Monday, July 28, 2008

സ്ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ മനുഷ്യജീവന്റെ മഹത്വം മനസ്സിലാക്കാത്തവര്‍ ; കാന്തപുരം


സ്ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ മനുഷ്യജീവന്റെ മഹത്വം മനസ്സിലാക്കാത്തവര്‍ ; കാന്തപുരം


Sunday, July 27, 2008

പാഠപുസ്തകങ്ങള്‍ കത്തിച്ചതിനെതിരെ കാന്തപുരം /Kanthapuram deplores burning of textbooks

പാഠപുസ്തകങ്ങള്‍ കത്തിച്ചതിനെതിരെ കാന്തപുരം
ദ ഹിന്ദുവില്‍ വായിക്കുക
ഒറിജിനല്‍ ന്യൂസ്‌ ലിങ്ക്‌ ഇവിടെ


Kanthapuram deplores burning of textbooks

Staff Reporter
‘Do not take up agitations which malign the community’

MALAPPURAM: All India Jamiyyathul Ulama general secretary and Islamic scholar Kanthapuram A.P. Aboobacker Musliar has warned the people against taking agitations out of bounds. Inaugurating a meeting organised by the Samastha Kerala Sunni Yuvajana Sangham (SYS) here on Thursday, the Sunni leader said that any agitation for any cause should be justifiable and productive. “No agitation should be allowed to lead to a situation where the name of a community is maligned,” he said referring to the ongoing agitation against the controversial Class VII social sciences textbook.On teacher’s death

Deploring the burning of textbooks by the activists of the Muslim Students Federation (MSF) and the violent incidents that led to the death of James Augustine, headmaster of ALP School, Valillapuzha, during a cluster training programme at Kizhisseri, Mr. Kanthapuram said that those incidents had brought shame on a section of the community. He called upon the society to transcend political and religious boundaries to fight all kinds of immorality.

Mr. Kanthapuram demanded that an investigation be launched into the alleged bribing of Lok Sabha members during the confidence motion moved by the United Progressive Alliance (UPA) government.

The incident has brought shame on the country, he said. Samastha Mushawara member Sayed Husain Shihab Thangal presided over the function.

അക്രമ സമരങ്ങള്‍ ആപത്കരം: കാന്തപുരം


അക്രമ സമരങ്ങള്‍ ആപത്കരം:കാന്തപുരം
www.sirajnews.com
27-07-2008

Thursday, July 24, 2008

സമരമുറകള്‍ വഴിതെറ്റുമ്പോള്‍


സമരമുറകള്‍ വഴിതെറ്റുമ്പോള്‍
‍എസ്‌.വൈ.എസ്‌. ജാഗ്രതാ സമ്മേളനം
24-07-08

Saturday, July 19, 2008

ജില്ലാ സാഹിത്യോത്സവിന്‌ ഇന്ന്‌ തുടക്കം ;മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും

