Showing posts with label ramadan. Show all posts
Showing posts with label ramadan. Show all posts

Saturday, August 27, 2011

സ്വലാത്ത് നഗര്‍ പ്രാര്‍ത്ഥനാ സാഗരമായി

 ഖലീല്‍ തങ്ങള്‍

മലപ്പുറം: വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ചേര്ന്നുവന്ന ധന്യതയില് മലപ്പുറം സ്വലാത്ത് നഗറില് പ്രാര്ത്ഥനാ സമ്മേളനത്തിനായി സംഗമിച്ച വിശ്വാസി ലക്ഷങ്ങള്ക്ക് സാഫല്യത്തിന്റെ നിറവ്. ഭീകരതക്കും മദ്യവിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റംസാന് കൂട്ടായ്മസമാപിച്ചു. ആയിരം മാസങ്ങളെക്കാള് പുണ്യമുള്ള രാവിന്റെ തേട്ടവുമായി സ്വലാത്ത് നഗറും പരിസരവും നിറഞ്ഞു നിന്ന വിശ്വാസ സാഗരം ഉറങ്ങാതിരുന്നു.


അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനായി ആകാശത്തേക്കുയര്ന്ന കരങ്ങളും തിരുനബിപ്രകീര്ത്തനത്തിന്റെ അടങ്ങാത്ത അലകളുമായിരുന്നു മഅ്ദിന് പ്രാര്ത്ഥനാ സമ്മേളനത്തിന്റെ അടയാളങ്ങള്. വിശുദ്ധമാസത്തിന്റെ സഹനസന്ദേശത്തിനു മാതൃകകളായി മലപ്പുറത്തിനും വള്ളുവമ്പ്രത്തിനുമിടയിലുള്ള പരന്നൊഴുകിയ വിശ്വാസികള് പുലര്ച്ചെ മൂന്നുമണിയോടെ, അനുഭൂതി നിറഞ്ഞ മനസ്സുകളോടെ തിരിച്ചു പോയി.

വെള്ളിയാഴ്ച രാവിലെ മഅ്ദിന് ഗ്രാന്റ് മസ്ജിദില് ഹദീസ് പാഠത്തോടെയാണ് സംഗമത്തിലെ പരിപാടികള് തുടങ്ങിയത്. റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച കൂടിയായതിനാല് ജുമുഅ നിസ്കാരത്തിനു മഅ്ദിന് ഗ്രാന്റ് മസ്ജിദും പരിസരവും വിശ്വാസികളാല് നിറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദൂരെദിക്കുകളില് നിന്നുമെത്തിയവര് വ്യാഴാഴ്ച തൊട്ടേ സ്വലാത്ത് നഗറില് എത്തിത്തുടങ്ങിയിരുന്നു. തുടര്ന്ന് ബദ്ര് മൗലിദ് പാരായണം നടന്നു. അസര് നിസ്കാര ശേഷം ബുര്ദ കാവ്യാലപനമായിരുന്നു.




കാന്തപുരം മുഖ്യപ്രഭാഷണം നടത്തുന്നു





പുണ്യമാസത്തിന്റെ ധന്യത ഓരോ വിശ്വാസിക്കും അതിന്റെ പൂര്ണ്ണാര്ത്ഥത്തില് ലഭിക്കാന് പാകത്തിലായിരുന്നു ക്രമീകരണങ്ങള്. സാധാരണക്കാര് വളരെ അപൂര്വ്വമായി മാത്രം നിര്വ്വഹക്കുന്ന അവ്വാബീന്, തസ്ബീഹ് നിസ്കാരങ്ങളും വിര്ദുല്ലത്വീഫ് പോലുള്ള ദിക്റുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നെത്തിയവര് ഒരുമയുടെ മാതൃകകളായി ഒന്നിച്ചു നോമ്പുതുറന്നു. വിവിധ ഗ്രൗണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്ക്കാണ് ഇഫ്താറിന് സൗകര്യമുണ്ടായിരുന്നത്. വിശ്വാസികളുടെ ഈ അപൂര്വ്വ വിരുന്നില് ഒന്നിക്കാന് ജില്ലാ കലക്ടര് എം. സി മോഹന്ദാസ,് ജില്ലാ പോലീസ് മേധാവി കെ. സേതുരാമന് തുടങ്ങിയവരും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുണ്ടായിരുന്നു.


