്പിലാക്കിയ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ തുടർച്ചയാണ്‌ ഇന്ന്‌ ആഗോള തലത്തിൽ ശക്തിപ്രാപിച്ച ഭീകരതക്കു പിന്നിലുള്ളതെന്ന്‌ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്‌ മൗലാന എം എ അബ്ദുൽഖാദിർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. ജില്ലാ എസ്‌ എസ്‌ എഫ്‌ കാസർകോട്ട്‌ സംഘടിപ്പിച്ച ഹുബുർറസൂൽ പ്രകീർത്തന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുത്തക രാഷ്ട്രങ്ങൾ അവരുടെ ഭരണപരാജയം മൂടിവെക്കുന്നതിനും മനുഷ്യാവകാശ ലംഘനം മറച്ചുവെക്കുന്നതിനുമായി ഭീകരതയെ ഉപയോഗിക്കുകയാണ്‌. ഇന്ന്‌ ലോകത്ത്‌ കാണുന്ന ഭീകരപ്രസ്ഥാനങ്ങളുമായി ഇസ്ലാമിന്ന്‌ ബന്ധമില്ല. അതിന്റെ സൃഷ്ടികർത്താക്കളും നിയന്ത്രിതരുമെല്ലാം ഇസ്ലാമിക വിരുദ്ധ ശക്തികളാണ്‌. ഇസ്ലാമിന്റെ മുന്നേററം തടഞ്ഞുനിർത്താൻ ശത്രുക്കൾ ഉപയോഗിക്കുന്ന ഏററവും ഒടുവിലത്തെ ആയുധമാണ്‌ ഭീകരത. വിശുദ്ധ പ്രവാചകരുടെ സ്നേഹസന്ദേശം ഉൾക്കൊള്ളുന്ന മുസ്ലിമിന്ന്‌ ഒരിക്കലും ഭീകരരാവാൻ കഴിയില്ല. എത്രകണ്ട്‌ അടിച്ചമർത്താൻ ശ്രമിച്ചാലും ഇസ്ലാം മനുഷ്യരുടെ വിമോചന പ്രത്യയ ശാസ്ത്രമായി നിലകൊള്ളുകതന്നെ ചെയ്യുമെന്ന്‌ എം എ ഓർമിപ്പിച്ചു.
25/03/2009

SYS‌ ദേശീയ യാത്ര സമാപനം:ചെന്നൈയിൽ വിപുലമായ ഒരുക്കങ്ങൾ


ചെന്നൈ: നാടിന്റെ അസ്തിത്വ വീണെ​‍്ടടുപ്പിന്‌ എന്ന ശീർഷകത്തിൽ മെയ്‌ 1,2,3 തിയതികളിൽ എറണാകുളത്ത്‌ നടക്കുന്ന ദേശീയ ഇസ്ലാമിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ യാത്ര 29ന്‌ ചെന്നൈയിൽ സമാപിക്കും. സമാപന സംഗമത്തിന്‌ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 35 പ്രധാന കേന്ദ്രങ്ങളിലൂടെയുള്ള യാത്ര ഈമാസം 29നാണ്‌ ചെന്നൈയിൽ സമാപിക്കുന്നത്‌. യാത്രയുടെ ഒന്നാം ഘട്ടത്തിൽ ഡൽഹി, അലിഗഢ്‌, ലക്നൗ, മുംബൈ, ഭീവണ്ടി, പൂനെ, ഗോവ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തിൽ മൈസൂർ, ബംഗളുരു, ഹുബ്ലി, ബട്കൽ, കുടക്‌, ഹൈദരാബാദ്‌, വിജയവാഡ എന്നിവിടങ്ങളിലും പര്യടനം പൂർത്തിയാക്കി. അവശേഷിക്കുന്ന കേന്ദ്രങ്ങളിലെ പര്യടനം ഈമാസം 29 ഓടെ പൂർത്തിയാക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സമാപന സംഗമം ഉദ്ഘാടനം ചെയ്യും. പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ, കൂറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമി, സി.പി സൈതലവി മാസ്റ്റർ സംബന്ധിക്കും. പരിപാടിയുടെ സംഘാടനത്തിന്‌ മൻസൂർ ഹജി ചെയർമാനും, സലീം സിറാജി ജനറൽ കൺവീനറും സിദ്ദേ‍ീഖ്‌ പാരിസ്‌ ട്രഷററുമായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു.
24/03/2009

