Tuesday, June 30, 2009

സ്വവർഗരതി: കേന്ദ്രനീക്കം ശുദ്ധ അസംബന്ധം-കാന്തപുരം

കോഴിക്കോട്‌: സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377​‍ാം വകുപ്പ്‌ റദ്ദ്‌ ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം ശുദ്ധ അസംബന്ധമാണെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

വിശുദ്ധ ഖുർആൻ നിഷിദ്ധമാക്കിയതും പ്രകൃതി വിരുദ്ധവുമായ സ്വവർഗരതിക്ക്‌ നിയമ പരിരക്ഷ നൽകാനുള്ള നീക്കം രാജ്യത്തെ ലൈംഗിക അരാജകത്വത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളിയിടലാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്‌ മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. സമൂഹത്തിന്റെ സന്തുലിതാവസ്ഥക്ക്‌ തന്നെ കനത്ത വെല്ലുവിളിയാണിത്‌. എയ്ഡ്സ്‌ അടക്കമുള്ള മാരക രോഗങ്ങൾ പടരാനും സ്വവർഗരതി കാരണമാകുന്നു. ഇതിന്‌ നിയമ സാധുത നൽകാനുള്ള നീക്കത്തിൽ നിന്ന്‌ കേന്ദ്രം പിൻമാറിയില്ലെങ്കിൽ എന്ത്‌ വിലകൊടുത്തും എതിർക്കുമെന്ന്‌ കാന്തപുരം പറഞ്ഞു. ഈവിഷയം മതസംഘടനകളുമായി ചർച്ച ചെയ്യുമെന്ന കേന്ദ്രസർക്കാർ നിലപാട്‌ വിഫലമായ ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

30/06/2009
siraj news

41 comments:

prachaarakan said...

സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377​‍ാം വകുപ്പ്‌ റദ്ദ്‌ ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം ശുദ്ധ അസംബന്ധമാണെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

കെ said...

വിശുദ്ധ ഖുറാന്‍ നിഷിദ്ധമാക്കിയത് മുസ്ലിങ്ങള്‍ക്ക് മാത്രമല്ലേ ബാധകമാകൂ... ഇന്ത്യയുടെ ജനസംഖ്യയില്‍ ആകെ 20 ശതമാനം മാത്രമാണ് മുസ്ലിങ്ങള്‍.. 20 ശതമാനത്തിന്റെ വേദപുസ്തകത്തിലെ നിഷിദ്ധങ്ങള്‍ ബാക്കിയുളള 80 ശതമാനത്തിനും ബാധകമാകുന്നത് ജനാധിപത്യപരമാണോ...

Suraj said...

സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് സെക്യുലര്‍ റിപ്പബ്ലിക്കെന്നൊക്കെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ നമ്മുടെ രാജ്യത്തിനു വിശേഷണം. പക്ഷേ എന്ത് കാര്യം ? പാതിരിപ്പടയും സംഘപരിവാരവും മൊല്ലാക്കമാരുമൊക്കെ പറയുന്നതു കേട്ടേ നിയമങ്ങളു പോയിട്ട് ടെക്സ്റ്റ് ബുക്കു പോലും ഭേദഗതിചെയ്യാവൂ എന്നാണ് അലിഖിത നിയമം ! അഖണ്ഡഭാരതമല്ലേ ;)

prachaarakan said...

മാരീചൻ,
സൂരജ്

ബാക്കി കൂടി വായിക്കൂ

>>>

ഇത്‌ മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. സമൂഹത്തിന്റെ സന്തുലിതാവസ്ഥക്ക്‌ തന്നെ കനത്ത വെല്ലുവിളിയാണിത്‌. എയ്ഡ്സ്‌ അടക്കമുള്ള മാരക രോഗങ്ങൾ പടരാനും സ്വവർഗരതി കാരണമാകുന്നു <<<


നന്ദി

കെ said...

ഖുറാന്‍ നിഷിദ്ധമാക്കിയത് മറ്റുളളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുളള ഒരടവല്ലേ ആ വാചകം... ആ പ്രസ്താവനയ്ക്ക് എന്താണ് അടിസ്ഥാനം... എയിഡ്സ് പടരാന്‍ സ്വവര്‍ഗരതി കാരണമാകുമെന്ന അഭിപ്രായം ആധികാരികമാണോ.... സ്വവര്‍ഗ രതി തടഞ്ഞാല്‍ എയിഡ്സ് പടര്‍ന്നു പിടിക്കില്ലെന്ന് ഉറപ്പാണോ....

prachaarakan said...

മാരീചൻ,

താങ്കൾ എങ്ങിനെ ദുർവ്യാഖ്യാനം ചെയ്താലും ,ഈ അധാർമ്മികതയ്ക്ക് കൂട്ടു നിൽക്കാനാവില്ല.

ഇന്ത്യൻ ഭരണഘടന നിഷിദ്ധമാക്കിയത് ചില കുബുദ്ധികൾക്ക് വേണ്ടി എടുത്ത് മാറ്റി അഴിഞാടാൻ അവസരമൊരുക്കാനുള്ള അടവാണീ നിയമമാക്കൽ എന്ന് മറുപക്ഷത്തിനു പറയാമല്ലോ

സ്വവർഗ രതി എയ്ഡ്സിനു കാരണമാണെന്ന് തന്നെയല്ലേ പഠനങ്ങൾ പറയുന്നത്. സ്വവർഗ രതി മാത്രമല്ല അധാർമ്മികമായ എല്ലാ ബന്ധങ്ങളും എതിർക്കപ്പെടേണത് തന്നെ. അതി ഇന്ത്യൻ ഭരണഘടന അനുവദിച്ച പരിതിയിൽ നിന്ന് എതിർക്കുകതന്നെ വേണം. ഇനി സ്വവർഗ രതി വ്യാപകമാക്കിയത് കൊണ്ട് മനുഷ്യ സമൂഹത്തിനു യാതൊരു ഗുണവും ഉണ്ടാവാനുമില്ല എന്നിരിക്കെ അത് നിയമമാക്കൽ തടയപ്പെടേണ്ടത് തന്നെ.

സ്വവർഗ രതിക്കാർക്ക് നല്ല ചികിത്സ കൊടുക്കാൻ സമൂഹവും ഗവണ്മെന്റും തയ്യാറാവണം .അതാണു വേണ്ടത്. അവർ അങ്ങിനെയായി മാറാനുള്ള സാഹചര്യം കൂടി കണക്കിലെടുത്ത്

നമ്മുടെ രാജ്യത്തെ സ്തീ വിമോചന (?)ക്കാരുടെ അഭിപ്രായം കൂടി ഈ വിഷയത്തിൽ അറിയാൻ താത്പര്യമുണ്ട്.

Zulfukhaar-ദുല്‍ഫുഖാര്‍ said...

അസംബന്ധങ്ങൾക്ക് ജയ് വിളിക്കാനും ആളുണ്ടല്ലോ :(

അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായമാണല്ലോ :(

ബഷീർ said...

മാരീചന്റെ വാക്കുകൾ

>>>ഖുറാന്‍ നിഷിദ്ധമാക്കിയത് മറ്റുളളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുളള ഒരടവല്ലേ ആ വാചകം... ആ പ്രസ്താവനയ്ക്ക് എന്താണ് അടിസ്ഥാനം <<


അപ്പോൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളൊക്കെ ഖുർആൻ നിഷിദ്ധാമാക്കിയത് മറ്റുജനങ്ങളുടെ മേൽ അടിച്ചേല്പിക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്ന് സാരം..