മഗ്രിബ്, ഇശാഅ്, തറാവീഹ്, വിത്റ് നിസ്കാരങ്ങള്ക്ക് സ്വലാത്ത് നഗറിലും പരിസരങ്ങളിലും നിരന്നു നിന്ന വിശ്വാസികളുടെ സ്വഫ്ഫുകളും വിശുദ്ധ ഖുര്ആന് വീചികളുടെ മാസ്മരികതയും ഈ നഗരിയുടെ അപൂര്വ്വാനുഭവമായി.

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാനും സ്വാഗതസംഘം കണ്വീനറുമായ പ്രൊഫ: എ.കെ അബ്ദുല് ഹമീദിന്റെ സ്വാഗത ഭാഷണത്തോടെ 9.30 മണിക്ക് മുഖ്യവേദിയിലെ പരിപാടികള് തുടങ്ങി. സയ്യിദ് അലി ബാഫഖി തങ്ങള് പ്രാരംഭ പ്രാര്ത്ഥന നടത്തി. സമസ്ത കേരള ജംഇയ്യത്തുല് ഉലമ അദ്ധ്യക്ഷന് സയ്യിദ് അബ്ദുറഹ്മാന് അല്ബുഖാരിയാണ് പ്രാര്ത്ഥനാസമ്മേളനം നിയന്ത്രിച്ചത്. നാരിയത്ത്സ്വലാത്തിനും നസ്വീഹത്തിനും ദുആക്കും അദ്ദേഹം നേതൃത്വം നല്കി. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര് മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. മാലി അംബാസിഡര് ഉസ്മാന് താന്ഡിയ, ശൈഖ് സുല്ത്താന്, ശൈഖ് അലി, ശൈഖ് സായിദ് (യുഎഇ) എന്നിവര് മുഖ്യാതിഥികളായിരുന്നു.

ഭീകരതക്കെതിരെയും ലഹരി വിപത്തിനെതിരെയുമുളള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്ത്ഥനാസമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹീമുല് ഖലീലുല് ബുഖാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്യത്തെയും സമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്നിര്ത്തി അവര് ഏറ്റുചൊല്ലി. ലഹരി പദാര്ത്ഥങ്ങള് ഒരിക്കലും ഉപയോഗിക്കില്ലെന്ന നിശ്ചയവുമായാണ് ഭൂരിപക്ഷവും യുവാക്കള് ഉള്ക്കൊന്ന ജനസാഗരം പിരിഞ്ഞു പോയത്. പാപമോചന പ്രാര്ത്ഥനക്കു മുന്നെയുള്ള ഉദ്ബോധനം പേരോട് അബ്ദുര്റഹ്മാന് സഖാഫി നിര്വ്വഹിച്ചു. തെറ്റുകുറ്റങ്ങള് ഏറ്റുപറഞ്ഞുകൊണ്ടുള്ള പ്രാര്ത്ഥനയും വിശ്വാസികള്ക്ക് അനിര്വചനീയമായ ആത്മീയ വിരുന്നായി.

കരുണയ്ക്കൊരു കാരണം സി.ഡിയും സ്നേഹ സാഗരത്തോട് എന്ന പേരിലുള്ള ഖലീലുല് ബുഖാരി തങ്ങളുടെ പ്രാര്ത്ഥനാ സമ്മേളന സന്ദേശവും വേദിയില് പുറത്തിറക്കി. എ. പി അബ്ദുല് കരീം ഹാജി ചാലിയം, മന്സൂര് ഹാജി ചെന്നൈ എന്നിവര് ഏറ്റു വാങ്ങി.

