Thursday, July 10, 2008

എസ്‌എസ്‌എഫ്‌ സംസ്ഥാന സാഹിത്യോത്സവ്‌ ;പ്രതിഭകളെ വരവേല്‍ക്കാന്‍ നാദാപുരം സജ്ജമായി

കോഴിക്കോട്‌: 8-07-2008
പതിനഞ്ചാമത്‌ എസ്‌എസ്‌എഫ്‌ സംസ്ഥാന സാഹിത്യോത്സവിന്‌ ആതിഥ്യമരുളുന്ന നാദാപുരം കേരളത്തിലെ പതിനാല്‌ ജില്ലകളില്‍ നിന്നും നീലഗിരിയില്‍ നിന്നും സാഹിത്യോത്സവില്‍ മാററുരക്കാന്‍ എത്തുന്ന സര്‍ഗപ്രതിഭകളെ വരവേല്‍ക്കാന്‍ സര്‍വ്വസന്നാഹങ്ങളുമൊരുക്കി സജ്ജമായി. സംസ്ഥാന സാഹിത്യോത്സവിന്റെ ചരിത്രത്തില്‍ രണ്ടാംതവണ ആതിഥ്യമരുളുന്ന കോഴിക്കോട്‌ ജില്ലയില്‍ ആയിരങ്ങള്‍ മത്സരിക്കുന്ന ധാര്‍മികോത്സവത്തിന്റെ വേദിയൊരുക്കുന്ന നിര്‍വൃതിയിലാണ്‌ നാദാപുരത്തെ സുന്നി പ്രവര്‍ത്തകര്‍. നാദാപുരം സിറാജുല്‍ഹുദ കോമ്പ്ലക്സിന്‌ സമീപം സംവിധാനിക്കുന്ന 6 സ്‌റേറജുകളിലായാണ്‌ സംസ്ഥാന സാഹിത്യോത്സവ്‌ അരങ്ങേറുന്നത്‌. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി സാഹിത്യോത്സവില്‍ മാററുരക്കാനെത്തുന്ന ധര്‍മകേരളത്തിന്റെ കലാപ്രതിഭകള്‍ക്കായി വിശാലമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ്‌ സ്വാഗതസംഘം ഒരുക്കുന്നത്‌.

പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, ചിററൂര്‍ മുഹമ്മദ്‌ മുസ്ലിയാര്‍, വിപിഎം ഫൈസി വില്ല്യാപള്ളി, സയ്യിദ്‌ ത്വാഹാ തങ്ങള്‍ സഖാഫി, ഇബ്രാഹീം സഖാഫി കുമ്മോളി, ഇസ്മായില്‍ മിസ്ബാഹി, ഇസ്മായില്‍ സഖാഫി, അബ്ദുല്ല മുസ്ലിയാര്‍ ചെറുമോത്ത്‌, റാശിദ്‌ ബുഖാരി, ഹുസൈന്‍ മാസ്‌ററര്‍ കുന്നത്ത്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ സുന്നി പ്രവര്‍ത്തകര്‍ സാഹിത്യോത്സവ്‌ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതിനും വമ്പിച്ച വിജയമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലാണ്‌. സാഹിത്യോത്സവിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച്‌ നാദാപുരത്തെ സുന്നി കാരണവന്‍മാര്‍ പ്രവര്‍ത്തകര്‍ക്ക്‌ ആവേശം പകര്‍ന്ന്‌ മുന്നിലുണ്ട്‌.

ജമാല്‍ കരുളായി

1 comment:

prachaarakan said...

പതിനഞ്ചാമത്‌ എസ്‌എസ്‌എഫ്‌ സംസ്ഥാന സാഹിത്യോത്സവിന്‌ ആതിഥ്യമരുളുന്ന നാദാപുരം കേരളത്തിലെ പതിനാല്‌ ജില്ലകളില്‍ നിന്നും നീലഗിരിയില്‍ നിന്നും സാഹിത്യോത്സവില്‍ മാററുരക്കാന്‍ എത്തുന്ന സര്‍ഗപ്രതിഭകളെ വരവേല്‍ക്കാന്‍ സര്‍വ്വസന്നാഹങ്ങളുമൊരുക്കി സജ്ജമായി. സംസ്ഥാന സാഹിത്യോത്സവിന്റെ ചരിത്രത്തില്‍ രണ്ടാംതവണ ആതിഥ്യമരുളുന്ന കോഴിക്കോട്‌ ജില്ലയില്‍ ആയിരങ്ങള്‍ മത്സരിക്കുന്ന ധാര്‍മികോത്സവത്തിന്റെ വേദിയൊരുക്കുന്ന നിര്‍വൃതിയിലാണ്‌ നാദാപുരത്തെ സുന്നി പ്രവര്‍ത്തകര്‍

Related Posts with Thumbnails