ഈ വിവരങ്ങൾക്ക് നന്ദി

നേരിന്റെ കൂടെ said...

ലോകത്ത് അരുതായ്മകൾ നടക്കുന്നുണ്ടാവാം എന്നാൽ അതിനു വേണ്ടി വാദിക്കാൻ മിനക്കെടുന്നത് അഥമന്മാർക്ക് വല്ലാത്ത ദു :സ്വാധീനം സമൂഹത്തിൽ ലഭിക്കുന്നുവെന്നതിന്റെ തെളിവായി കാണേണ്ടതാണ്.ആണും പെണ്ണും എന്ന എതിർ ലിംഗവുമായുള്ള രതി പ്രക്ര്തി പരമാണ്.എന്നാൽ സ്വവർഗ രതി ഒരു തരം ഞരമ്പ് രോഗമാണ് അതിനു ജയ് വിളിക്കാൻ മാത്രം തറയാവണോ മനുഷ്യൻ!
സ്വവർഗരതി ,ഇഷ്യു, മുസ്ലിംകളുടെ മാത്രം പ്രശ്നമാണെന്ന ധാരണയിൽ നിന്നായിരിക്കാം ചില സുഹ്ര്‌ത്തുക്കളുടെ ഈ ആക്രമണം.ഒരിക്കലുമല്ല.സനാതന മൂല്യങ്ങളുടെ വീണ്ടെടുപ്പ് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യ സ്നേഹികളും ഈ വിപത്തിനെതിരെ ശബ്ദിക്കേണ്ടതാണ്.എയ്ഡ്സ്‌ പിടിപെട്ടില്ലെങ്കിലും ഇത് പ്രോത്സാഹിപ്പിക്കാവതല്ല.അങനെയൊരു മഹാമാരിക്കുള്ള സാധ്യത കൂടി കണക്കിലെടുത്താൽ എന്തായാലും അതു എതിർക്കപ്പെടണമെന്ന് മാത്രം.അതിനാൽ നമ്മുടെ രാജ്യത്തിന്റ്റെ സന്തോഷകരമായ അവസ്ഥക്ക് ഇത്തരം ഏടാകൂടങൾ ചർച്ചക്കെടുക്കുന്നത് പോലും ഭരണ വർഗ്ഗം ഒഴിവാക്കേണ്ടിയിരിക്കുന്നു
അവസരോചിതമായ പോസ്റ്റിനു നന്ദി

prachaarakan said...

പ്രചാരകന്റെ ഒരു പോസ്റ്റിലും കമന്റ് മോഡറേഷൻ വെച്ചിട്ടില്ല.
പോസ്റ്റ് ചെയ്യുന്നത് പ്രചാരകന്റെ സ്വന്തം സൃഷ്ടികളുമല്ല.
ആശയങ്ങളിലും അഭിപ്രായങ്ങളിലും ഭിന്നതയുള്ളവർക്ക് അവരുടെ അഭിപ്രായങ്ങളും വാ‍ദഗതികളും അവതരിപ്പിക്കാൻ പൂർണ്ണസ്വാതന്ത്ര്യമുള്ളിടത്തോളം വ്യക്തിഹത്യാപരവും സംസ്കാരമില്ലാത്തതുമായ കമന്റുകൾ എഴുതാതിരിക്കണമെന്ന് അപേക്ഷിക്കുന്നു. മൂപ്പത്തി എന്ന പേരിൽ വന്ന അത്തരം ഒരു കമന്റ് ഡിലിറ്റ് ചെയ്യുന്നു.

നന്ദി

Suraj said...

സ്വവര്‍ഗ്ഗരതി “നിയമവിരുദ്ധമായ” നമ്മുടെ സുന്ദര ഭാരതം എയിഡ്സിന്റെ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. സൌത്താഫ്രിക്കയ്ക്ക് തൊട്ടുതാഴെ.

എച്.ഐ.വി-എയിഡ്സിന്റെ ലോക റാങ്കിങ്ങിലെ ആദ്യ പത്ത് രാജ്യങ്ങളില്‍ അമേരിക്കമാത്രമേയുള്ളൂ സ്വവര്‍ഗ്ഗ രതി നിയമവിധേയമാക്കിയിട്ടുള്ളത് :)

സ്വവര്‍ഗ്ഗ രതിയും സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹബന്ധവും നിയമവിധേയമോ അനുവദനീയമോ ആയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നു പോലുമില്ല എയിഡ്സിന്റെ ആദ്യ 20 റാങ്കില്‍

ഈ സ്വവര്‍ഗ്ഗരതിക്കാരെക്കൊണ്ട് തോറ്റു!

Rajeeve Chelanat said...

സാമൂഹ്യവിരുദ്ധന്‍ പ്രകൃതിവിരുദ്ധതയെ(!!) എതിര്‍ക്കുന്നു. പ്രചാരകര്‍ പാണന്മാരാകുന്നു.

നല്ല പോസ്റ്റ്.

prachaarakan said...

സൂരജ്,

താങ്കളുടെ ഈ (അ)ന്യായ വാദങ്ങൾ എല്ലാം ശരിയാണെന്ന് വെച്ചാലും ഒരു തിന്മയെ ന്യായീകരിക്കാൻ കഴിയില്ല.

ഈ വിഷയത്തിൽ നേരിന്റെ കൂടെ എന്ന സുഹൃത്തിന്റെ വരികൾ ആവർത്തിക്കട്ടെ

>>>>ലോകത്ത് അരുതായ്മകൾ നടക്കുന്നുണ്ടാവാം എന്നാൽ അതിനു വേണ്ടി വാദിക്കാൻ മിനക്കെടുന്നത് അഥമന്മാർക്ക് വല്ലാത്ത ദു :സ്വാധീനം സമൂഹത്തിൽ ലഭിക്കുന്നുവെന്നതിന്റെ തെളിവായി കാണേണ്ടതാണ്.ആണും പെണ്ണും എന്ന എതിർ ലിംഗവുമായുള്ള രതി പ്രക്ര്തി പരമാണ്.എന്നാൽ സ്വവർഗ രതി ഒരു തരം ഞരമ്പ് രോഗമാണ് അതിനു ജയ് വിളിക്കാൻ മാത്രം തറയാവണോ മനുഷ്യൻ!
സ്വവർഗരതി ,ഇഷ്യു, മുസ്ലിംകളുടെ മാത്രം പ്രശ്നമാണെന്ന ധാരണയിൽ നിന്നായിരിക്കാം ചില സുഹ്ര്‌ത്തുക്കളുടെ ഈ ആക്രമണം.ഒരിക്കലുമല്ല.സനാതന മൂല്യങ്ങളുടെ വീണ്ടെടുപ്പ് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യ സ്നേഹികളും ഈ വിപത്തിനെതിരെ ശബ്ദിക്കേണ്ടതാണ്.എയ്ഡ്സ്‌ പിടിപെട്ടില്ലെങ്കിലും ഇത് പ്രോത്സാഹിപ്പിക്കാവതല്ല.അങനെയൊരു മഹാമാരിക്കുള്ള സാധ്യത കൂടി കണക്കിലെടുത്താൽ എന്തായാലും അതു എതിർക്കപ്പെടണമെന്ന് മാത്രം.അതിനാൽ നമ്മുടെ രാജ്യത്തിന്റ്റെ സന്തോഷകരമായ അവസ്ഥക്ക് ഇത്തരം ഏടാകൂടങൾ ചർച്ചക്കെടുക്കുന്നത് പോലും ഭരണ വർഗ്ഗം ഒഴിവാക്കേണ്ടിയിരിക്കുന്നു <<<



സൂരജ്,

നമ്മുടെ നാട്ടിൽ ഇതിൽ മാത്രമല്ല .അഴിമതി, കൊള്ള ,കൊലപാതകം, പീഢനം (പലവിധം) തുടങ്ങി മേഖലകളിലൊക്കെ കഴിവ്
തെളിയിച്ചവർ ഏറെയല്ലേ.. അതിനാൽ ഇതൊക്കെ കൂടി നിയമവിധേയമാക്കേണ്ടതാണെന്ന് വാദിക്കുന്ന കാലം വിദൂരമല്ല എന്ന് തോന്നുന്നു.