ഈ വര്ഷത്തെ പ്രാര്ത്ഥനാസമ്മേളന പരിപാടികള്ക്ക് മുന്വര്ഷത്തേക്കാള് വിപുലമായ ഒരുക്കങ്ങളുണ്ടായിരുന്നു. പത്തോളം ഗ്രൗണ്ടുകളില് ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്ക്രീനുകളും സ്ഥാപിച്ചിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിശ്വാസികള്ക്ക് ചടങ്ങുകള് വീക്ഷിക്കാനും പ്രാര്ത്ഥനയില് സംബന്ധിക്കാനും വിവിധ ചാനലുകളില് തല്സമയ സംപ്രേക്ഷണം മുഖേനയും വെബ്ഹബ് വഴിയും സൗകര്യമൊരുക്കിയിരിക്കുന്നു. സ്വലാത്ത് നഗറിലെത്തിയ വിശ്വാസികളെപ്പോലെ അവരും കുടുംബ സമേതം ഈ ആത്മീയ സംഗമത്തിലെ കണ്ണികളായി.

സയ്യിദ് ഉമറുല് ഫാറൂഖ് അല് ബുഖാരി, ഇ സുലൈമാന് മുസ്ലിയാര് എന്നിവര് വിവിധ ദൂആകള്ക്ക് നേതൃത്വം നല്കി. സയ്യിദ് യൂസുഫുല് ബുഖാരി വൈലത്തൂര്, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്, പൂക്കോയതങ്ങള് തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള് ചെരക്കാപറമ്പ്, പൊന്മള അബ്ദുല്ഖാദിര് മുസ്ലിയാര്, വയനാട് ഹസന് മുസ്ലിയാര്, തരുവണ അബ്ദുല്ല മുസ്ലിയാര്, കൂറ്റമ്പാറ അബ്ദുര്റഹ്മാന് ദാരിമി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങി പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും വലിയൊരു നിര തന്നെ പ്രാര്ത്ഥനാസംഗമത്തിന് അനുഗ്രഹസാന്നിദ്ധ്യമായി.




സ്വലാത്ത് നഗരിയില്‍ നടന്ന നിസ്കാരം

http://www.muhimmath.com/
http://www.ssfmalappuram.com/

Thursday, August 25, 2011

സഅദിയ്യ പ്രാര്‍ത്ഥനാ ആയിരങ്ങള്‍ക്ക് ആത്മീയ സായൂജ്യമായി


ദേളി: ഇരുപത്തിയഞ്ചാം രാവില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം പ്രതീക്ഷിച്ച് നാടിന്റെ നാനാ ദിക്കുകളില്‍ നിന്ന് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ സഅദിയ്യയുടെ പ്രവിശാലമായ തീരത്ത് ശുഭ്രസാഗരം തീര്‍ത്തു. ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ ബുധനാഴ്ച നടന്ന പ്രാര്‍ത്ഥനാ സമ്മേളനം വിശുദ്ധ റമളാനില്‍ ജില്ലയില്‍ നടന്ന ഏറ്റവും വലിയ ആത്മീയ സംഗമമായി മാറി.

നരക മുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും തേടി സ്വലാത്തും ദിക്‌റും സമൂഹ പ്രാര്‍ത്ഥനയു മായി രാവിനെ പകലാക്കി മാറ്റുകയായിരുന്നു വിശ്വാസികള്‍. സയ്യിദ് ഫസല്‍ കോയമ്മതങ്ങളുടെ നേതൃത്വത്തില്‍ മണിക്കൂറിലേറെ നീണ്ട ദുആ സദസ്സിനു ശേഷം അര്‍ധ രാത്രി പിന്നീട്ടാണ് പരിപാടി സമാപിച്ചത്.