Monday, March 23, 2009

മഅ​‍്ദിൻ പബ്ലിക്ക്‌ സ്കൂളിന്‌ ബെസ്‌ററ്‌ സ്കൂൾ അവാർഡ്‌

മലപ്പുറം: ദേശീയ രംഗത്തെ പ്രശസ്ത വിദ്യാഭ്യാസ കരിക്കുലം മാനേജ്‌മന്റെ​‍്‌ കൗൺസിലായ പി.സി.എം, 2008- 2009 അദ്ധ്യായനവർഷത്തെ കേരളത്തിലെ ബെസ്‌ററ്‌ സ്കൂളായി മലപ്പുറം സ്വലാത്ത്നഗറിലെ മഅ​‍്ദിൻ പബ്ലിക്ക്‌ സ്കൂളിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ നാലു വർഷങ്ങളായി പി.സി.എം, ദേശീയ തലത്തിൽ നടത്തിയ സ്കോളർഷിപ്പ്‌ മൽസര പരീക്ഷകളിൽ മഅ​‍്ദിൻ പബ്ലിക്ക്‌ സ്കൂൾ ഒന്നും മൂന്നും റാങ്കുകൾ നേടിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നേടിയ ആയിരത്തിലധികം സ്കോളർഷിപ്പുകൾ, റാങ്കുകൾ എന്നീ ശ്രദ്ധേയമായ നേട്ടം പരിഗണിച്ചാണ്‌ മഅ​‍്ദിൻ പബ്ലിക്ക്‌ സ്കൂളിനെ തെരെഞ്ഞെടുത്തത്‌. കൊച്ചിയിൽ നടക്കുന്ന പി.സി.എം അവാർഡ്ദാന ചടങ്ങിൽ മഅ​‍്ദിൻ പബ്ലിക്ക്‌ സ്കൂൾ അവാർഡ്‌ ഏററുവാങ്ങും.

Thursday, March 19, 2009

കൊലഭീഷണിയുടെ പിന്നാമ്പുറത്തെ പാവങ്ങള്‍ ജന്‍മങ്ങള്‍




കൊലഭീഷണിയുടെ പിന്നാമ്പുറത്തെ പാവങ്ങള്‍ ജന്‍മങ്ങള്‍


Wednesday, March 18, 2009

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ വധ ഭീഷണി, രണ്ടു വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്‌തു.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ ടെലിഫോണില്‍ വധ ഭീഷണി മുഴക്കിയ രണ്ടു വിദ്യാര്‍ഥികളെ പോലീസ്‌ അറസ്റ്റു ചെയ്‌തു. ചെമ്മാട്‌ ദാറുല്‍ ഹുദാ വിദ്യാര്‍ഥികളാണ്‌ അറസ്റ്റിലായതെന്ന്‌ പോലീസ്‌ അറിയിച്ചു. സംഭവത്തെ കുറിച്ച്‌ പോലീസ്‌ കൂടുതല്‍ അന്വേഷിച്ചു വരികയാണ്‌.