താങ്കളെപ്പോലെയുള്ളവരും ഇത്തരം കാര്യങ്ങൾക്ക് വേണ്ടി വാദിക്കുന്നത് കാണുമ്പോൾ ദു:ഖമുണ്ട്. സമൂഹത്തിന്റെ താളപ്പിഴകൾ തീർക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് താങ്കളെ പ്പോലുള്ളവർ പ്രവർത്തിക്കുമെന്ന് കരുതട്ടെ..

Calvin H said...

സ്വവർഗരതി എന്തോന്ന്, ,രതി, ബ്ലഡ് കൊടുക്കൽ , ഇഞ്ചക്ഷൻ എടുക്കൽ ഒക്കെ അങ്ങ് ഒഴിവാക്കിയാൽ എയിഡ്ശേ അങ്ങട് ഒഴിവാക്കാം...

ച്യാട്ടോ പോസ്റ്റ് ഉഷാറായീട്ടാ... നാലു കല്യാണം കഴിച്ച് സമൂഹത്തിന്റെ സന്തുലിതാവസ്ഥ കാക്കുന്നതും അറിയുന്നു....

prachaarakan said...

രാജീവ് ചെലനാട്ട്,

നിങ്ങളെപ്പോലുള്ളവർ സമൂഹത്തിനു ചെയ്യുന്ന ഗുണഗണങ്ങൾ ഒരു സ്വയം വിമർശനത്തിനു വിധേയമാക്കുക. അപ്പോൾ ആരാണു സാമൂഹ്യ വിരുദ്ധൻ എന്ന് മനസ്സിലാവും .മനസ്സിലാവുന്നില്ലെങ്കിൽ അത് സ്വന്തം വിവരക്കേടിനെ പറ്റി അറിയാൻ കഴിഞ്ഞില്ല എന്ന് കരുതിയാൽ മതി.

സ്ത്രീ സമൂഹത്തിന്റെ പൊതു സ്വത്താണെന്ന് വാദിക്കുന്ന പ്രത്യയശാസ്ത്ര(?) ത്തിന്റെ വക്താക്കൾ ആ‍ദ്യം അത് നടപ്പിലാക്കാൻ ഒരു ശ്രമം നടത്തുക. എന്നിട്ടാവാം ഈ ജല്പനങ്ങൾ

prachaarakan said...

കാൽ വിൻ,

സമൂഹട്ടിന്റെ സംതുലിതാവസ്ഥ കാക്കുന്നതിൽ സ്വവർഗ രതിക്കുള്ള പങ്കും വളരെ വലുതല്ലേ !!

Zulfukhaar-ദുല്‍ഫുഖാര്‍ said...

ഇന്ത്യൻ ശിക്ഷാ നിയമം ഉണ്ടാക്കിയത്. കാന്തപുരമാണെന്ന് തോന്നുന്നല്ലോ ഈ സ്വവർഗക്കാരുടെ കമന്റുകൾ കാണുമ്പോൾ ! കഷ്ടം.

ഈ വാദക്കാരുടെയൊക്കെ മക്കളോ മറ്റോ ഈ പരിപാടിയുടെ ആൾക്കാ‍രായാൽ എന്തായിരിക്കും ഇവരുടെ പ്രതികരണം ??

നല്ല ബുദ്ധി കൊടുക്കട്ടെ

A Cunning Linguist said...

സ്വവര്‍ഗ രതിക്കാര്‍ക്ക് നല്ല ചികിത്സ കൊടുക്കാന്‍ സമൂഹവും ഗവണ്മെന്റും തയ്യാറാവണം .അതാണു വേണ്ടത്. അവര്‍ അങ്ങിനെയായി മാറാനുള്ള സാഹചര്യം കൂടി കണക്കിലെടുത്ത്

സ്വവര്‍ഗ്ഗ രതി ഒരു അസുഖമല്ലാതെ ആയിട്ട് ഡോക്ടര്‍മാര്‍ കാണുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

പ്രകൃതിവിരുദ്ധം എന്ന് പറയണമെങ്കില്‍ പ്രകൃതിയില്‍ കാണരുതാത്ത ഒരു പ്രതിഭാസത്തെ ആയിരിക്കണം. മൃഗങ്ങള്‍ പോലും സ്വവര്‍ഗ്ഗ രതിയിലേര്‍പ്പെടുന്നു.

(ഇനിയിപ്പോള്‍ പറയുവാന്‍ പോകുന്ന ന്യായം "മൃഗങ്ങളെപ്പോലെയാണോ മനുഷ്യര്‍" എന്നായിരിക്കും. അപ്പോള്‍ പിന്നെ പ്രകൃതിവിരുദ്ധം എന്ന വാദത്തിന് നിലനില്പില്ലാതാകും)

സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുവാന്‍ താല്പര്യമുള്ളവര്‍ ഏര്‍പ്പെട്ടുകൊള്ളട്ടെ. നാമെന്തിനാണ് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനും താല്പര്യങ്ങള്‍ക്കുമെതിര് നില്‍ക്കുന്നത്?

സ്വവര്‍ഗ്ഗരതി മാത്രമല്ല, എതിര്‍വര്‍ഗ്ഗ രതിയും എയിഡ്സിന് കാരണമാകും - അതിലൊരു പങ്കാളിക്ക് എയ്ഡ്സുണ്ടെങ്കില്‍ മാത്രം. അല്ലാതെ സ്വവര്‍ഗ്ഗരതിക്കിടയില്‍ എസ്ഡ്സ് പൊട്ടിമുളയ്ക്കുന്നതൊന്നുമല്ല. അങ്ങനെ എയ്ഡ്സ് പ്രതിരോധത്തിന് വേണ്ടി തടയുകയാണെങ്കില്‍, എല്ലാത്തരം രതിയും, കുത്തിവെയ്പ്പുകളും, രകതദാനവും ഒക്കെ നിരോധിക്കാം.

prachaarakan said...

ഞാൻ ,

സുഹൃത്തേ , താങ്കൾ തന്നെ ചോദ്യമുന്നയിക്കുകയും അതിനുള്ള ഉത്തരം താങ്കൾ തന്നെ പറയുകയും ചെയ്ത സ്ഥിതിയ്ക്ക് കൂടുതൽ വിശദീകരണം ആവശ്യമില്ല.

പിന്നെ പ്രകൃതി വിരുദ്ധം എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത്. ചുറ്റുപാടും കാണുന്നത് എന്ന അർത്ഥത്തിൽ അല്ലല്ലോ അപ്പോൾ പിന്നെ മൃഗം ചെയ്യുന്നത് കൊണ്ട് മനുഷ്യനും ചെയ്യാം എന്ന വാദം ശരിയല്ല. മൃഗങ്ങൾ ചെയ്യുന്ന രീതി എതിർ വർഗത്തിലുള്ള രതിയും മനുഷ്യൻ സ്വീകരിക്കുന്നത് ഇന്ന് കുറ്റകരമല്ലേ.. ഇനി അതും മനുഷ്യൻ അനുവദനീയമാക്കണം എന്ന് വാദിച്ച് മകളെ പ്രാപിക്കുന്നവനെയും അമ്മയെ പ്രാപിക്കുന്നവനെയുമൊക്കെ ന്യായീകരിക്കാൻ കഴിയുമോ?