അസര്‍ നിസ്‌കാരാനന്തരം നടന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി അയ്യായിരത്തോളം ആളുകള്‍ സംഗമിച്ച സമൂഹ നോമ്പ് തുറ ശ്രദ്ധേയമായി. പള്ളിയല്‍ നടന്ന തറാവീഹ്- തസ്ബീഹ് -വിത്‌റ് നിസ്‌കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കാളികളായി. തൗബ മജ്‌ലിസിന് സയ്യിദ് ഇബ്രാഹീം പൂകുഞ്ഞി തങ്ങള്‍ അല്‍ഐദ്രൂസി കല്ലക്കട്ട നേതൃത്വം നല്‍കി. എം അലികുഞ്ഞിമുസ്‌ലിയാര്‍ ശിറിയ്യ, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, എന്‍. എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ചെമ്പരിക്ക, പി.ബി. അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, , പാദൂര്‍ കുഞ്ഞാമു, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ഡദുല്‍ ഖാദിര്‍ മദനി, പി.ബി. അഹ് മദ് ഹാജി, സി. അബ്ദുല്ല മുസ് ലിയാര്‍, ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി, ബോവിക്കാനം അബ്ദുല്ല ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൊയ്തു സഅദി ചേരൂര്‍, ഏണിയാടി അബ്ദുല്‍ കരീം സഅദി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, സൂലൈമാന്‍ കരിവെള്ളൂര്‍, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, ചിത്താരി അബ്ദുല്ല ഹാജി, ബേര്‍ക്ക അബ്ദുല്ല ഹാജി, അബ്ദുല്‍ ഹമീദ് മൗലവി ആലംമ്പാടി, സിദ്ധീഖ് സിദ്ധീഖി, ഹമീദ് പരപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.അയ്യൂബ്ഖാന്‍ സഅദി കൊല്ലം സ്വാഗതവും പാറപ്പള്ളി ഇസ് മാഈല്‍ സഅദി നന്ദിയും പറഞ്ഞു



Sunday, August 14, 2011

പേരോട് അബ്ദുറഹിമാന്‍ സഖാഫി ഇന്ന് അബുദാബി ഇസ്ലാമിക് സെന്‍റെരില്‍ റമളാന്‍ പ്രഭാഷണം നടത്തുന്നു

യു എ ഇ യുടെ ആദരീണയരായ ഭരണാ‍ധികാരി ഷൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അതിഥിയായി യു എ യില്‍ എത്തിയ മൌലാനാ പേരോട് അബ്ദുറഹിമാന്‍ സഖാഫി ഇന്ന് രാത്രി 10 മണിക്ക് അബുദാബി ഇസ്ലാമിക് സെന്‍റെരില്‍ റമളാന്‍ പ്രഭാഷണം നടത്തുന്നു


Live @   http://www.sunnionlineclass.com/ 


Wednesday, August 3, 2011

റമദാനിന്റെ സന്ദേശം മഹത്തായ മാനവികത ;കാന്തപുരം

കോഴിക്കോട് : മഹത്തായ മാനവികതയാണ് വിശുദ്ധ റമദാനിന്റെ ആത്യന്തികമായ സന്ദേശമെന്ന് കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് റമസാന് സന്ദേശത്തില് പറഞ്ഞു .

തെറ്റുകള്ക്ക് എതിരെയുള്ള പരിചയാണ് വൃത അനുഷ്ടാനം , മനസ്സും ശരീരവും സംശുധ്ധമാക്കാനുള്ള അവസരമായി വിശുദ്ധ റമസാന് മാറട്ടെ .

