Tuesday, July 1, 2008

ശിഹാബ്‌ തങ്ങളും കാന്തപുരവും ചാലിയത്ത്‌ വേദി പങ്കിട്ടു


ശിഹാബ്‌ തങ്ങള്‍, കാന്തപുരം, സുന്നി ഐക്യം, നയംവാര്‍ത്ത ഇവിടെ മനോരമ ഓണ്‍ലൈനില്‍ചാലിയം: സുന്നി ഐക്യത്തെ അദ്ഭുത സംഭവമായി കാണേണ്ടതില്ലെന്ന്‌ കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. ചാലിയത്ത്‌ സുന്നി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തില്‍ പാണക്കാട്‌ ശിഹാബ്‌ തങ്ങളുമായി വേദി പങ്കിട്ട്‌ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. സമുദായത്തിനു വേണ്ടി താനും ശിഹാബ്‌ തങ്ങളും ഒരുമിച്ചു കൂടില്ലെന്നും ഒന്നിക്കില്ലെന്നുള്ളതു ചിലര്‍ പറഞ്ഞുണ്ടാക്കുന്നത്‌ സംശയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കാരാശ്ശേരിയില്‍ പള്ളി ഉദ്ഘാടന വേദിയില്‍ ഒന്നിച്ചിട്ടുണ്ട്‌. മംഗലാപുരത്ത്‌ താന്‍ ചെയര്‍മാനായ പള്ളി ഉദ്ഘാടനം ചെയ്‌തത്‌ ശിഹാബ്‌ തങ്ങളാണെന്നും മുസ്‌ലിം ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആത്മാര്‍ഥമായി സന്നദ്ധരാകണമെന്നും കാന്തപുരം പറഞ്ഞു. സാധു സംരക്ഷണ രംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും സുന്നി വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രവര്‍ത്തനം മാതൃകയാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രദേശങ്ങളിലേക്ക്‌ വ്യാപിപ്പിച്ചാല്‍ സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരുണ്ടാകില്ലെന്നും വാര്‍ഷികം ഉദ്ഘാടനം ചെയ്‌ത പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. സമ്പത്ത്‌ സ്വന്തം താല്‍പര്യങ്ങള്‍ക്കു മാത്രം ചെലവാക്കാതെ സമൂഹത്തിന്റെ അഭിവൃദ്ധിക്കു പ്രയോജനപ്പെടുത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇരുവരുടെയും വാക്കുകള്‍ കേള്‍ക്കാനായി ചാലിയം പള്ളി മൈതാനിയിലേക്ക്‌ വന്‍ജനക്കൂട്ടമെത്തി. അസോസിയേഷന്‍ ചെയര്‍മാന്‍ എ.പി.ബാവ ഹാജി ആധ്യക്ഷ്യം വഹിച്ചു. മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി, ഡോ: എ.മുഹമ്മദ്‌ ഹനീഫ, എ.പി.അബ്ദുല്‍ കരീം ഹാജി, എം.വി.അബ്ദുസമദ്‌ ഹാജി, എസ്‌.എം.അബ്ദുല്‍ ജബ്ബാര്‍,എം.വി.ബാവ, എം.മൊയ്‌തീന്‍ കോയ ഹാജി എന്നിവര്‍ പ്രസംഗിച്ചു.
news courtesy : www.manoramaonline.com

1 comment:

prachaarakan said...

സുന്നി ഐക്യത്തെ അദ്ഭുത സംഭവമായി കാണേണ്ടതില്ലെന്ന്‌ കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. ചാലിയത്ത്‌ സുന്നി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തില്‍ പാണക്കാട്‌ ശിഹാബ്‌ തങ്ങളുമായി വേദി പങ്കിട്ട്‌ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.

സമുദായത്തിനു വേണ്ടി താനും ശിഹാബ്‌ തങ്ങളും ഒരുമിച്ചു കൂടില്ലെന്നും ഒന്നിക്കില്ലെന്നുള്ളതു ചിലര്‍ പറഞ്ഞുണ്ടാക്കുന്നത്‌ സംശയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കാരാശ്ശേരിയില്‍ പള്ളി ഉദ്ഘാടന വേദിയില്‍ ഒന്നിച്ചിട്ടുണ്ട്‌. മംഗലാപുരത്ത്‌ താന്‍ ചെയര്‍മാനായ പള്ളി ഉദ്ഘാടനം ചെയ്‌തത്‌ ശിഹാബ്‌ തങ്ങളാണെന്നും മുസ്‌ലിം ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആത്മാര്‍ഥമായി സന്നദ്ധരാകണമെന്നും കാന്തപുരം പറഞ്ഞു.

Related Posts with Thumbnails