Friday, March 13, 2009

നബിദിനഘോഷയാത്രക്ക്‌ ക്ഷേത്ര കമ്മിററിയുടെ വരവേൽപ്പ്‌


സംഘർഷമേഖല ശാന്തിതീരമായി
നബിദിനഘോഷയാത്രക്ക്‌ ക്ഷേത്ര കമ്മിററിയുടെ വരവേൽപ്പ്‌

കാഞ്ഞങ്ങാട്‌: നബിദിനഘോഷയാത്രക്ക്‌ ക്ഷേത്രകമ്മിററി ഭാരവാഹികൾ ഹൃദ്യമായ സ്വീകരണം നൽകിയപ്പോൾ സംഘർഷമേഖലയായ പൂച്ചക്കാട്‌ പ്രദേശത്ത്‌ മാനവമൈത്രിയും മതസാഹോദര്യവും വിളമ്പം ചെയ്യപ്പെട്ടു. അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബി(സ) യുടെ ജന്മദിനാഘോഷ ഭാഗമായി തെക്കുപുറം മഹല്ലുനിവാസികളും മദ്‌റസാ വിദ്യാർഥികളും അണിനിരന്ന നബിദിന ഘോഷയാത്രക്കാണ്‌ പൂച്ചക്കാട്‌ തെക്കുപുറം സൗഹൃദവേദിയും പൂച്ചക്കാട്‌ മഹാവിഷ്ണു ക്ഷേത്ര ഭരണസമിതിയും ഊഷ്മളമായ സ്വീകരണം നൽകിയത്‌.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രദേശത്ത്‌ ഇരുവിഭാഗങ്ങൾ തമ്മിൽ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതിനു അറുതിവരുത്തിവരുത്തിക്കൊണ്ട്‌ ക്ഷേത്ര ഭാരവാഹികളും തെക്കുപുറം ശറഫുൽ ഇസ്ലാം കമ്മിററി ഭാരവാഹികളും പൂച്ചക്കാട്‌ തെക്കുപുറം സൗഹൃദവേദി എന്ന പേരിൽ സമാധാന കമ്മിററി രൂപവത്കരിച്ചിരുന്നു. സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിന്റെ ഭാഗമായി സൗഹൃദവേദിയും ക്ഷേത്രഭരണസമിതിയും പ്രത്യേകം പ്രത്യേകം ആശംസാ ബാനറുകൾ സ്ഥാപിക്കുകയും സംയുക്താഭിമുഖ്യത്തിൽ നബിദിനഘോഷയാത്രക്ക്‌ സ്വീകരണം നൽകുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. നൂറുകണക്കിനാളുകൾ പങ്കെടുത്തചടങ്ങ്‌ നാടിനു നവ്യാനുഭവമായി.


കാലുഷ്യത്തിന്റെയും മതസ്പർധയുടെയും നാളുകൾക്ക്‌ വിരാമമിട്ടുകൊണ്ട്‌ മതസൗഹാർദ്ദത്തിന്റെ ഉത്തമമാതൃകയായി ഇത്തരം പരിപാടികൾ നാട്ടിൽ തുടർന്നും ഉണ്ടാകട്ടേയെന്ന്‌ ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു. സൗഹൃദവേദി ചെയർമാൻ ടി പി കുഞ്ഞബ്ദുല്ല ഹാജി, സത്യൻ പൂച്ചക്കാട്‌, മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികളായ ഡോ. എം ബലറാം നമ്പ്യാർ, പി രാമചന്ദ്രൻ, പി കുഞ്ഞിരാമൻ, എം കൃഷ്ണൻ തുടങ്ങിയവർ സ്വീകരണത്തിനും അശ്‌റഫ്‌ ചിത്താരി, സക്കറിയ ഹാജി, ടി പി മൂസ ഹാജി തുടങ്ങിയവർ നബിദിനറാലിക്കും നേതൃത്വം നൽകി.


12/03/2009

Thursday, March 5, 2009

രാജ്യാന്തര മീലാദ്‌ സമ്മേളനങ്ങൾക്ക്‌ കാന്തപുരം പുറപ്പെട്ടു


ക്കോഴിക്കോട്‌: ലിബിയ, മൗറിത്താനിയ, ഈജിപ്ത്‌, കുവൈത്ത്‌, യുഎഇ എന്നീ രാഷ്‌ ട്രങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ്‌ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ യാത്രതിരിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നടക്കുന്ന വേൾഡ്‌ ഇസ്ലാമിക്‌ ലീഡേഴ്സ്‌ സമ്മേളനത്തിൽ കാന്തപുരം പങ്കെടുക്കൂ​‍ും.

