Saturday, March 29, 2008

കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുമായി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ നടത്തിയ ശ്രദ്ധേയമായ അഭിമുഖത്തില്‍നിന്ന്‌

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ അദ്ദേഹം കെട്ടിപ്പടുത്ത കോഴിക്കോട്‌ കാരന്തൂര്‍ മര്‍കസില്‍ വച്ച്‌ ഈയിടെ കാണുകയുണ്ടായി. ഒരുപാടു കാര്യങ്ങള്‍, സ്ത്രീകളുടെ പള്ളി പ്രവേശം മുതല്‍ ചേകന്നൂര്‍ മൌലവിയെക്കുറിച്ചു വരെ അദ്ദേഹം സംസാരിച്ചു.സ്വന്തം നിലപാടില്‍ നിന്നു കടുകിട മാറുന്നയാളല്ല മുസ്ലിയാര്‍. അതു കൊണ്ടാണ്‌ എതിരാളികള്‍ അദ്ദേഹത്തെ യാഥാസ്ഥിതികന്‍ എന്നു പരിഹസിക്കുന്നത്‌. അങ്ങനെ പരിഹസിക്കുന്നവരോട്‌ എന്തു പറയും എന്നു ചോദിച്ചപ്പോള്‍ മുസ്ലിയാര്‍ പറഞ്ഞത്‌, യാഥാസ്ഥിതികന്‍ എന്നതിന്റെ അര്‍ത്ഥം അവരോട്‌ ചോദിക്കൂ എന്നാണ്‌. യഥാസ്ഥിതി പുലരണം എന്ന്‌ ആഗ്രഹിക്കുന്നയാള്‍ എന്നാണ്‌ അതിന്‌ അര്‍ത്ഥമെങ്കില്‍ താന്‍ അതു തന്നെയാണ്‌. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്‌ ചെയ്യുക

കാന്തപുരത്തെ അറിയാന്‍


സുന്നി മുസ്ലിം ലോകത്തിന്റെ അഭിമാനം.. ഖമറുല്‍ ഉലമ കാന്തപുരം അബൂബക്കര്‍ മുസ്‌ ലിയാര്‍.. ജീവകാരുണ്യ , വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ഒരു ജനതയുടെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിയ കാലഘട്ടത്തിന്റെ നേതാവ്‌.. ധന്യ ജീവിതത്തെ കുറിച്ച്‌ അറിയാന്‍ .. കര്‍മ്മ വീഥികളെ തൊട്ടറിയാന്‍ .. സന്ദര്‍ശിക്കുക

കാന്തപുരം.കോം



ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌
എംടെക്സൊലൂഷന്‍.കോം

മോര്‍ ന്യൂസ് അറ്റ്‌ എസ്.എസ്.എഫ്.മലപ്പുറം. കോം

Tuesday, March 25, 2008

കേരള മുസ്ലിം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക്‌ അസ്‌ഹര്‍ യൂണിവേഴ്സിറ്റി ബിരുദം.

മര്‍കസിനു ഒരു പൊന്‍ തൂവല്‍ കൂടി വാര്‍ത്തയുടെ ലിങ്ക്‌ ഇവിടെ
Kerala Muslim university students to get Egyptian degrees
Thiruvananthapuram, March 24 (IANS) Students of certain colleges of Jamia Markazu, a Muslim university in Kerala, will soon get degrees on par with those of Egypt's Al-Azhar University, officials said here Monday. The formal announcement to this effect would be made Friday at the International Milad Meet to be held in Kozhikode, Kanthapuram A.P. Aboobacker Musaliyar, the brain behind Jamia Markazu, told reporters. Jamia Markazu is based in Kozhikode. "Our university got the affiliation with Al-Azhar, Egypt, a decade ago and this new recognition would be initially for three of our colleges that conduct courses in Arabic and Islam. From now on, all students who pass out from these three colleges would have a degree that would be equivalent to those of students who pass out from Al-Azhar (in Cairo)," said Musaliyar. A.P. Aboobacker Musaliyar, a Sunni Muslim leader, has taken several charity initiatives

Wednesday, March 19, 2008

എടക്കര വി.എന്‍ ബീരാന്‍കുട്ടി മുസ്ലിയാര്‍ നിര്യാതനായി

സമസ്ത കേന്ദ്ര മുശാവറ അംഗം എടക്കര വി.എന്‍ ബീരാന്‍കുട്ടി മുസ്ലിയാര്‍(88) നിര്യാതനായി. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകുന്നേരം 3.30നായിരുന്നു അന്ത്യം. ജനാസ ബുധനാഴ്ച രാവിലെ പത്ത്‌ മണിക്ക്‌ എടക്കര പാലത്തിങ്ങല്‍ ജുമാമസ്ജിദ്‌ ഖബര്‍സ്ഥാനില്‍ മറവുചെയ്യും. കാളികാവ്‌ പഞ്ചായത്തിലെ വെള്ളയൂര്‍ പ്രദേശത്ത്‌ നെച്ചിയില്‍ അഹമ്മദ്‌ കുട്ടി മുസ്ലിയാരുടെയും ഹലീമയുടെയും മകനായി 1923 ലാണ്‌ ജനനം. ചുങ്കത്തറയിലും ഇപ്പോള്‍ എടക്കരയിലും താമസിച്ചു വരികയായിരുന്നു. നിലമ്പൂര്‍ മജ്മഉസ്സഖാഫത്തില്‍ ഇസ്ലാമിയ്യ വൈസ്‌ പസിഡന്റും എടക്കര അല്‍ അഷര്‍ ഇസ്ലാമിക്‌ എജ്യൂക്കേഷനല്‍ സെന്റര്‍ സ്ഥാപക പ്രസിഡന്റുമായിരുന്നു. തലക്കടത്തൂര്‍, പാണ്ടിക്കാട്‌, വണ്ടൂര്‍, പെരിന്തല്‍മണ്ണ, വേങ്ങൂര്‍, പള്ളിശേ്ശരി എന്നിവിടങ്ങളില്‍ മതവിദ്യ അഭ്യസിച്ച ഉസ്താദ്‌ ഉപ്പട, വഴിക്കടവ്‌, വെട്ടിക്കാട്ടിരി, കാരപ്പുറം, വെള്ളയൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഖാസിയും മുദരിസുമായി സേവനമനുഷ്ടിച്ചിട്ടുണ്ട്‌.