ആണും പെണ്ണും തമ്മിലുള്ളതാണ് പ്രകൃതിക്ക് ഇണങ്ങുന്നത് അല്ലാത്തത് പ്രകൃതിവിരുദ്ധവും മത വിരുദ്ധവും ആണ് .അതാണ് എതിർക്കപ്പെടുന്നത്.

അതിനെ അനുകൂലിക്കുന്നവർക്ക് അവരുടെ ന്യായ(?)ങ്ങൾ കാണും. അത് അവർക്ക് പറയാം

A Cunning Linguist said...

പിന്നെ പ്രകൃതി വിരുദ്ധം എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത്. ചുറ്റുപാടും കാണുന്നത് എന്ന അര്‍ത്ഥത്തില്‍ അല്ലല്ലോ അപ്പോള്‍ പിന്നെ മൃഗം ചെയ്യുന്നത് കൊണ്ട് മനുഷ്യനും ചെയ്യാം എന്ന വാദം ശരിയല്ല. മൃഗങ്ങള്‍ ചെയ്യുന്ന രീതി എതിര്‍ വര്‍ഗത്തിലുള്ള രതിയും മനുഷ്യന്‍ സ്വീകരിക്കുന്നത് ഇന്ന് കുറ്റകരമല്ലേ.. ഇനി അതും മനുഷ്യന്‍ അനുവദനീയമാക്കണം എന്ന് വാദിച്ച് മകളെ പ്രാപിക്കുന്നവനെയും അമ്മയെ പ്രാപിക്കുന്നവനെയുമൊക്കെ ന്യായീകരിക്കാന്‍ കഴിയുമോ?

അത് തന്നെയാണ് പറഞ്ഞത്. സ്വവര്‍ഗ്ഗരതിയും ഇന്‍സെസ്റ്റുമൊക്കെ പ്രകൃതിയില്‍ ഇല്ലാത്തവയൊന്നുമല്ല. എനിക്കതില്‍ താല്പര്യമില്ല, ഞാന്‍ ചെയ്യുന്നില്ല. എന്റെ താല്പര്യക്കേടുകള്‍ ഞാനെന്തിനാണ് മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്പിക്കുന്നത്?

എയ്ഡിസിനെക്കുറിച്ച് നിങ്ങളെഴുതിയ അബദ്ധ പ്രസ്താവനയക്ക് ന്യായീകരണമൊന്നുമില്ലെങ്കില്‍ അത് പിന്‍വലിക്കണമെന്ന് അപേക്ഷിക്കുന്നു.

prachaarakan said...

ഞാൻ,



>>സ്വവര്‍ഗ്ഗരതിയും ഇന്‍സെസ്റ്റുമൊക്കെ പ്രകൃതിയില്‍ ഇല്ലാത്തവയൊന്നുമല്ല. <<

പ്രകൃതിയിൽ ഉള്ള എല്ലാം മനുഷ്യൻ പിന്തുടരണമെന്ന് ശഠിക്കുകയും ചെയ്യരുത്.

>> എനിക്കതില്‍ താല്പര്യമില്ല, ഞാന്‍ ചെയ്യുന്നില്ല. <<


താത്പര്യങ്ങൾ മുഴുവൻ ചെയ്യാൻ മുതിരാതിരുക്കുന്നതിനാണ് ഇവിടെ നിയമങ്ങളും മറ്റും.


>> എന്റെ താല്പര്യക്കേടുകള്‍ ഞാനെന്തിനാണ് മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്പിക്കുന്നത്? <<


താത്പര്യങ്ങളും അടിച്ചേൽ‌പ്പിക്കാതിരിക്കണം.

ഒരാളുടെ / ചുരുക്കം ചിലരുടെ താത്പര്യങ്ങളും താത്പര്യക്കേടുമല്ല ഒരു രാജ്യത്തെ നിയമ സംഹിത രൂപികരിക്കുന്നതിന്റെ മാനദണ്ഡം എന്നെങ്കിലും നമുക്ക് ബോധമുണ്ടാവുന്നത് നല്ലതാണ്.

മൂന്നത്തെ കമന്റിൽ ഞാൻ എന്ന താങ്കൾ എഴുതി

>>സ്വവര്‍ഗ്ഗരതി മാത്രമല്ല, എതിര്‍വര്‍ഗ്ഗ രതിയും എയിഡ്സിന് കാരണമാകും <<

അപ്പോൾ സ്വവർഗരതിയും എയ്ഡ്സിനു കാരണമാവുമെന്ന് അറിയാവുന്ന താങ്കൾ പിന്നെ എന്നോട് തിരുത്താൻ പറയുന്നത് മനസ്സിലാവുന്നില്ല.

എയ്ഡ്സ് ഒരു രോഗമല്ല എന്ന് ഇനി ഡോക്ടർമാർ വിധി പ്രസ്ഥാവിക്കുമ്പോൾ തിരുത്തിയാൽ പോരെ ?

A Cunning Linguist said...

നിങ്ങള്‍ പറഞ്ഞത് "എയ്ഡ്സ്‌ അടക്കമുള്ള മാരക രോഗങ്ങള്‍ പടരാനും സ്വവര്‍ഗരതി കാരണമാകുന്നു." എന്ന് കേട്ടാല്‍ തോന്നുക, സ്വവര്‍ഗ്ഗരതി എപ്പോള്‍ നടത്തിയാലും എയ്ഡ്സ് വരും, സാധാരണ രതിയില്‍ക്കൂടെ എയ്ഡ്സ് പകരില്ല എന്നാണ്.

ഞാന്‍ പറഞ്ഞത്, സ്വവര്‍ഗ്ഗരതി മാത്രമല്ല, ഏതെങ്കിലുമൊരു പങ്കാളിക്ക് എയ്ഡ്സുണ്ടെങ്കില്‍ എല്ലാത്തരം രതിയിലൂടെയും എയ്ഡ്സ് പകരുമെന്നാണ്. നിങ്ങള്‍ പറയുന്നത് ശരിയെങ്കില്‍, "എയ്ഡ്സ് അടക്കമുള്ള മാരകരോഗങ്ങള്‍ പടരുവാനും രതി കാരണമാകുന്നു" എന്ന് പറയുന്നതാണ് ശരി.

ബിജു കോട്ടപ്പുറം said...

എന്റെ അഭിപ്രായത്തില്‍ സെക്സ് എന്നതേ ഒരു മഹാവൃത്തികെട്ട പരിപാടിയാണ്. കണ്ട പട്ടിയും പൂച്ചക്കും ഒക്കെ ചെയ്യുന്ന ഒരു ഹലാക്കിന്റെ ഏര്‍പ്പാടല്ലേ അത്. ഈ പരിപാടി മൊത്തത്തില്‍ തന്നെ നിരോധിക്കണം. എയിഡ്സ് ഇല്ലാതാക്കാന്‍ അതേയുള്ളൂ ഒരു വഴി. കര്‍ദിനാള്‍ അച്ഛന്‍ പറഞ്ഞപോലെ ആത്മനിയന്ത്രണം ഒരു ശീലമാക്കൂ സൂരജേ, മാരീചാ. റേഷന്‍ കടകള്‍ വഴി കടുക്കാവെള്ളം വിതരണം ചെയ്യുന്നതിനെക്കുറിച്ച് പ്രചാരകന്റെ അഭിപ്രായമെന്താണ്?