ദരിദ്രരെയും ബലഹീനരെയും സഹായിക്കുക എന്നതാണ് റമസാനിന്റെ അന്ത സത്ത , ഇരുട്ടില് നിന്ന് വെളിച്ചതിലെക്കാന് അത് നമ്മെ നയിക്കുന്നത് , കൂടുതല് തിന്മകളിലേക്ക് നീങ്ങുന്ന ആത്മീയതയിലൂന്നിയ ഒരു സമൂഹം മാത്രമാണ് പരിഹാരം , അത്തരം ഒരു സമൂഹം സാധ്യമാകണമെങ്കില് സൃഷ്ടികള് സ്രഷ്ടാവിനോടുള്ള കടമകള് നിര്വഹിക്കണം , സൂക്ഷമത ഉള്ളവരാകണം , ആ സൂക്ഷ്മതും സംശുദ്ധതയും ആര്ചിക്കാനുള്ള സുവര്ണ്ണ അവസരമാണ് റമസാന് , ചെയ്തു കൂട്ടിയ പാപങ്ങളില് നിന്ന് മുക്തമായി പുതിയ ജീവിതത്തിലേക്ക് നടന്നു കയറാനുള്ള അവസരം റബ്ബിന്റെ മഹത്തായ അനുഗ്രഹങ്ങള്കായി പ്രാര്ഥിക്കാന് അവ കരകതമാക്കാന് പ്രാര്ഥനക്കും ആരാധനക്കുമായി റമദാന് നാളുകള് സംപൂര്ണ്ണമായും ഉപയോഗപെടുത്തനമെന്നു കാന്തപുരം ആഹ്വാനം ചെയ്തു.

http://www.syskerala.com/

Thursday, July 28, 2011

SYS റമദാൻ‍ കാമ്പയിന്‍ തൃശൂരില്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും

തൃശൂര്‍: വിശുദ്ധ റമദാൻ, വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ റമസാനില്‍ എസ് വൈ എസ് നടപ്പിലാക്കുന്ന ഒരുമാസത്തെ കാമ്പയിന്‍ പരിപാടികള്‍ ഈമാസം 31ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടുമണിക്ക് മണപ്പുറം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അധ്യക്ഷതവഹിക്കും.



സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്്മാന്‍ സഖാഫി പ്രമേയപ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, കെ കെ അഹ്്്മദ് കുട്ടി മുസ്ലിയാര്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, കൂറ്റമ്പാറ അബ്ദുറഹ്്മാന്‍ ദാരിമി, എ സൈഫുദ്ദീന്‍ ഹാജി, മുഹമ്മദ് പറവൂര്‍ പ്രസംഗിക്കും.



പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. റമദാൻ ആദ്യ വാരത്തില്‍ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ മൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. പള്ളികളും വീടുകളും കേന്ദ്രീകരിച്ച് എസ് വൈ എസ് ജീവകാരുണ്യ നിധിയിലേക്ക് ഒരു കോടി രൂപ സമാഹരിക്കും.

Wednesday, July 27, 2011

റമദാനെ വരവേല്ക്കാന് ഇരുഹറമുകളും ഒരുങ്ങി.


ജിദ്ദ: വിശുദ്ധ റമദാനെ വരവേല്ക്കാന് ഇരുഹറമുകളും ഒരുങ്ങി. വിപുലമായ സജ്ജീകരണങ്ങളാണ് ഇരുഹറം കാര്യാലയത്തിന് കീഴില് പൂര്ത്തിയാക്കിയിട്ടുള്ളത്. മസ്ജിദുല് ഹറാമില് തീര്ഥാടകരുടെ സേവനത്തിനായി 4000ത്തിലധികം ആളുകളെ നിയോഗിച്ചിട്ടുണ്ട്. തീര്ഥാടകരെ ബോധവത്കരിക്കുന്നതിനും ആവശ്യമായ മതവിധികള് നല്കുന്നതിനും സംശയ നിവാരണത്തിനും പ്രത്യേക സംവിധാനങ്ങള് ഇത്തവണയും ഉണ്ടാവും. പഠന ക്ലാസുകള്ക്കായി പണ്ഡിതന്മാരെ ചുമതലപ്പെടുത്തിയിരിക്കയാണ്.

