Saturday, June 27, 2009

മുഹിമ്മാത്തിന്റെ തണലിൽ അനാഥയ്ക്ക് കൂടി‌ മംഗല്യ സൗഭാഗ്യം

പുത്തിഗെ: മുഹിമ്മാത്ത്‌ മദ്‌റസത്തുൽ ബനാത്തിലെ ആദ്യ അന്തേവാസിയായ അനാഥയ്ക്ക് ‌ ആയിരത്തിലേറെ അന്തേവാസികളുടെ അനുഗ്രഹാശംസകളോടെ മംഗല്യ സൗഭാഗ്യം. മുഹിമ്മാത്തിൽ പഠനം പൂർത്തിയാക്കിയ മുള്ളേരിയയിലെ ഹഫ്സയെന്ന അനാഥയും ദേലമ്പാടിയിലെ സക്കീർ സഅദിയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച മുഹിമ്മാത്തിൽ വെച്ച്‌ നടന്നു. സമസ്ത ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി കാർമികത്വം വഹിച്ചു.

എപി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്‌, സി.അബ്ദുല്ല മുസ്ലിയർ, ബിഎസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെല്ലിപ്പാടി അബ്ദുല്ല മുസ്ലിയാർ, നൂറുദ്ദേ‍ീൻ മൗലവി ബഹറൈൻ, ഹസൻ മദനി കാനക്കോട്‌, ഹാഫിള്‌ അബ്ദുസ്സലാം നടുബെയിൽ, മുഹമ്മദ്‌ ഹാജി, അബ്ദുല്ല ഗുണാജെ, ആദം സഖാഫി, അന്തുഞ്ഞി മോഗർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സയ്യിദ്‌ ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ മൂന്നാം ആണ്ടു നേർച്ചയോടനുബന്ധിച്ച്‌ മുഹിമ്മാത്ത്‌ പ്രഖ്യാപിച്ച കാരുണ്യനിധിയുടെ പ്രഥമ സംരംഭമായാണ്‌ മുഹിമ്മാത്തിന്റെ കാർമികത്വത്തിൽ അനാഥയുടെ കല്യാണം നടത്തിക്കൊടുത്തത്‌. മുഹിമ്മാത്ത്‌ സന്തതികളുടെ വിവാഹം, ചികിത്സ, ഭവന നിർമാണം തുടങ്ങിയവക്ക്‌ മുഹിമ്മാത്ത്‌ കാരുണ്യനിധിയിലൂടെ സഹായം നൽകാൻ പദ്ധതിയുണ്ട്‌.

26/06/2009
എസ്.എസ്.എഫ്. മലപ്പുറം.കോം

2 comments:

prachaarakan said...

ഒരു അനാഥയ്ക്ക് കൂടി മംഗല്യ സൌഭാഗ്യം

ബഷീർ said...

മുഹിമ്മാത്തിന്റെ അമരക്കാർക്ക് എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

Related Posts with Thumbnails