A Cunning Linguist said...

പ്രകൃതിയില്‍ ഉള്ള എല്ലാം മനുഷ്യന്‍ പിന്തുടരണമെന്ന് ശഠിക്കുകയും ചെയ്യരുത്.

താത്പര്യങ്ങള്‍ മുഴുവന്‍ ചെയ്യാന്‍ മുതിരാതിരുക്കുന്നതിനാണ് ഇവിടെ നിയമങ്ങളും മറ്റും.

താത്പര്യങ്ങളും അടിച്ചേല്‍‌പ്പിക്കാതിരിക്കണം.


സമ്മതിച്ചു തരുന്നു. അയലത്തെ വീട്ടിലെ X-ഉം Y-ഉം സ്വവര്‍ഗ്ഗരതിയിലെര്‍പ്പെടുന്നത് (അതോ ഏതെങ്കിലും തരത്തിലുള്ള രതിയിലേര്‍പ്പെടുന്നതോ. അത് നോക്കലല്ല എന്റെ പണി. ആരുടെയും.) എന്നെ ഏത് തരത്തിലാണ് ബാധിക്കുന്നത്? അതെന്ന, എന്റെ സ്വാതന്ത്ര്യത്തെ, എന്റെ താല്‍പര്യങ്ങളെ ബാധിക്കാത്തിടത്തോളം അവരത് ചെയ്യുന്നതിനെ ഞാനെന്തിന് എതിര്‍ക്കണം.

സ്വവര്‍ഗ്ഗരതിക്കാരെ അവരുടെ വഴിക്ക് വിട്ടേക്കുക.

ഒരാളുടെ / ചുരുക്കം ചിലരുടെ താത്പര്യങ്ങളും താത്പര്യക്കേടുമല്ല ഒരു രാജ്യത്തെ നിയമ സംഹിത രൂപികരിക്കുന്നതിന്റെ മാനദണ്ഡം എന്നെങ്കിലും നമുക്ക് ബോധമുണ്ടാവുന്നത് നല്ലതാണ്.

ഈ പറഞ്ഞ "ബോധം" ആദ്യം വേണ്ടത് നിങ്ങള്‍ക്ക് തന്നെയാണ്. നിങ്ങളുടെ സങ്കുചിതവും പ്രാകൃതവുമായ താല്പര്യങ്ങള്‍ക്കനുസരിച്ചല്ല ഇവിടെ നിയമവ്യവസ്ഥ നിലകൊള്ളുന്നത്.

A Cunning Linguist said...

എയ്ഡ്സ് ഒരു രോഗമല്ല എന്ന് ഇനി ഡോക്ടര്‍മാര്‍ വിധി പ്രസ്ഥാവിക്കുമ്പോള്‍ തിരുത്തിയാല്‍ പോരെ ?

വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ നിങ്ങള്‍ തിരുത്തേണ്ടിയിരിക്കുന്നു പ്രചാരകാ. എയ്ഡ്സ് ഒരു രോഗമല്ല എന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എയ്ഡ്സ് എന്നത് രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന/ഇല്ലാതിരിക്കുന്ന ഒരവസ്ഥയാണ്. അല്ലാതെ കുഷ്ഠം പോലെയോ, കാന്‍സര്‍ പോലെയോ ഒരസുഖമല്ല. എയ്ഡ്സ് മൂലം ആരും മരിക്കാറില്ല. എന്നാല്‍, എയ്ഡ്സ് സ്ഥിതിവിശേഷം കൊണ്ടുണ്ടാകുന്ന ക്ഷയം പോലുള്ള രോഗങ്ങള്‍ വന്നാണ് ആ അവസ്ഥയിലുള്ള ആളുകള്‍ മരിക്കുന്നത്.

prachaarakan said...

ഞാൻ,


സ്വവർഗ രതി എയ്ഡ്സ് പടരാനുള്ള /പിടിപെടാനുള്ള ഒരു കാരണമാണ് എന്നതിൽ താങ്കൾക്ക് വിയോജിപ്പില്ല എന്ന് മനസ്സിലാക്കട്ടെ.

എല്ലാ ലൈംഗിക ബന്ധങ്ങളിലും ഗർഭധാരണം സംഭവിക്കുന്നില്ല എന്ന് വെച്ച് ലൈംഗിഗ ബന്ധം ഗർഭധാരണം ഉണ്ടാക്കുന്നു എന്ന പ്രസ്ഥാവന അടിസ്ഥാന രഹിതം ആണെന്ന് ആരും പറയാറില്ല.

സാധാരണ രതിയിൽ കൂടി എയ്ഡ്സ് പടരില്ല എന്ന് ഞാൻ പറഞ്ഞതായി താങ്കൾക്ക് തോന്നുന്നുവെന്നതിൽ എന്ത് ചെയ്യാൻ പറ്റും !



>>എന്നെ ഏത് തരത്തിലാണ് ബാധിക്കുന്നത്? അതെന്ന, എന്റെ സ്വാതന്ത്ര്യത്തെ, എന്റെ താല്‍പര്യങ്ങളെ ബാധിക്കാത്തിടത്തോളം അവരത് ചെയ്യുന്നതിനെ ഞാനെന്തിന് എതിര്‍ക്കണം. <<

മനുഷ്യൻ സാമൂഹ്യജീവിയാണെന്നത് മറക്കാതിരിക്കുക. എന്റെ താത്പര്യം മാത്രമല്ല ഒരു സമൂഹ ജീവി കണക്കിലേടുക്കേണ്ടത്.

സ്വവർഗ രതി ഒരു സാമൂഹിക ആവശ്യമാണെന്നാണ് വാദമെങ്കിൽ അത് തികച്ചും അബദ്ധജഡിലമാണ്. സമൂഹത്തിലെ ചില രോഗാതുരരുടെ അബദ്ധജഡിലമായ ആവശ്യങ്ങൾക്ക് മൊത്തം സമൂഹത്തെ കരുവാക്കാൻ പാടില്ല.


>>നിങ്ങളുടെ സങ്കുചിതവും പ്രാകൃതവുമായ താല്പര്യങ്ങള്‍ക്കനുസരിച്ചല്ല ഇവിടെ നിയമവ്യവസ്ഥ നിലകൊള്ളുന്നത്. <<


ഏതാണ് സങ്കുചിതവും ഏതാണ് പ്രാകൃതവുമെന്ന് ഒരു വലിയ ചിന്താശേഷിയുള്ള സമൂഹം വിധിയെഴുതട്ടെ. കേവലം ചില സ്വവർഗരോഗികളുടെ താത്പര്യങ്ങളല്ല ഇവിടെ നിയമം ഉണ്ടാക്കാനുള്ള മാനദണ്ഡം

ആളുകൾ മരിക്കുന്നതൊക്കെ ആയുസ് കഴിഞ്ഞിട്ടാണെന്ന് പറഞ്ഞാൽ മറ്റു കാരണങ്ങളിൽ നിന്ന് കൂടി ഒഴിഞ്ഞ് മാറാം.

prachaarakan said...

ബിജു കോട്ടപ്പുറം,


> ..... കണ്ട പട്ടിയും പൂച്ചക്കും ഒക്കെ ചെയ്യുന്ന ഒരു ഹലാക്കിന്റെ ഏര്‍പ്പാടല്ലേ അത്. ഈ പരിപാടി മൊത്തത്തില്‍ തന്നെ നിരോധിക്കണം. <<

പട്ടിയും പൂച്ചയും മനുഷ്യനും തമ്മിലുള്ള വിത്യാസങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. അപ്പോൾ ഈ പരിപാടി മൊത്തത്തിൽ നിർത്തലാക്കലല്ല .അതിനൊരു മാനദണ്ഡം വെക്കലാണ് നല്ലത് എന്ന് മനസ്സിലാവും.

