Thursday, July 28, 2011

SYS റമദാൻ‍ കാമ്പയിന്‍ തൃശൂരില്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും

തൃശൂര്‍: വിശുദ്ധ റമദാൻ, വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ റമസാനില്‍ എസ് വൈ എസ് നടപ്പിലാക്കുന്ന ഒരുമാസത്തെ കാമ്പയിന്‍ പരിപാടികള്‍ ഈമാസം 31ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടുമണിക്ക് മണപ്പുറം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അധ്യക്ഷതവഹിക്കും.



സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്്മാന്‍ സഖാഫി പ്രമേയപ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, കെ കെ അഹ്്്മദ് കുട്ടി മുസ്ലിയാര്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, കൂറ്റമ്പാറ അബ്ദുറഹ്്മാന്‍ ദാരിമി, എ സൈഫുദ്ദീന്‍ ഹാജി, മുഹമ്മദ് പറവൂര്‍ പ്രസംഗിക്കും.



പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. റമദാൻ ആദ്യ വാരത്തില്‍ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ മൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. പള്ളികളും വീടുകളും കേന്ദ്രീകരിച്ച് എസ് വൈ എസ് ജീവകാരുണ്യ നിധിയിലേക്ക് ഒരു കോടി രൂപ സമാഹരിക്കും.

1 comment:

prachaarakan said...

വിശുദ്ധ റമദാൻ, വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ റമസാനില്‍ എസ് വൈ എസ് നടപ്പിലാക്കുന്ന ഒരുമാസത്തെ കാമ്പയിന്‍ പരിപാടികള്‍ ഈമാസം 31ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യും

Related Posts with Thumbnails