Monday, June 29, 2009

പത്താംതരം പരീക്ഷ: സമഗ്രമായ ചർച്ചവേണം

എൻ.എം സ്വാദിഖ്‌ സഖാഫി (എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌)

വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള ചില സംവിധാനങ്ങളിൽ പൊളിച്ചെഴുത്ത്‌ നടത്തുന്നതടക്കം പല മാറ്റങ്ങളും നിർദേശിച്ചുകൊണ്ടുള്ള കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപിൽ സിബലിന്റെ പ്രഖ്യാപനം ആശയുടെയും ആശങ്കയുടെയും സമ്മിശ്ര വികാരമാണുണർത്തുന്നത്‌.

രാജ്യത്തെ സാമൂഹിക ക്രമത്തിൽ ഏറെ പ്രാധാന്യമുള്ള വിദ്യാഭ്യാസത്തെയും അതിന്റെ സംവിധാനങ്ങളെയും അവധാനതയില്ലാതെ സമീപിക്കുന്നുവേന്നത്‌ ആശങ്കക്ക്‌ വക നൽകുന്നതാണ്‌. അതേസമയം, ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം പോയ മത ഭാഷാ ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനു പ്രത്യേക സ്കോളർഷിപ്പ്‌ നൽകുന്നതും ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുന്നതും പ്രശംസനീയമാണ്‌.

വിദ്യാഭ്യാസരംഗത്ത്‌ സമൂഹം കാര്യഗൗരവത്തോടെ കരുതിവരുന്ന എസ്‌എസ്‌എൽസി പരീക്ഷ അപ്രസക്തമാകുന്ന വിധത്തിലുള്ള നീക്കം സ്വാഭാവികമായും വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശയക്കുഴപ്പം സൃഷ്ടിക്കും. വ്യവസ്ഥാപിതമായി നടന്നുവരുന്ന ഏതൊരു സംവിധാനത്തെയും തിരുത്താനിറങ്ങുമ്പോൾ അതിന്റെ ന്യായങ്ങൾ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌.

വിദ്യാർഥി-അധ്യാപക സമൂഹങ്ങളുമായി സംവദിച്ചും അക്കാദമികതലങ്ങളിലെ വിചക്ഷണരുമായി ചർച്ച നടത്തിയും ആയിരിക്കണം പുതിയ നീക്കങ്ങൾക്ക്‌ തുടക്കമിടേണ്ടത്‌. ആലോചനയില്ലാത്ത തീരുമാനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രതിസന്ധികൾക്കു വഴിമരുന്നിടുന്ന ഫലപ്രദമായ ചർച്ചകൾ ഈ രംഗത്ത്‌ കാര്യബോധത്തോടെ നടക്കേണ്ടതുണ്ട്‌.

28/06/2009
സിറാജ് ന്യൂസ് ദുബൈ
എ.എസ്.എഫ്.മലപ്പുറം.കോം

1 comment:

prachaarakan said...

പത്താംതരം പരീക്ഷ: സമഗ്രമായ ചർച്ചവേണം

Related Posts with Thumbnails