>> റേഷന്‍ കടകള്‍ വഴി കടുക്കാവെള്ളം വിതരണം ചെയ്യുന്നതിനെക്കുറിച്ച് പ്രചാരകന്റെ അഭിപ്രായമെന്താണ്? <<

നല്ലതാണ്. മായം കലർത്താത്തത് ആയിരിക്കണം. പിന്നെ സ്വവർഗ രതിയും കടുക്കാവെള്ളവും എന്ന വിഷയം പാഠപുസ്തകത്തിലും ഉൾപ്പെടുത്താം :)

A Cunning Linguist said...

"സ്വവര്‍ഗ രതി എയ്ഡ്സ് പടരാനുള്ള /പിടിപെടാനുള്ള ഒരു കാരണമാണ്"

എന്നതിനേക്കാള്‍ കൂടുതലായ ശരി

"രതി എയ്ഡ്സ് പടരാനുള്ള /പിടിപെടാനുള്ള ഒരു കാരണമാണ്"

മനുഷ്യന്‍ സാമൂഹ്യജീവിയാണെന്നത് മറക്കാതിരിക്കുക. എന്റെ താത്പര്യം മാത്രമല്ല ഒരു സമൂഹ ജീവി കണക്കിലേടുക്കേണ്ടത്.

സ്വവര്‍ഗ രതി ഒരു സാമൂഹിക ആവശ്യമാണെന്നാണ് വാദമെങ്കില്‍ അത് തികച്ചും അബദ്ധജഡിലമാണ്. സമൂഹത്തിലെ ചില രോഗാതുരരുടെ അബദ്ധജഡിലമായ ആവശ്യങ്ങള്‍ക്ക് മൊത്തം സമൂഹത്തെ കരുവാക്കാന്‍ പാടില്ല.


മനുഷ്യന്‍ സാമൂഹിക ജീവിയാണ് - അംഗീകരിക്കുന്നു.
എന്റെ താത്പര്യം മാത്രമല്ല ഒരു സമൂഹ ജീവി കണക്കിലേടുക്കേണ്ടത് - വളരെയേറെ അംഗീകരിക്കുന്നു.
രതി എന്നത് ഒരു മനുഷ്യന്റെ ആവശ്യമാണ്. സ്വവര്‍ഗ്ഗരതിയും എതിര്‍ലിംഗ രതിയും വേറിട്ട് കാണേണ്ട ആവശ്യമില്ല. സ്വവര്‍ഗ്ഗരതിതാല്പര്യം ഒരു മാനസിഗരോഗമായിട്ട് ആധുനികവൈദ്യ ലോകം കാണുന്നില്ല. ആ സത്യമാണ് ആദ്യം നിങ്ങള്‍ അംഗീകരിക്കേണ്ടത്. അത് കൊണ്ട് തന്നെ "രോഗാതുരരായ" എന്ന പ്രയോഗം തെറ്റാണ്.

സ്വവര്‍ഗ്ഗ രതിക്കാരെ അവരുടെ വഴിക്ക് വിടുകയാണെങ്കില്‍ സമൂഹത്തെ അതെങ്ങനെ ബാധിക്കും? ദയവായി വിശദമാക്കൂ.

Zulfukhaar-ദുല്‍ഫുഖാര്‍ said...

ഈ സ്വവർഗ രതിക്കാരെ പ്രോത്സാഹിപ്പിക്കണം. നാട്ടിൽ പുരനിറഞ്ഞ് നിൽക്കുന്ന പെൺകുട്ടികൾക്കു പരസ്പരം കല്ല്യാണം കഴിക്കാനുള്ള നിയമവും ഉണ്ടാക്കണം.

എന്നാൽ സ്ത്രീകൾക്ക് പുരുഷമേധാവിത്വത്തിൽ നിന്ന് രക്ഷയുമായി

കഷമലന്മരും കഷ്മല കുമാരിമാരും ഭരിക്കുന്ന സ്വ(വ)ർഗ രാജ്യം വരട്ടെ

prachaarakan said...

ഞാൻ,


>> സ്വവര്‍ഗ്ഗരതിതാല്പര്യം ഒരു മാനസിഗരോഗമായിട്ട് ആധുനികവൈദ്യ ലോകം കാണുന്നില്ല. ആ സത്യമാണ് ആദ്യം നിങ്ങള്‍ അംഗീകരിക്കേണ്ടത്. <<


ആധുനിക വൈദ്യലോകം ഇന്നലെ കണ്ടതും പറഞതും ഇന്ന് മാറ്റിപറഞ്ഞിട്ടുണ്ട്. ഇനി ഇന്ന് കാണുന്നതും പറയുന്നതും നാളെ മാറ്റി പറഞ്ഞേക്കാം .പുതിയ കാഴ്ചപ്പാടും പരീക്ഷണങ്ങളും വഴി. അപ്പോൾ സത്യം എന്നത് അവിടെ ആപേക്ഷികമാവുകയല്ലേ..!


സ്വവർഗരതി കൊണ്ട് മനുഷ്യസമൂഹത്തിനുണ്ടാവുന്ന ഗുണങ്ങൾ ഒന്ന് അറിഞ്ഞാൽ കൊള്ളാം.

ബിജു കോട്ടപ്പുറം said...

>>പട്ടിയും പൂച്ചയും മനുഷ്യനും തമ്മിലുള്ള വിത്യാസങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. അപ്പോൾ ഈ പരിപാടി മൊത്തത്തിൽ നിർത്തലാക്കലല്ല .അതിനൊരു മാനദണ്ഡം വെക്കലാണ് നല്ലത് എന്ന് മനസ്സിലാവും.<<

അതു പോയിന്റ്. ഈ പറയുന്ന മാനദണ്ഡമാണല്ലോ നിയമം എന്നു പറയുന്നത്. മാനദണ്ഡങ്ങള്‍ മുക്രികളും പള്ളീലച്ചന്മാരും ഒക്കെ ചേര്‍ന്നങ്ങോട്ട് തീരുമാനിച്ചാ പിന്നെ ഭരണഘടന എന്നു പറയുന്ന ആ പിന്തിരിപ്പന്‍ പുസ്തകമങ്ങ് കീറിക്കളയാമായിരുന്നു.

ഒരു ചിന്ന ഡൗട്ട്: മൂന്നും നാലും കെട്ടുന്ന ഹാജിയാക്കന്മാരൊക്കെ ഖുറാനില്‍ പറഞ്ഞതനുസ്സരിച്ചു മാത്രമായിരിക്കും അല്ലേ ഭോഗിക്കുന്നത്? ഐ മീന്‍ മിഷണറിമാര്‍ വ്യക്തമായി പറഞ്ഞു വെച്ചിട്ടുള്ളതു പോലെ ഇസ്ലാമിന് ഏതൊക്കെ പൊസിഷനുകള്‍ സ്വീകരിക്കാം എന്ന മാനദണ്ഡങ്ങള്‍ വല്ലതും ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ എന്ന്‍.

ബിജു കോട്ടപ്പുറം said...

സ്വവർഗരതി കൊണ്ട് മനുഷ്യസമൂഹത്തിനുണ്ടാവുന്ന ഗുണങ്ങൾ ഒന്ന് അറിഞ്ഞാൽ കൊള്ളാം.

