കോൺഫെഡറേഷൻ ഓഫ് മുസ്ലിം എഡ്യുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് ഓഫ് ഇന്ത്യ പതിനഞ്ചാം ലോകസഭയിലെ മുസ്ലിം പ്രതിനിധികൾക്കും മന്ത്രിമാർക്കും നൽകിയ അനുമോദന സമ്മേളനത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തിൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രാർഥന നടത്തുന്നു
24/06/2009
24/06/2009
5 comments:
കോൺഫെഡറേഷൻ ഓഫ് മുസ്ലിം എഡ്യുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് ഓഫ് ഇന്ത്യ പതിനഞ്ചാം ലോകസഭയിലെ മുസ്ലിം പ്രതിനിധികൾക്കും മന്ത്രിമാർക്കും നൽകിയ അനുമോദന സമ്മേളനം
-മുസ്ലിം MLA, മുസ്ലിം MP, മുസ്ലിം മന്ത്രി...
-ക്രിസ്ത്യന്‍ MLA, ക്രിസ്ത്യന്‍ MP, ക്രിസ്ത്യന്‍ മന്ത്രി...
-ഹിന്ദു MLA, ഹിന്ദു MP, ഹിന്ദു മന്ത്രി...
ഭാരതമേ നിന്റെയൊരു ഗതി!
:(
ഭാരതത്തിന്റെ ഗതിയിൽ താങ്കൾ വേവലാതിപ്പെടാൻ ഇവിടെ ഒന്നും നടന്നിട്ടില്ലല്ലോ. ഒരു മതത്തിന്റെ പേരിൽ സംഘടന രൂപികരിക്കുന്നതും ആ സമുദായത്തിലെ ആളുകൾ മാത്രം സംഘടിക്കുന്ന പരിപാടി നടത്തുന്നതും ഭരണ ഘടന വിരുദ്ധമല്ല. മതത്തിന്റെ പേരിലും അല്ലാതെയും സംഘടിച്ച് മറ്റ് മതസ്തർക്കും മറ്റു ജനവിഭാഗങ്ങൾക്കും എതിരായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് എതിർക്കപ്പെടേണ്ടതാണ്. നമ്മുടെ ഇന്ത്യാ രാജ്യത്ത് വോട്ട് ചെയ്യുന്നത് മതത്തിനു പുറത്താകുന്ന പരിപാടിയാണെന്നും ഗവണ്മെൻ ജോലി ചെയ്യരുതെന്നും ഒക്കെ ഒരു കൂട്ടരുടെ ഭരണ ഘടനയിൽ ഇന്നും എഴുതിവെച്ചിരിക്കുന്നു. അവർ പക്ഷെ പുറത്ത് ഇതു പോലെ കപട മതേതരായി അവതരിക്കാറുണ്ട്.
അതാണ് കാണാതെ പോവുന്നത്
'മുസ്ളിം പ്രതിനിധി' എന്ന വാക്ക് എത്രത്തോളം ശരിയാണ് എന്നാണ് എന്റെ സംശയം -- അവര്‍ മുസ്ളീങ്ങളെയെല്ലല്ലോ പ്രതിനിധീകരിക്കുന്നത്, ഏത് മതങ്ങളിലും പെട്ട ഒരു മതത്തിലും പെടാത്ത, എല്ലാ ജനങ്ങളെയുമല്ലെ ?
മറ്റൊരു സംശയം -- ഏതാണ് വോട്ട് ചെയ്താല്‍ മതത്തിനു് പുറത്താവുമെന്ന് പറയുന്ന കൂട്ടര്‍ ?
Nishan,
താങ്കളുടെ സംശയം ക്രിയാത്മകമാണ്. തീർച്ചയായും തെരെഞ്ഞെടുക്കപ്പെട്ടവർ രാജ്യത്തെ മൊത്തം ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവർ തന്നെ അതിൽ സംശയമില്ല. എന്നാൽ ഒരു സമുദായത്തിൽ പെട്ടവർ എന്ന അർത്ഥത്തിൽ മാത്രമാണിവിടെ
‘മുസ്ലിം പ്രതിനിധി’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് അല്ലാതെ മുസ്ലിംങ്ങളെ മാത്രം പ്രതിനിധീകരിക്കുന്ന എന്ന അർത്ഥം കൊടുക്കേണ്ടതില്ല.
ഇന്ത്യയിൽ വോട്ട് ചെയ്യാൻ പാടില്ലെന്ന് പ്രചരിപ്പിച്ചിന്ന മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ‘ജമാ അത്തെ ഇസ്ലാമി ‘ ഇപ്പോൾ അവർ ആ നിലപാട് മാറ്റി എന്ന് മാത്രം .എന്നാൽ ഭരണഘടന പഴയത് തന്നെ.
Post a Comment