കോട്ടക്കല്‍: എസ്‌എസ്‌എഫ്‌ പതിനഞ്ചാമത്‌ ജില്ലാ സാഹിത്യോത്സവിന്‌ ശനിയാഴ്ച ചാപ്പനങ്ങാടി മസ്വാലിഹ്‌ കാമ്പസില്‍ തുടക്കമാകും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ ജില്ലയിലെ പന്ത്രണ്ട്‌ ഡിവിഷനുകളില്‍ നടന്ന സാഹിത്യോത്സവുകളില്‍ ഒന്നാം സ്ഥാനം നേടിയവരാണ്‌ മാറ്റുരക്കുക. യൂണിറ്റ്‌, പഞ്ചായത്ത്‌, ഡിവിഷന്‍ ഘടകങ്ങളില്‍ മത്സരിച്ച്‌ ഒന്നാം സ്ഥാനം നേടി നാലാം ഘട്ട മത്സരത്തിന്നാണ്‌ പ്രതിഭകള്‍ ചാപ്പനങ്ങാടിയിലെത്തുന്നത്‌.മാപ്പിളപ്പാട്ട്‌, അറബി- ഉറുദുഗാനങ്ങള്‍, പ്രസംഗം, കഥ, കവിത തുടങ്ങി 45 ഇനങ്ങളിലാണ്‌ മത്സരം. സബ ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ എന്നീ നാലു വിഭാഗങ്ങളിലായാണ്‌ മത്സരം നടക്കുന്നത്‌. ആറു വേദികളിലായാണ്‌ മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്‌. മത്സരാര്‍ത്ഥികള്‍ക്ക്‌ താമസം. ഭക്ഷണം എന്നിവക്ക്‌ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്‌.ശനിയാഴ്ച 2.30ന്‌ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ മഖ്ബറ സിയാറത്തോടെയാണ്‌ പരിപാടിക്ക്‌ തുടക്കമാകുക. തുടര്‍ന്ന്‌ നടക്കുന്ന സംസ്കാരിക ഘോഷയാത്രക്ക്‌ വിവിധ ദഫ്‌, സ്കൗട്ട്‌ സംഘങ്ങള്‍ മികവേകും. 3.30ന്‌ സമസ്ത ജില്ലാ സെക്രട്ടറി പൊന്‍മള മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തും. 4.30ന്‌ ജില്ലാ പ്രസിഡന്റ്‌ എന്‍വി അബ്ദുറസാഖ്‌ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത മലയാള കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. ടിഎസ്കെ തങ്ങള്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. എസ്‌എസ്‌എഫ്‌ സംസ്ഥാന സെക്രട്ടറി വിപിഎം ബഷീര്‍, എന്‍എം സ്വാദിഖ്‌ സഖാഫി, കലാം മാവൂര്‍, പിഎം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ബാവ മുലസ്ലിയാര്‍ ക്ലാരി, കെടി ത്വാഹിര്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, വികെ ഉമര്‍, സിപി ഉമര്‍ മാസ്റ്റര്‍, ടിടി കോയാമു, വിപി അന്‍വര്‍, എംടി ഷാജഹാന്‍, മാനേജര്‍ മുഹമ്മദ്കുട്ടി, ജേക്കബ്‌, ഹരിദാസന്‍. എം.അബ്ദുല്‍ മജീദ്‌ പ്രസംഗിക്കും. തുടര്‍ന്ന്‌ കലാ സാഹിത്യ മത്സരങ്ങള്‍ നടക്കും. 20ന്‌ നലു മണിക്ക്‌ നടക്കുന്ന സമാപന സമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ കരീം ബാഖവിയുടെ അദ്ധ്യക്ഷതയില്‍ എസ്‌വൈഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇസ്മാഈല്‍ മുസ്ലിയാര്‍ ചാപ്പനങ്ങാടി പ്രാര്‍ത്ഥന നടത്തും. എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ തുറാബ്‌ തങ്ങള്‍ അവാഡ്‌ സമര്‍പ്പിക്കും. സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എം.മുഹമ്മദ്‌ സ്വാദിഖ്‌, ഊരകം അബ്ദൂറഹ്മാന്‍ സഖാഫി, എ.മുഹമ്മദ്‌ പറവൂര്‍, അബ്ദു ഹാജി വേങ്ങര, വിപിഎം ഇഷാഖ്‌, എന്‍.ബഷീര്‍ അഹ്സനി പ്രസംഗിക്കും.

umer perithaattiri

Thursday, July 10, 2008

ആണവകാരാര്‍,കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ വഞ്ചനാപരം എസ്‌.എസ്‌.എഫ്‌

ആണവകാരാര്‍,കേന്ദ്രസര്‍ക്കാര്‍ നിലപാട്‌വഞ്ചനാപരം എസ്‌.എസ്‌.എഫ്‌
www.sirajnews.com
10-07-2008
page 12

