കോഴിക്കോട്: സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ദ് ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം ശുദ്ധ അസംബന്ധമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
വിശുദ്ധ ഖുർആൻ നിഷിദ്ധമാക്കിയതും പ്രകൃതി വിരുദ്ധവുമായ സ്വവർഗരതിക്ക് നിയമ പരിരക്ഷ നൽകാനുള്ള നീക്കം രാജ്യത്തെ ലൈംഗിക അരാജകത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടലാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. സമൂഹത്തിന്റെ സന്തുലിതാവസ്ഥക്ക് തന്നെ കനത്ത വെല്ലുവിളിയാണിത്. എയ്ഡ്സ് അടക്കമുള്ള മാരക രോഗങ്ങൾ പടരാനും സ്വവർഗരതി കാരണമാകുന്നു. ഇതിന് നിയമ സാധുത നൽകാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിൻമാറിയില്ലെങ്കിൽ എന്ത് വിലകൊടുത്തും എതിർക്കുമെന്ന് കാന്തപുരം പറഞ്ഞു. ഈവിഷയം മതസംഘടനകളുമായി ചർച്ച ചെയ്യുമെന്ന കേന്ദ്രസർക്കാർ നിലപാട് വിഫലമായ ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
30/06/2009
siraj news