അതെ, അങ്ങനെ ചോദിക്ക്.
കല്യാണം കഴിച്ച് ഏഴെട്ട് പിള്ളേരൊക്കെ ആയാല്‍ പിന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു കിടന്നുറങ്ങുന്നതുകൊണ്ട് മനുഷ്യസമൂഹത്തിനുണ്ടാവുന്ന ഗുണങ്ങൾ,
ആണുങ്ങളുടെ മുല കൊണ്ട് മനുഷ്യസമൂഹത്തിനുണ്ടാവുന്ന ഗുണങ്ങൾ,
ഇതും അറിഞ്ഞാല്‍ കൊള്ളാം

prachaarakan said...

ബിജു കോട്ടപ്പുറം ,


സ്വവർഗരതിക്കാരായ ചിലർ അല്ല ഭരണഘടനയും ശിക്ഷാ നിയമവും ഉണ്ടാക്കിയിട്ടുള്ളതും ഇനി ഉണ്ടാക്കേണ്ടതും എന്ന് കൂടി ചേർക്കുന്നു.


ഇസ്ലാം ലൈംഗികബന്ധത്തെ കുറിച്ച് (എങ്ങിനെ ,എപ്പോൾ ആരുമായി )എന്നതിനെ കുറിച്ചൊക്കെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. പഠിക്കാൻ താത്പര്യമുള്ളവർക്കായി പിന്നെ പോസ്റ്റ് ചെയ്യാം. ഇൻശാ അല്ലാഹ്


>>അതെ, അങ്ങനെ ചോദിക്ക്. <<

താങ്കൾക്കും വിവരിക്കാം.

>> കല്യാണം കഴിച്ച് ഏഴെട്ട് പിള്ളേരൊക്കെ ആയാല്‍ പിന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു കിടന്നുറങ്ങുന്നതുകൊണ്ട് മനുഷ്യസമൂഹത്തിനുണ്ടാവുന്ന ഗുണങ്ങൾ,
ആണുങ്ങളുടെ മുല കൊണ്ട് മനുഷ്യസമൂഹത്തിനുണ്ടാവുന്ന ഗുണങ്ങൾ,
ഇതും അറിഞ്ഞാല്‍ കൊള്ളാം <<

ഇതിനൊക്കെ ഗുണമുണ്ടെന്നും ഇല്ലെന്നും പ്രചാരകൻ പറഞ്ഞിട്ടില്ല.

പക്ഷെ നമ്മുടെ വിവരക്കേടും അന്തമില്ലായ്മയും അത് തനിക്കുണ്ടെന്ന അറിവുകേടും മനുഷ്യനെ അങ്ങേയറ്റം തരം താഴ്ന്ന തരത്തിൽ ചിന്തിക്കാൻ കാരണമാക്കും അത് തനിക്കും സമൂഹത്തിനും ഒരുപോലെ ബാധിക്കും എന്ന് പറയാൻ പറ്റും

Unknown said...

ഇസ്ലാം ലൈംഗികബന്ധത്തെ കുറിച്ച് (എങ്ങിനെ ,എപ്പോൾ ആരുമായി )എന്നതിനെ കുറിച്ചൊക്കെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. പഠിക്കാൻ താത്പര്യമുള്ളവർക്കായി പിന്നെ പോസ്റ്റ് ചെയ്യാം. ഇൻശാ അല്ലാഹ്

അത് ഇസ്ലാം അല്ലാത്തവര്‍ക്കും ബാധകമാകണം എന്ന് താങ്കള്‍ എങ്ങനെ വാദിക്കും? എല്ലാവരും സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടുകൊള്ളണം എന്ന നിയമമൊന്നുമല്ലല്ലോ വരുന്നത്. അങ്ങിനെയുള്ള രതി ഇഷ്ടമുള്ളവര്‍ക്ക്, സ്വന്തം ഇഷ്ടപ്രകാരം അങ്ങിനെ ചെയ്യുന്നത് കുറ്റകരമല്ലാതാകുന്നു എന്നല്ലേയുള്ളൂ.


ആധുനിക വൈദ്യലോകം ഇന്നലെ കണ്ടതും പറഞതും ഇന്ന് മാറ്റിപറഞ്ഞിട്ടുണ്ട്. ഇനി ഇന്ന് കാണുന്നതും പറയുന്നതും നാളെ മാറ്റി പറഞ്ഞേക്കാം .പുതിയ കാഴ്ചപ്പാടും പരീക്ഷണങ്ങളും വഴി. അപ്പോൾ സത്യം എന്നത് അവിടെ ആപേക്ഷികമാവുകയല്ലേ..!

താങ്കള്‍ സ്വവര്‍ഗ രതി പാടില്ല എന്നു പറയുന്നതും ആപേക്ഷികം തന്നെ അല്ലേ? വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പുരാതനകാലം മുതല്‍ ഒരുപോലെ നില്‍ക്കുകയായിരുന്നില്ല. കാലം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടും മാറും. താഴ്ന്ന ജാതിക്കാരനു വഴി നടക്കുവാന്‍ സ്വാതന്ത്രമില്ലാതിരുന്ന സമൂഹമായിരുന്നു നമ്മുടേത്. അന്ന് അവരുടെ സ്വാതന്ത്രത്തെക്കുറിച്ച് ചിന്തിക്കുവാനും പോരാടുവാനും ആ അവകാശം നേടുവാനും ചിലര്‍ ഉണ്ടായിരുന്നതു കൊണ്ടാണ് ആ ദുസ്ഥിതി മാറിയത്. ആരെയും നിര്‍ബന്ധിച്ച് സ്വവര്‍ഗ രതിക്കാരാക്കാതിരിക്കുന്നിടത്തോളം കാലം, അത് ക്രിയയില്‍ പങ്കെടുക്കുന്ന രണ്ടു പേരുടെ സമ്മതത്തോടെ ആയിരിക്കുന്നിടത്തോളം കാലം ആര്‍ക്കെന്ത് പ്രശ്നം ഹേ..

Melethil said...

ഇപ്പറഞ്ഞ നിയമങ്ങളൊക്കെ പാലിക്കുന്ന നാട്ടില്‍ നിന്ന് വന്ന "ആയിരത്തൊന്നു രാവുകള്‍" ഒറിജിനല്‍ ഒന്ന് വായിക്കണം ചേട്ടന്‍. നാടോടിക്കഥകളില്‍ എറ്റവുമ് കൂടുതല്‍ സ്വവര്‍ഗ്ഗ വിവരണങ്ങള്‍ ഉള്ള പുസ്തകമാ അത്. പിന്നെ ശേക്സ്‌പിയര്‍ , ഡാലി, തുടങ്ങി നമ്മടെ പി വരെയുള്ള പലരും ഈ "അസുഖ" മുള്ള കൂട്ടത്തിലായിരുന്നു. ഇവരോന്നുമില്ലാത്ത ലോകം എത്ര സുന്ദരം!
മലപ്പുറത്ത്‌, ഇപ്പൊ നടക്കുന്നോ എന്നറിയില്ല, ഒരു തലമുറ മുന്നേ വരെ ഒരിടവഴിയിലും ആണ്‍ കുട്ടികള്‍ക്ക് നടക്കാന്‍ പറ്റില്ലായിരുന്നു. ഹോ, ആ സുന്ദര കാലവും കഴിഞ്ഞു!

Anonymous said...

all the supporters should study about the history and tragegy of what happend to those people too is better for all our people beacuse its outcome will come to all

അപ്പൂട്ടൻ said...

പ്രചാരകൻ,
മതവിശ്വാസങ്ങളെ എതിർക്കാൻ ഉദ്ദേശ്യമില്ല, പക്ഷെ ചില കാര്യങ്ങൾ പറയണമെന്നു തോന്നി.