ലിബിയൻ പ്രസിഡന്റ്‌ കേണൽ ഗദ്ദാഫിയുടെ നേരിട്ടുള്ള ക്ഷണപ്രകാരമാണ്‌ കാന്തപുരം ലിബിയയിലെത്തുന്നത്‌. സമ്മേളനത്തിൽ 85 രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാമിക പണ്ഡിതരും ചിന്തകരും ഗവേഷകരും അണിനിരക്കും. വർത്തമാന കാലഘട്ടത്തിൽ മുസ്ലിം ലോകം നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ പ്രത്യേക സെമിനാർ നടക്കും. ഈ മാസം ഏഴിന്‌ മൗറിത്താനിയയിലെ നവാക്‌ ഷൂട്ടിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ്‌ സമ്മേളനത്തിൽ വിവിധ അറബ്‌ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ലോക സമാധാനത്തിന്‌ പ്രവാചക സന്ദേശം എന്ന വിഷയത്തിൽ കാന്തപുരം പ്രബന്ധം അവതരിപ്പിക്കും.

ഈ മാസം എട്ടിന്‌ കൈറോയിൽ നടക്കൂ​‍ുന്ന 21 ​‍ാമത്‌ വേൾഡ്‌ ഇസ്ലാമിക്‌ സമ്മേളനത്തിൽ കാന്തപുരം ഇന്ത്യയെ പ്രതിനിധീകരിക്കും. തുടർച്ചയായി പതിനൊന്നാം തവണയാണ്‌ കാന്തപുരം ഈ സമ്മേളനത്തിൽ സ്ഥിരം ക്ഷണിതാവായി പങ്കെടുക്കുന്നത്‌. 68 രാഷ്ട്രങ്ങളിൽ നിന്നുള്ള പണ്ഡിതരും പ്രമുഖ ഇസ്ലാമിക സർവ്വകലാശാലകളിൽ നിന്നുള്ള ചാൻസലർമാരും നേതാക്കളും സംബന്ധിക്കും. മാർച്ച്‌ എട്ടിന്‌ വൈകിട്ട്‌ ഈജിപ്ത്‌ പ്രസിഡന്റ്‌ ഹുസ്നി മുംബാറക്‌ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പണ്ഡിതൻമാരുമായി കൂടിക്കാഴ്ച നടത്തും. മാർച്ച്‌ ഒമ്പതിന്‌ യുഎഇ ഗവണ്‍മന്റിന്റെ സാംസ്കാരിക വകുപ്പിന്‌ കീഴിൽ വർഷം തോറും അബൂദബിയിൽ നടന്നുവരുന്ന ജാഇസത്തുൽ ബുർദ സമ്മേളനത്തിൽ കാന്തപുരം പങ്കെടുക്കും. യു എഇയിലെ മന്ത്രിമാരും വിവിധ രാഷ്‌ ട്രങ്ങളിലെ അംബാസഡർമാരും എഴുത്തുകാരും കവികളും ഈ സമ്മേളനത്തിൽ സംബന്ധിക്കും. ഈ മാസം പന്ത്രണ്ടിന്‌ കുവൈത്തിലെ അബാസിയയിൽ നടക്കുന്ന അന്താരഷ്ട്ര മീലാദ്‌ സമ്മേളനത്തിലും കാന്തപുരം പങ്കെടുക്കുന്നുണ്ട്‌. മർകസിലെ ഇസ്ലാമിക്‌ പഠന വിഭാഗം തലവൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോടും മർകസ്‌ അഡ്മിനിസ്ട്രേറ്റർ എ.പി അബ്ദുൽ ഹകീം അസ്‌ഹരി കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്‌.

05/03/2009
Related Posts with Thumbnails