Wednesday, July 2, 2008

അല്‍മദീനയുടെ തണലില്‍ 5 യുവതികള്‍കൂടി വിവാഹിതരായി

മഞ്ഞനാടി: ദക്ഷിണ കന്നട ജില്ലയിലെ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ മുന്നേറുന്ന മഞ്ഞനാടി അല്‍മദീന ഇസ്ലാമിക്‌ കോമ്പ്ലക്സിനു കീഴില്‍ കൊടക്‌ ജില്ലയിലെ വീരാജ്പേട്ടയില്‍ പാവപ്പെട്ട അഞ്ചു പെണ്‍കുട്ടികള്‍ കൂടി വിവാഹിതരായി. ഇതോടെ കഴിഞ്ഞ എട്ടുവര്‍ഷങ്ങളിലായി 75 പെണ്‍കുട്ടികള്‍ അല്‍മദീനയുടെ കീഴില്‍ വിവാഹിതരായി.നിക്കാഹിനു സ്ഥാപനത്തിന്റെ പ്രസിഡന്റ്‌ പി എം അബാസ്‌ മുസ്ലിയാര്‍ നേതൃത്വം നല്‍കി. കുടക്‌ ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ കെ എം മഹ്മൂദ്‌ മുസ്ലിയാര്‍, കര്‍ണാടക വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ എം ഹുസൈന്‍ സഖാഫി, ജില്ലാ എസ്‌വൈ എസ്‌ പ്രസിഡന്റ്‌ സി പി അബ്ദുല്‍ മജീദ്‌ മദനി, അന്‍വാറുല്‍ഹുദാ സെക്രട്ടറി അശ്‌റഫ്‌ അഹ്സനി, എസ്‌എസ്‌എഫ്‌ സ്‌റേറററ്‌ വൈസ്‌ പ്രസിഡന്റ്‌ ഹഫീസ്‌ സഅദി, ശാദുലി ഫൈസി, അല്‍മദീന കൊടക്‌ ജില്ലാ ഭാരവാഹികളായ ടി എച്ച്‌ മൊയ്തീന്‍കുട്ടി ഹാജി, ഉമര്‍ സഖാഫി, അബൂബക്കര്‍ മദനി, അബ്ദുല്ല ഹാജി, ഇബ്‌റാഹിം, കെ വൈ അലി സംബന്ധിച്ചു.
news courtesy : www.ssfmalappuram.com

1 comment:

prachaarakan said...

ദക്ഷിണ കന്നട ജില്ലയിലെ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ മുന്നേറുന്ന മഞ്ഞനാടി അല്‍മദീന ഇസ്ലാമിക്‌ കോമ്പ്ലക്സിനു കീഴില്‍ കൊടക്‌ ജില്ലയിലെ വീരാജ്പേട്ടയില്‍ പാവപ്പെട്ട അഞ്ചു പെണ്‍കുട്ടികള്‍ കൂടി വിവാഹിതരായി. ഇതോടെ കഴിഞ്ഞ എട്ടുവര്‍ഷങ്ങളിലായി 75 പെണ്‍കുട്ടികള്‍ അല്‍മദീനയുടെ കീഴില്‍ വിവാഹിതരായി.

Related Posts with Thumbnails