Showing posts with label international meelad meet 2008. Show all posts
Showing posts with label international meelad meet 2008. Show all posts

Saturday, March 15, 2008

അന്താരാഷ്ട്ര മീലാദ്‌ സമ്മേളനം: ശനിയാഴ്ച കാസര്‍കോട്ട്‌ സംയുക്ത കണ്‍വെന്‍ഷന്‍

മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ കീഴില്‍ ഈമാസം 28ന്‌ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ്‌ സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട്‌ മൂന്നുമണിക്ക്‌ ജില്ലാ സുന്നി സെന്ററില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടക്കും. സമസ്ത, എസ്‌വൈഎസ്‌, എസ്‌എസ്‌എഫ്‌, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ ജില്ലാ കൌണ്‍സിലര്‍മാര്‍ ജില്ലയിലെ സഖാഫികള്‍, മര്‍കസില്‍നിന്ന്‌ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മര്‍കസ്‌ ജനറല്‍ മാനേജര്‍ സി.മുഹമ്മദ്‌ ഫൈസി, എസ്‌വൈഎസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബിഎസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ.കെ അഹ്മദ്കുട്ടി മുസ്ലിയാര്‍ കാട്ടിപ്പാറ, ജില്ലാ സെക്രട്ടറി പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി, എസ്ജെഎം ജില്ലാ പ്രസിഡന്റ്‌ അബ്ദുല്‍ ഹമീദ്‌ മൌലവി ആലംപാടി, എസ്‌എസ്‌എസ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍, ഹാഫിള്‌ അബൂബക്കര്‍ സഖാഫി, ശുക്കൂര്‍ സഖാഫി, കോയ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും
Related Posts with Thumbnails