Showing posts with label ഉത്ഘാടനം. Show all posts
Showing posts with label ഉത്ഘാടനം. Show all posts

Saturday, July 2, 2011

സഅദിയ്യ: ഉത്ഘാടനവും പൊതു സമ്മേളനവും പ്രൗഢമായി



ദുബൈ: ജാമിഅ: സഅദിയ്യ: അറബിയ്യ: ദുബായ് കമ്മിററിയുടെ ആസ്ഥാന മന്ദിരമായ ഖിസൈസിലെ സഅദിയ്യ: സെന്ററിന്റെ ഉത്ഘാടന പൊതു സമ്മേളനം കേരളത്തിലെ വൈജ്ഞാനിക രംഗത്തെ കുലപതി നൂറുല് ഉലമ എം.എ അബ്ദുല്ഖാദര് മുസ്ലിയാരുടെയും ആയിരക്കണക്കിന് വരുന്ന സുന്നീ പ്രവര്ത്തകരുടെയും സാന്നിധ്യം കൊണ്ട് പ്രൗഢമായി.

വൈകുന്നേരം തൊട്ട് പ്രവര്ത്തകരുടെ പ്രവാഹമായിരുന്നു ഖിസൈസിലെ ആസ്ഥാന മന്ദിരത്തിലേക്ക്. ദുബായിലെ സുന്നികളുടെ രണ്ടാമത്തെ ആസ്ഥാനമായ സഅദിയ്യ: സെന്ററിന്റെ ഉത്ഘാടനവും തുടര്ന്ന് ഇന്നലെ നടന്ന പൊതു സമ്മേളനവും തീര്ത്തും ജന സാഗരമാക്കുകയായിരുന്നു. പ്രവര്ത്തകരുടെ നിരന്തര ക്ഷണം മാനിച്ച് ഉത്ഘാടന സമ്മേളനത്തിലെത്തിയ നൂറുല് ഉലമക്ക് മനസ്സ് കുളിരുന്ന അനുഭവമാണ് സമ്മാനിച്ചത്. പ്രതീക്ഷിച്ചതിലും കൂടുതല് ജനങ്ങള് സമ്മേളനത്തിലെത്തിയതിനാല് സ്ഥല പരിമിതി മൂലം സമ്മേളന നഗരിയും പരിസരവും വീര്പ്പ് മുട്ടുകയായിരുന്നു.

പരിശുദ്ധ ഉംറ ചെയ്യാനായി പരിശുദ്ധ ഹറമില് എത്തിയ നൂറുല് ഉലമ എം.എ അബ്ദുല്ഖാദര് മുസ്ലിയാര് ജിദ്ദയില് ജുമുഅ നിസ്കാരം നിര്വ്വയിച്ചതിന് ശേഷമായിരുന്നു ദുബായിലെ സമ്മേളന നഗരിയിലെത്തിയത്. നൂറുല് ഉലമ എം.എ അബ്ദുല്ഖാദര് മുസ്ലിയാരുടെ അധ്യക്ഷതയില് നടന്ന സമ്മേളനം ദുബൈ ഫത്വാ വിഭാഗം തലവന് ഡോ: അഹമ്മദ് അബ്ദുല് അസീസ് അല് ഹദ്ദാദ് ഉത്ഘാടനം ചെയ്തു.

more pics



പേരോട് അബ്ദുറഹ്മാന് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. കൂററമ്പാറ അബ്ദുറഹ്മാന് ദാരിമി, കോടമ്പുഴ ബാവ മുസ്ലിയാര്, പി.എസ്.കെ മൊയ്തു ബാഖവി മാടവന, വടശേശരി ഹസ്സന് മുസ്ലിയാര്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല് കരീം സഅദി ഏണിയാടി, ഐ.സിഎഫ് സൗദി നാഷണല് ചെയര്മാന് ഹബീബ് തങ്ങള്, യഹ്യ ഹാജി വെല്ഫിററ്, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, ത്വാഹ ബാഫഖി, ഡോ. സാജു ജമാല്, ഗോര്ഫുഖാന് മഹ്മൂദ് ഹാജി, ഗഫാര് സഅദി, മാഹിന്, ജമാല് ഹാജി ചെങ്ങരോത്ത്, അഹ്മദ് മുസ്ലിയാര് മേല്പ്പറമ്പ് പ്രസംഗിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര് സ്ഥാപനം പരിചയപ്പെടുത്തി. അബ്ദുല് അസീസ് സഖാഫി മമ്പാട് സ്വാഗതവും കരീം തളങ്കര നന്ദിയും പറഞ്ഞു