Saturday, March 15, 2008

അന്താരാഷ്ട്ര മീലാദ്‌ സമ്മേളനം: ശനിയാഴ്ച കാസര്‍കോട്ട്‌ സംയുക്ത കണ്‍വെന്‍ഷന്‍

മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ കീഴില്‍ ഈമാസം 28ന്‌ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ്‌ സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട്‌ മൂന്നുമണിക്ക്‌ ജില്ലാ സുന്നി സെന്ററില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടക്കും. സമസ്ത, എസ്‌വൈഎസ്‌, എസ്‌എസ്‌എഫ്‌, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ ജില്ലാ കൌണ്‍സിലര്‍മാര്‍ ജില്ലയിലെ സഖാഫികള്‍, മര്‍കസില്‍നിന്ന്‌ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മര്‍കസ്‌ ജനറല്‍ മാനേജര്‍ സി.മുഹമ്മദ്‌ ഫൈസി, എസ്‌വൈഎസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബിഎസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ.കെ അഹ്മദ്കുട്ടി മുസ്ലിയാര്‍ കാട്ടിപ്പാറ, ജില്ലാ സെക്രട്ടറി പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി, എസ്ജെഎം ജില്ലാ പ്രസിഡന്റ്‌ അബ്ദുല്‍ ഹമീദ്‌ മൌലവി ആലംപാടി, എസ്‌എസ്‌എസ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍, ഹാഫിള്‌ അബൂബക്കര്‍ സഖാഫി, ശുക്കൂര്‍ സഖാഫി, കോയ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും

Wednesday, March 12, 2008

അബുദാബി ഇന്റര്‍ നാഷണല്‍ പുസ്തോകോത്സവം 2008

പതിനെട്ടാമത്‌ അബുദാബി ഇന്റര്‍ നാഷണല്‍ പുസ്തോകോത്സവം തുടങ്ങി.. ഇത്തവണ സിറാജ്‌ ദിനപത്രവും എസ്‌.വൈ.എസും സംയുക്തമായിട്ടാണ്‌ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്‌..പൂങ്കാവനം ബുക്സ്‌, അല്‍ ഇര്‍ഷാദ്‌ , ഐ.പി.ബി തുടങ്ങി പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ സിറാജ്‌ / എസ്‌.വൈ.എസ്‌. സ്റ്റാളില്‍ ലഭിക്കുന്നതാണ്‌.
മാര്‍ച്ച്‌ 11 മുതല്‍ 16 വരെ പുസ്തകോത്സവം ഉണ്ടായിരിക്കുന്നതാണ്‌

Sunday, March 2, 2008

അറബി ഭാഷാ പഠനം

മുസ്വഫ എസ്‌.വൈ.എസ്‌ കമ്മിറ്റി അറബി ഭാഷാ ഗ്രാമര്‍ സഹിതം പഠിക്കാന്‍ വേദിയൊരുക്കുന്നു.
ശഅബിയ 12 ലെ മദ്രസയില്‍ എല്ലാ ശനിയാഴ്ചകളിലും രാതി 7.30 മുതല്‍ 9 .00 മണി വരെ
നടക്കുന്ന ക്ലാസ്‌ അബ്‌ ദുല്‍ ഹമീദ്‌ ശര്‍വാനി ചിയ്യൂര്‍ നയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5524773 050 7680677 എന്നി നമ്പറുകളില്‍ വിളിക്കുക.

State-wide campaign against terrorism

Special Correspondent from MANGALORE:
The State unit of the Sunni Students' Federation (SSF) has announced that it will launch a State-wide campaign against terrorism in March. Abdur Rashid Sakafi Zaini Kamil, State president of SSF, told presspersons here on Wednesday that Muslim youth were, of late, being taken into custody for their alleged links to terror outfits. Mr. Rashid alleged that people who are reportedly involved in acts of terror are often portrayed as representatives of Islam. The State-wide campaign will shed light on where his religion stands on these and other vexing issues, Mr. Rashid said. The campaign will seek to counsel and guide Muslim youth who are being lured towards committing such anti-social acts. It will tell them about the true essence of their religion and how they should lead their lives. The SSF State committee, which will meet in Madikeri soon, will decide on the date of launching the campaign. Mr. Rashid said that a decision to conduct the campaign was taken at the recent State committee meeting in Chikmagalur.
news courtesy :
www.ssfmalappuram.com

രിസാല സ്റ്റഡി സര്‍ക്കിള്‍ (RSC )ജിദ്ദ -പ്രൊഫഷണല്‍ മീറ്റ്‌ 21-3-2008


Related Posts with Thumbnails