സ്വവർഗ്ഗരതി നിയമമാക്കുന്നു എന്നല്ലല്ലൊ, അത്‌ കുറ്റകരമല്ലാതാകുന്നു എന്നേ പറയുന്നുള്ളു. എല്ലാവരും ഈ വഴിക്ക്‌ നടക്കണമെന്നല്ല, നടന്നവർ ശിക്ഷയ്ക്ക്‌ വിധേയരാകില്ല എന്നേ ഈ നിയമവും കോടതിവിധിയും പറയുന്നുള്ളു.
ലൈംഗികതയുമായി ബന്ധപ്പെട്ട്‌ നിയമമുണ്ടാക്കുന്പോള്‍ പ്രധാനമായും ചിന്തിക്കേണ്ട വസ്തുതകൾ കുറിക്കട്ടെ.

1. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരിൽ പ്രായപൂർത്തിയാകാത്തവരുണ്ടോ
2. ഏതെങ്കിലും വിധത്തിൽ ഒന്നോ അതിലധികമോ കക്ഷികൾക്ക്‌ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ടോ
3. പണത്തിനു വേണ്ടിയാണോ ഈ ബന്ധം (മറ്റുലാഭങ്ങൾ തെളിയിക്കാനാവില്ല)
ഇതിലേതെങ്കിലും സംഭവിക്കുകയാണെങ്കിൽ അതു കുറ്റകരമാകും. ഉഭയകക്ഷിസമ്മതപ്രകാരം നടക്കുന്ന ലൈംഗികബന്ധങ്ങൾ ഒന്നും നിയമപരമായി കുറ്റമല്ല. സ്വവർഗ്ഗരതിയും അത്തരത്തിൽ ഒന്നു മാത്രമാണ്‌.

സ്വവർഗ്ഗരതി എന്നത്‌ പ്രകൃതിവിരുദ്ധമായിരിക്കാം, പക്ഷെ അത്തരത്തിൽ പലതും സമൂഹത്തിൽ നടക്കുന്നുണ്ടല്ലൊ. ഉദാഹരണത്തിന്‌, ഓറൽ സെക്സ്‌ പ്രകൃതിവിരുദ്ധമല്ലെ. അത്‌ എതിർക്കേണ്ടതായി ആർക്കും തോന്നുന്നില്ലല്ലൊ.

കൂടാതെ, സ്വവർഗ്ഗാനുരാഗികൾ സമൂഹത്തിലെ ഒരു ന്യൂനപക്ഷം മാത്രമാണ്‌. സമൂഹത്തിലെ ഭൂരിപക്ഷം ഇന്നും ഹെറ്ററോസെക്ഷ്വൽ തന്നെയാണ്‌, അതിനാൽ തന്നെ ഇത്തരമൊരു വിഷയം സമൂഹത്തിന്റെ ഭാവി ആകും എന്നു പറയുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല.

അത്തരത്തിൽ ഒരാളെ ബലമായി പിടിച്ച്‌ എതിർലിംഗത്തിലൊരാളെ കൊണ്ടു വിവാഹം കഴിപ്പിച്ചാൽ അത്‌ നല്ലരീതിയിലുള്ള ദാന്പത്യം ആകാനുള്ള സാധ്യതയും കുറവാണ്‌.

സ്വവർഗ്ഗരതി മൂലം എയിഡ്സ്‌ ഉണ്ടാവില്ലല്ലൊ, എയിഡ്സ്‌ പകരാം എന്നേയുള്ളു. അത്‌ സാധാരണ ലൈംഗികബന്ധത്തിലും സംഭവിക്കാം.

പുരനിറഞ്ഞ പെൺകുട്ടികൾ എന്നൊരു പരാമർശം കണ്ടു. ഒരു സാമൂഹികപ്രശ്നം എന്ന നിലയ്ക്ക്‌ ഇതിനെ കാണുകയാണെങ്കിൽ ആദ്യം വേണ്ടത്‌ ഈ പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം.

മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം കാലം ആരുറ്റേയും ചെയ്തികളിൽ അധാർമ്മികമായി ഒന്നുമില്ല എന്നാണു എന്റെ ചിന്താരീതി. സ്വവർഗ്ഗരതിയായാലും ഇതുതന്നെയേ എനിക്കു പറയാനുള്ളു. അതു വേണം എന്നല്ല പറയുന്നത്‌, അതിഷ്ടപ്പെടുന്നവരെ കുറ്റവാളികളായി കാണേണ്ടതില്ല എന്നു മാത്രം.

ബഷീർ said...

കുടുംബം എന്ന ഒരു സംവിധാനം തന്നെ തകർക്കുന്ന വിധത്തിലേക്ക് സാമൂഹികാവസ്ഥയെ കൊണ്ടു ചെന്നെത്തിക്കാനുതകുന്ന ലൈംഗിക വൈകൃതങ്ങൾ ഒരിക്കലും മതവിശ്വാസിക്കെന്നല്ല മനുഷ്യസ്നേഹികൾക്കും പിന്തുണക്കാൻ കഴിയില്ല.

ചാണിനു ചാൺ പാശ്ചാത്യ വൈകൃതങ്ങൾ വിഴുങ്ങാൻ റാൻ മൂളി നിൽക്കുന്ന ഭരണകൂടവും അതിന്റെ വാലാട്ടികളും ഇനിയും എന്തൊക്കെയാണു നമ്മുടെ നാട്ടിൽ നിയമവിധേയമാക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം

സമീര്‍ said...

A doubt, if you born as a homosexual and still beleive in Islamic laws . what you will do??

pleas read this blog too

http://medicineatboolokam.blogspot.com/

shahana said...

ഭരണവറ്ഗ്ഗം പുറപ്പെടുവിക്കുന്ന നിയമങ്ങളില് പറഞ്ഞതു പ്രകാരമാണൊ ഈ ലോകത്തിലെ മുഴുവന് ജനങ്ങളും ജീവിക്കുന്നത്.?എന്തിന്? ഒരൊ മനുഷ്യനും വിശ്വസിക്കുന്ന മതത്തിനു നിരക്കുന്നതു മാത്രമാണോ അവ്ന് ജീവിതം മുഴുവനും അനുവറ്ത്തിക്കുന്നത്?ബുദ്ദി ജീവികളെന്നു സ്വയം ഉത്ഘോഷിക്കുന്നവരുടെ വിവേകമാണോ പ്രക്രിതി വിരുധ്ദ പ്രവ്രിത്തികള്ക്ക് അതിറ്ത്തി നിശ്ച്ചയിക്കുന്നത്?മതത്തിന്റെ വക്താക്കളെന്ന് സ്വയം ചമയുന്നവരുടെ വാക്കുകള് വെള്ളം ചേറ്ക്കാതെ വിഴുങ്ങുന്നവറ് മാത്രമാണോ യതാറ്ത വിശ്വാസികള്?ഒരു നൂന്യപക്ഷ ജന വിഭാഗത്തിന്റെ ജീവിത രീതിയെ ഭൂരിപക്ഷത്തിന്റെ കയ്യൂക്കുകൊണ്ട് തങ്ങള്ക്ക് അനുകൂലമാക്കിയെടുക്കാമെന്ന ധാരണകള് എത്രതോളം വിവേകമുള്ളതാണെന്ന് കണ്ടറിയേണ്ടീയിരിക്കുന്നു.

desertfox said...

please read this also in this context. Its from the Blog of Ram Jethmalani
http://www.ramjethmalani.com/blog/?p=57

Related Posts with Thumbnails