Monday, October 11, 2010

മർകസ്‌ യൂനാനി മെഡിക്കൽ കോളെജ്‌ പ്രോജക്റ്റ്‌ ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ആധുനിക ചികിത്സാ രംഗത്ത്‌ യൂനാനി ചികിത്സകൾ കൂടുതൽ ജനങ്ങളിലേക്ക്‌ എത്തിക്കുവാൻ എല്ലാവരും യത്നിക്കണമെന്ന്‌ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ യൂനാനി മെഡിസിൻ ഡയരക്ടർ എം എ ജാഫ്രി ബാഗ്ലൂർ അഭിപ്രായപ്പെട്ടു. മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 33​‍ാം വാർഷിക 15​‍ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച്‌ മർകസ്‌ യൂനാനി മെഡിക്കൽ കോളജ്‌ പ്രോജക്ട്‌ ഓഫീസ്‌ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പ്‌ ഉദ്ഘാടനവും നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ആതുര ശുശ്രൂഷാ രംഗത്ത്‌ ചൂഷണ രഹിത ധാർമിക ജനകീയ ബദൽ സംവിധാനം ഒരുക്കുവാനുള്ള മർകസിന്റെ പുതിയ കാൽവെപ്പ്‌ അഭിന്ദനീയമാണ്‌. മിക്ക ചികിത്സകളേയും ഫലത്താവാകാതെ ജനങ്ങൾ രോഗം മൂലം വിഷമിക്കുമ്പോൾ യൂനാനി ചികിത്സയിലേക്ക്‌ ജനങ്ങൾ മടങ്ങുന്ന കാഴ്ചയാണ്‌ എല്ലായിടത്തും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


ക്ലിനിക്കിന്റെ ഉദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മർകസ്‌ പ്രസിഡന്റ്‌ സയ്യിദലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. പ്രോജക്ട്‌ ഡയറക്ടർ ഡോ. കെ ടി അജ്മൽ, ഡോ. ദേവദാസ്‌, സി മുഹമ്മദ്‌ ഫൈസി, കെ കെ അഹ്മദ്‌ കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്‌, അഡ്വ. എ കെ ഇസ്മാഈൽ വഫ തുടങ്ങിയവർ സംസാരിച്ചു. ഡോ. എ പി അബ്ദുൽ ഹകീം അസ്‌‌ഹരി സ്വാഗതവും മുഹമ്മദ്‌ ശരീഫ്‌ നന്ദിയും പറഞ്ഞു. സൗജന്യ മെഡിക്കൽ ക്യാമ്പിൽ 2000 ത്തിലേറെ പേർക്ക്‌ സൗജന്യമായി പരിശോധനയും മരുന്നും നൽകി.

minshad ahmed
www.ssfmalappuram.com




Wednesday, April 28, 2010

ദുബൈ മർകസ് ; ജയ്ഹിന്ദ് ടി.വി യിൽ

ദുബൈ മർകസ് ഉത്‌ഘാടന സമ്മേളനം ജയ്ഹിന്ദ് ടി.വി യിൽ ഇന്ന് ഏപ്രിൽ 28 ബുധൻ യു.എ.ഇ സമയം രാത്രി 9.30 നും , പുന: സം‌പ്രേഷണം 30 ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 നും

Friday, April 23, 2010

ദുബൈ മർകസ്‌ ആസ്ഥാനം തുറന്നു

ദുബൈ മർകസിന്റെ പുതിയ ആസ്ഥാനം ഇസ്ലാമിക്‌ അഫയേഴ്സ്‌ ആന്റ്‌ ചാരിറ്റബിൾ ആക്റ്റിവിറ്റീസ്‌ ഡിപ്പാർട്ട്‌മന്റ്‌ ഡയറക്ടർ ജനറൽ ഡോ. ഹമദ്‌ ബിൻ അൽ ശൈഖ്‌ അഹ്മദ്‌ അൽ ശൈബാനി ഉദ്ഘാടനം ചെയ്യുന്നു. ദുബൈ പോലീസ്‌ മേധാവി ദാഹി ഖൽഫാൻ തമീം, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സമീപം

ദുബൈ: ദുബൈ പോലീസ്‌, ഔഖാഫ്‌ പ്രതിനിധികൾ പങ്കെടുത്ത പ്രൗഢമായ ചടങ്ങിൽ ദുബൈ മർകസിന്റെ പുതിയ ആസ്ഥാന മന്ദിരം ദുബൈ ഇസ്ലാമിക്‌ അഫയേഴ്സ്‌ ആൻഡ്‌ ചാരിറ്റബിൾ ഡിപ്പാർട്ട്‌മന്റ്‌ ഡയറക്ടർ ജനറൽ ഡോ. ഹമദ്‌ ബിൻ അൽ ശൈഖ്‌ അഹ്മദ്‌ അൽ ശൈബാനി ഉദ്ഘാടനം ചെയ്തു. ദുബൈ പോലീസ്‌ മേധാവി ദാഹി ഖൽഫാൻ തമീം, ഔഖാഫ്‌ അസി. ഡയറക്ടർ ജനറൽ ഉമർ മുഹമ്മദ്‌ അൽ ഖത്തീബ്‌, ദുബൈ റെഡ്ക്രസന്റ്‌ ഡയറക്ടർ മുഹമ്മദ്‌ അബ്ദുല്ല അൽ ഹാജ്‌ അൽ സർഊനി, ദുബൈ ഹോളി ഖുർആൻ അവാർഡ്‌ കമ്മിറ്റി വൈസ്‌ ചെയർമാൻ സയ്യിദ്‌ ആരിഫ്‌ ജുൽഫാർ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ദേര അബൂബക്കർ സിദ്ദേ‍ീഖ്‌ റോഡിൽ അബുഹൈൽ പോസ്റ്റോഫീസിനു സമീപമാണ്‌ വിപുലമായ സൗകര്യങ്ങളോടെ മർകസിന്റെ പുതിയ ആസ്ഥാനം പ്രവർത്തന സജ്ജമായിരിക്കുന്നത്‌. പ്രവാസി മലയാളികൾക്കായി ലീഗൽ ഗൈഡൻസ്‌, തൊഴിൽ മാർഗനിർദേശങ്ങൾ, ലൈബ്രറി, ഖുർആൻ പഠനം, മദ്‌റസ, സാങ്കേതിക പരിശീലനം, ഹജ്ജ്‌ ഉംറ പഠനം തുടങ്ങിയ സേവനങ്ങൾ പുതിയ ആസ്ഥാനത്ത്‌ സജ്ജീകരിച്ചട്ടുണ്ട്‌. ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 20 വർഷമായി ദുബൈയിൽ മർകസ്‌ പ്രവർത്തിച്ചു വരുന്നു.

