Thursday, March 5, 2009

രാജ്യാന്തര മീലാദ്‌ സമ്മേളനങ്ങൾക്ക്‌ കാന്തപുരം പുറപ്പെട്ടു


ക്കോഴിക്കോട്‌: ലിബിയ, മൗറിത്താനിയ, ഈജിപ്ത്‌, കുവൈത്ത്‌, യുഎഇ എന്നീ രാഷ്‌ ട്രങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ്‌ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ യാത്രതിരിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നടക്കുന്ന വേൾഡ്‌ ഇസ്ലാമിക്‌ ലീഡേഴ്സ്‌ സമ്മേളനത്തിൽ കാന്തപുരം പങ്കെടുക്കൂ​‍ും.

ലിബിയൻ പ്രസിഡന്റ്‌ കേണൽ ഗദ്ദാഫിയുടെ നേരിട്ടുള്ള ക്ഷണപ്രകാരമാണ്‌ കാന്തപുരം ലിബിയയിലെത്തുന്നത്‌. സമ്മേളനത്തിൽ 85 രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാമിക പണ്ഡിതരും ചിന്തകരും ഗവേഷകരും അണിനിരക്കും. വർത്തമാന കാലഘട്ടത്തിൽ മുസ്ലിം ലോകം നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ പ്രത്യേക സെമിനാർ നടക്കും. ഈ മാസം ഏഴിന്‌ മൗറിത്താനിയയിലെ നവാക്‌ ഷൂട്ടിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ്‌ സമ്മേളനത്തിൽ വിവിധ അറബ്‌ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ലോക സമാധാനത്തിന്‌ പ്രവാചക സന്ദേശം എന്ന വിഷയത്തിൽ കാന്തപുരം പ്രബന്ധം അവതരിപ്പിക്കും.

ഈ മാസം എട്ടിന്‌ കൈറോയിൽ നടക്കൂ​‍ുന്ന 21 ​‍ാമത്‌ വേൾഡ്‌ ഇസ്ലാമിക്‌ സമ്മേളനത്തിൽ കാന്തപുരം ഇന്ത്യയെ പ്രതിനിധീകരിക്കും. തുടർച്ചയായി പതിനൊന്നാം തവണയാണ്‌ കാന്തപുരം ഈ സമ്മേളനത്തിൽ സ്ഥിരം ക്ഷണിതാവായി പങ്കെടുക്കുന്നത്‌. 68 രാഷ്ട്രങ്ങളിൽ നിന്നുള്ള പണ്ഡിതരും പ്രമുഖ ഇസ്ലാമിക സർവ്വകലാശാലകളിൽ നിന്നുള്ള ചാൻസലർമാരും നേതാക്കളും സംബന്ധിക്കും. മാർച്ച്‌ എട്ടിന്‌ വൈകിട്ട്‌ ഈജിപ്ത്‌ പ്രസിഡന്റ്‌ ഹുസ്നി മുംബാറക്‌ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പണ്ഡിതൻമാരുമായി കൂടിക്കാഴ്ച നടത്തും. മാർച്ച്‌ ഒമ്പതിന്‌ യുഎഇ ഗവണ്‍മന്റിന്റെ സാംസ്കാരിക വകുപ്പിന്‌ കീഴിൽ വർഷം തോറും അബൂദബിയിൽ നടന്നുവരുന്ന ജാഇസത്തുൽ ബുർദ സമ്മേളനത്തിൽ കാന്തപുരം പങ്കെടുക്കും. യു എഇയിലെ മന്ത്രിമാരും വിവിധ രാഷ്‌ ട്രങ്ങളിലെ അംബാസഡർമാരും എഴുത്തുകാരും കവികളും ഈ സമ്മേളനത്തിൽ സംബന്ധിക്കും. ഈ മാസം പന്ത്രണ്ടിന്‌ കുവൈത്തിലെ അബാസിയയിൽ നടക്കുന്ന അന്താരഷ്ട്ര മീലാദ്‌ സമ്മേളനത്തിലും കാന്തപുരം പങ്കെടുക്കുന്നുണ്ട്‌. മർകസിലെ ഇസ്ലാമിക്‌ പഠന വിഭാഗം തലവൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോടും മർകസ്‌ അഡ്മിനിസ്ട്രേറ്റർ എ.പി അബ്ദുൽ ഹകീം അസ്‌ഹരി കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്‌.

05/03/2009

No comments:

Related Posts with Thumbnails