എസ്‌എസ്‌എഫ്‌ സംസ്ഥാന സാഹിത്യോത്സവ്‌ ;പ്രതിഭകളെ വരവേല്‍ക്കാന്‍ നാദാപുരം സജ്ജമായി

കോഴിക്കോട്‌: 8-07-2008
പതിനഞ്ചാമത്‌ എസ്‌എസ്‌എഫ്‌ സംസ്ഥാന സാഹിത്യോത്സവിന്‌ ആതിഥ്യമരുളുന്ന നാദാപുരം കേരളത്തിലെ പതിനാല്‌ ജില്ലകളില്‍ നിന്നും നീലഗിരിയില്‍ നിന്നും സാഹിത്യോത്സവില്‍ മാററുരക്കാന്‍ എത്തുന്ന സര്‍ഗപ്രതിഭകളെ വരവേല്‍ക്കാന്‍ സര്‍വ്വസന്നാഹങ്ങളുമൊരുക്കി സജ്ജമായി. സംസ്ഥാന സാഹിത്യോത്സവിന്റെ ചരിത്രത്തില്‍ രണ്ടാംതവണ ആതിഥ്യമരുളുന്ന കോഴിക്കോട്‌ ജില്ലയില്‍ ആയിരങ്ങള്‍ മത്സരിക്കുന്ന ധാര്‍മികോത്സവത്തിന്റെ വേദിയൊരുക്കുന്ന നിര്‍വൃതിയിലാണ്‌ നാദാപുരത്തെ സുന്നി പ്രവര്‍ത്തകര്‍. നാദാപുരം സിറാജുല്‍ഹുദ കോമ്പ്ലക്സിന്‌ സമീപം സംവിധാനിക്കുന്ന 6 സ്‌റേറജുകളിലായാണ്‌ സംസ്ഥാന സാഹിത്യോത്സവ്‌ അരങ്ങേറുന്നത്‌. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി സാഹിത്യോത്സവില്‍ മാററുരക്കാനെത്തുന്ന ധര്‍മകേരളത്തിന്റെ കലാപ്രതിഭകള്‍ക്കായി വിശാലമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ്‌ സ്വാഗതസംഘം ഒരുക്കുന്നത്‌.

പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, ചിററൂര്‍ മുഹമ്മദ്‌ മുസ്ലിയാര്‍, വിപിഎം ഫൈസി വില്ല്യാപള്ളി, സയ്യിദ്‌ ത്വാഹാ തങ്ങള്‍ സഖാഫി, ഇബ്രാഹീം സഖാഫി കുമ്മോളി, ഇസ്മായില്‍ മിസ്ബാഹി, ഇസ്മായില്‍ സഖാഫി, അബ്ദുല്ല മുസ്ലിയാര്‍ ചെറുമോത്ത്‌, റാശിദ്‌ ബുഖാരി, ഹുസൈന്‍ മാസ്‌ററര്‍ കുന്നത്ത്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ സുന്നി പ്രവര്‍ത്തകര്‍ സാഹിത്യോത്സവ്‌ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതിനും വമ്പിച്ച വിജയമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലാണ്‌. സാഹിത്യോത്സവിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച്‌ നാദാപുരത്തെ സുന്നി കാരണവന്‍മാര്‍ പ്രവര്‍ത്തകര്‍ക്ക്‌ ആവേശം പകര്‍ന്ന്‌ മുന്നിലുണ്ട്‌.

ജമാല്‍ കരുളായി

Wednesday, July 2, 2008

അല്‍മദീനയുടെ തണലില്‍ 5 യുവതികള്‍കൂടി വിവാഹിതരായി

മഞ്ഞനാടി: ദക്ഷിണ കന്നട ജില്ലയിലെ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ മുന്നേറുന്ന മഞ്ഞനാടി അല്‍മദീന ഇസ്ലാമിക്‌ കോമ്പ്ലക്സിനു കീഴില്‍ കൊടക്‌ ജില്ലയിലെ വീരാജ്പേട്ടയില്‍ പാവപ്പെട്ട അഞ്ചു പെണ്‍കുട്ടികള്‍ കൂടി വിവാഹിതരായി. ഇതോടെ കഴിഞ്ഞ എട്ടുവര്‍ഷങ്ങളിലായി 75 പെണ്‍കുട്ടികള്‍ അല്‍മദീനയുടെ കീഴില്‍ വിവാഹിതരായി.നിക്കാഹിനു സ്ഥാപനത്തിന്റെ പ്രസിഡന്റ്‌ പി എം അബാസ്‌ മുസ്ലിയാര്‍ നേതൃത്വം നല്‍കി. കുടക്‌ ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ കെ എം മഹ്മൂദ്‌ മുസ്ലിയാര്‍, കര്‍ണാടക വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ എം ഹുസൈന്‍ സഖാഫി, ജില്ലാ എസ്‌വൈ എസ്‌ പ്രസിഡന്റ്‌ സി പി അബ്ദുല്‍ മജീദ്‌ മദനി, അന്‍വാറുല്‍ഹുദാ സെക്രട്ടറി അശ്‌റഫ്‌ അഹ്സനി, എസ്‌എസ്‌എഫ്‌ സ്‌റേറററ്‌ വൈസ്‌ പ്രസിഡന്റ്‌ ഹഫീസ്‌ സഅദി, ശാദുലി ഫൈസി, അല്‍മദീന കൊടക്‌ ജില്ലാ ഭാരവാഹികളായ ടി എച്ച്‌ മൊയ്തീന്‍കുട്ടി ഹാജി, ഉമര്‍ സഖാഫി, അബൂബക്കര്‍ മദനി, അബ്ദുല്ല ഹാജി, ഇബ്‌റാഹിം, കെ വൈ അലി സംബന്ധിച്ചു.
news courtesy : www.ssfmalappuram.com

