Thursday, March 26, 2009

SYS‌ ദേശീയ യാത്ര സമാപനം:ചെന്നൈയിൽ വിപുലമായ ഒരുക്കങ്ങൾ


ചെന്നൈ: നാടിന്റെ അസ്തിത്വ വീണെ​‍്ടടുപ്പിന്‌ എന്ന ശീർഷകത്തിൽ മെയ്‌ 1,2,3 തിയതികളിൽ എറണാകുളത്ത്‌ നടക്കുന്ന ദേശീയ ഇസ്ലാമിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ യാത്ര 29ന്‌ ചെന്നൈയിൽ സമാപിക്കും. സമാപന സംഗമത്തിന്‌ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 35 പ്രധാന കേന്ദ്രങ്ങളിലൂടെയുള്ള യാത്ര ഈമാസം 29നാണ്‌ ചെന്നൈയിൽ സമാപിക്കുന്നത്‌. യാത്രയുടെ ഒന്നാം ഘട്ടത്തിൽ ഡൽഹി, അലിഗഢ്‌, ലക്നൗ, മുംബൈ, ഭീവണ്ടി, പൂനെ, ഗോവ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തിൽ മൈസൂർ, ബംഗളുരു, ഹുബ്ലി, ബട്കൽ, കുടക്‌, ഹൈദരാബാദ്‌, വിജയവാഡ എന്നിവിടങ്ങളിലും പര്യടനം പൂർത്തിയാക്കി. അവശേഷിക്കുന്ന കേന്ദ്രങ്ങളിലെ പര്യടനം ഈമാസം 29 ഓടെ പൂർത്തിയാക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സമാപന സംഗമം ഉദ്ഘാടനം ചെയ്യും. പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ, കൂറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമി, സി.പി സൈതലവി മാസ്റ്റർ സംബന്ധിക്കും. പരിപാടിയുടെ സംഘാടനത്തിന്‌ മൻസൂർ ഹജി ചെയർമാനും, സലീം സിറാജി ജനറൽ കൺവീനറും സിദ്ദേ‍ീഖ്‌ പാരിസ്‌ ട്രഷററുമായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു.
24/03/2009

1 comment:

പ്രചാരകന്‍ said...

നാടിന്റെ അസ്തിത്വ വീണെ​‍്ടടുപ്പിന്‌ എന്ന ശീർഷകത്തിൽ മെയ്‌ 1,2,3 തിയതികളിൽ എറണാകുളത്ത്‌ നടക്കുന്ന ദേശീയ ഇസ്ലാമിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ യാത്ര 29ന്‌ ചെന്നൈയിൽ സമാപിക്കും.

Related Posts with Thumbnails