ഉദ്ഘാടന സമ്മേളനത്തിൽ ഔഖാഫിലെ വിവിധ വകുപ്പു മേധാവികളായ ആദിൽ ജുമുഅ മതർ, ഡോ. സെയ്ഫ്‌ റാശിദ്‌ അൽ ജാബിരി, അബ്ദുല്ല അൽ ആലി, അബ്ദുല്ല അബ്ദുൽ ജബാർ, അഹ്മദ്‌ സാഹിദ്‌, മർകസ്‌ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ്‌ ഫസൽ ജിഫ്‌രി, എസ്‌വൈ എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം, സംസ്ഥാന സമിതി അംഗം പികെ എം സഖാഫി ഇരിങ്ങല്ലൂർ, മർകസ്‌ ഡയറക്ടർ ഡോ. എപി അബ്ദുൽ ഹകീം അഷരി, എസ്‌വൈ എസ്‌ തിരുവനന്തപുരം ജില്ലാ ജന. സെക്രട്ടറി സിദ്ദേ‍ീഖ്‌ സഖാഫി നേമം, ദുബൈ മർകസ്‌ പ്രസിഡന്റ്‌ എകെ അബൂബക്കർ മുസ്ലിയാർ, എസ്‌വൈ എസ്‌ നാഷണൽ കമ്മിറ്റി സെക്രട്ടറി സിഎം എ കബീർ, ദുബൈ സേൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ എംഎ മുഹമ്മദ്‌ മുസ്ലിയാർ, ജന.സെക്രട്ടറി മമ്പാട്‌ അബ്ദുൽ അസീസ്‌ സഖാഫി, സിറാജ്‌ ദുബൈ ജനറൽ മാനേജർ ശരീഫ്‌ കാരശ്ശേരി, സാജിദ ഗ്രൂപ്പ്‌ എംഡി ഉമർ ഹാജി, ഫ്ലോറ ഹോട്ടൽ ഗ്രൂപ്പ്‌ ചെയർമാൻ വിഎ ഹസൻ, ബനിയാസ്‌ സ്പൈക്‌ എംഡി കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി, ഫാത്വിമ ഗ്രൂപ്പ്‌ എംഡി സുലൈമാൻ ഹാജി, പെർഫെക്ട്‌ ഗ്രൂപ്പ്‌ എംഡി കരീം ടി അബ്ദുല്ല സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വൈകുന്നേരം നടന്ന പൊതു സമ്മേളനം എസ്‌വൈ എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം ഉദ്ഘാടനം ചെയ്തു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. പികെ എം സഖാഫി ഇരിങ്ങല്ലൂർ, ഡോ. എപി അബ്ദുൽ ഹകീം അസ്‌ഹരി സംസാരിച്ചു.

ദുബൈ പോലീസ്‌ മേധാവി ദാഹി ഖൽഫാൻ തമീം


ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണെന്നും രക്തച്ചൊരിച്ചിലും തീവ്രവാദവും ഇസ്ലാമിന്‌ അന്യമാണെന്നും ദുബൈ പോലീസ്‌ മേധാവി ദാഹി ഖൽഫാൻ തമീം പറഞ്ഞു. മർകസ്‌ ആസ്ഥാന ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ത്യപ്രവാചകൻ ലോകത്തിനു കാരുണ്യമാണ്‌. ഈ ആശയം ഉൾകൊണ്ട്‌ മർകസ്‌ കേരളത്തിൽ വർഷങ്ങളായി നടത്തി വരുന്ന പ്രവർത്തനങ്ങൾ തനിക്കു പരിചയമുണ്ട്‌. പ്രവാസികൾക്കിടയിൽ മർകസ്‌ നടത്തിക്കൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ സന്ദേശം ശ്ലാഘനീയമാണെന്നും ദാഹി ഖൽഫാൻ പറഞ്ഞു.

ഉദ്ഘാടന സമ്മേളന സദസ്സ്‌


www.ssfmalappuram.com

Related Posts with Thumbnails