കാസർകോട്: കഴിഞ്ഞ നൂററാണ്ടിൽ ബ്രിട്ടീഷുകാർ ലോകത്ത് നടപ്പിലാക്കിയ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ തുടർച്ചയാണ് ഇന്ന് ആഗോള തലത്തിൽ ശക്തിപ്രാപിച്ച ഭീകരതക്കു പിന്നിലുള്ളതെന്ന് അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് മൗലാന എം എ അബ്ദുൽഖാദിർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. ജില്ലാ എസ് എസ് എഫ് കാസർകോട്ട് സംഘടിപ്പിച്ച ഹുബുർറസൂൽ പ്രകീർത്തന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുത്തക രാഷ്ട്രങ്ങൾ അവരുടെ ഭരണപരാജയം മൂടിവെക്കുന്നതിനും മനുഷ്യാവകാശ ലംഘനം മറച്ചുവെക്കുന്നതിനുമായി ഭീകരതയെ ഉപയോഗിക്കുകയാണ്. ഇന്ന് ലോകത്ത് കാണുന്ന ഭീകരപ്രസ്ഥാനങ്ങളുമായി ഇസ്ലാമിന്ന് ബന്ധമില്ല. അതിന്റെ സൃഷ്ടികർത്താക്കളും നിയന്ത്രിതരുമെല്ലാം ഇസ്ലാമിക വിരുദ്ധ ശക്തികളാണ്. ഇസ്ലാമിന്റെ മുന്നേററം തടഞ്ഞുനിർത്താൻ ശത്രുക്കൾ ഉപയോഗിക്കുന്ന ഏററവും ഒടുവിലത്തെ ആയുധമാണ് ഭീകരത. വിശുദ്ധ പ്രവാചകരുടെ സ്നേഹസന്ദേശം ഉൾക്കൊള്ളുന്ന മുസ്ലിമിന്ന് ഒരിക്കലും ഭീകരരാവാൻ കഴിയില്ല. എത്രകണ്ട് അടിച്ചമർത്താൻ ശ്രമിച്ചാലും ഇസ്ലാം മനുഷ്യരുടെ വിമോചന പ്രത്യയ ശാസ്ത്രമായി നിലകൊള്ളുകതന്നെ ചെയ്യുമെന്ന് എം എ ഓർമിപ്പിച്ചു.
25/03/2009

1 comment:
കഴിഞ്ഞ നൂററാണ്ടിൽ ബ്രിട്ടീഷുകാർ ലോകത്ത് നടപ്പിലാക്കിയ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ തുടർച്ചയാണ് ഇന്ന് ആഗോള തലത്തിൽ ശക്തിപ്രാപിച്ച ഭീകരതക്കു പിന്നിലുള്ളതെന്ന് അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് മൗലാന എം എ അബ്ദുൽഖാദിർ മുസ്ലിയാർ അഭിപ്രായപ്പെട്ടു
Post a Comment