Tuesday, July 1, 2008

ശിഹാബ്‌ തങ്ങളും കാന്തപുരവും ചാലിയത്ത്‌ വേദി പങ്കിട്ടു


ശിഹാബ്‌ തങ്ങള്‍, കാന്തപുരം, സുന്നി ഐക്യം, നയംവാര്‍ത്ത ഇവിടെ മനോരമ ഓണ്‍ലൈനില്‍ചാലിയം: സുന്നി ഐക്യത്തെ അദ്ഭുത സംഭവമായി കാണേണ്ടതില്ലെന്ന്‌ കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. ചാലിയത്ത്‌ സുന്നി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തില്‍ പാണക്കാട്‌ ശിഹാബ്‌ തങ്ങളുമായി വേദി പങ്കിട്ട്‌ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. സമുദായത്തിനു വേണ്ടി താനും ശിഹാബ്‌ തങ്ങളും ഒരുമിച്ചു കൂടില്ലെന്നും ഒന്നിക്കില്ലെന്നുള്ളതു ചിലര്‍ പറഞ്ഞുണ്ടാക്കുന്നത്‌ സംശയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കാരാശ്ശേരിയില്‍ പള്ളി ഉദ്ഘാടന വേദിയില്‍ ഒന്നിച്ചിട്ടുണ്ട്‌. മംഗലാപുരത്ത്‌ താന്‍ ചെയര്‍മാനായ പള്ളി ഉദ്ഘാടനം ചെയ്‌തത്‌ ശിഹാബ്‌ തങ്ങളാണെന്നും മുസ്‌ലിം ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആത്മാര്‍ഥമായി സന്നദ്ധരാകണമെന്നും കാന്തപുരം പറഞ്ഞു. സാധു സംരക്ഷണ രംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും സുന്നി വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രവര്‍ത്തനം മാതൃകയാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രദേശങ്ങളിലേക്ക്‌ വ്യാപിപ്പിച്ചാല്‍ സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരുണ്ടാകില്ലെന്നും വാര്‍ഷികം ഉദ്ഘാടനം ചെയ്‌ത പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. സമ്പത്ത്‌ സ്വന്തം താല്‍പര്യങ്ങള്‍ക്കു മാത്രം ചെലവാക്കാതെ സമൂഹത്തിന്റെ അഭിവൃദ്ധിക്കു പ്രയോജനപ്പെടുത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇരുവരുടെയും വാക്കുകള്‍ കേള്‍ക്കാനായി ചാലിയം പള്ളി മൈതാനിയിലേക്ക്‌ വന്‍ജനക്കൂട്ടമെത്തി. അസോസിയേഷന്‍ ചെയര്‍മാന്‍ എ.പി.ബാവ ഹാജി ആധ്യക്ഷ്യം വഹിച്ചു. മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി, ഡോ: എ.മുഹമ്മദ്‌ ഹനീഫ, എ.പി.അബ്ദുല്‍ കരീം ഹാജി, എം.വി.അബ്ദുസമദ്‌ ഹാജി, എസ്‌.എം.അബ്ദുല്‍ ജബ്ബാര്‍,എം.വി.ബാവ, എം.മൊയ്‌തീന്‍ കോയ ഹാജി എന്നിവര്‍ പ്രസംഗിച്ചു.
news courtesy : www.manoramaonline.com

സുന്നീ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കും , കാന്തപുരം

സുന്നീ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കും , കാന്തപുരം



click on picture to view large size
Related Posts with Thumbnails