കോട്ടക്കല്‍: എസ്‌എസ്‌എഫ് പതിനഞ്ചാമത് ജില്ലാ സാഹിത്യോത്സവിന് ശനിയാഴ്ച ചാപ്പനങ്ങാടി മസ്വാലിഹ് കാമ്പസില്‍ തുടക്കമാകും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ ജില്ലയിലെ പന്ത്രണ്ട് ഡിവിഷനുകളില്‍ നടന്ന സാഹിത്യോത്സവുകളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് മാറ്റുരക്കുക. യൂണിറ്റ്, പഞ്ചായത്ത്, ഡിവിഷന്‍ ഘടകങ്ങളില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടി നാലാം ഘട്ട മത്സരത്തിന്നാണ് പ്രതിഭകള്‍ ചാപ്പനങ്ങാടിയിലെത്തുന്നത്.മാപ്പിളപ്പാട്ട്, അറബി- ഉറുദുഗാനങ്ങള്‍, പ്രസംഗം, കഥ, കവിത തുടങ്ങി 45 ഇനങ്ങളിലാണ് മത്സരം. സബ ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ എന്നീ നാലു വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ആറു വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. മത്സരാര്‍ത്ഥികള്‍ക്ക് താമസം. ഭക്ഷണം എന്നിവക്ക് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.ശനിയാഴ്ച 2.30ന് ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ മഖ്ബറ സിയാറത്തോടെയാണ് പരിപാടിക്ക് തുടക്കമാകുക. തുടര്‍ന്ന് നടക്കുന്ന സംസ്കാരിക ഘോഷയാത്രക്ക് വിവിധ ദഫ്, സ്കൗട്ട് സംഘങ്ങള്‍ മികവേകും. 3.30ന് സമസ്ത ജില്ലാ സെക്രട്ടറി പൊന്‍മള മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തും. 4.30ന് ജില്ലാ പ്രസിഡന്റ് എന്‍വി അബ്ദുറസാഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത മലയാള കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. ടിഎസ്കെ തങ്ങള്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. എസ്‌എസ്‌എഫ് സംസ്ഥാന സെക്രട്ടറി വിപിഎം ബഷീര്‍, എന്‍എം സ്വാദിഖ് സഖാഫി, കലാം മാവൂര്‍, പിഎം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ബാവ മുലസ്ലിയാര്‍ ക്ലാരി, കെടി ത്വാഹിര്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, വികെ ഉമര്‍, സിപി ഉമര്‍ മാസ്റ്റര്‍, ടിടി കോയാമു, വിപി അന്‍വര്‍, എംടി ഷാജഹാന്‍, മാനേജര്‍ മുഹമ്മദ്കുട്ടി, ജേക്കബ്, ഹരിദാസന്‍. എം.അബ്ദുല്‍ മജീദ് പ്രസംഗിക്കും. തുടര്‍ന്ന് കലാ സാഹിത്യ മത്സരങ്ങള്‍ നടക്കും. 20ന് നലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ കരീം ബാഖവിയുടെ അദ്ധ്യക്ഷതയില്‍ എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇസ്മാഈല്‍ മുസ്ലിയാര്‍ ചാപ്പനങ്ങാടി പ്രാര്‍ത്ഥന നടത്തും. എസ്‌എസ്‌എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് തുറാബ് തങ്ങള്‍ അവാഡ് സമര്‍പ്പിക്കും. സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എം.മുഹമ്മദ് സ്വാദിഖ്, ഊരകം അബ്ദൂറഹ്മാന്‍ സഖാഫി, എ.മുഹമ്മദ് പറവൂര്‍, അബ്ദു ഹാജി വേങ്ങര, വിപിഎം ഇഷാഖ്, എന്‍.ബഷീര്‍ അഹ്സനി പ്രസംഗിക്കും.
umer perithaattiri
umer perithaattiri
www.ssfmalappuram.com
19/07/2008
19/07/2008
No comments:
Post a Comment