ഹറമിനകത്തും പുറത്തും കൂടുതല് സ്ഥലങ്ങളില് 'സംസം' ഒരുക്കുന്നതിനുള്ള നടപടികള് പൂര്ത്തിയായി. പരാതികള് സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പിന് കെമാറി അപ്പപ്പോള് അവ പരിഹരിക്കാനും 400ഓളം ഉദ്യോഗസ്ഥര് രംഗത്തുണ്ടാകും. വികലാംഗര്ക്കും അവശര്ക്കും കൂടുതല് ഉന്തുവണ്ടികള് ഒരുക്കിയിട്ടുണ്ട്. ഹറമിന്റെ വിശുദ്ധി കളങ്കപ്പെടുത്തുന്ന പ്രവര്ത്തനങ്ങളിലേര്പ്പെടുക, പള്ളിക്കകത്ത് കിടന്നുറങ്ങുക, വഴിതടസ്സമുണ്ടാക്കുക, അനുവദീയമല്ലാത്ത ഭക്ഷ്യവസ്തുക്കള് ഹറമിനുള്ളിലേക്ക് കടത്തുക തുടങ്ങിയവ നിരീക്ഷിക്കാനും മാര്ഗനിര്ദേശം നല്കാനും തിരക്ക് നിയന്ത്രിക്കാനും പ്രത്യേക വിഭാഗത്തെ നിശ്ചയിച്ചിട്ടുണ്ട്.

ശുചീകരണ ജോലികള്ക്കായി പതിവ്പോലെ കൂടുതല് തൊഴിലാളികളുണ്ടാവും. പ്രാഥമിക ശുശ്രൂഷ നല്കുന്നതിന് ഹറമിന്റ വിവിധ ഭാഗങ്ങളിലായി അടിയന്തര മെഡിക്കല് സെന്ററുകള്, ആംബുലന്സ് സെന്ററുകള് എന്നിവ പ്രവര്ത്തിക്കും. ഹറമിനകത്തെ മുഴുസമയം പ്രവര്ത്തിക്കുന്ന അഞ്ച് മെഡിക്കല് സെന്ററുകള്ക്ക് പുറമെയാണിത്. ഹറം സുരക്ഷ സേനക്ക് കീഴിലും ആവശ്യമായ നടപടികള് പൂര്ത്തിയാക്കികഴിഞ്ഞു.

പ്രവാചക നഗരിയില് മസ്ജിദുന്നബവിയില് റമദാനിലേക്ക് ആവശ്യമായ ഒരുക്കങ്ങള് പൂര്ത്തിയായതായി മസ്ജിദുന്നബവി കാര്യാലയം പബ്ലിക് റിലേഷന് ഓഫീസ് മേധാവി അബ്ദുല്വാഹിദ് അല് ഹത്താബ് വിശദീകരിച്ചു.

റമദാനില് 30ലക്ഷം പേര് മദീന സന്ദര്ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിരം ജോലിക്കാര്ക്ക് പുറമെ സീസണ് ജോലിക്കായി 1000ഓളം പേരെ നിയമിച്ചിട്ടുണ്ട്. കിഴക്കെ മുറ്റത്ത് സ്ത്രീകള്ക്കായുള്ള അംഗശൂചീകരണ കേന്ദ്രങ്ങളും കക്കൂസുകളും പ്രവര്ത്തിപ്പിക്കുമെന്നത് ഇത്തവണ റമദാന് പ്രവര്ത്തന പദ്ധതിയില് എടുത്തുപറയേണ്ടതാണ്. 912 ടോയ്ലറ്റുകളും 1823 ടാപ്പുകളും ജലസംഭരണികളും 44 ഇലക്ട്രിക് കോണികളും 12 ലിഫ്റ്റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഹറം മുറ്റം കഴുകുന്നതിനായി 15 പുതിയ ഉപകരണങ്ങള് ഒരുക്കിയിട്ടുണ്ട്. റൗളയില് പ്രവര്ത്തനശേഷി കൂടിയ പുതിയ എയര്കണ്ടീഷന് യൂനിറ്റ് സ്ഥാപിച്ചിട്ടുണ്ട്.

Related Posts with Thumbnails