കോഴിക്കോട്: വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സമിതികൾ തയ്യാറാക്കുന്ന പുസ്തകങ്ങളിലും പഠനസഹായികളിലും തെറ്റുകൾ ആവർത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു. നിരന്തരമായി മതത്തെ വ്രണപ്പെടുത്തുന്ന തെറ്റുകൾ ആവർത്തിക്കുന്നത് വിദ്യാഭ്യാസമേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. ഇതു വെറുമൊരു പിശക് മാത്രമായി കണ്ട് ഉദ്യോഗസ്ഥർക്കെതിരേയുള്ള നടപടി സസ്പെൻഷനിൽ ഒതുക്കുന്നത് ന്യായീകരിക്കാനാവില്ല. മതവിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠഭാഗങ്ങളിൽ അസംബന്ധം ഇല്ലാതിരിക്കാൻ മതപണ്ഡിതൻമാർ ഉൾക്കൊള്ളുന്ന സ്ക്രൂട്ട്നിങ് കമ്മിറ്റി രൂപീകരിക്കണം. തെറ്റുകൾ വന്ന ഒരു കോപ്പിയാണു വിതരണം ചെയ്തതെങ്കിലും അത് അപകടകരമായിത്തന്നെ നിലനിൽക്കും. അതിന്റെ ദുരന്തവശങ്ങൾ തുടർന്നുകൊണേ്ടയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
21/06/2009
1 comment:
വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സമിതികൾ തയ്യാറാക്കുന്ന പുസ്തകങ്ങളിലും പഠനസഹായികളിലും തെറ്റുകൾ ആവർത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു
Post a Comment